shanu kannavam

ശുംഭന്റെ ആസനത്തില്‍ കൈരളി ടി.എം.ടി മുളച്ചാല്‍

Decrease Font Size Increase Font Size Text Size Print This Page

ഇന്ന് പത്രം കണ്ടപ്പോള്‍ നടന്‍ കൊച്ചിന്‍ ഹനീഫയെ ആണ് ഓര്‍മ്മ വന്നത്. അദ്ദേഹം ഒരു സിനിമയില്‍ ഒടുവില്‍ ഉണ്ണി കൃഷ്ണനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് ‘വേണ്ടാ…ചന്തീന്നു എഴുതെണ്ടാ.. കുണ്ടീന്ന് എഴുതാലോ എന്ന്’. അത് കേള്‍ക്കുന്നത് വരെ മലയാളികള്‍ ഒന്നടങ്കം ഈ പറഞ്ഞ വാക്കുകളെ സഭ്യതയുടെ വേലിക്കപ്പുറത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു.

ചന്തി കാണിച്ചു എന്ന് ഒരു സര്‍ക്കാര്‍ കടലാസില്‍ എഴിതിയെടുക്കാന്‍ നമ്പൂരിശന്‍ പോലീസുകാരന് ആ സിനിമയില്‍ പറ്റില്ലെങ്കില്‍ പിന്നെ ഇന്നത്തെ പോലീസുകാരെ കൊണ്ട് പറ്റുമോ സഖാവേ. അല്ലെങ്കിലും ഈ അടുത്ത കാലത്തായി സഖാവിന്റെ നാവിന്‍ തുമ്പില്‍ വികട സരസ്വതി ഇങ്ങനെ വിളയാടി കൊണ്ടിരിക്കുകയാണ്.

അല്ല സഖാവിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. ടി.പിക്ക് നേരെ ഓങ്ങിയ വാള്‍ തുമ്പ് ഇങ്ങനെകുഞ്ഞനന്തനും അശോകന് മൊക്കെയായി തലയ്ക്കു മേലെ തൂങ്ങി കിടക്കുകയാണല്ലോ? …ഇപ്പോള്‍ പുതുതായി കസ്റ്റടിയില്‍ എടുത്ത സഖാവെങ്ങാനും വല്ലതും പറഞ്ഞു പോയാല്‍ അത് പോരെ പൂരത്തിന്..ഇപ്പോള്‍ തന്നെ ‘വലതു പക്ഷ മാധ്യമങ്ങളും ബൂര്‍ഷ്വാ ചാനലുകളും പാര്‍ട്ടിയെ തിരഞ്ഞു പിടിച്ചു ആക്രമിക്കുന്ന ഒരു ‘മാധ്യമ സിണ്ടികെറ്റ് ‘ ആയി മാറിയിരിക്കുകയാണ്…ഒന്നും എന്റെ വാക്കുകളല്ല സഖാവേ താങ്കളുടെ പാര്‍ട്ടി തന്നെ ‘ശബ്ദ താരാവലിക്ക്’ സംഭാവന നല്‍കിയ പദ പ്രയോഗങ്ങളാണ് ഇവയൊക്കെ…

ഒരു ജയരാജനെ ചോദ്യം ചെയ്യുമ്പോള്‍ വേറൊരു ജയരാജന്‍ കൂടെ ഉണ്ടാവുന്നത് നല്ലതല്ലേ ?..സഖാവിന്റെ ആവശ്യം ന്യായം തന്നെ..അതിനു പോലീസുകാര്‍ ഇങ്ങനെ ചൂടായി പെരുമാറേണ്ട ആവശ്യമുണ്ടായിരുന്നോ ..ഒന്നുമില്ലേലും അതിന്റെ ഗുണം അവര്‍ക്ക് തന്നെയല്ലേ ..ആ ‘ കുഞ്ഞനതന്‍ ഒക്കെ തൊള്ള തുറന്നത് കോടി സുനിയേ കൂടെ കൊണ്ട് വന്നു നിര്‍ത്തിയപ്പോള്‍ അല്ലെ..

അല്ലെങ്കിലും ഈ പോലീസുകാര്‍ ഇങ്ങനാ സഖാവേ..പ്രത്യേകിച്ചു ആ സുകുമാരന്‍ ..അവനോരല്പം ഗര്‍വ്വു കൂടുതലാ…സാരമില്ല ഭരണമോന്നു മാറി കിട്ടട്ടെ അവനെ നമുക്ക് വല്ല അട്ടപ്പാടിയിലെക്കും ചവുട്ടിതാഴ്ത്താം..(ഈ പോക്ക് ഇങ്ങനെ പോയാല്‍ അടുത്ത തവണ ഞമ്മക്ക് കേറി ഇരിക്കാന്‍ പറ്റുമോ ആവോ?)..അല്ല സഖാവേ എനിക്ക് വീണ്ടും സംശയം!! ഞമ്മള്‍ ആരെയൊക്കെയാ ചവിട്ടി താഴ്ത്തുക? പോലീസ് സേനയിലെ മൊത്തം പേരും ഇപ്പം ഞമ്മക്കെതിരാ…എല്ലാരും ഇപ്പൊ കിംഗ് ആന്‍ഡ് കമ്മീഷണര്‍ കളിചോണ്ടിരിക്കയാ..കണ്ടില്ലേ ഞമ്മട സഖാക്കന്മാരെ പിടിച്ചോണ്ട് പോന്നത് ആ അജ്മല്‍ കസബിനെയൊക്കെ പിടിക്കണ മാതിരിയല്ലേ ..ഇതൊക്കെയാ തിരുവഞ്ചൂരിന്റെ തിണ്ണ മിടുക്കാ ..ഓന്റെ പോലീസുകാര്‍ക്ക് സഖാക്കലെന്നു കേട്ടാലെ ഹാളിലകുകയാ ..അല്ലെങ്കില്‍ പിന്നെ സഖാവിന്റെ ആജന്മ ശത്രുവായ സുധാകരനെതിരെ ചെറു വിരലനക്കാന്‍ തിരുവന്ചൂരിന്റെ എമാന്മാര്‍ക്ക് കഴിഞ്ഞോ…

എന്തായാലും ആശ്വസിക്കാം സഖാവേ..മറ്റേ ജയരാജന്‍ സഖാവിന്റെ മുണ്ട് നനയാതെ പുറത്തിറങ്ങാന്‍പറ്റിയല്ലോ ! സഖാവ് മുന്‍ കരുതല്‍ എടുത്ത്തതോണ്ട് ഗുദത്തിനും ഒന്നും പറ്റിയിട്ടില്ല. ..

അല്ലെങ്കിലും ആ പാവം സഖാവിനെ ഒന്ന് ഗസ്റ്റ് ഹൌസില്‍ വിളിച്ചു വരുത്തുന്നതിനാണോ ഈ പോലീസുകാര്‍ കണ്ണൂര്‍ ജില്ലയില്‍ യുദ്ധ സന്നാഹം ഒരുക്കി നിര്‍ത്തിയത്, മൂന്നു പേരോടൊപ്പം വന്ന ഒരു പാവം സഖാവിനെ നേരിടാനായിരുന്നോ ഇത്ര വല്യ സന്നാഹം? ..പിന്നെ വേണ്ടാതെ ..സഖാവ് പേടിച്ചത് പോലെ ഗസ്റ്റ് ഹൌസില്‍ വല്ല മൂന്നാം മുറയും നടന്നാലോ

ശാസ്ത്രീയമായ ചോദ്യം ചെയ്യല് എന്നൊക്കെ മന്ത്രി തട്ടി വിടുന്നുണ്ടെങ്കില്‍ പോലുംനമ്മുടെ എമാന്മാര്‍ക്ക് പരമ്പരാഗതമായി കൈ മാറി വന്ന ആ പഴഞ്ചന്‍ ഏര്‍പ്പാടിനെ അങ്ങനെ കൈയ്യൊഴിയാന്‍ പറ്റുമോ ?

അങ്ങനെ എന്തേലും നടന്നാ പിന്നെ സഖാവിന്റെ ഡിഫിക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കുമോ? തലസ്ഥാനത്തെ ആന വണ്ടികളൊക്കെ മോന്ത തകര്‍ന്നു കട്ടപ്പുറത്ത് കിടക്കില്ലേ.. അല്ലെങ്കിലും അത് സര്‍വ്വ സാധാരണമല്ലേ ..അത് അവരുടെ ഒരു അവകാശം കൂടിയാണല്ലോ!..അതിനൊക്കെ വേണ്ടി തന്നെയാണല്ലോ ഞമ്മട ഭരണത്തില്‍ ഞമ്മളതൊക്കെ കായും കൊടുത്തു വാങ്ങി കൂട്ടുന്നത്.. ഞമ്മള് ബാങ്ങിച സാധനം ഞമ്മള് തന്നെ പൊളിച്ചടക്കും…കട്ടായം…

വാല്‍ക്കഷണം : ശോകമില്ലാതിരുന്ന അശോകന് ഇപ്പോള്‍ തന്റെ രാഷ്ട്രീയ ജീവിതം തകര്‍ന്നു പോകുമെന്നുള്ള നേരിയ ഭയപ്പാടില്‍ ഒരല്പം ശോക മൂകനായിരിക്കുന്നുവെന്നു പോലീസ് അണിയറ രഹസ്യം ബൂര്‍ഷ്വാ മാധ്യമങ്ങളിലൂടെ അങ്ങാടിപ്പാട്ടായിരിക്കുന്നു.

പിന്‍കുറി: (‘മലദ്വാരത്തില്‍ കമ്പി കയറ്റുമോ സുകുമാരാ’ ഇത് സ്‌റ്റേഷനില്‍ വെച്ച് നടന്ന വെറുമൊരു സൌഹൃദ സംഭാഷണം!!! പി.ജയരാജന്‍ സഖാവിന്റെ ഈ പുതിയ വെളിപ്പെടുത്തലോടെ നാളെ മുതല്‍ കേരളത്തിലെ കുട്ടി സഖാക്കള്‍ ഈ പുതിയ അഭിവാദന രീതി പിന്‍ പറ്റുന്നതായിരിക്കും…)