ഉസ്താദ്ഹോട്ടലിലെ അമ്മായിയും, വട്ടാക്കുന്ന പാട്ടും !

മലയാളസിനിമ അങ്ങനെയാണ്, പ്രതീക്ഷിക്കാത്ത സമയത്ത് എന്തും സംഭവിക്കാം. യു ടുബില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ മാത്രം അറിയാമായിരുന്ന സന്തോഷ് പണ്ടിട്റ്റ് മലയാള സിനിമാ സംവിധായകനാകുന്നതും, കൈയെത്തും ദൂരത്തു എന്ന സിനിമയില്‍ നോക്ക് കുത്തിയായി നിന്നിരുന്ന ഫഹദ് ന്യൂ ജനറേഷന്‍ സിനിമകളുടെ മധ്യസ്ഥനാകുന്നതും നമ്മള്‍ കണ്ടു. ഇതിനിടയില്‍ രാത്രി ശുഭരാത്രിയും, അവിയല്‍ ബാന്‍ഡിന്റെ ആനകള്ളനും, മനുഷ്യ മൃഗത്തിലെ ആശ്വരൂടനായ വിശ്വനാഥനും തുടങ്ങിയ പാട്ടുകള്‍ കേട്ടപ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് നമ്മള്‍ ഇരുന്നു പോയതും ചരിത്രം. അങ്ങനെ ഇരിക്കുമ്പോളാണ് ഇതാ ടീ വി യില് ഒരു പാട്ട് കേള്‍ക്കുന്നത്. നേഴ്‌സ്‌റി പദ്യം പോലെ തോന്നിപ്പിക്കുന്ന പാട്ടായതിനാല്‍ ചാനല്‍ കുട്ടി ടീ വി ആണോ സംശയിചു; അല്ല .
പക്ഷെ ആ കുട്ടിപാട്ടിലെ വരികള്‍ ഞെട്ടിച്ചു. അപ്പം ഉണ്ടാക്കിയ അമ്മയ്ക്ക് വട്ടായ കഥ പാട്ടാക്കിയപ്പോള്‍ (കുറച്ചു ബീറ്റുംറോക്ക്ടച്ചും സമാസമം ചേര്‍ത്ത് അവിയല്‍ വെച്ച പോലെ) ഇത് മലയാളത്തിന്റെ കൊലവേരി ആണെന്ന് തോന്നി പോയി .
അതെ ഉസ്താദ് ഹോട്ടല്‍ എന്ന അന്‍വര്‍ റഷീദിന്റെ സിനിമയിലാണ് ഈ ഗാനം. ജൂനിയര്‍ മമൂട്ടി ദുല്ഖര്‍ സല്‍മാന്‍ നായകനാകുന്ന ഈ സിനിമയിലെ ഈ ഗാനം തരക്കേടില്ല എന്നുതോന്നുമെങ്കിലും അര്‍ഥശൂന്യമായ വരികള്‍ ,ഒരു ആഭാസഗാനത്തെ സൃഷ്ടിച്ചു എന്നാണ് നിജൂളിന്റെ അഭിപ്രായം കാരണം പാട്ടിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഏതെങ്കിലും നാടന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചു എങ്കില്‍ തെറ്റി ..പൂര്‍ണമായും മോഡേണ്‍ രംഗങ്ങള്‍..
സാഗര്‍ എല്യാസ് ജാക്കിയിലെ പോലെ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ഈ പാട്ടിനെ കണ്ടു എന്നാണു തോന്നുന്നത് .എന്തായാലും ‘എന്തും വിളയുന്ന ‘യുവ മനസ്സില്‍ ഈ ഗാനം ഡബിള്‍ ലൈക് നേടുമെന്ന് ഉറപ്പ്!
ഈ വരികള്‍ വായിച്ചു നോക്കുക, അവസാനം ആ വീഡിയോയും കൂടി കാണുക !
അപ്പങ്ങളെമ്പാടും ലിറിക്‌സ്
Movie: Usthad Hotel (Malayalam)
Singer: Anna Katharina Valayil
Music Director: Gopi Sundar
അപ്പങ്ങലെമ്ബാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായി )
അപ്പങ്ങലെമ്ബാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായി (2)
അമ്മായ് കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടയിപ്പോയി
അമ്മായ് കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പോ വട്ടയിപ്പോയി
അപ്പങ്ങലെമ്ബാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായി )
കഞ്ഞി വെച്ച് പുട്ട് കുത്തി പുട്ട് കുത്തി കഞ്ഞി വെച്ച്
അമ്മായിക്ക് പുട്ട് കുത്തി വട്ടായിപോയി
കഞ്ഞി വെച്ച് പുട്ട് കുത്തി പുട്ട് കുത്തി കഞ്ഞി വെച്ച്
അമ്മായിക്ക് പുട്ട് കുത്തി വട്ടായിപ്പോയി
ഹേ … കൊച്ചമ്മായി വട്ടായി പോയോ അമ്മായീ
കരിഞ്ഞീല പലഹാരമാകെ വട്ടായിപ്പോയോ വട്ടായിപ്പോയോ
ഹോ അമ്മായി കഥയെന്തായി എന്റെ പോന്നമ്മ്മായി വട്ടായി പോയോ
വേവാതെ പോയി വേവേറിപ്പോയി
ചൂടേറിപോയി ചൂടാറിപോയി
വേഗം വേഗം വേഗം തോരെ തോരെ വിളമ്പി
കൊതി കൊതി പറ്റി അടി അടി പറ്റി കരി കരി പറ്റി ചതി ചതി പറ്റി
കൊതി പറ്റി അടി പറ്റി കരി പറ്റി ചതി പറ്റി വട്ടായി പോയോ
അപ്പങ്ങള്‍എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായി )
http://youtu.be/2jc4Gnyd0D4
സത്യം പറ വട്ടായി പോയോ ?
പ്രവചനം:
‘അമ്മായിക്ക് വട്ടായി ‘.’അപ്പം വേണോ മരുമോനെ ‘ തുടങ്ങിയ ഡയലോഗുകള്‍ ബ്രണ്ടാക്കി ടീ ഷര്‍ ട്ടുകള്‍ നമ്മുടെ നാട്ടില്‍ ഇറങ്ങിയെക്കാം ;ട്രെന്‍ഡ് ആയേക്കാം !