കാത്തിരിപ്പ്

ചില്ല് കൂട്ടിലെ വര്‍ണമീന്‍
കൊതിച്ചത് കടലിന്റെ അഗാധത
അരികിലെവിടെയോ ഒരു തിരയിരമ്പുന്നതായി
കാണാക്കയങ്ങളിലേക്ക് ഊളിയിടുന്നതായി
ഹൃദയം പ്രണയ സാന്ദ്രമാകുന്നതായി
അങ്ങനെയങ്ങനെ…..
പൊട്ടിക്കാരയാനുള്ള മറ പോലുമില്ല പളുങ്ക് പാത്രത്തില്‍
എന്ന് വെച്ച് സ്വപ്നം കാണാതിരിക്കാമോ
വഴി തെറ്റിയെങ്കിലും തിരമാലകള്‍
ഈ വഴിക്കെങ്ങാന്‍ വന്നെങ്കിലോ