ഞാന്‍ പുണ്യവാളന്‍

ഞാന്‍ പുണ്യവാളനെന്നു നീ പറഞ്ഞപ്പോള്‍
ഇതെന്തു പറച്ചിലെന്നു ഞാനെന്നോടു ചോദിച്ചു!
പിന്നീടു ഞാന്‍തന്നതിന്നുത്തരം കണ്ടെത്തി.
താനണയാന്‍ പോകുന്ന ദീപമെന്നു നീ
എന്നോയറിഞ്ഞതു മനസ്സിലൊതുക്കിവെച്ചു.
വയസ്സിനേക്കാള്‍, പഠിച്ച വിദ്യയെക്കാള്‍
ബുദ്ധിവൈഭവം പ്രകടിപ്പിച്ചു നീ!
വിമര്‍ശനങ്ങളിലൊരിക്കലും പതറാതെ
അത്യധികം സ്‌നേഹിക്കുവാന്‍ നീ തുനിഞ്ഞു.
ഒരു സുഹൃത്തിന്‍ വേര്പാട് എത്രക്ക് ദുസ്സഹം
അതിനേക്കാള്‍ ദുസ്സഹം നിന്‍ വേര്പാടിലുണ്ടായി
വാക്കുകളില്ലാ പുണ്യാ നിന്നെക്കുറിച്ചു പാടാന്‍
വാക്കുകള്‍ ഉള്ളതോ തൊണ്ടയില്‍ കുരുങ്ങുന്നു!
മറക്കില്ല പുണ്യാ നിന്നെ, മറക്കില്ല ഞങ്ങള്‍
നിന്നാത്മാവിന്‍ ശാന്തിക്കായ് പ്രാര്ത്ഥിക്കുന്നു
ഈയിടെ അകാലചരമം പ്രാപിച്ച ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗിന്റെ ഉടമയും പ്രശസ്ത ബ്ലോഗ്ഗരുമായിരുന്ന മധു/ഷിനുവിനെക്കുരിച്ചുള്ള അനുസ്മരണയോഗം 25 ജാനു. ’13നു അദ്ദേഹം അഡ്മിന്‍ മെമ്പരായിരുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഷാര്‍ജയില്‍ വെച്ച് നടത്തി. ഈ വിവരം അറിഞ്ഞതിനു കുറച്ചു മുമ്പ്, ആ അവസരത്തില്‍ വായിക്കാനായി ഞാന്‍ കുത്തിക്കുറിച്ച ഏതാനും വരികളാണിവ. (വായിച്ചു എന്നറിഞ്ഞു). ഞാന്‍ ആ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ അടുത്തകാലത്തുവരെ പുണ്യാളന്റെ സഹപ്രവര്‍ത്തകന്‍ (അഡ്മിന്‍)ആയിരുന്നു. യുഎഇയില്‍ അല്ലാത്തതുകാരണം എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. ഭൂലോകത്തിലെ ഒരു സ്ഥിരം ബ്ലോഗ്ഗെരും, സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012ലെ ഒരു മത്സരാര്‍ത്ഥി യുമായിരുന്നു ഇദ്ദേഹം എന്നറിഞ്ഞു.