manojcnair

ഡീസല്‍ വില കൂട്ടണം, കൂട്ടിയെ തീരൂ

Decrease Font Size Increase Font Size Text Size Print This Page

പെട്രോള്‍ വില കൂട്ടി.

പെട്രോള്‍ സംസ്ഥാന നികുതി വേണ്ടെന്ന് വച്ചു ‘മഹാ ത്യാഗം’.

രൂപയുടെ വില ഇടിയുന്നു.

ഡീസല്‍ വില കൂട്ടണം.

മുകളില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആണ് കുറച്ചു ദിവസമായി വാര്‍ത്തകളില്‍ കേട്ടുകൊണ്ടിരിക്കുന്നത്, വി എസ് പിണറായി അടിയും, വിളക്ക് കൊളുത്തലും, ചന്ദ്രശേഖരന്‍ വധവും ഒക്കെ കേള്‍ക്കഞ്ഞിട്ടല്ല അത് പക്ഷേ ഒക്കെ അര്‍ഹിക്കുന്ന ഗൌരവം മാത്രംകൊടുത്തു തള്ളി കളഞ്ഞതു കൊണ്ടാണ് വേറെ ഒരു കാര്യത്തെപറ്റി പറയാം എന്നു വിചാരിച്ചത്.

ഡീസല്‍ വണ്ടികളുടെ വിലകൂട്ടണം, അല്ലെങ്കില്‍ ഡീസലിന് വില കൂട്ടണം എന്താണ് വേണ്ടത് ?

കുറച്ചു ദിവസമായി ഫേസ്ബുക്കില്‍ കറങ്ങി നടക്കുന്ന ഒരു ചിത്രത്തില്‍ ഇന്ത്യയില്‍ പെട്രോള്‍ 25 രൂപയ്ക്കു വില്‍ക്കണം എന്നു പറയുന്നതു കണ്ടു, ഒപ്പം ഇന്നലെ NDTV Profitല്‍ ഒരു ചര്‍ച്ചയും കൂടി കണ്ടപ്പോള്‍ ഇതിനെപ്പറ്റി തന്നെ എഴുതാം എന്നു തോന്നി. ആ ചര്ച്ച മുഴുവനും ശരിയായ ദിശയിലായിരുന്നെന്നു എന്നെനിക്ക് അഭിപ്രായമില്ലെങ്കിലും അതില്‍നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞ ചില പ്രധാന കാര്യങ്ങള്‍ ഇങ്ങനെയാണ്.

Click Here To See Bigger Image

 

  • ഇന്ത്യയില്‍ വില്‍ക്കുന്ന ഡീസല്‍ മുഴുവനും ആഡംബരകാരുകളില്‍ ഒഴിച്ച് കത്തിച്ചുകളയുകയാണ് എന്നുള്ള അഭിപ്രായം തെറ്റാണ്.
  • ഇന്ന് ഇന്ത്യക്ക് ആവശ്യമായ അളവിലുള്ള എണ്ണ ഇന്ത്യ ഉല്‍പാദിപ്പിക്കുന്നില്ല, അതുകൊണ്ടുതന്നെ മറ്റുരാജ്യങ്ങളില്‍ നിന്നു വാങ്ങിയെ പറ്റൂ.
  • അങ്ങിനെ വാങ്ങുന്ന സാധനം വിലകുറച്ചോ, സബ്‌സിഡി നല്‍കിയോ വില്‍ക്കുന്നതില്‍ കാര്യമില്ല എന്നുമാത്രമല്ല മണ്ടത്തരമാണുതാനും
  • സര്‍ക്കാര്‍ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനസ്രോതസ്സ് എന്നനിലയ്ക്ക് മൊത്തം നികുതി വേണ്ടെന്ന് വയ്ക്കാനും സാധിക്കുകയില്ല.
  • ഇനി വില്‍ക്കാനുള്ള ഡീസല്‍ കാറുകളുടെ വിലകൂട്ടിയത് കൊണ്ട് മാത്രം വലിയ ഗുണം സംഭവിക്കും എന്നു തോന്നുന്നില്ല. മരിച്ചു ദോഷം സംഭവിക്കുകയും ചെയ്‌തേക്കാം.

പെട്രോള്‍ വില കുറച്ചു ഡീസല്‍ വില കൂട്ടി ഇവ തമ്മിലുള്ള അന്തരം കുറയ്ക്കുയാണ് ഇന്നതെ രീതിയിലുള്ള ഏറ്റവും നല്ല പോംവഴി.

അതിനോടൊപ്പം തന്നെ വണ്ടികളെ ആഡംബരത്തിനുപകരം അത്യാവശ്യത്തിന് മാത്രം ഉപയോഗിയ്ക്കുന്ന ഒന്നായി മാറ്റുക, കുറച്ചെങ്കിലും നാളേക്കു കരുതിവയ്ക്കാം അല്ലെങ്കില്‍ ഒരു പരസ്യത്തില്‍ പറഞ്ഞതുപോലെ every destination will unreachable.

പെട്രോളിനും ഡീസലിനും വിലകൂട്ടുമ്പോള്‍, കേരളത്തില്‍ മാത്രം ചടങ്ങായി നടന്നുവരുന്ന ‘ഹര്‍ത്താല്‍’ എന്നു ഓമപേരിട്ടു വിളിക്കുന്ന തന്തയില്ലാത്തരം അവസാനിപ്പിക്കുമോ ?