മലയാളി നര്‍മം

ബിരുദ പഠനം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി അന്യ നാട്ടില്‍ ദൂരെ ഒന്നും അല്ല മദ്രാസ് (സോറി ചെന്നൈ) പോയി ..എന്റെ കൈയില്‍ മലയാളം തന്നെ കഷ്ടി പിഷ്ടി ആണ് ..തമിഴ് എന്ന് കേട്ടാല്‍ എനിക്ക് പണ്ടേ ദേഷ്യം ആയിരുന്നു ..വേറെ ഒന്നും അല്ല അവന്മാര്‍ കുളിക്കില്ല എന്നൊക്കെ കേട്ടിട്ട് ആ ഭാഷ തന്നെ വെറുത്തു പോയി …ഒരു പത്ര പരസ്യം കണ്ടു അപേക്ഷ അയച്ചു ..വിളിച്ചു അഭിമുഖത്തിനു …പോയേക്കാം കിട്ടിയാല്‍ ഊട്ടി , ഇല്ലെങ്കില്‍ ചട്ടി (ജഗതി പറഞ്ഞ ഡയലോഗ് ഓര്മ )
അഭിമുഖത്തിനുള്ള സ്ഥലം അങ്ങനെ പെട്ടെന്ന് കണ്ടു പിടിക്കാന്‍ പറ്റിയില്ല , സ്ഥലത്തിന് അടുത്ത് ചെന്ന് ഒരു ആളോട് ചോദിച്ചു അണ്ണാ ഇന്ത അഡ്രസ് തെരിയുമാ ? തെരിയാത് ഇത് ഞാന്‍ പഠിച്ചു വച്ച തമിഴ് ആണ് …ഉത്തരം കേട്ടാല്‍ എങ്ങനെ എങ്കിലും സ്ഥലം കണ്ടു പിടിക്കാം എന്നാ വിശ്വാസം ഉണ്ടായിരുന്നു …പോട്ടെ അടുത്ത ആള് വരുമ്പോള്‍ ചോദിക്കാം ഇംഗ്ലീഷില്‍ …അണ്ണാ ദിസ് അഡ്രസ് പ്ലീസ് …രക്ഷപ്പെട്ടു പുള്ളിക്ക് എന്റെ ഇംഗ്ലീഷ് കുറേശ്ശെ മനസിലായി…ഒരു ദീര്‍ഖ ശ്വാസം വിട്ടു പുള്ളി പറഞ്ഞു തുടങ്ങി …പ്ലീസ് ഗോ ദിസ് വേ, തെന്‍ ടേണ്‍ റൈറ്റ് തെരെ യു കാന്‍ സീ എ ബില്‍ഡിംഗ് ദാറ്റ് ബില്‍ഡിംഗ് ഈസ് നോട ദി ബില്‍ഡിംഗ് , ദി നെക്സ്റ്റ് ബില്‍ഡിംഗ് ഈസ് ദി ബില്‍ഡിംഗ് (ഇതിപ്പോ പിടിച്ചതിലും വല്യത് അളയില്‍ എന്നാ പോലെ ആയി ) ഏതാണ്ട് കാര്യം പിടി കിട്ടി …ഒടുവില്‍ കെട്ടിടത്തിന്റെ അടിയില്‍ ചെന്ന് പെട്ടു….
അവിടെ നിറയെ സ്ഥാപനങ്ങള്‍ എങ്ങനെ കണ്ടു പിടിക്കും …മൊബൈല്‍ ഫോണ്‍ എടുത്തു അവരെ വിളിച്ചു …ഒരു പെണ്ണ് ആണ് ഫോണ്‍ എടുത്തത് ..അതാണെങ്കില്‍ ഒടുക്കത്തെ ഇംഗ്ലീഷ് …(ജനിച്ചത് ലണ്ടനില്‍ വളര്‌നത് അമേരിക്കയില്‍ കെട്ടിച്ചത് കാനഡയില്‍ എന്ന പോലെ അതിന്റെ കാച്ച് ) ഒരു കിളി നാദം കേട്ടപ്പോള്‍ ഒന്ന് കണ്ടാല്‍ കൊല്ലം എന്ന ആഗ്രഹം മനസ്സില്‍ ഉണ്ടാകാതിരുന്നില്ല …പക്ഷെ അവര്‍ പറഞ്ഞ സ്ഥലം ഞാന്‍ നോക്കിയിട്ട് കണ്ടില്ല …രണ്ടും കല്പിച്ചു ഞാന്‍ രണ്ടാമത് വിളിച്ചു …മാടം ഐ കാന്റ് സീ യു …ഐ ആം അണ്ടര്‍ സ്ടാണ്ടിംഗ് (ഞാന്‍ ഉദേശിച്ചത് അവര്‍ക്ക് മനസിലായില്ല കഷ്ടം പുവര്‍ ഗേള്‍ ഞാന്‍ താഴെ നില്‍ക്കുന്നു , എനിക്ക് കാണാന്‍ മേല) പിന്നേം വിളിച്ചു മിസ് അണ്ടര്‍ സ്ടണ്ടിംഗ് മാടം , ഐ ആം അണ്ടര്‍ സ്ടാണ്ടിംഗ് …ഇപ്പോള്‍ എന്തൊക്കെയോ ആ മദാമ്മക്ക് തെളിഞ്ഞു തുടങ്ങി …അത് പറഞ്ഞ വിവരണം മനസ്സില്‍ ആയില്ല എങ്കിലും എനിക്ക് പുടി കിട്ടി …കണ്ടു പുടിച്ചു സ്ഥലം ..
.ഒടുവില്‍ ഇന്റര്‍വ്യൂ കഴിഞ്ഞു സന്തോഷത്തോടെ നന്ദി ഒക്കെ പറഞ്ഞു കഴിഞ്ഞു ഇറങ്ങാന്‍ പോയപ്പോള്‍ ബോര്‍ഡില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു …മലയാളി ആണല്ലേ ..അതെ എങ്ങനെ മനസ്സില്‍ ആയി …അല്ല പതിനഞ്ചു മിനിറ്റ് കൊണ്ട് നീ ഇവിടെ ഇരിക്കുന്നവരെ കുറെ മലയാളം പഠിപ്പിച്ചു ..പക്ഷെ നീ ഒന്നും അവരില്‍ നിന്ന് പഠിച്ചതും ഇല്ല …മലയാളികള്‍ പഠിപ്പിക്കാന്‍ മിടുക്കന്മാര്‍ ആണ് പാഠം പഠിപ്പിക്കാന്‍ , പക്ഷെ നമ്മള്‍ ആരില്‍ നിന്നും ഒന്നും പഠിക്കില്ല