Firozkannur

22FK, നോ ബുള്‍ഷിറ്റ്‌; മൂവി റിവ്യൂ

Decrease Font Size Increase Font Size Text Size Print This Page

പ്രതിഭയുള്ള ഒരു സംവിധായകനെ മലയാളത്തിനു ലഭിച്ചു. തിരക്കഥയുടെ പാളിച്ചകള്‍ കൊണ്ട് മാത്രം പാളിയ “ഡാഡി കൂള്‍” ഇറങ്ങിയപ്പോള്‍ മലയാളികള്‍ ആഷിക് അബു എന്ന സംവിധായകനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ആണിത്. വളരെ ലളിതമായ തിരക്കഥ അതി മനോഹരമായി അവതരിപ്പിച്ചു മലയാളത്തിന്‍റെ മനസ്സ് കവര്‍ന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ ഒന്ന് കൂടിപറഞ്ഞു, ആഷിക് അബു ഒരു സംഭവം തന്നെ!

ഇപ്പോള്‍ ഞാന്‍ പറയുന്നു ആഷിക് അബു ഒരു പ്രതിഭാസമാണ് എന്ന്. കാരണം ഇത് വരെ ആരും പറയാത്ത കഥ തിരഞ്ഞെടുത്തു രസച്ചരട് മുറിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ അങ്ങനെ ചില പ്രതിഭാസങ്ങള്‍ക്ക് മാത്രമേ പറ്റു. അത്രയ്ക്ക് മനോഹരമാണ് 22 ഫീമെയില്‍ കോട്ടയം എന്ന പുതുതായിറങ്ങിയ മലയാളം സിനിമ.

ആഷിക് അബു

പോലീസിന്റെയും പാചകത്തിന്റെയും കഥ പറഞ്ഞ ആഷിക് അബു ഇത്തവണ പറഞ്ഞത് ടെസ്സയെ കുറിച്ചാണ്, കോട്ടയംകാരിയായ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ കുറിച്ച്. അവളുടെ സ്വപ്നങ്ങളെ കുറിച്ച്. അവള്‍ക്കു ചുറ്റും വന്ന ആട്ടിന്‍ തോലും, ആണിന്‍ തോലുമണിഞ്ഞ ഒരുപാട് പേരെ കുറിച്ച്.

പക്ഷെ സിനിമ കഴിയുമ്പോള്‍ ഇതൊരുപാട് ടെസ്സമാരുടെ കഥയായി മാറുന്നു.

കോരിതരിപ്പിക്കുന്ന യമണ്ടന്‍ ആക്ഷനോ, പൊട്ടിച്ചിരിപ്പിക്കാന്‍ എന്ന് പറഞ്ഞു പ്രേക്ഷകരെ കോമാളികളാക്കുന്ന മണ്ടത്തരങ്ങളോ ഇതിലില്ല, പക്ഷെ ഈ സിനിമയില്‍ ഒരു കഥയുണ്ട്, കുറെ ജീവിതങ്ങളും.

അഭിനയിച്ചതില്‍ ആരും അഭിനയിച്ചതായി തോന്നിയില്ല. എല്ലാരും ജീവിക്കുകയായിരുന്നു എന്ന് തോന്നിപ്പോകും. ടെസ്സയായി റീമ തന്‍റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വേഷം ഗംഭീരമാക്കി. സിറില്‍ ആയി വന്ന ഫഹദും നിരാശപ്പെടുത്തിയില്ല.

പ്രദാപ് പോത്തനും സത്താറും തിരിച്ചു വരവ് ഗംഭീരമാക്കിയപ്പോള്‍, TG രവി മികച്ച അഭിനയത്തിലൂടെ വന്‍ കയ്യടി നേടി.. :)

എല്ലാവരും ഒരു തവണയെങ്കിലും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് 22FK എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 22 ഫീമെയില്‍ കോട്ടയം.

My Rating : 8/10

വാല്‍കഷ്ണം: രാജുവും രാധയും സഹോദരീ സഹോദരന്മാരല്ല പോലും. കാമുകീ കാമുകന്മാരാണത്രെ, ശരിയാ, ബാലരമയില്‍ എവിടെയും പറഞ്ഞിട്ടില്ല രാജു രാധയുടെ ചേട്ടനാണെന്നു. :D :D :D

ഈ റിവ്യൂ ഇവിടെയും വായിക്കാം.