Niyaz Pulpadan

ജന പങ്കാളിത്തംകൊണ്ട് ചരിത്രം സൃഷ്ടിച്ച കലോത്സവം കൊടിയിറങ്ങി

Decrease Font Size Increase Font Size Text Size Print This Page

Kalolsavam-6402

കേരള സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ജനപങ്കാളിത്തം കൊണ്ട് പുതിയൊരു ചരിത്രം സൃഷ്ടിച്ച 53ാമത് കേരള സ്‌കൂള്‍ കലോത്സവം കൊടിയിറങ്ങി .സ്വര്‍ണ്ണ കിരീടവുമായി കോഴിക്കോട് ഒരിക്കല്‍ക്കൂടി ആതിപത്യം തെളിയിച്ചപ്പോള്‍ തൊട്ടു പിന്നില്‍ തൃശ്ശൂരും ആതിഥേയരായ മലപ്പുറവുംമുണ്ട്. വമ്പിച്ച വിജയമായ മലപ്പുറം കലോത്സവം കാണാന്‍ മലപ്പുറത്തിന്റെ അഷ്ട്ടദിക്കില്‍നിന്നും ജനങ്ങള്‍ കുടുംബസമേധം ഒഴിയികിയെത്തിയപ്പോള്‍ മലപ്പുറം നഗരം ജനസാഗരമായിമാറി. സംഘാടനമികവുകൊണ്ട് ശ്രദ്ധേയമായ ഈ മഹാ മാമാങ്കം ‘തകര്‍ത്തു’ എന്ന് എല്ലാരും ഒരേ സ്വരത്തില്‍ പറയുന്നു.

മലയാളത്തിന്റെ ജന്മ നാട്ടില്‍ വിരുനെത്തിയ കലാപ്രതിഭകള്‍ ഒന്നടങ്കം പറയന്നു ഇതുപോലൊരു കലോത്സവം ഞങ്ങള്‍ കണ്ടിട്ടില്ല, ഇത്രയതികം കലയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്ന ഒരു നാടും നാട്ടുക്കാരും ഞങ്ങള്‍ക്ക് കേട്ടുകേള്‍വി പോലുമില്ല. ‘മലപ്പുറം എന്നാല്‍ ആദ്യം ഓര്‍മയില്‍ എത്തുന്നത് മലപ്പുറം കത്തിയും, തീവ്രവാദികള്ളും, പിന്നെ മുസ്ലിം ലീഗും മാത്രമുള്ള ഒരു ഭീകര നാടായിരുന്നു ‘എന്നാല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ മകന്റെ കൂടെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കാലുകുത്തിയത് മുതല്‍ മലപ്പുറത്തിന്റെ സ്‌നേഹഹവും ആദരവും തൊട്ടറിഞ്ഞു. ‘ഹൃദയത്തില്‍ സ്‌നേഹത്തിന്റെ വസന്തം തീര്‍ത്ത ഈ നാടിനോട് ഞാനും ഇപ്പോള്‍ മുഹബത്തിലാണ്’ എന്ന് പറഞ്ഞുകൊണ്ട് യാത്രയായ ഒരു തിരവനന്തപുരംകാരന്റെ വാക്കുകളാണിത്.

മാപ്പിള കലകളുടെ നാട്ടില്‍ വിരുനെത്തിയ കലോത്സവം ഒരു വലിയ പെരുനാളിന്നെ വരവേല്‍ക്കുന്ന ആവേശത്തോടെ ജനം ഏറ്റെടുത്തു. പെരുനാളിന്നു അതിഥിയെ സല്‍ക്കരിക്കുന്ന അതേ ആര്‍ജവത്തോടെ മലപ്പുറം മനസ്സ് അഥിതികള്‍ക്ക് വിരുന്നൊരുക്കി .ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കം ഓരോ ദിവസവും ഓരോ പെരുന്നാളാക്കി മാറ്റി ജനങ്ങള്‍ അതിനെ ചരിത്രത്തിന്റെ ഭാഗമാക്കി. മലപ്പുറത്ത് കലോത്സവം നടത്തുന്നതിനെ എതിര്‍ത്തിരുന്ന പലരും പിന്നീട് വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ടു അഭിനന്ദിച്ചു. പിന്നോക്ക ജില്ലയെന്നു മുദ്രകുത്തിയ പലരും കലോത്സവത്തില്‍ മലപ്പുറത്തിന്റെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചു. ഇശല്‍ വിരിയുന്ന കോട്ടക്കുന്നില്‍ ഗാനമേളക്കെത്തിയ സിനിമാ പിന്നണിഗായിക മഞ്ജരിയും സംഗവും മലപ്പുറത്തെ ജനപങ്കാളിത്തം കണ്ട് വിഷ്മയത്തോടെ ചോദിച്ചുപോയി ‘ ഇത് മലപ്പുറം തന്നെയല്ലേ ??? കൊച്ചിയൊന്നും ഒന്നും അല്ലെട്ടോ….മലപ്പുറം കലക്കും…’

മലപ്പുറത്ത് ഏതു ജനകീയ പരിപാടി വന്നാലും അത് വിജയിപ്പിക്കാന്‍ എന്നും മലപ്പുറത്ത്ക്കാര്‍ കൂടെയുണ്ടാകും അതിന്റെ അവസാനത്തെ തെളിവായി കലോത്സവം. ഒരാഴ്ച്ച മലപ്പുറം അതിഥികളെ ഉറക്കി പക്ഷെ മലപ്പുറം ഉറങ്ങാതെ അവര്‍ക്കായി കാവല്‍നിന്നു. രാത്രിയില്‍ ഏറെ നേരമായിട്ടും സ്ത്രീകള്‍ടക്കമുള്ളവര്‍ മത്സരം കാണാന്‍ വന്നത് മലപ്പുറത്ത് മാത്രം കാണാന്‍ കഴിയുന്ന കാഴ്ച്ചയായിരിക്കും. മലപ്പുറത്ത് വന്ന ഓരോ അതിഥിയും മലപ്പുറത്തിന്റെ ബിരിയാണിയും പഴെടം മോഹനന്‍ നമ്പൂതിരിയുടെ സദ്യയും കഴിച്ചാണ് പോയത്. ആ രുചിക്കൂട്ടില്‍ എന്നും ഓര്‍മ്മിക്കാന്‍ ഒരായിരം ഓര്‍മകള്‍ നല്‍കിയ മലപ്പുറം മഹോത്സവം ഓര്‍മകളിലേക്ക് മറയുകയാണ്. മലപ്പുറത്തിന്റെ മണ്ണില്‍ ഭീതിയോടെ കാല്‍കുത്തിയവര്‍ നിറകണ്ണുകളോടെ ഈ സ്‌നേഹതീരത്തോട്. യാത്ര പറയുമ്പോള്‍ ……’ ‘ങ്ങളല് ഞും ബരണം….ഞങള്‍ കാത്തിരിക്കും’…..എന്ന വാക്കില്‍ ഒതുക്കി മാപ്പിള്ള മനസ്സ് കാത്തിരിക്കുന്നു…