Saneesh MR

അടുത്ത പെണ്ണുകാണല്‍ ചടങ്ങ്…

Decrease Font Size Increase Font Size Text Size Print This Page

രാവിലെ നേരത്തേ എഴുന്നേല്‍ക്കണം ഇന്നാണ് എന്റെ ജീവിതത്തിലെ നല്ല ഒരു നല്ല കാര്യം നടക്കാന്‍ പോകുന്നത് ഇന്ന് ഞാന്‍ പെണ്ണുകാണാന്‍ പോകുകയാണ് എന്നെ പറ്റി എല്ലാവര്ക്കും നല്ല അഭിപ്രായമാണ് ഇതേ നല്ല അഭിപ്രായമാണ് പെണ്ണ് വീട്ടുകരോട് ബ്രോക്കെര്‍ പറഞ്ഞത് അതുകൊണ്ട് പെണ്ണിനും പെണ്ണ് വീടുകര്‍ക്കും നല്ല ഇഷ്ടമായിരിക്കും

എന്തായാലും നാളെ ഞാന്‍ പെണ്ണുകാണാന്‍ പോകും………

പെണ്ണുകാണാന്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ ഒരു സങ്കല്‍പം ഉണ്ടായിരുന്നു നല്ല ആവി പറക്കുന്ന ചായയുമായി നാണത്തോടെ പതിയെ നടക്കുന്ന ഒരു ശാലീന സുന്ദരി ചായക്കപ്പ് എനിക്ക് തന്നിട്ട് മെല്ലെ കാലുകൊണ്ട്‌ കളം വരയ്ക്കുന്ന ഒരു കുട്ടി. പക്ഷെ  ഞാന്‍ അവിടെ എത്തുമ്പോള്‍ എന്റെ ശരീരം പൂക്കുല പോലെ വിറക്കുന്നുണ്ടായിരുന്നു  വീട്ടില്‍ കയറി നീളന്‍ വരാന്തയില്‍ ഒരപ്പൂപ്പന്‍ ചാരുകസേരയില്‍ ഇരിക്കുന്നു

“ആരാ എവിടുന്നാ ” എന്ന നീട്ടിയുള്ള ചോദ്യത്തിനു മറുപടി പറഞ്ഞത് എന്റെ കൂടുകരനാണ്  “ഞങ്ങള്‍ അങ്ങ് ദൂരെന്നാണ് ” അതിനു മറുപടിയായി “ഓഹോ ദാമോധരനാണോ എന്താ അവിടെ നിന്നത് കയറി ഇരിക്ക് ” അതോടെ ഒന്നെനിക്ക് മനസിലായി നല്ല കേള്വിയാണ് ഞങ്ങളുടെ ഈ സംസാരത്തിനിടയില്‍ ആ കുട്ടിയുടെ അമ്മ വന്നു ബ്രോക്കറെ കണ്ടപ്പോള്‍  അമ്മയ്ക്ക് ഞങ്ങളെ മനസിലായി” വാ കയറി ഇരിക്ക് ” എന്ന് പറഞ്ഞു അമ്മ പെട്ടന്ന് പോയി പിന്നെ കുറച്ചു കഴിഞ്ഞാണ് അമ്മ വന്നത് “അവള്‍ ഇപ്പൊ വരും നിങ്ങള്‍ സംസാരിക്ക്”  വാതില്‍ പടിയില്‍ നിന്ന് കൊലുസിന്റെ കിലുക്കം കേട്ടപ്പോള്‍ ഞാന്‍ നല്ല രീതിയില്‍ ഒന്ന് നെരെഇരുന്നു .പിന്നെ മുന്നില്‍ വന്ന ആരൂപത്തെ കണ്ടു ഞാന്‍ ഞട്ടിപ്പോയി നല്ല ജീന്‍സ് പാന്റും ടീഷര്‍ട്ടും  കയ്യില്‍ നോക്കിയാ മൊബൈലും നല്ല ചൂട് ചായ പ്രതീക്ഷിച്ച എന്റെ മുന്നില്‍ മൊബൈലുമായി നില്‍ക്കുന്ന ആ രൂപത്തെ കണ്ടപ്പോള്‍ എനിക്ക് ബ്രോക്കറെ കൊല്ലാനാണ് തോന്നിയത്  പിന്നെ പുറകില്‍ അമ്മ ചായയുമായി വന്നു ആ എന്തായാലും വന്നു ഇനി ചായകുടിക്കാം  ചായകുടിച്ചു കപ്പ്‌ തിരികെ കൊടുക്കുമ്പോള്‍ ബ്രോക്കെര്‍ പറഞ്ഞു “നിനക്ക് വല്ലതും സംസാരിക്കണമെങ്കില്‍  സംസാരിച്ചോ ” ആ ഇനി സംസാരിച്ചില്ലെന്നു വേണ്ട ഞാന്‍ അകത്തേക്ക് കടന്ന ഉടനെ അവള്‍ എന്നോടു  പറഞ്ഞു:

“ഇപ്പൊ ദിവസം 100 മെസേജ് മാത്രമാണ് പോകുന്നുള്ളൂ എന്ത് ചെയ്യാനാ….?”