എബി

മലയാളിയുടെ കീശ കാലിയാക്കുന്ന ഓഫറുകള്‍

Decrease Font Size Increase Font Size Text Size Print This Page

ഓണം നാളുകള്‍ വരാറായി… ഓഫറിന്‍റെ വേലിയേറ്റവും,

ജൂലൈ ആദ്യ വാരം മുതല്‍ ദൃശ്യ, സ്രാവ്യ മാധ്യമങ്ങള്‍ എല്ലാം തന്നെ പരസ്യത്തിന്‍റെ പിടിയില്‍ ആയിരിക്കുന്നതും,

ഇനി പരസ്യമാകട്ടെ ഓഫറുകളുടെ കൊട്ടിഘോഷവും.

പലപ്പോളും നാം ചിന്തിച്ചിട്ടില്ലേ, ഇത്രയേറെ ഓഫറുകള്‍ ഈ ഓണക്കാലത്ത് മാത്രം എവിടുന്നാണു പൊട്ടിമുളയ്ക്കുന്നത്, വില കുറച്ചു വില്‍ക്കാന്‍ സാധിക്കുന്നത് എന്നൊക്കെ?

ഇല്ലെങ്കില്‍ ഇനിയെങ്കിലും ഒന്നു ചിന്തിക്കുന്നതു നന്നായിരിക്കും.

ഓഫറുകള്‍ വരുന്ന വഴി

ഉല്‍സവ കാലത്ത് മാത്രം ഒരു അവശ്യ സാധനത്തിന്‍റെ വില കുറയുമോ? ഇല്ല ഒരിക്കലും ഇല്ല, വില കൂടുകയെ ചെയ്യൂ… അതു എങ്ങനെ എന്നതു നമുക്കു നോക്കാം.

ഉദാഹരണം: ഒരു കമ്പനി നൂറ് ടീവി ജനുവരി മാസം നിര്‍മ്മിക്കുന്നു എന്നിരിക്കട്ടെ, മോഡല്‍ നമ്പര്‍ “റ്റിവി എക്സ്” , നല്ല ക്വാളിറ്റിയും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നതും ആണെന്നു വയ്ക്കു. മെയ് മാസമായപ്പോളേക്കും എണ്പതു എണ്ണം വിറ്റു എന്നിരിക്കട്ടെ, ബാക്കി ഇരുപതു എണ്ണം മണ്സൂണ്‍ ഓഫറായി പത്ത് ശതമാനം ഡിസ്കൌണ്ടില്‍ വില്‍പ്പന നടത്തും, ഇതിനിടയില്‍തന്നേ നല്ല റ്റീവി എന്ന പേരു അതിനു ലഭ്യമായിരിക്കും, കൂടുതല്‍ ആളുകള്‍ ചോദിച്ച് ഷോപ്പില്‍ എത്തി തൂടങ്ങുമ്പോള്‍, പക്ഷെ കമ്പനി ആ മോഡല്‍ നിര്‍ത്തി ഇനി വരുന്നത്  ”റ്റിവി എക്സ് വണ്‍’ എന്ന മറുപടിയാകും ലഭിക്കുക, എന്നാല്‍ റ്റി വി എക്സ് വണ്‍ ക്വാളിറ്റി കുറവും ഇരുപതു ശതമാനം വില കൂടുതലും ആയിരിക്കും, ഇനി കമ്പനിക്ക് മണ്സൂണ്‍  ഓഫറായി

പത്ത് ശതമാനം കൊടുത്തതു തിരിച്ചു കിട്ടുകയും ഓണം ഓഫറായി പത്ത് ശതമാനമോ അല്ലെങ്കില്‍ അതിനു സമമായ ഗിഫ്ടോ നല്‍കുകയും ചെയ്യും, ഇവിടെ കമ്പനിക്കല്ല നഷ്ടം തികച്ചും ഉപഭോക്താവിനു മാത്രം.

വെറുമൊരു റ്റിവി മാത്രമല്ല, എല്ലാ ഓഫറുകളും ഇതുപോലെ ഒക്കെ ആണു ഉപഭോക്താവിനു ലഭിക്കുന്നതു. മൊബൈല്‍ ഫോണ്‍, റീചാര്‍ജ്, വീട്ടുപകരണങ്ങള്‍, വാഹനങ്ങള്‍, വസ്ത്രം തുടങ്ങി എല്ലാത്തിനും ഓഫര്‍ നല്‍കി ഉപഭോക്താക്കളെ ചൂഷണം ചെയ്തു കോണ്ടിരിക്കുന്നു. എന്നാലും നമ്മള്‍ മലയാളികള്‍ ഓഫറിന്‍റെ പിറകെ പോകും.

ഒരു മറു ചോദ്യം: 

ഓണക്കാലത്ത് പച്ചക്കറിക്കും, റംസാനില്‍ പഴം മാംത്സ്യാദികള്‍ക്കും എന്തേ ഓഫര്‍ കൊടുക്കാത്തത്?