Manoj Rajagopal

നല്ല തുടുത്ത തൊടയാണല്ലോ അച്ചാമ്മേ

Decrease Font Size Increase Font Size Text Size Print This Page

മണ്ഡല കാലം തുടങ്ങി എന്നു പറഞ്ഞിട്ട് എന്ത് കാര്യം ? വരുന്നവര്‍ക്കെല്ലാം ബീഫ് ഫ്രൈയും മീന്‍ കറിയും മതി. അങ്ങെനെ അമ്മായി വ്രതം  എടുക്കുന്നുത് പണ്ടേ നിര്‍ത്തി. അമ്മാവന്‍ എന്തുണ്ട്  കാര്യം എന്നു നോക്കി ഇരിക്കുക ആയിരുന്നു. ഈ പേരും പറഞ്ഞു അമ്മാവനും ഇപ്പോ ഇറച്ചിയെ കഴിക്കൂ. ഞായറാഴ്ച ഇറച്ചിക്ക് തെരക്ക് കൂടുതലാണ്. പള്ളി കഴിഞ്ഞു വരുന്ന വഴി എല്ലാവരും ഇറച്ചി കറിയോ മീന്‍ വറത്തതോ മേടിക്കുന്നത് അവിടുത്തെ നാട്ടുകാരുടെ ഒരു പതിവാണ്.

ആ ഞായറാഴ്ച  വെളുപ്പിനെ അമ്മാവന്‍ എണിറ്റു മകന്‍ ഗള്‍ഫീന്ന് കൊടുത്തയച്ച ഫോറിന്‍  ഉടുപ്പും ഇട്ടു ടോര്‍ച്ചുമായി ഇറങ്ങി. കൂടെ  സന്തതസഹചാരിയും. അയ്യോ അമ്മായി അല്ല, പട്ടി  ബ്രൌണി . രണ്ടു പേരും രാവിലത്തെ മോര്‍ണിംഗ് വാക്കിനു തയ്യാറായി പുറകിലത്തെ വാതില് പൂട്ടി ഇറങ്ങി. അമ്മാവന്‍ ഞായറാഴ്ച  ഇറച്ചി മേടിക്കാന്‍ ഏറ്റത് പണി ചെയ്യാനുള്ള ‍ അതിയായ ആഗ്രഹം കൊണ്ടൊന്നുമല്ല. പോകുന്ന വഴി ചായ്പ്പില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഇരിമ്പു ടിന്നില്‍ നിന്ന് ഒരു ഫോറിന്‍ സിഗരെട്ടും കത്തിക്കാന്‍ തീപ്പെട്ടിയും എടുത്തു. അമ്മായി കണ്ടാല്‍ ഓടിക്കും. കഴിഞ്ഞ പ്രാവശ്യം മകന്‍ നാട്ടില്‍ വന്നപ്പോള്‍ ആരും കാണാതെ കൊണ്ട് കൊടുത്തതാണ്. എന്ത് വേണം എന്നു ഫോണില്‍ ചോദിച്ചപ്പോള്‍ അമ്മായി മാറിയ നേരം നോക്കി ഒരു വലിയ കൂട് ഫോറിന്‍ സിഗരെട്ടു വേണം എന്നു പറഞ്ഞു. അത് കൊണ്ട് വന്നപ്പോള് ഏതാണ്ട് ഹൈസ്കൂള്‍ കുട്ടി രതിനിര്‍വേദം കണ്ട പ്രതീതി ആയിരുന്നു അമ്മാവന്.

അമ്മാവനും ബ്രൌണിയും വച്ച് പിടിച്ചു മാത്തേട്ടന്റെ ഇറച്ചി കടയിലോട്ട്‌. ഒരു കയ്യില്‍ ടോര്‍ച്ചും മറു കയ്യില്‍ കത്തിച്ച സിഗരെട്ടും പിടിച്ചു വേഗത്തില്‍ നടന്നു . നെഞ്ച് വിരിച്ചു നടക്കുന്നുത് കണ്ടപ്പോള്‍  ബ്രൌണി  എന്തോ തമാശ കണ്ടമാതിരി നോക്കി. അമ്മാവന് കാര്യം മനസ്സിലായി. ഈ നെഞ്ച് കടയില്‍ നില്‍ക്കുമ്പോള്‍ കാണാനില്ലല്ലോ എന്നാണ് ഉദ്ദേശിച്ചത്.  “എടാ ഒരു കുടുംബം മുമ്പോട്ടു കൊണ്ടുപോണേല്‍ പല വേഷങ്ങളും ധരിക്കണം.  നെഞ്ച് മാത്രമല്ല പലപ്പോഴും മനസ്സും ബുദ്ധിയും മനസാക്ഷിയും മാറ്റി ‍ വച്ചാടാ ജീവിക്കുന്നത്. നിനക്ക് ഇത് പറഞ്ഞാല്‍  മനസ്സിലാവില്ല. നിനക്ക് വഴിയില്‍ കൂടെ പോകുന്ന ഏതു  കൊടിച്ചി പട്ടിയെയും കൊരെച്ചു വീഴ്ത്താം. ചില സമയത്ത് നിന്റെ  ജീവിതമാണ്‌ നല്ലത് എന്നു തോന്നും. ഒരു ടെന്‍ഷനും ഇല്ലല്ലോ ജീവിതത്തില്‍.

നടന്നു ഇറച്ചി കട എത്തിയത് അറിഞ്ഞില്ല. നേരെത്തെ എത്തിയത് കാരണം തിരക്ക് തുടങ്ങിയിട്ടില്ല. പതിവ് കാരനെ കണ്ടതും അച്ചാമ ചേച്ചി ഓടി വന്നു ചോദിച്ചു ” ഇന്ന്  എത്രയാ വേണ്ടത് അമ്മാവോ”

വയസ്സായി എന്നറിയിക്കാന്‍ വേണ്ടിയാ അമ്മാവോ എന്നു ഉറക്കെ വിളിച്ചത്.  നല്ല ചെത്ത്‌  പിള്ളേരുടെ മാതിരി തിളങ്ങുന്ന ഫോറിന്‍ വസ്ത്രം ധരിച്ചു വന്ന അമ്മാവന് അടി മുതല്‍ മുടി വരെ പെരുത്ത്‌ വന്നു. ഇറച്ചി വാങ്ങാന്‍ നിന്ന എല്ലാവരും ഒറ്റ ചിരി. അമ്മാവന്‍ വിടുമോ. മുറിച്ചു കെട്ടിത്തൂക്കിയ പോത്തും കാലിനെയും ,ലക്ഷണം ഒത്ത എരുമ പോലെയുള്ള അചാമ്മയെയും മാറി മാറി നോക്കികൊണ്ട്‌ അമ്മാവനും അങ്ങ് കാച്ചി “നല്ല തുടുത്ത തൊടയാണല്ലോ അച്ചാമ്മേ . എനിക്ക് അതിങ്ങു തന്നേക്കാമോ “. അച്ചാമയുടെ മുഖം അമ്മാവന്റെ കയ്യിലെ സിഗരെറ്റെനെകാട്ടില്‍  പ്രകാശത്തില്‍ ജ്വലിച്ചു. പക്ഷെ ചുറ്റും നിന്ന ആളുകള്‍ അത്  വക വെക്കാതെ ഇതാണ് സൂപ്പര്‍ ഹിറ്റ്‌ എന്നു പറഞ്ഞു കയ്യടിച്ചു.  മാത്തേട്ടന്‍ ഞാന്‍ ഈ ലോകത്തെ അല്ല എന്നപോലെ അപ്പുറത്ത് ഇറച്ചി വെട്ടികൊണ്ടിരുന്നു.  അമ്മാവന്‍ അമ്മാവന്റെ ഊഴം വന്നപ്പോള്‍ അഞ്ചു കിലോ ബീഫും മേടിച്ചു പൈസ കൊടുത്തു നീങ്ങി. പോകുന്ന വഴി അച്ചാമ്മേ  ഒന്ന് നോക്കി  മനസ്സില്‍ പറഞ്ഞു – മോളെ എന്റടുത്തു അമ്മായി കളിക്കല്ലേ. അത് നിന്റെ കെട്ടിയോനോട് മതി.

തിരിച്ചുള്ള നടപ്പില്‍ അമ്മാവന് കിട്ടിയ കയ്യടിയില്‍ നിന്ന്- തന്റെ മുതലാളി ഇന്ന് ഒന്ന് ഷൈന്‍ ചെയ്തു എന്ന്‍ മാത്രം ബ്രൌണിക്ക്    മനസ്സിലായി. അതിന്റെ ഭാഗമായി തിരിച്ചുള്ള നടപ്പില്‍ ബ്രൌണിയും നെഞ്ച് വിരിച്ചു നടന്നു.  അമ്മാവന് അപ്പൊ ഒരു സംശയം. ശെടാ ഞാനാണോ ഇവനാണോ അവിടെ തിളങ്ങിയത് .

കടയില്‍ തിരിച്ചെത്തി അമ്മായിയെ ഇറച്ചി   ഏല്‍പ്പിച്ചു അമ്മാവന്‍ കുളിക്കാന്‍ പോയി. അമ്മായി തലേ ദിവസം എടുത്തു വച്ച പാചക കുറിപ്പ് വെളിയില്‍ എടുത്തു . ഇന്ന് എന്നാല്‍ ഒരു ഇറച്ചി ചോറ്  ഉണ്ടാക്കാം എന്നു തീരുമാനിച്ചു.

ഇറച്ചി ചോറ് പാചക രീതി

  • ഇറച്ചി – 1  കിലോ
  • സവാള – 4 എണ്ണം അരിഞ്ഞത്‌
  • തക്കാളി – 3 എണ്ണം അരിഞ്ഞത്‌
  • പച്ചമുളക് – 6 ചെറുതായി അരിഞ്ഞത്‌
  • ഇഞ്ചി – ഒരു വലിയ കഷ്ണം ചതച്ചത്
  • വെളുത്തുള്ളി – 8 അല്ലി ചതച്ചത്
  • മല്ലി ഇല – ആവശ്യത്തിനു
  • കറിവേപ്പില – ആവശ്യത്തിനു
  • മഞ്ഞപ്പൊടി – 2 ടീസ്പൂണ്‍
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മല്ലിപൊടി – 2 ടേബിള്‍ സ്പൂണ്‍
  • പട്ട, ഗ്രാമ്പു , ഏലക്ക – ആവശ്യത്തിനു
  • ഉപ്പു – ആവശ്യത്തിനു
  • നെയ്യ് – 2  ടേബിള്‍ സ്പൂണ്‍
  • എണ്ണ – 5 ടേബിള്‍ സ്പൂണ്‍
  • ബസ്മതി അരി – 1 1/2  കിലോ

നെയ്യ്, എണ്ണ, അരി ഒഴികെ  ബാക്കി ഉള്ളത് എല്ലാം ഒന്നിച്ചു ഒരു പ്രഷര്‍  കുക്കെറില്‍ ഇട്ടു നന്നായി ഇളക്കുക.
1 ടേബിള്‍ സ്പൂണ്‍ നെയ്യും 2 ടേബിള്‍ സ്പൂണ്‍ എണ്ണയും കൂടി ഇതില്‍  ഒഴിച്ച്  പ്രഷര്‍ കുക്കെര് അടുപ്പില്‍ വെക്കുക.

അഞ്ചു വിസില്‍  കഴിമ്പോള്‍ അടുപ്പില്‍ നിന്ന് മാറ്റി തണുക്കാന്‍ വക്കുക.
വേറൊരു പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയും , 1 ടേബിള്‍ സ്പൂണ്‍ നെയ്യും ചൂടാക്കി അതില്‍ പട്ട , ഏലക്ക , ഗ്രാമ്പു ഇടുക .
മൂത്ത മണം വരുമ്പോള്‍ അതില്‍ ഒരു സവാള അരിഞ്ഞ് വഴറ്റുക.
ഇളം തവിട്ടു നിറം ആകുമ്പോള്‍ തണുത്ത ഇറച്ചി കറി അതിലോട്ടു പകറ്ത്തുക.
3/4  ലിറ്റര്‍ വെള്ളം അതില്‍ ഒഴിച്ച്, മല്ലി ഇല , കറിവേപ്പില , 1 ടീസ്പൂണ്‍ ഗരം മസാലയും കഴുകിയ അരിയും ഇതില്‍ ചേറ്ക്കുക.
നന്നായി ഇളക്കിഴതിനു ശേഷം 20 മിനിറ്റ്  ചെറു തീയില്‍  അടച്ചു വേവിക്കുക .
ഇറച്ചി ചോറ് റെഡി .
അമ്മാവന്‍ തിരിച്ചു വന്നപ്പോള്‍ അവിടെ മുഴുവന്‍ ഇറച്ചി ചോറിന്റെ നല്ല സുഗന്ധം പകര്‍ന്നിരുന്നു.  കുറച്ചു ഒരു പ്ലേറ്റില്‍ എടുത്തു സ്വാദ് നോക്കി . രാവിലെ അടിച്ചു കസറിയ സംഭാഷണം ഓര്‍ത്തപ്പോള്‍ ചോറിന്റെ സ്വാദ് രണ്ടിരട്ടി കൂടി !!