ഫേസ്ബുക്കിലെ ബെസ്റ്റ് മലയാളം ഗ്രൂപ്പ്, വോട്ടെടുപ്പ് തുടരുന്നു
ഫേസ്ബുക്കിലെ ബെസ്റ്റ് മലയാളം ഗ്രൂപ്പിനെ കണ്ടു പിടിക്കുവാനുള്ള വോട്ടെടുപ്പ് തുടരുകയാണ്. രാഷ്ട്രീയമായും സാമൂഹികമായും അതെ സമയം വര്‍ഗീയമായും തന്നെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ സജീവമായി നില നില്‍ക്കുന്ന സ്ഥലമാണ് ഫേസ്ബുക്കിലെ മലയാളികള്‍ ഉള്ളിടമെല്ലാം. ഒരു ലക്ഷത്തിനടുത്ത് മെംബേര്‍സ് ഉള്ള ഗ്രൂപ്പുകള്‍ വരെ നമ്മുടെ കൊച്ചു കേരളത്തിന്‍റെതായി ഫേസ്ബുക്കില്‍ ഉണ്ട്. അത്തരം ഗ്രൂപ്പുകള്‍ക്കിടയിലാണ് വ്യത്യസ്തമായ മത്സരവുമായി ബൂലോകം എത്തിയിരിക്കുന്നത്.
ബൂലോകം ഫേസ്ബുക്ക് പേജിലാണ് ഫേസ്ബുക്ക് വോട്ടിംഗ് ഓപ്ഷന്‍ ഉപയോഗിച്ച് ശക്തമായ വോട്ടിംഗ് നടക്കുന്നത്. ഇതില്‍ രസകരമായ സംഗതി എന്താണെന്നോ, ഇതില്‍ ഒരിക്കലും വിജയിയെ ബൂലോകം പ്രഖ്യാപിക്കില്ല എന്നതാണ്. കാരണം ഇതൊരു ലൈഫ് ടൈം വോട്ടിംഗ് ആയി നിലനില്‍ക്കും എന്നത് തന്നെ ആണത്. താഴെ കൊടുക്കുന്ന ലിങ്കില്‍ നിന്നും നിങ്ങള്‍ക്ക് വോട്ടും ചെയ്യാം അത് പോലെ ഇടയ്ക്കിടെ വോട്ടിംഗ് നിലവാരം പരിശോധിക്കുകയും ചെയ്യാം.
വോട്ട് ചെയ്യേണ്ട ലിങ്ക്.
