ബൂലോകം

ജിദ്ദയില്‍ ആദ്യമായി പ്രവാസി മലയാളി ഡോക്ടറുടെ കീഴില്‍ ഇരട്ട ടെസ്റ്റ്‌ ട്യൂബ് ശിശുക്കള്‍ ജനിച്ചു

Decrease Font Size Increase Font Size Text Size Print This Page

ജിദ്ദയില്‍ ആദ്യമായി പ്രവാസി മലയാളി ഡോക്ടറുടെ കീഴില്‍ ഇരട്ട ടെസ്റ്റ്‌ ട്യൂബ് ശിശുക്കള്‍ ജനിച്ചു.

പ്രശസ്ത ഗൈനക്കോളജിസ്റ്റും ഫെര്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോക്ടര്‍ സാജിറ ജാഫര്‍ പുനത്തിലിന്റെ വന്ധ്യത ചികിത്സയിലെ ന്യൂതനവും അത്യാധുനികവുമായ ഇന്‍വിട്രോ ഫെര്ടിലൈഷേസന്‍ ചികിത്സയില്‍ (TESE – ICSI) അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ അനാകിഷിലെ ഹസ്സന്‍ ഗസ്സാവി ഹോസ്പിറ്റലില്‍ സൗദി അറേബ്യയിലെ മലയാളികളുടെ പ്രവാസത്തിന്റെ പാതി നൂറ്റാണ്ടിലെ ഇരട്ട ടെസ്റ്റ്‌ ട്യൂബ് ശിശുക്കള്‍ കഴിഞ്ഞ ചൊവ്വാഴ്ച (17.01.2012) ജനിച്ചു.

തിരുവനന്തപുരം കവടിയാര്‍ സ്വദേശികളായ ഹാഷറിനും ജുവേരിയക്കുമാണ് ഈ അപൂര്‍വ്വവും സങ്കീര്‍ണ്ണവുമായ ചികിത്സയിലൂടെ ഇരട്ട കുട്ടികള്‍ (യുനുസ് & യൂസുഫ്) പിറന്നത്. കഴിഞ്ഞ 8 വര്‍ഷമായി ഈ ദമ്പതികള്‍ വന്ധ്യത അനുഭവിക്കുകയായിരുന്നു. ഈ കഴിഞ്ഞ മെയ്‌ മാസം അവസാന വാരത്തിലാണ് മാതാവ് ഗര്‍ഭം ധരിച്ചത്. സിസേറിയന്‍ ഓപ്പറെഷനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.

ഏകതേശം 8 മാസം കൊണ്ട് വളര്‍ച്ചയെത്തിയ ഈ ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. മാതാവും കുട്ടികളും സുഖമായി പൂര്‍ണ്ണ ആരോഗ്യമുള്ളവരായിരിക്കുന്നു എന്ന് ഡോക്ടര്‍ സാജിറ ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് ജിദ്ദയില്‍ ഇമ്പാല ഹോട്ടലില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നന്മണ്ട സ്വദേശിനിയാണ് സാജിറ. ഭര്‍ത്താവ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.

ഇതിനോടകം വന്ധ്യത അനുഭവിക്കുന്ന വിവിധ രാജ്യക്കാരായ ദമ്പതിമാര്‍ക്ക് ഡോക്ടര്‍ സാജിറയുടെ IVF ഉം അനുബന്ധ ശസ്ത്രക്രിയയിലൂടെയും ഗര്‍ഭം ധരിക്കാന്‍ സാധിച്ചിട്ടുണ്ട്.

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിലെ പ്രമുഖ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ അബ്ദുറഹ്മാന്‍ അമ്പാടി (തിരൂരങ്ങാടി), ഡോക്ടര്‍ സാജിറയുടെ ഭര്‍ത്താവ് എന്‍ജിനിയര്‍ ജാഫര്‍ ഖാന്‍, ഇരട്ട കുട്ടികളുടെ പിതാവ് മുഹമ്മദ്‌ ഹാഷിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഈ വിഷയവുമായുള്ള സംശയങ്ങള്‍ക്ക് ഇവിടെ ബന്ധപ്പെടുക.


By: DrSajira Jafar Punathil