കൊലപാതകിയുടെ തോക്ക് പ്രവര്‍ത്തിച്ചില്ല; ബള്‍ഗേറിയന്‍ നേതാവ് അത്ഭുതകരമായി രക്ഷപെട്ടു

ബള്‍ഗേറിയയിലെ തുര്‍കിഷ് അനുകൂല പാര്‍ട്ടിയുടെ നേതാവിനിത് രണ്ടാം ജന്മം. കാരണം ഒരു പൊതുവേദിയില്‍ വെച്ച് ഒരു കൊലപാതകി വന്നു തന്റെ തലയ്ക്കു നേരെ തോക്ക് ചൂണ്ടിയതും തന്റെ ഭാഗ്യത്തിന് ആ തോക്ക് പ്രവര്‍ത്തിക്കാത്തതും ആ സമയത്ത് അംഗരക്ഷകരാല്‍ ജീവന്‍ തിരിച്ചു കിട്ടിയതുമെല്ലാം ഓര്‍ക്കുമ്പോള്‍ ബള്‍ഗേറിയയിലെ മൂവ്മെന്റ് ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഫ്രീഡംസ് പാര്‍ട്ടിയുടെ നേതാവ് അഹമ്മദ് ഡോഗന് ഇത് രണ്ടാം ജന്മ തന്നെയാണ്. സോഫിയ സിറ്റിയിലെ ഒരു വേദിയില്‍ ആയിരുന്നു സംഭവം.
അഹമ്മദ് ഡോഗന്‍ പ്രസംഗിച്ചു കൊണ്ടിരിക്കെ 25 കാരനായ ഒക്ടി എനിമെഹ്മദോവ് തോക്കുമായി വേദിയിലേക്ക് ഓടിക്കയറി അദ്ധേഹത്തിന്റെ തലക്ക് നേരെ ചൂണ്ടുകയായിരുന്നു. തോക്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ ഒക്ടിക്ക് വേദി വെക്കാനായില്ല. കൂടാതെ അഹമ്മദ് ഡോഗന്‍ അക്രമിയെ ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഉടനെ അംഗരക്ഷകര്‍ ഓടിയെത്തുകയും അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു.
ഡോഗനും അക്രമിയും തമ്മില്‍ അടിപിടി തന്നെ ഉണ്ടായി. അക്രമി ഇതിനിടക്ക് ഡോഗനെ ഇടിച്ചു നിലത്തിടാനും മറന്നില്ല. കീഴ്പ്പെടുത്തിയ ശേഷം അക്രമിയെ ശരിക്കങ്ങ് പെരുമാറാനും ഡോഗന്റെ അനുയായികള്‍ മറന്നില്ല.
ഏതായാലും തന്റെ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് ഡോഗന്‍