nireekshakan

സേലു അഹ്മദിന് മറുപടി

Decrease Font Size Increase Font Size Text Size Print This Page

സേലു അഹ്മദ്‌

സേലു അഹ്മദിന്റെ ഈ പോസ്റ്റ്  നബിയുടെ വ്യക്തിത്വത്തെയും ഇസ്ലാമിനേയും അന്യമതസ്ഥരുടെയിടയില്‍ മുമ്പില്‍ ആക്ഷേപാര്‍ഹമാക്കാന്‍ കാരണമായേക്കാമെന്ന് ഭയപ്പെടുന്നതിനാല്‍ ചില വസ്തുതകള്‍ ചൂണ്ടിക്കാട്ടാന്‍ ഉദ്ദേശിക്കുന്നു.

നബിയുടെ വിയോഗശേഷം ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് ശേഷം രചിക്കപ്പെട്ട ചരിത്ര ക്രോഢീകരണങ്ങളാണ് ഹദീസ് ഗ്രന്ഥങ്ങള്‍. ഇവയില്‍ ഏറ്റവും പ്രമുഖമായവയാണ് ബുഖാരിയും മുസ്ലിമും. അവ ചരിത്രപരമായി ഏറെ കൃത്യത പുലര്‍ത്തുന്നുണ്ടെങ്കിലും ഒരു ന്യൂനപക്ഷം റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

ബുഖാരിയിലെയും മുസ്ലിമിലെയും ചോദ്യം ചെയ്യപ്പെട്ട ചില ഹദീസുകളിതാ:

അംറുബ്‌നു മൈമൂന്‍ (റ) നിവേദനം: ജാഹിലിയാ കാലത്ത് ഒരു കുരങ്ങിനെ ഞാന്‍ കണ്ടു. വ്യഭിചാരിണിയായ അവളെ കുരങ്ങന്മാര്‍ ഒരുമിച്ചു കൂടി എറിഞ്ഞു കൊന്നു. ഞാനും അവരുടെ കൂടെ അതിനെ കല്ലെറിഞ്ഞു. (ബുഖാരി 3849)

ഈ ഹദീസിനെ പറ്റി അധികം പറയേണ്ടതില്ല. ‘ഇബ്‌നു അബ്ദില്‍ ബര്‍റ് (റ) ഈ കഥയെ അസ്വീകാര്യമായി കാണുന്നു. കാരണം ഈ ഹദീസില്‍ നിയമം ബാധകമല്ലാത്ത ജീവികളിലേക്ക് വ്യഭിചാരത്തെ ചേര്‍ക്കുകയും മൃഗങ്ങളുടെ മേല്‍ ശിക്ഷാനടപടി നടപ്പാക്കണമെന്ന് പറയുകയും ചെയ്യുന്നു. വിവരമുള്ളവരുടെ അടുത്ത് ഇത് അസ്വീകാര്യമാണ്.’ (ഫത്ഹുല്‍ ബാരി 8/805)

കഅ്ബുബ്‌നു മാലിക് (റ) പറയുന്നു: മറാറത്തുബ്‌നു റബീഅ് (റ), ഹിലാലുബ്‌ന് ഉമയ്യ (റ) എന്നിവരെ സംബന്ധിച്ച് അവര്‍ രണ്ട് പേരും ബദറില്‍ പങ്കെടുത്ത രണ്ട് പുണ്യവാളന്മാരാണെന്ന് പറയുകയുണ്ടായി. (ബുഖാരി 3989)

ഇത് ചരിത്രപരമായി അബദ്ധമാണ്. ഈ രണ്ട് പേരും ബദറില്‍ പങ്കെടുത്തിട്ടില്ല. (ഫത്ഹുല്‍ ബാരി 9/233)

മസ്ജിദുല്‍ ഹറാമും ബൈത്തുല്‍ മഖ്ദിസും നാല്‍പത് കൊല്ലം ഇടവിട്ടാണ് സ്ഥാപിതമായത്. (ബുഖാരി 3366, മുസ്ലിം 520)

ഇതും ചരിത്രപരമായി അബദ്ധമാണ്. ഇബ്രാഹീം നബിയാണ് കഅബ നിര്‍മ്മിച്ചത്. സുലൈമാന്‍ നബി ബൈത്തുല്‍ മഖ്ദിസും. രണ്ട് പേര്‍ക്കുമിടയില്‍ ആയിരത്തിലധികം വര്‍ഷമുണ്ട്. (ഫത്ഹുല്‍ ബാരി 8/199)

അനസ്(റ) പറയുന്നു: ‘നബി ഒരു ദിവസം തന്റെ കയ്യില്‍ വെള്ളി കൊണ്ട് ഒരു മോതിരം ഉണ്ടാക്കി ധരിച്ചു…’ എന്ന് തുടങ്ങുന്ന ബുഖാരി 5868, മുസ്ലിം 2093 ഹദീസ്. എന്നാല്‍ ഊരി എറിയപ്പെട്ടത് വെള്ളിയുടെയല്ല സ്വര്‍ണ്ണത്തിന്റെ മോതിരമാണെന്നാണ് സര്‍വ്വ പണ്ഡിതന്മാരുടേയും അഭിപ്രായമെന്നാണ് ഇമാം നവവി(റ) പറയുന്നത്. (ഫത്ഹുല്‍ ബാരി 13/304) ബുഖാരിയും മുസ്ലിമും ഏകോപിച്ച ഒരു ഹദീസില്‍ അബദ്ധമുണ്ടെന്ന് പണ്ഡിതന്മാരുടെ ഏകോപനം (ഇജ്മാഅ്) ഉണ്ടെന്നാണ് ഇമാം നവവി(റ) പോലും പറയുന്നത്.

ഇബ്രാഹീം നബി കളവ് പറഞ്ഞിട്ടുണ്ടെന്ന് പറയുന്ന ഹദീസ്. (ബുഖാരി 3357)

മൂസാ നബി കുളിക്കുമ്പോള്‍ വസ്ത്രമഴിച്ച് വെച്ച കല്ല് മാര്‍ക്കറ്റിലേക്ക് ഓടിയെന്നും നഗ്‌നനായി അതിന് പുറകെ അങ്ങാടിയിലൂടെ ഓടി എന്നുമുള്ള ഹദീസ്.  (Volume 1, Book 5, Number 277)

ബുഖാരിയും മുസ്ലിമും ചരിത്രപരമായി ഏറെ കൃത്യത പുലര്‍ത്തുന്നതാണെന്നത് സത്യമാണെങ്കിലും അവക്ക് അപ്രമാദിത്വമില്ല. ഉണ്ടെങ്കില്‍ അവയെ നിരവധി പണ്ഡിതന്മാര്‍ വിമര്‍ശന വിധേയമാക്കുമായിരുന്നില്ലല്ലോ. ചരിത്രപരമായ കൃത്യതയും അപ്രമാദിത്വവും രണ്ടും രണ്ടാണ്. ഉദാഹരണത്തിന് ഇമാം ദാറുഖ്തനി (റ) നിവേദക പരമ്പരയെ അടിസ്ഥാനമാക്കി ബുഖാരിയിലെ നൂറിലധികം ഹദീസുകളെ വിമര്‍ശിക്കുന്നത് കാണാം. മാത്രമല്ല ഖുര്‍ആന് പുറമെ മറ്റൊരു ഗ്രന്ഥത്തിന് അപ്രമാദിത്വം നല്‍കുന്നത് ഇസ്ലാമിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണ്.

ബുഖാരിയിലെ ചില ഹദീസുകള്‍ വിമര്‍ശിക്കപ്പെടുന്നത് നോക്കുക

നബിയുടെ വ്യക്തിത്വത്തെ പരിഹാസ്യമാക്കാനും ഇസ്ലാമില്‍ വ്യക്തിപൂജ കടത്തിക്കൂട്ടാനും തല്‍പ്പരകക്ഷികള്‍ നിര്‍മ്മിച്ച ഹദീസുകളാകാന്‍ ഏറെ സാധ്യതയുള്ളവയാണ് മുകളില്‍ കൊടുത്തവ. കാരണം നബിക്ക് അമാനുഷിക കഴിവുകളുണ്ടായിരുന്നില്ല എന്ന് സ്ഥാപിക്കുന്ന നിരവധി ഖുര്‍ആന്‍ ഹദീസ് സൂക്തങ്ങളുണ്ട്. അവക്ക് എതിരാണ് ഈ ഹദീസുകള്‍ എന്നതിനാല്‍ അവ അസ്വീകാര്യമാണ്.

വാര്‍ത്തകള്‍ മൊബൈലില്‍ തത്സമയം ലഭിക്കുവാന്‍ ബൂലോകം ആപ്ലിക്കേഷനുകള്‍ ഡൌണ്‍ലോഡ് ചെയ്യൂ