vipinchotu

ദൈവദൂതന്‍മാര്‍

Decrease Font Size Increase Font Size Text Size Print This Page

ദൈവം ഉണ്ട് എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? പക്ഷെ ഇതല്ല ഞാനിവിടെ ചോദിക്കാന്‍ ഉദേശിക്കുന്നത്, ഇതൊരു ആമുഖം മാത്രമാണ്..

ദൈവത്തെ നേരില്‍ കാണാന്‍ പറ്റുമോ?

എനിക്കു തോന്നുന്നത് നമുക്ക് ഇപ്പോള്‍ കിട്ടിയിട്ടുള്ള ഈ ജീവിതത്തിലുടെ അതിനു സാധ്യമല്ല എന്നാണ്.. പക്ഷെ നമുക്ക് കാണാന്‍ പറ്റും, ദൈവദൂതന്മാരെ.. പല പല സന്ദര്‍ഭങ്ങളില്‍.. പല പല അനുഭവങ്ങളിലുടെ അവരുടെ സാനിദ്ധ്യം നമ്മള്‍ തിരിച്ചറിയുന്നു.. അതിലുടെ നമ്മള്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുന്നു.. നമ്മുടെ വിഷമഘട്ടങ്ങളില്‍, സന്തോഷവേളകളില്‍ അവരുടെ സാനിദ്ധ്യം ഉറപ്പാണ്.. പക്ഷെ അവരെ തിരിച്ചറിയാതെ പോകുന്നവരാണ് കൂടുതലും.. അജ്ഞാതരായ മനുഷ്യരിലുടെയും അപൂര്‍വമായ സൂചനകളിലുടെയും ദൈവം സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു..

ദൈവമുണ്ടോ, ഇല്ലയോ എന്നുള്ള തര്‍ക്കങ്ങളിലൊന്നും എനിക്കു താത്പര്യമില്ല.. പക്ഷെ ദൈവദൂതന്മാരുണ്ട് എന്ന് എന്റെ അനുഭവങ്ങളിലുടെ ഞാന്‍ വിശ്വസിക്കുന്നു.. അവരെ തിരിച്ചറിയാന്‍ സാധിക്കുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.. അത് സാധിച്ചാല്‍ പിന്നെ ദേവാലയങ്ങള്‍ വേണ്ട.. പ്രകൃതിയുടെ സൂക്ഷ്മമായ ചലനങ്ങളില്‍ പോലും ദൈവദൂതന്മാരെ തിരിച്ചറിയാന്‍ സാധിക്കുന്ന നിമിഷം തന്നെയാണ് മോക്ഷം..

NB: ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് മോഹന്‍ലാല്‍ എന്ന പ്രശസ്ത നടന്റെ ചില വാക്കുകളാണ്..