mtmanaf

ബന്ധമെന്ന കുന്തം

Decrease Font Size Increase Font Size Text Size Print This Page

 

രണ്ടു നാള്‍ കേള്‍ക്കാതായപ്പോള്‍
സുഹൃത്തറിയാന്‍
ഇങ്ങിനെ കുറിച്ചയച്ചു:

“ചില ബന്ധങ്ങള്‍ വളരും
വേറെ ചിലത് വരളും
വളര്‍ന്നാല്‍ പന്തലിക്കും
വരണ്ടാല്‍ തളരും
പിന്നെ തകര്‍ന്നടിയും
വേച്ചു വളര്‍ന്ന ബന്ധങ്ങള്‍
വാടിയുണങ്ങാതിരിക്കാന്‍
വേഗത്തിലുണരാം; ഉയരാം ”

ഇതില്‍ നിന്നു
‘പ്രചോദന’മുള്‍ക്കൊണ്ടാവാം
അയാള്‍ ബന്ധത്തിന്‍റെ
ചരടു പൊട്ടിച്ചെറിഞ്ഞു !
പിന്നെ, ഓര്‍മയുടെ
മങ്ങിയ താഴ്വരയില്‍
അമര്‍ന്നസ്തമിച്ചു
മറവിയുടെ മഞ്ഞുവീഴ്ച
അതിനു മുകളില്‍
പുതിയ പാളികള്‍ തീര്‍ക്കുന്നുണ്ട്
ഓര്‍ത്തെടുക്കാനവാത്ത വിധം
ഘനം വെക്കുന്നുമുണ്ട് !!