അഭിനന്ദനങ്ങള്‍ അമീര്‍ ഖാന്‍ !

ഇവിടെ ചിലര്‍ മഹാ പ്രസ്ഥാനം എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്ന സംഘടനകള്‍ ഉണ്ടാക്കി, അതിനെതിരെ ആരു എന്ത് പറഞ്ഞാലും വിവരക്കേട് എന്ന് പ്രഖ്യപിക്കാറുണ്ട്. അതിനു ഉത്തമ ഉദാഹരണം ആണ് IMA [ഇന്ത്യയിലെ അലോപ്പതി വൈദ്യന്‍മാരുടെ സംഘടന] എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കാലാകാലങ്ങളായി തിരുവായിക്ക് എതിര്‍വ ഇല്ലാതെ കഴിഞ്ഞു പോവുകയായിരുന്നു. ഇടക്കൊക്കെ അങ്ങിങ്ങ് ചില പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായിട്ടുണ്ട് എങ്കിലും അത് താമസിയാതെ തന്നെ കെട്ടടങ്ങി പോവുക ആയിരുന്നു പതിവ്.
അങ്ങനെ ഇരിക്കെ ആണ് അമീര്‍ ഖാന്റെ സത്യമേവ ജയതേ പ്രോഗ്രാം വന്നത്. അത് കണ്ടതും വെകിളി പിടിച്ച വൈദ്യ ശിരോമണികള്‍ പ്രതിക്ഷേധവും ആയി രംഗത്ത് എത്തി. വൈദ്യ സമൂഹത്തെ അപമാനിച്ച അമീര്‍ ഖാന്‍ മാപ്പ് പറയണം പോലും. എന്തിനാണ് മാപ്പ് പറയുന്നത്? കുറെ നാളായിട്ട് നടത്തി കൊണ്ടിരിക്കുന്ന കള്ളത്തരം പൊതുജനമധ്യത്തില്‍ തുറന്നു തെളിവ് സഹിതം തുറന്നു പറഞ്ഞതിനോ? ഓരോന്നും അക്കമിട്ടു തെളിവ് സഹിതം പറഞ്ഞപ്പോള്‍ കുറിക്കു തന്നെ കൊണ്ടു, ഒരു പേരിനു പോലും ഒന്നും പറയാന്‍ ഇല്ലാതെ മാപ്പ് മാപ്പ് എന്ന് വിളിച്ചു കേഴുന്ന നിങ്ങള്ക്ക് നാണം എന്ന ഒന്നില്ലേ. നല്ല രീതിയില്‍ നാടിനും രോഗികള്‍ക്കു സേവനം നല്‍കുന്ന ഡോക്ടര്‍മാര്‍ക്കു നാണക്കേട് ഉണ്ടാക്കുന്ന ഒരു കൂട്ടായ്മ ആണ് ഇന്ന് ഈ സംഘടന.
എന്താണ് അമീര്‍ ഖാന്‍ പൊതുജന മധ്യത്തില്‍ പറഞ്ഞ വന്ന കാര്യങ്ങള്‍?
1) Cut practice.-എന്താണിത് ?
വേണ്ടതിനും വേണ്ടാത്തതിനും ടെസ്റ്റുകളും മറ്റും നടത്തി ലബോറട്ടറികളില്‍ നിന്നും ഇമേജിംഗ് സെന്‍റെര്‍കളില്‍ നിന്നും തന്‍റെ വീതം കണക്കു പറഞ്ഞു മേടിക്കുക. ഇങ്ങനെ വീതം നല്കാത്ത ലാബുകള്‍ക്ക് രോഗികളെ കിട്ടില്ല. അപ്പോള്‍ ലാബുകാര്‍ എന്ത് ചെയ്യും ഈ തുക കൂടി രോഗികളുടെ ബില്ലില്‍ ഉല്‍പെടുത്തും. ഇതിനു തെളിവായി ഒരു ലാബ് നടത്തുന്ന വ്യക്തിയും പരിചയപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ഒരു ലാബ് അല്ലേല്‍ ഇമേജിംഗ് സെന്‍റെര്‍ നടത്തിക്കൊണ്ടു പോകണം എങ്കില്‍ ആ പരിസരത്തെ ഡോക്ടര്‍മാരെ രഹസ്യമായി കാണണം, കണ്ടാല്‍ മാത്രം പോര കാണേണ്ട രീതിയില്‍ കാണണം.
2) Misleading the patients-…?
രോഗികളെ ശരിയായ രോഗത്തിന് അല്ലാതെ അനാവശ്യമായതും അധിക ചെലവ് ഉണ്ടാക്കുന്നതും ആയ ചികിത്സകല്‍ക് പ്രേരിപ്പിക്കുന്നു. ഇതിനു രണ്ടു മൂന്ന് തെളിവുകള്‍ അദ്ദേഹം തന്നു. അതിലൊന്ന് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ എല്ലാം ഗര്‍ഭ പാത്രം എടുത്തു കളഞ്ഞതാണ്. എന്ത് കാരണവും എന്ത് എത്തിക്‌സും ആണ് ഇവിടെ ഈ IMAകാര്‍ക്ക് നിരത്താന്‍ ഉള്ളത്.
ഇതൊന്നും അല്ലാതെ നല്ല രീതിയില്‍ പ്രാക്ടീസ് നടത്താന്‍ ഉദ്ദേശിക്കുന്നവരെ അതിനും സമ്മതിക്കില്ല ഈ വൈദ്യപുങ്കവന്‍മാരുടെ ഗ്രൂപ്പ്. ഈ കാര്യം പറഞ്ഞു എത്തിയത് വിദേശ രാജ്യങ്ങളില്‍ പോയി പഠിച്ചു വന്ന ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറാണ്. അദ്ദേഹം പറഞ്ഞു ആദ്യമായി പഠനത്തിനു ശേഷം തിരിച്ചെത്തി ക്ലിനിക് ഇട്ടു. ശേഷം തന്‍റെ പഴയ സഹ പ്രവര്‍ത്തകരോട് തനിക്കു രോഗികളെ റെഫര്‍ ചെയ്യണ്ണം എന്ന് പറഞ്ഞപ്പോള്‍ അതിനും കമ്മീഷന്‍ വേണം എന്ന് സുഹൃത്ത് പറഞ്ഞ അനുഭവം ആണ്.
ഈ പറഞ്ഞ കാര്യങ്ങള്‍ പലതും പണ്ടേ നമ്മളില്‍ പലര്‍ക്കും അറിവുള്ളതായിരിക്കും പക്ഷെ അതിന്‍റെ ആഴം ഇത്ര ഭീകരം ആണ് എന്ന് പലര്‍ക്കും ഇപ്പോഴായിരിക്കും മനസിലയിരിക്കുക. ഇന്നത്തെ നമ്മുടെ നാട്ടിലെ ചികിത്സ രീതിയും വിമര്‍ശിക്കപ്പെടേണ്ട ഒന്ന് തന്നെ ആണ്. രോഗ ലക്ഷണങ്ങളെ ചികിത്സിക്കാതെ ടെസ്റ്റു റിസല്‍ട്ടുകളെ മാത്രം ആശ്രയിക്കുന്ന ഒരു ചികിത്സ രീതി ആണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്. ഒരുതരം ഡിഫന്‍സ് ട്രീറ്റ്മെന്റ്. സാധാരണ ജനങ്ങളെ പല ന്യായവാദങ്ങളും ഉന്നയിച്ചു വായടപ്പിക്കാന്‍ സാധിക്കും എങ്കിലും ഈ രംഗത്ത് സാമാന്യ വിദ്യാഭ്യാസം ഉള്ള ആര്‍കും ഈ കള്ളക്കളികള്‍ മനസിലാകും. ഐഎംഎയുടെ മാപ്പ് പറയാന്‍ ഉള്ള അവശ്യം കേട്ട ഉടന്‍ അമീര്‍ ഖാന്‍ എടുത്ത നിലപാടും തികച്ചും അഭിനന്ദനാര്‍ഹമാണ്. “ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ എനിക്ക് ഉത്തമ വിശ്വാസം ഉണ്ട്. ഇത് കാരണം ഉള്ള എന്ത് നിയമ നടപടികളെയും നേരിടാന്‍ ഒരുക്കമാണ് “. ഇത്രയും കാലം നമ്മളില്‍ പലരും പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളാണ് അദ്ദേഹം തെളിവ് സമ്മേതം പൊതുജനമധ്യത്തില്‍ കൊണ്ട് വന്നത് .. അഭിനന്ദനങ്ങള്‍ അമീര്‍ ഖാന്‍ ജി.