ചക്രം
ആവൃത്തിയില്‍ ഭ്രമണം പൂര്‍ത്തിയാക്കും
പ്രതലത്തില്‍ ദൂരം താണ്ടും പരിക്രമാത്താല്‍
ഒഴുകുന്ന ചെറു നീര്‍ചാലുപോല്‍ പാതമേല്‍
പരിക്രമത്താല്‍ ബന്ധിപ്പിച്ചീടുന്നത് ചക്രം!
………………………..
എന്‍ പക്കല്‍ നിന്ന് നിന്നിലേക്കും
നിന്നില്‍ നിന്ന് മറ്റൊരുവനിലേക്കും ഉരുളുന്ന
കൈമാറ്റ മാധ്യമമായ് നിലകൊള്ളും
നല്ലതും ചീത്തയും ഉണ്ടാക്കുന്നതും ചക്രം!
………………………
അറുപതോളം പതിറ്റാണ്ടില്‍ ഒരു
ഭ്രമണം പൂര്‍ത്തിയാക്കാന്‍ അനേകം
ശൃംഗ ഗര്‍ത്തങ്ങളില്‍ സാനിധ്യമറിയിച്ച്
ഭ്രമണം പൂര്‍ത്തിയാക്കുമ്പോള്‍ മരണം (ഇതും ചക്രം!)
………………………….
ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാതെ
ഘടികാര സൂചി തന്‍ ഭ്രമണം പൂര്‍ത്തിയാ
ക്കുമ്പോള്‍ തന്‍ നഷ്ട സ്വപ്നങ്ങളുടെ വിചി
ന്തനത്തിന്റെ അവസാനവും ചക്രം!
……………………….
സര്‍വവും ചാക്രികം! ഭൂമിയും പ്രപഞ്ചവും
സൂര്യനും യുഗങ്ങളും ഈ എഴുതുന്ന
തൂലികത്തുമ്പുവരെ വൃത്തം (ചക്രം!)
ചക്രമില്ലാത്ത ചിന്തപോലും അസാധ്യം!