ഇന്നസെന്റിന് ‘ലിംഫോമ’യെന്ന് ബന്ധുക്കളുടെ സ്ഥിരീകരണം; ആശങ്ക വേണ്ടെന്ന്

മലയാളികളുടെ പ്രിയ നടന്‍ ഇന്നസെന്റിന് രക്താര്‍ബുദത്തിന്റെ ഒരു വകഭേദമായ ലിംഫോമ ആണെന്ന് ബന്ധുക്കള്‍ അറിയിച്ചു. അദ്ദേഹം ഇപ്പോള്‍ കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഏറെ താമസിയാതെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ രോഗവിവരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്ക് അടക്കുമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ വാസ്തവവിരുദ്ധമായ പ്രചരണമാണ് നടക്കുന്നത്. ശാരീരിക അസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിതീകരിച്ചത്. ഇതിനായുള്ള ചികിത്സ ഫലപ്രദമായി നടക്കുകയാണ്.
സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ബന്ധുക്കളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ അധികം ആശങ്കപ്പെടാനില്ലെന്നും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം എത്രയുംവേഗം അദ്ദേഹം മലയാള സിനിമയിലേക്ക് തിരിച്ചുവരുമെന്നും ഇന്നസെന്റിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.