സറീന വഹാബ്

ജഗതിയുടെ പുതിയ ഫോട്ടോ ഇന്റര്‍നെറ്റില്‍

Decrease Font Size Increase Font Size Text Size Print This Page

1

അപകടം കഴിഞ്ഞ് നീരുവന്ന വീര്‍ത്ത മുഖവുമായി നമ്മളെല്ലാം നമ്മുടെ പ്രിയ താരത്തെ കണ്ടതാണ്. ഇതാ ജഗതിയുടെ പ്രതീക്ഷ തരുന്ന പുതിയ മുഖം. അദ്ദേഹത്തിന് സുഖമാണെന്നു നമുക്ക് ഉറപ്പുതരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. വാഹന അപകടത്തിനുശേഷം ആദ്യമായാണ് ജഗതിയുടെ ചിത്രം പുറത്തുവരുന്നത്.

നടി റിമ കല്ലിങ്കല്‍ ആണ് ട്വിറ്ററിലൂടെ ജഗതിയുടെ ചിത്രം പുറത്തുവിട്ടത്. ആശുപത്രി വരാന്തയില്‍ മകള്‍ പാര്‍വതിയ്ക്കും കൂട്ടുകാരികള്‍ക്കും നടുവില്‍ ചിരിച്ചുകൊണ്ടിരിക്കുന്ന ജഗതിയുടെ ചിത്രം ജഗതിയെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്വാസമായി. ചിത്രം ഫേസ്ബുക്കിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ജഗതിയെ വെല്ലൂരിലേക്ക് മാറ്റിയതിന് ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. അപകടത്തില്‍ ശരീരത്തിന്റെ വലതുഭാഗത്തിന്റെ സ്വാധീനം നഷ്ടപ്പെട്ടു പോയിരുന്നെങ്കിലും ജഗതി പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറഞ്ഞു.

നിങ്ങള്‍ക്ക്‌ എന്ത് തോന്നുന്നു? നമ്മുടെ അമ്പിളി ചേട്ടന്‍ മടങ്ങി വരവിന്റെ പാതയില്‍ അല്ലെ?

നമുക്ക് കാത്തിരിക്കാം. പുതു വര്‍ഷത്തിന്റെ നമ്മുടെ പ്രതീക്ഷയാണ് ഈ ചിത്രം. ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്ത് മാക്സിമം ആളുകളെ കാണിക്കൂ.