കാമസൂത്ര 3 ഡിയിലെ നഗ്ന നൃത്തം.

രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്ര 3ഡിയിലെ 50 ഓളം നര്‍ത്തകരുടെ ഒരുമിക്കുന്ന നഗ്ന നൃത്തം രാജസ്ഥാനില്‍ വെച്ച് ഷൂട്ട് ചെയ്തു. വന്‍ വിവാദം ക്ഷണിച്ചു വരുത്തുന്ന ചിത്രം ഇതോടെ വീണ്ടും വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുകയാണ്. നടി ഷെര്‍ലിന്‍ ചോപ്രക്കൊപ്പം ദേശീയ അവാര്‍ഡ് ജേതാവ് സലിം കുമാറും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഷെര്‍ലിന്റെ പിതാവായി തമിഴ് നടന്‍ നാസറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അതെ സമയം ഇന്ത്യന്‍ നിയമം അനുസരിച്ച് നഗ്നയായി അഭിനയിക്കുന്നത് തെറ്റാണു എന്നത് കൊണ്ട് ചിത്രത്തിലെ നഗ്നരംഗങ്ങള്‍ വിദേശത്ത് ഷൂട്ട് ചെയ്യും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍ . എന്നാല്‍ രാജസ്ഥാനില്‍ നഗ്നനൃത്തം ഷൂട്ട് ചെയ്ത കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.