Added on July 16, 2012 Muni ധാര്‍മികരോഷം

തീപന്തമായി ജ്വലിക്കണം എന്നായിരുന്നു മനസ്സ്
ചൂട്ടു കട്ടയെങ്കിലും ആയാല്‍ മതിയായിരുന്നു
ഒരു സിഗരട്ട് കുറ്റിയോട് പോലും എതിരിടാനാവാതെ
തലകുനിച്ചും വണങ്ങിയും എത്ര നാളിങ്ങനെ
ചിന്തകള്‍ കാട് കയറി രക്തം തിളച്ചു
പക്ഷെ എന്ത് ചെയ്യാം
അപ്പോഴേക്കും പവര്‍കട്ടു സമയം കഴിഞ്ഞിരുന്നു
by Muni
ഞാന്‍ മുനീര്‍ അഹമ്മദ്. ഏറെ അടുപ്പമുള്ളവരാല്‍ മുനി എന്ന് വിളിക്കപ്പെടുന്നു.ജനിച്ച നാടില്‍ നിന്നും പറിച്ചു നട്ടാലേ ഗതി തിരിയൂ എന്ന് കാലം അക്കമിട്ടവരില് ഒരാള്‍.മരുഭൂമിയിലേക്ക് പറിച്ചു നടപ്പെട്ടിട്ടു പതിറ്റാണ്ട് തികഞ്ഞിട്ടും ലക്ഷ്യത്തിനെ കാശിയിലെത്താന്‍ ഇനിയുമെത്രയോ വഴിദൂരം.