Raj Govind

‘ശേ’യും മസാല ദോശയും പിന്നെ എഫ് ഫ്രണ്ടും – അഭിമുഖം

Decrease Font Size Increase Font Size Text Size Print This Page

നെവിന്‍ & മിഥുന്‍

അഭിമുഖം നടത്തിയത്: രാജ് ഗോവിന്ദ്‌ വത്സരാജ് (ബൂലോകം NCJ)

ഓരോ സിനിമയ്ക്ക് പിന്നിലും ഒരു കഥയുണ്ട് ഒരു സിനിമ ‘ഉണ്ടാക്കിയ’ കഥ. അതിപ്പോള്‍ ഷോര്‍ട്ട് ഫിലിം ആയാലും ഫീച്ചര്‍ ഫിലിം ആയാലും ശരി. യൂട്യൂബില്‍ ഈയിടെ ആയി തരംഗം സൃഷ്ടിക്കുന്ന ‘ശേ’ എന്ന ഷോര്‍ട്ട് ഫില്മിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും പറയാനുണ്ടൊരു കഥ.അപ്‌ലോഡ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പതിനായിരത്തിനടുത്ത് വ്യൂസ് ഇതിനു ലഭിച്ചു കഴിഞ്ഞു. മലയാളം ഹ്രസ്വ ചിത്രങ്ങള്‍ സാധാരണ കൈകാര്യം ചെയ്യാന്‍ മടിക്കുന്ന വിഷയവും ആഖ്യാനരീതിയും തന്നെ ആണ് ‘ശേ’യുടെ പ്രത്യേകത.ഒരു ഹ്യൂമര്‍ ടച്ച് ഉള്ള ഷോര്‍ട്ട് ഫിലിം ഒരു പക്ഷെ മലയാളികള്‍ക്ക് അത്ര സുപരിചിതം അല്ലായിരുന്നു, ‘ശേ’ ഇറങ്ങുന്നത് വരെ! (ഇറങ്ങിയവ എല്ലാം നല്ല രീതിയില്‍ കള്‍ട്ടുകള്‍ ആയിട്ടും ഉണ്ട്.

എഫ് ഫ്രണ്ട് ടീം

‘ശേ’ എന്ന 25 മിനിറ്റ് ദൈര്‍ഘ്യം ഉള്ള ചിത്രം കണ്ടു കഴിയുമ്പോള്‍ നമ്മുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട്.ആ ചിരി തന്നെ ആണ് തങ്ങളുടെ വിജയം എന്ന് അഭിമാനത്തോടെ പറയുന്നു നെവിന്‍ ഫ്രാഡിനും, മിഥുന്‍ മുരളിയും ഇതിനോടകം തന്നെ പല പ്രമുഖരുടെയും പ്രശംസ പിടിച്ചു പറ്റി കഴിഞ്ഞ ‘ശേ’ ടീം തങ്ങളുടെ സ്വന്തം കഥയാണ്‌ ബൂലോകത്തിലൂടെ പറയാന്‍ പോകുന്നത്.

സ്കിറ്റില്‍ തുടങ്ങിയ സൌഹൃദം..

P.A.Aziz College of Engineering and Technology (PAACET)-ല്‍ ഒരേ വര്‍ഷ വിദ്യാര്‍ഥികള്‍ ആയിരുന്നെങ്കിലും വ്യത്യസ്ത ബ്രാഞ്ചുകളില്‍ ആയിരുന്നതിനാല്‍ പരിചയം  ഡൂ ഓര്‍ ഡാന്‍സ് എന്ന ക്ലബിലൂടെ മാത്രം ആയിരുന്നു.2010 -ലെ ആര്‍ട്ട്സ്  ഫെസ്റ്റിവലില്‍ ഞാനും മിഥുനും കൂടി ഒരുമിച്ചു ചെയ്ത ഒരു സ്കിറ്റില്‍  ആയിരുന്നു ഞങ്ങളിലെ സൌഹൃദത്തിന്റെ തുടക്കം.ആ രണ്ടാഴ്ച കാലത്തെ പരിചയം ഞങ്ങുടെ ഇഷ്ടങ്ങളും സിനിമയെ കുറിച്ചുള്ള കാഴ്ചപ്പാടും ഒന്നാണെന്ന് മനസ്സിലാക്കിച്ചു. അവരവരുടെ ഇഷ്ടമേഖല ഒന്നാണെന്ന് മനസ്സിലാക്കിയ ഞങ്ങള്‍ ഒരുമിച്ചു നീങ്ങാന്‍ തീരുമാനിച്ചു’ നെവിന്‍ ഓര്‍ക്കുന്നു.

F Friend shooting still
അതിനു ഏകദേശം ഒരു വര്‍ഷത്തിനു ശേഷം അവര്‍ രണ്ടു പേരും കൂടി ചേര്‍ന്ന്  ’22 പിക്ചേഴ്സ്’ ആരംഭിച്ചു. ‘ഞങ്ങളുടെ രണ്ടു പേരുടെയും ബര്‍ത്ത്ഡേ ജൂലൈ 22-ആം തീയതി ആയതു കൊണ്ടാണ് അങ്ങനെ ഒരു പേര്’ മിഥുന്‍. പേരിന്റെ വ്യത്യസ്തയുടെ കാരണം വ്യക്തമാക്കുന്നു. അതൊരു വിജയഗാഥയുടെ തുടക്കം ആയിരുന്നു. പിന്നീടു അവര്‍ ICCON ഷോര്‍ട്ട് ഫിലിം ഫെസ്ടിനു വേണ്ടി ‘ബിയോണ്ട്’ എന്ന 5 മിനിറ്റ് ദൈര്‍ഖ്യം ഉള്ള ഹ്രസ്വ ചിത്രം ചെയ്തു. ആ മേളയില്‍  മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ്‌ മിഥുന് കിട്ടി. ചിത്രം കണ്ട ഒരുപാട് പേര്‍ അനുമോദിക്കുകയും ചെയ്തു. ‘ഒരു പക്ഷെ ഈ അംഗീകാരങ്ങള്‍ ആകാം, ഇതാണ് ഞങ്ങളുടെ വഴി എന്ന് തിരിച്ചറിവ് ഞങ്ങളില്‍ ഉണ്ടാക്കിയത്.‘ നെവിന്‍ പറയുന്നു.

‘F Friend’

‘ബിയോണ്ട് ‘ എന്ന പോരായ്മകളും പരിമിതികളും നിറഞ്ഞ ചിത്രത്തില്‍ നിന്നുമാണ്  ‘F Friend’ എന്നൊരു ചിത്രത്തെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചു തുടങ്ങിയത്. തങ്ങളുടെ  ജീവിതത്തില്‍ അവരെക്കാള്‍ കൂടുതല്‍ അന്യര്‍ ഇടപെടുന്ന ഒരു അവസ്ഥ ഇന്നത്തെ തലമുറ അഭിമുഖീകരിക്കുന്നുണ്ട്. മാത്രമല്ല പ്രണയത്തെ പോലും കാലം മാറ്റി മറിച്ചു. പണ്ട് പ്രണയത്തിനു അവകാശപ്പെടാമായിരുന്ന സ്നേഹവും വിശ്വാസവും ഒന്നും ഇന്നത്തെ പ്രണയ ബന്ധങ്ങള്‍ക്ക് ഉണ്ടാകുന്നില്ല. ഇതൊരു കഥ ആയി മാറ്റിയപ്പോള്‍ ‘F Friend’ എന്ന പുത്തന്‍ സംരംഭം ഉടലെടുത്തു.’ നെവിന്റെ മുഖത്ത് ആഹ്ലാദം പ്രകടമാണ്. 2012 മാര്‍ച്ച്‌ 23 -ആം തീയതി യൂടൂബില്‍ അപ്‌ലോഡ്‌ ചെയ്യപ്പെട്ട ഈ ഹ്രസ്വ ചിത്രത്തിനു ഇതിനോടകം തന്നെ അരലക്ഷത്തോളം വ്യൂസ് കിട്ടി കഴിഞ്ഞു.

ഈ ചിത്രത്തിന്  രചനയും സംവിധാനവും നെവിന്‍ നിര്‍വഹിച്ചപ്പോള്‍ എഡിറ്റിംഗ് & അസോസിയേറ്റ് ഡയറക്ടര്‍ മിഥുന്‍ ആയിരുന്നു. ക്യാമറ ചലിപ്പിച്ചത് വിഷ്ണു പ്രഭാകറും ബിപിന്‍ രവീന്ദ്രനും ചേര്‍ന്നാണ്.വിഷ്ണുവും ശ്രേയ ഐയ്യരും മുഖ്യവേഷങ്ങളില്‍ എത്തി.നെവിന്‍ ഇതില്‍ ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്തു.ഒരുപാട് പ്രശംസ കിട്ടിയവില്‍ ഇവരെന്നും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നത് പ്രശസ്ത നടനും തിരക്കഥകൃത്തുമായ മുരളി ഗോപിയുടെതാണ്‌.

Livera മ്യൂസിക്സുമായുള്ള കൈകോര്‍ക്കല്‍

Image Hosted by ImageShack.us

റിജോ ജോണ്‍

ഇത്രയൊക്കെ പറഞ്ഞിട്ടും ‘F Friend’-ന്റെ സംഗീതം നല്‍കിയവരെ കുറിച്ചൊന്നും പറഞ്ഞില്ല എന്ന് ഞാന്‍ ഓര്‍മിപ്പിച്ചു.കാരണം മറ്റൊന്നുമല്ല ആ ചിത്രത്തിന്റെ ഏറ്റവം വലിയ പ്ലസ്‌ പോയിന്റ്‌ അതിന്റെ സംഗീതം തന്നെ ആണ്.”ഞങ്ങളുടെ കഴിഞ്ഞ രണ്ടു ചിത്രങ്ങളുടെയും മ്യൂസിക് നല്‍കിയത് ലിവേറ മ്യൂസിക്സ് എന്നൊരു ഗ്രൂപ്പ് ആണ്. റിജോ ജോണ്‍ -ജോര്‍ജ്  തോമസ്‌ എന്നിവര്‍ ആയിരുന്നു കമ്പോസേഴ്സ്.

Image Hosted by ImageShack.us

ജോര്‍ജ് തോമസ്‌

ഞാനും റിജോയും തമ്മില്‍ മുന്‍പേ പരിചയം ഉണ്ടായിരുന്നു. അതിനാല്‍ റിജോയുടെ സംഗീതത്തോടുള്ള അഭിരുചി എനിക്ക് നന്നായി അറിയാമായിരുന്നു. ഞങ്ങള്‍ ‘F Friend’ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ അതിനു മ്യൂസിക് ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടോ എന്ന് ഞാന്‍ റിജോയോടു  ചോദിച്ചു. റിജോ സമ്മതം മൂളി. ‘F Friend’-ന്റെ മ്യൂസിക് പ്രേക്ഷകര്‍ സ്വീകരിച്ചപ്പോള്‍ അത് മറ്റൊരു കൂട്ടുകെട്ടിന് വഴി ഒരുക്കി. അങ്ങനെ ‘ശേ’ യ്ക്കും സംഗീതം നല്‍ക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കുക ആയിരുന്നു.” മിഥുന്‍ പറയുന്നു.

ഒരു തമാശയിലൂടെയുള്ള ’ശേ’യുടെ തുടക്കം.

Image Hosted by ImageShack.us

‘F Friend’-ഷൂട്ടിങ്ങിന്റെ സമയത്ത് ഞങ്ങള്‍ എടുത്ത ഒരു ഷോട്ട് ആകെ കുളമായി. ആ സമയം സെറ്റില്‍ ഉണ്ടായിരുന്നവര്‍ ഒന്നടങ്കം ‘ഛീ’ എന്ന് നിരാശയോടെ പറഞ്ഞു.സംഗതി ഞങ്ങളില്‍ എല്ലാവരിലും  ചിരി പടര്‍ത്തി. ആ ചിരിയുടെ കാരണം ആയ ‘ഛെ’ ഞങ്ങള്‍  അടുത്ത സിനിമയുടെ ടൈറ്റില്‍ ആയി മനസ്സില്‍ കുറിച്ചു. പിന്നീടു ‘F Friend’-ന്റെ പോസ്റ്റ്‌ പ്രൊഡക്ഷന്‍ സമയം ”കിട്ടാത്ത മുന്തിരി പുളിക്കും” എന്ന വരികള്‍ അരുണ്‍ പിള്ളയുടെ നാവില്‍ നിന്നും കേട്ടതിനു ശേഷം ആണ് യഥാര്‍ഥത്തില്‍ ഈ സിനിമയുടെ ത്രെഡ് കിട്ടുന്നത്. അത് പിന്നീടു ഞാനൊരു സ്ക്രിപ്റ്റ് ആക്കി മാറ്റി.കാലക്രമേണ ”ഛീ” ”ശേ” ആയി മാറി.” നെവിന്‍ പറഞ്ഞു നിര്‍ത്തി.

”ഇക്കഴിഞ്ഞ ഏപ്രില്‍ ഏഴാം തീയതി ഞങ്ങള്‍ ഇതിന്റെ അണിയറ പ്രവത്തനങ്ങള്‍ ആരംഭിച്ചു.ഒരു മുഴുനീള തമാശ കഥയാണിത്. ഒരുപാട് സപ്ലികള്‍ വാങ്ങിച്ചു കൂട്ടിയ ഒരു സാധാരണ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ സ്വപ്നങ്ങളും ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിന് വേണ്ടി അവന്‍ നടത്തുന്ന ശ്രമങ്ങളും ആണ് ”ശേ” പറയുന്നത്.”

Image Hosted by ImageShack.us

ബോബി രാജന്‍

പതിവ് പോലെ നെവിന്‍ രചനയും സംവിധാനവും നിര്‍വഹിച്ചപ്പോള്‍ മിഥുന്‍ എഡിറ്റര്‍ ആയും അസോസിയേറ്റ് ഡയറക്ടര്‍ ആയും തുടര്‍ന്നു.ജിനു മിനു മാത്യൂസും  റിലി ആനന്ദും ചേര്‍ന്നാണ് നിര്‍മാണം.ലൂക്ക്‌ വിന്സന്റ് ആണ് സഹനിര്‍മാണം.ക്യാമറ കൈകാര്യം ചെയ്യുന്നത് ബോബി രാജന്‍ ആണ്.ലിവെറ മുസിക്സ് തന്നെ ആണ് ഇതിനും സംഗീതം നല്‍കിയിരിക്കുന്നത്.വരികള്‍ ചിട്ടപ്പെടുത്തിയത് കാര്‍ത്തിക്,അരുണ്‍ ലാല്‍ പിള്ള,വിനയ് ചന്ദ്ര എന്നിവര്‍ ചേര്‍ന്നാണ്.

സ്ത്രീ കഥാപാത്രങ്ങള്‍

”സ്ത്രീ കഥാപാത്രങ്ങളുടെ തിരക്കഥയില്‍ ഉള്ള സാന്നിധ്യം  തന്നെ ആയിരുന്നു ഞങ്ങള്‍ നേരിട്ട ഏറ്റവം വലിയ വെല്ലുവിളി.ഒരിക്കലും ആ മൂന്നു കഥാപാത്രങ്ങള്‍ ഇല്ലാതെ ഈ കഥ ചിത്രീകരിക്കാനും പറ്റില്ല. എങ്കിലും അവരുടെ സ്ക്രീന്‍ പ്രസന്‍സ് കഴിയുന്നത്ര പരിമിതപ്പെടുത്തി തന്നെയാണ് ഞാന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്. സാധാരണ എല്ലാ ഷോര്‍ട്ട് ഫിലിംസും ഇതേ പ്രതിസന്ധി അഭിമുഖീകരിക്കാറുണ്ട്, എന്നാല്‍ ഞങ്ങള്‍ അക്കാര്യത്തില്‍ തികച്ചും ഭാഗ്യവാന്മാരയിരുന്നു.ശ്രേയ ഐയ്യര്‍, മീര അനില്‍, സീന റിയ എന്നിവരുടെ പൂര്‍ണ മനസ്സോടെയുള്ള സഹായവും പിന്തുണയും ആണ് ഈ ഷോര്‍ട്ട് ഫിലിം പരിപൂര്‍ണമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ”. അവരോടുള്ള നന്ദി നെവിന്‍ തന്റെ  വാക്കുകളിലൂടെ അറിയിക്കുന്നു.

പരസ്പര വിശ്വാസത്തിന്റെ വിജയം

‘ശേ’യുടെ കഥ ഒറ്റയടിക്ക് കേട്ടാല്‍ ആരും അതിനെ പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ വഴിയില്ല.എന്നാല്‍ ഈ ചിത്രത്തിന് വേണ്ട എല്ലാ പിന്തുണയും നല്‍കാന്‍ ഇതില്‍ പ്രവര്‍ത്തിച്ചവര്‍ സധൈര്യം മുന്നോട്ട് വന്നു.എന്നും ഞങ്ങള്‍ക്ക് പിന്തുണ ഏകിയ വിജയ്‌ സാറിനോടുള്ള നന്ദി ഒരു പക്ഷെ പറഞ്ഞാല്‍ തീരില്ല.’ മിഥുന്‍ പറയുന്നു. മാത്രമല്ല തങ്ങള്‍ക്ക് എന്തിനും ഏതിനും സഹായം നല്‍കിയ Beliar Broz -ഇനും ഈ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും നന്ദി പറയാന്‍ അവര്‍ ഈ വേളയില്‍ മറന്നില്ല.

Image Hosted by ImageShack.us

പ്രമുഖരുടെ പ്രശംസകള്‍

ജൂണ്‍ മുപ്പതാം തീയതി യൂട്യൂബില്‍  ചേര്‍ക്കപ്പെട്ട ‘ശേ’യ്ക്ക് ഇതിനോടകം തന്ന പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരുടെയും പ്രശംസ പിടിച്ചു പറ്റാന്‍ കഴിഞ്ഞു. അഹ്മദ് സിദ്ധിഖ് (സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ഫെയിം), സംവിധായകനായ പാര്‍ഥന്‍ മോഹന്‍ ,സംഗീത സംവിധായകനായ റെക്സ് വിജയന്‍ (അവിയല്‍ ബാന്‍ഡ്) എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ യുവ ചലച്ചിത്രകാരന്മാരുടെ വിജയത്തിന് ബൂലോകത്തിന്റെ വക എല്ലാ ഭാവുകങ്ങളും നേരുന്നു.

വാല്‍ക്കഷണം : അവരുമായുള്ള അഭിമുഖത്തിനു ശേഷം തിരിച്ചു  പോകും വഴി ഞാന്‍ റോമിനോസില്‍ കയറി രണ്ടു മസാല ദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്തു.!!!ചിലപ്പോള്‍ എനിക്കും ജാക്ക് പോട്ട് അടിച്ചാലോ? ‘ശേ’…..