Ajmal Rahman

ഐപാഡിനെ കൊല്ലാന്‍ മൈക്രോസോഫ്റ്റ് സര്‍ഫസ്!!

Decrease Font Size Increase Font Size Text Size Print This Page

ആപ്പിളിന്‍റെ ഐ പാഡിനെ വെല്ലുവിളിച് സോഫ്റ്റ്‌വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്ട്‌ തങ്ങളുടെ ആദ്യ ടാബ്ലെറ്റ്‌ പുറത്തിറക്കി. മൈക്രോസോഫ്റ്റ് സര്‍ഫസ് എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്ലെറ്റ്‌ വിന്‍ഡോസ്‌ 8 പ്ലാറ്റ്ഫോമില്‍ ആണ് പ്രവര്‍ത്തിക്കുക. ജൂണ്‍ 18 നു കാലിഫോര്‍ണിയ ലോസ്ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് ലോകത്തിലെ ആദ്യത്തെ വിന്‍ഡോസ്8 അധിഷ്ഠിത ടാബ്ലെറ്റ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്.

എഅര്‍എം പ്രോസ്സര്‍ ഗാഡ്ജറ്റുകളില്‍‌ പ്രവര്‍ത്തിപ്പിക്കാവുന്ന വിന്‍ഡോസ് 8ന്‍റെ പതിപ്പായ വിന്‍ഡോസ് അര്‍ടിയാണ് സര്‍ഫസിന്‍റെ ഓപ്പറേറ്റിങ് സിസ്റ്റം‍. കൂടാതെ നിവിഡിയ എഅര്‍എം സിപിയു,10.6 ഇന്‍ഞ്ച് ക്ലിയര്‍ ടൈപ്പ് എച്ച്ഡി ഡിസ്പ്ലേ മള്‍ട്ടി ടെച്ച് സ്ക്രീന്‍,മുന്‍പിലുള്ള റിയല്‍ ഫൈസ് ക്യാമറ,എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കാവുന്ന 32ജിബി മെമ്മറി എന്നിവ മൈക്രോസോഫ്റ്റ് സര്‍ഫസിന്‍റെ പ്രത്യേകതകളാണ്. കൂടാതെ കീബോര്‍ഡായി ഉപയോഗപ്പെടുത്താവുന്ന വാപ്റോ എംജി എന്ന മഗ്നെസിയം കവറും, ബാക്ക് സ്റ്റാന്‍റും സര്‍ഫസിന്‍റെ മാത്രം പ്രത്യേകതയാണ്. ഡിസ്പ്ലേയില്‍ തന്നെ ഗാലക്സി ടാബിന്‍റെയും ഐപാഡിന്‍റെയും 10 ഇഞ്ച് ടാബ്ലെറ്റുകളെക്കാള്‍ മുകളിലാണ് വിന്‍ഡോസ് സര്‍ഫസ് .പക്ഷെ റെസല്യൂഷന്‍ സംബന്ധിച്ച വിവരങ്ങള്‍ വിന്‍ഡോസ് പുറത്തുവിട്ടിട്ടില്ല

ഐ പാഡിനെ അപേക്ഷിച് നേരിയ തൂക്കം കൂടുതല്‍ ആണെങ്കിലും ഖനം കുറവാണ്.10.6 ഇഞ്ച്‌ സ്ക്രീനും 32,64 ജി ബി സൈസിലും ലഭ്യമായിരിക്കും.വിന്‍ഡോസ്‌ 8 ഇന്‍റെ മെട്രോ ഇന്റര്‍ഫേസ് വളരെ ഭംഗിയായി ഇതില്‍ ക്രമീകരിച്ചിരിക്കുന്നു,കൂടാതെ മൈക്രോസോഫ്റ്റ് ഓഫീസ് അപ്ലിക്കേഷന്‍സ് ആയ വേര്‍ഡ്‌,എക്സെല്‍ എന്നിവ ഉപയോഗിക്കാന്‍ കഴിയും എന്നത് ഒരു പ്രത്യേകത ആണ്.ഡിസംബര്‍ മാസത്തോടെ വിപണിയില്‍ ലഭ്യമാക്കാന്‍ ആണ് മൈക്രോസോഫ്റ്റ് ഉദേശിക്കുന്നത്.

സോഫ്റ്റവെയറിനൊപ്പം ഹാര്‍ഡ് വെയറും വികസിപ്പിച്ച് വിപണി പിടിച്ചെടുക്കുന്ന ആപ്പിളിന്‍റെ വഴിയില്‍ സഞ്ചരിക്കാനുള്ള മൈക്രോസോഫ്റ്റിന്‍റെ ശ്രമങ്ങള്‍ ശക്തമാകുന്നതിന്‍റെ സൂചന കൂടി നല്‍കുന്നതാണ് മൈക്രോസോഫ്റ്റ് സര്‍ഫസിന്‍റെ പുറത്തിറക്കല്‍.