gishnuraju

രാഷ്ട്രിയത്തിന്‍റെ പുതിയ സമര രീതി.

Decrease Font Size Increase Font Size Text Size Print This Page

നമ്മുടെ കേരളത്തിന്റെ ഓരോ അവസ്ഥ ആലോചിക്കുമ്പോള്‍ ശരിക്കും നാം തന്നെ ചിരിച്ചു മരിക്കുന്ന ഒരു കാലഘട്ടം ആണ്. ഇന്നത്തെ തലമുറയുടെ കോപ്രായങ്ങള്‍ യുവതും തുടിക്കേണ്ട  കയ്യുകളില്‍ കുറുവടിയും  കമ്പി പാരയും.  ഒരു കൊടിയുടെ മുന്നിലെ വിപ്ലവം എന്നത് പണ്ടത്തെ കട്ടന്‍ ചായയും മുറി ബീഡിയും ചമച്ച കഥയിലെ വെറും കെട്ടുകഥകള്‍ മാത്രം ആയിരിക്കുന്നു എന്നാ സത്യം നാം മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാറ്റം പ്രകൃതി സത്യം എന്നതിനുപരി അത് വെറും ഒരു തേര്‍വാഴ്ച  ആണെന്നും നാം മനസിലാക്കേണ്ടി ഇരിക്കുന്നു.

മാനസികമായ ചൂഷണം എന്ന് വേണേല്‍ ഇന്നത്തെ രാഷ്ട്രിയത്തില്‍ നമുക്ക് പറയാന്‍ കഴിയും. എന്തെന്നാല്‍ വിദ്യാര്‍ഥികളെ വെച്ച് പന്താടുന്ന ഇത്തരം കോപ്രായങ്ങള്‍ നാം മനസിലാക്കി  അതിനു തക്കതായ തീരുമാനങ്ങള്‍ എടുക്കുക . ആരു കേള്‍ക്കാന്‍ അല്ലെ..

ചുണകുട്ടന്മാര്‍ ഒന്ന് ഓര്‍ത്താല്‍ നന്ന്  നിങ്ങള്‍ സമരം വിളിക്കുമ്പോള്‍ മുന്നില്‍ നിന്ന് ‘വിദ്യാര്‍ത്ഥി എക്യം സിന്ദാബാദ്‌ ‘എന്ന് വിളിക്കാന്‍ ഇവിടുത്തെ ഇതു രാഷ്ട്രിയ നേതാവിന്റെ മകന്‍ ആണ് ഉള്ളത് എന്ന് ഓര്‍ക്കുക.