Added on August 16, 2012 Kapil Raj Poem ഒരു മുത്തച്ഛന്‍ കഥ അഥവാ ജനറേഷന്‍ ഗ്യാപ്
മുത്തച്ഛന്‍ ചെറുമകനോടു പറഞ്ഞു ,
ചെറിയൊരു സംവാദമാകം ..
വിഷയം ‘കാല്‍പനികം’
ആവേശത്തോടെ മൂപ്പിലാന്‍ പറഞ്ഞു തുടങ്ങി ..
മുത്തശ്ശിക്കഥകളില്‍ ചെവി കൂര്‍ത്തത്
ജനലഴിയിലെ മഴ കണ്ടത് ,
മാമ്പൂ ചുനക്കൊപ്പം മഴത്തുള്ളി
അടര്‍ന്നുവീണ നിമിഷം കാല്‍പനികം .
Bullshit -ന്നാ പിടിച്ചോ
ബിയര്‍ മണക്കുന്ന സന്ധ്യകളില്‍
അവളുടെ കൈത്തണ്ട ഞെരിക്കുമ്പോള്‍
സ്പീഡോമീറ്ററില്‍ നൂറ്റന്പതു കാണിച്ചവള്‍ ചിരിക്കും
കാല്‍തണ്ടയില്‍ വേഗത്തിന്‍റെ പ്രവാഹം
മുത്തച്ചോ.. നിമിഷം കാല്‍പനികം
കാല്പനികതയുടെ ഗിന്നസ്ബുക്കാണ് പ്രണയം
കാല്‍ വണ്ണയുടെ കോഞ്ചല്‍ കുസൃതിയായത്
അക്ഷരങ്ങളില്‍ നെഞ്ചിടിപ്പുകള്‍ അടക്കം ചെയ്തത് .
കവിളിലെ എണ്ണമയത്തിന്റെ മധുരം
പിന്നെ കാച്ചെണ്ണയുടെ മണം…
ചെറുമകന്‍ മുരണ്ടു (ക്ലീഷേ..,ക്ലീഷേ….)
മുത്തച്ഛാ, ചാറ്റ് റൂമിലെ സീല്‍ക്കാരങ്ങള്‍
sms കളില്‍ പോട്ടിത്തെര്‍ച്ച നിശ്വാസങ്ങള്‍
പിരിയുന്ന നേരം ചുണ്ടു കൊരുത്തൊരു ഗുഡ് ബൈ
Grand pa ക്ക് ഒന്നുമറിയില്ല
That is what is called generation gap.
‘അയ്യേ, അപ്പൂപ്പന്‍ തോറ്റു’
മുത്തച്ഛന്‍ തല താഴ്ത്തി പിറുപിറുത്തു ..
“എണ്ണയും കറണ്ടും തീരുന്ന ദിവസം നീയൊക്കെ
വീണ്ടും കുരങ്ങന്‍മാരാകും “
by Kapil Raj
ഒന്നിനെക്കുറിച്ചും ഒന്നുമറിയില്ലെങ്കിലും ,ആകാശത്തിനു കീഴെ എന്തിനെക്കുറിച്ചും അഭിപ്രായം പറയാന്‍ മടിക്കാത്തൊരു മനുഷ്യന് ... കേള്‍വിക്കാരെ കിട്ടാത്തതിനാല്‍ വാ പൊത്തി ഇരിക്കയായിരുന്നു...ഇപ്പോള്‍ സമൂഹത്തെ പുച്ചിച്ചു പുച്ചിച്ചു വലിയൊരു സാമൂഹ്യപുച്ചകന് ആവുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിച്ചു വരുന്നു ..