Added on May 26, 2012 ck sheeja malayalam story , Stories

ദാനം..

എനിക്കു നീ തന്നചിത്രത്തിലെ കറുപ്പ്
എന്റെ മരണത്തെ
കുറിയ്ക്കുന്നു
വര്‍ണങ്ങളെ സ്നേഹിക്കുന്ന
നിനക്ക്
മരണനാന്തരം
ഞാനെന്റെ കണ്ണുകള്‍ തരാം
പലര്‍ക്കായി പകുത്തു
നല്കാന്
എന്റെ കരളും
പക്ഷേ……
ഇതു വരെ
നീ
സൂക്ഷിച്ച
എന്റെ ഹൃദയം
നിന്റെ
കൈയൊപ്പിട്ട്
എനിക്കു
തിരിച്ചു തരണം
Related Posts
by ck sheeja
എന്നെക്കുറിച്ച് മലപ്പുറം ജില്ലയിലെ കൊട്ടപ്പുറം സ്വദേശം. കടവല്ലൂര്‍ ഗവ: ഹൈസ്കൂളിലെ മലയാളം അധ്യാപിക. ഇപ്പോള്‍ കൊണ്ടോട്ടി ബി അര് സിയില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്നു. ഭര്‍ത്താവ് റസാഖ് പയയമ്പ്രോട്ട് വര്‍ത്തമാനം ദിനപത്രത്തിന്റെ കോ-ഓഡിനേറ്റിംഗ് എഡിറ്ററാണ്. വിലാസം ഷീജ.സി.കെ 'സ്നേഹം' കൊട്ടപ്പുറം ആന്തിയൂര്‍കുന്ന് തപാല്‍ പുളിക്കല്‍ മലപ്പുറം.