Shafeekh

നബിദിനം – എന്റെ അനുഭവം

Decrease Font Size Increase Font Size Text Size Print This Page

അസ്സലാതു അസ്സലാമു അലയ്ക യാ റസൂലുള്ള …

മനസ്സ് കുട്ടിക്കാലത്തേക്ക് പോയിട്ട് ഇന്നേക്ക് പത്തു പന്ത്രണ്ടു ദിവസം ആയി . എങ്ങനെ പിടിച്ചാലും പിടി തരാതെ ആ സുന്ദര കാലത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു   അല്‍ ഹമ്ദുലില്ലഹ് .. എന്തൊരു ധന്യത ആയിരുന്നു ആ കാലങ്ങളില്‍ അനുഭവിച്ചത്  സൌന്ദര്യത്തിന്റെ സകല സൌകുമാര്യതയും ആവാഹിച്ചു പ്രകീര്‍ത്തന വേദികളില്‍ പുളകങ്ങള്‍ തീര്‍ത്തിരുന്ന എന്റെ ഉസ്താതുമാരും കൂട്ടുകാരും എന്നും ഇഷാ നിന്സ്കാരത്തിന് ശേഷം ഒത്തു കൂടി  നടത്തിയിരുന്ന മൌലീത് സതസ്സുകള്‍ ഇന്നും ഒരു കുളിര്‍മഴയായി മനസ്സില്‍ പെയ്തിറങ്ങുന്നു .. മൌളിതിന്നു ശേഷം ഉള്ള ചീരിനി ഇന്ന് മനസ്സില്‍ ഗൃഹാതുരത കോറി   ഇടുന്നു .

എന്തൊരു ഒരുക്കമായിരുന്നു അത് രണ്ടു മാസം നീണ്ട ഒരുക്കങ്ങള്‍ പാട്ടായിട്ടും  പ്രസങ്ങമായിട്ടും കഥാ പ്രസംഗം ആയിട്ടും വേദി കീഴടക്കാന്‍ വെന്പല്‍ കൊള്ളുന്ന ആ കുഞ്ഞു പ്രായം കൂടുകാരുടെ എല്ലാം മധുര മനോഹരമായ ആ ഈരടികള്‍ ഒരു നനുത്ത നോവായി  ഇന്നും മനസ്സിനെ തഴുകുന്നു നബിദിനത്തിന്റെ അന്നൊരു റാലി ഉണ്ട് കിടു കിടിലന്‍ അനൌന്സുമെന്റുകളും വശ്യ മനോഹരമായ മൌളിതുകളും കര്‍നാനന്തമായ ഈരടികളും ആയി നയന മനോഹരമായ ആ റാലി …… എനിക്ക് ഒന്നും പറയാന്‍ കിട്ടുന്നില്ല ചില വികാരങ്ങള്‍ വാക്കുകളെ തടഞ്ഞു നിര്‍ത്തും എന്ന് പറയുന്നത് ശെരി ആണെന്ന് ഞാന്‍ ഇപ്പോള്‍ മനസ്സിലാകി ..

കവലകളില്‍ മുഴുവന്‍ ആ റാലിക്ക് അഭിവാദ്യം അര്‍പ്പിക്കാനായി എന്റെ കൊച്ചു ഗ്രാമത്തിലെ ആബാലവൃധം ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കും കൂലിപ്പണിക്കാരായ സഹോതര മതസ്തരാണ് ഏറെയും അവരും ഒരുപക്ഷെ ഇതിലെല്ലാം പങ്കെടുക്കാന്‍ കൊതിക്കുന്നുണ്ടാവണം എന്ന് ആ കാലത് ഞാന്‍ ഊഹിക്കാറുണ്ട് ആ സഹോതാരങ്ങളും അവരാല്‍ കഴിയുന്ന വിധം പഴ വര്‍ഘങ്ങളും മധുര പലഹാരങ്ങളും മധുര പാനിയങ്ങളും ഞങ്ങള്‍ കുട്ടികള്‍ക്ക് തരും ചിലപ്പോള്‍ അവര്‍ ഞങ്ങളെ ഉമ്മവെക്കാന്‍ ആയും അത്രക്കും ഇഷ്ടമായിരുന്നു അവര്‍ക്കെല്ലാം ആ കുഞ്ഞു കുട്ടികള്‍ കറുത്ത പാന്റ്സും വെള്ള കുപ്പായവും ധരിച്ചു അണിവെച്ചു നടന്നു വരുന്നത് കാണാന്‍ പിന്നെ നമ്മുടെ എല്ലാം വീടുകളിളുടെ മുന്നിലൂടെ പോകുമ്പോള്‍ ഉമ്മമാരും പെങ്ങന്മാരുമെല്ലാം ആ ആള്കൂട്ടത്തിലും നമ്മളെ തന്നെ തിരയും … എന്തൊരു അഭിമാനം ആയിരുന്നു ആ റാലിയില്‍ നില്ക്കാന്‍ അവസാനം സകല സ്നേഹ സ്വീകരണങ്ങളും ഏറ്റു വാങ്ങി റാലി തുടങ്ങിയ മദ്രസാ അങ്ങനത്തില്‍ തന്നെ തിരിച്ചെത്തിയാല്‍ അസ്വാതനത്തിന്റെ സകല തലങ്ങളിലും കുളിര്‍ കോരി ഇടുന്ന ബുര്‍ധാ .. കതീബ്‌ ഉസ്താതിനോട് കൂടെ ഞങ്ങളും ഏറ്റു ചെല്ലും ..” യാ നബീ സലാം അല്യ്കും യാ റസൂല്‍ സലാം അലയ്കും യാ  ഹബീബ്‌ സലാം അലയ്കും………………

പിന്നെ നേര്‍ച ചോറിന്റെ ആലവാരം ആയി എല്ലാ വീടുകളില്‍ നിന്നും രസൂലുല്ലഹിയുടെ പേരില്‍ ഉണ്ടാക്കിയ ആ ഭക്ഷണത്തില്‍ നിന്നും ബറകത്ത് പ്രതീക്ഷിച്ചു അവിടെ വരി വരി ആയി നില്‍ക്കും എല്ലാവരുടെയും പേര് വിളിച്ചു ഭക്ഷണം വിതരണം തുടങ്ങും ആ ആലവാരം ഒന്ന് കാണേണ്ടത് തന്നെ ആണ് എല്ലാവര്ക്കും എന്തും വെച്ച് കഴിക്കാന്‍ പ്രാപ്തി ഉണ്ടെങ്കിലും അന്ന് രസൂലുല്ലാഹിയുടെ പേരിലുള്ള ഒരു പിടി ഭക്ഷണം എല്ലാവരും നിര്‍ബന്ധ ബുദ്ധ്യാ തന്നെ കഴിക്കും നമ്മള്‍ ഭക്ഷണം വാങ്ങി തിരിഞ്ഞു നോക്കുമ്പോള്‍ കാണാം ആ പരിസരത്തുള്ള മിക്ക സഹോതര മതസ്ഥരും ആ ചീര്നി വാങ്ങാന്‍ അവിടെ തടിച്ചു കൂടി ഇരിക്കും .. എന്റെ കുട്ടിക്കാല ഓര്‍മയില്‍ അന്ന് എന്നെ അല്ബുധപ്പെടുത്തിയ ഒന്നാണ് ആ സംഭവം കാരാണം എന്റെ നാട്ടുകാര്‍ മൊത്തം വന്നാലും പള്ളി അധികാരികള്‍ ആര്‍ക്കും ഭക്ഷണം കൊടുക്കാതെ വിടില്ല ( എങ്ങനെ ഇത്രയും ആളുകളുടെ കണക്ക് കിട്ടുന്നു എന്ന് ഞാന്‍ പലപ്പളും അല്ബുധം കൂരിയിട്ടുണ്ട് )

വൈകുന്നേരത്തെ സ്റ്റേജ് പരിപാടികള്‍ ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ കുഞ്ഞു മനസ്സുകളിലും ആവേശം അല തല്ലുന്ന രാത്രി ചിലര്‍ സാഗര ഘര്‍ജനം നടത്തുമ്പോള്‍ ചിലര്‍ കുയില്‍ നാദം കൊണ്ട് സദസ്സിനെ പിടിച്ചുലക്കും മറ്റുചിലര്‍ പ്രതിഭാ മിന്നലാട്ടങ്ങള്‍ കൊണ്ട് സതസ്സിനെ അമ്ബരപ്പെടുത്തും അങ്ങനെ പരിപാടികല്‍ക്കവസാനം സ്രോധാക്കളില്‍ പലരും സമ്മാനങ്ങള്‍ വാരി    വിതറും (കാഷ് അവാര്‍ഡും മറ്റും ) അവസാനം ദുആ മജ്ലിസിന് ശേഷം നാളെ മദ്രസക്ക് അവതി ആണെന്ന സദര്‍ ഉസ്താതിന്റെ പ്രക്യാപനത്തോടെ ആ രണ്ടു മാസം നീണ്ടു നിന്ന പരിശ്രമങ്ങള്‍ ധന്യതയോടെ പരിസമാപ്തിയായി …

ത്വാഹ രസൂലുല്ലഹിയുടെ ജന്മ മാസം പിറക്കാന്‍ തുടങ്ങുന്നത് മുതല്‍ മനസ്സില്‍ തോന്നിയ ഓര്‍മകളുടെ  ഒരു ചെറു വിവരണം ആണ് ഞാന്‍ നടേ പറഞ്ഞത്. ആ ആരംഭ പൂമേനിയെ കുറിച്ച് ഒരക്ഷരം പറയാന്‍ ഞാന്‍ ആശക്തനും യോഗ്യത ഇല്ലാത്തവനും ആണ് യാ റസൂലുല്ലഹ് എങ്കിലും അവിടുത്തെ കാരുണ്യം കൊണ്ട് ഈ പാപിക്ക് വേണ്ടി ശഫാഅത് ചെയ്യണേ ഹബീബെ …

****************സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലയ്ഹിവ സല്ലം ********************

വാര്‍ത്തകള്‍ മൊബൈലില്‍ തത്സമയം ലഭിക്കുവാന്‍ ബൂലോകം ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യൂ