സറീന വഹാബ്

താന്‍ ആരോടും പക മനസ്സില്‍ വെക്കുന്ന ആളല്ല: മോഹന്‍ലാല്‍

Decrease Font Size Increase Font Size Text Size Print This Page

1

താന്‍ ആരോടും പക മനസ്സില്‍ വെക്കുന്ന ആളല്ലന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. തന്റെ തിരക്കേറിയ ജീവിതത്തിനു ഇടയിലും സന്തോഷകരമായ ജീവിതത്തിനു കാരണമെന്തെന്ന ചോദ്യത്തിന് ഉത്തരമായാണ് മോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞത്. അടുത്തിടെ അഭിനയിച്ച പടങ്ങള്‍ എല്ലാം ഹിറ്റായതോടെ മെഗാ സ്റ്റാറിനു ഇപ്പോള്‍ തിരക്കോട് തിരക്കാണ്. സിദ്ധീഖ് സംവിധാനം നിര്‍വഹിക്കുന്ന ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാനിലും സലാമിന്റെ റെഡ്‌ വൈനിലും ആണ് ലാലിപ്പോള്‍ അഭിനയിക്കുന്നത്.

ജനങ്ങള്‍ നല്ലവര്‍ അല്ലെങ്കില്‍ ചീത്ത എന്ന് നോക്കാതെ തന്‍ എല്ലാവരെയും സ്നേഹിക്കാര്‍ ഉണ്ടെന്നു ലാല്‍ പറയുന്നു. അത് കൊണ്ട് തന്നെ തനിക്ക് ജീവിതം ആസ്വദിക്കാന്‍ കഴിയാറുണ്ട് എന്നും ലാല്‍ പറഞ്ഞു. താന്‍ സെറ്റില്‍ ആയിരിക്കുമ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ എല്ലാം അവിടെ ഉപേക്ഷിച്ചാണ് താന്‍ അഭിനയിക്കുക. അത് കൊണ്ട് തന്നെ അഭിനയവും താന്‍ ആസ്വദിക്കുന്നു. ലാല്‍ പറഞ്ഞു.