Anwar Sadique

ഉമ്മ

Decrease Font Size Increase Font Size Text Size Print This Page

പത്തുമാസം ഉദരത്തില്‍ ചുമന്നു
വേദനയുടെ ആകാംശയുടെ
പരിഭവമില്ലാത്ത നാളുകള്‍
പിറന്നു വീണപ്പോള്‍ ചുടുചുംബനം
മാറോടു ചേര്‍ത്ത് അമിഞ്ഞയൂറ്റി
എത്ര ചവിട്ടി ഞാനാ ഉധരത്തില്‍
പരിഭവം പറഞ്ഞില്ല പകരം തലോടിയെന്‍
തലമുടികള്‍ .
പിച്ചവെച്ചനാളുകള്‍ എനിക്ക് മാര്‍ഗദര്‍ഷി
എന്റെ കളികൂട്ടുകാരി എനിക്ക് എല്ലാം എല്ലാം….
ഞാനെത്ര കാഷ്ടിച്ചു ആ മടിയില്‍
ദേഷ്യമോ അതും എന്നോട്……?
ഇല്ല ഇല്ലേ ഇല്ല .
ഒരു പൂവിതളിനു സുഗന്ധം പോല്‍
യെന്‍ നാസികകളില്‍ മന്ദമാരുതനായി
പൂന്തേന്‍ നുകരാനെത്തുന്ന ചിത്രശലഭമായി ..
അറിയില്ല ചിത്ര കാവ്യ വര്‍ണ്ണതീതമായി
യെന്‍ മുന്നിലെ മനോഹര ശില്‍പ്പം .
ചിറകിനടിയില്‍ ഒളിപ്പിച്ചു
പൂവിതളിന്റെ മനോഹാര്യത
കണ്ടു ഞാനാ മുഖത്ത്
പരിമളം നശിക്കാത്ത പനനീര്പൂപോലെ
ഞാനറിയുന്നു ആ വിരഹം ,
പ്രവാസം ഒരു കൈപ്പുനീര്‍ പോലെ
ആ പൂന്തോട്ടം എനിക്ക് ഒരുക്കിയ
വസന്ത കാലം അതുമാത്രം യെന്‍ സ്വന്തം
എനിക്ക് പോകണം ആ പൂന്തോട്ട റാണിയെ
കാണാന്‍ , എനിക്ക് നല്‍കണം കവിളത്തൊരു
ചുടുചുംബനം , എനിക്ക് നടക്കണം
ആ കൈപിടിച്ചു അതെ എന്നെ താരാട്ടിയ ..
സുഗന്ധം ആസ്വദിച്ചു ഞാന്‍ വളരും ..