Jasir Javaz

അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തി

Decrease Font Size Increase Font Size Text Size Print This Page

1

ഒരു സംഘം പര്യവേഷകര്‍ അന്റാര്‍ട്ടിക്കയില്‍ പ്രാചീനമായ മനുഷ്യ നിര്‍മ്മിത പിരമിഡുകള്‍ കണ്ടെത്തിയതായി വാര്‍ത്ത. ഈ കണ്ടെത്തല്‍ അന്റാര്‍ട്ടിക്ക മുന്‍പ്‌ ജാനവാസയോഗ്യമായ സ്ഥലമായിരുന്നു എന്ന അനുമാനത്തിലേക്ക് നമ്മെ എത്തിക്കുന്നതായി ശാസ്ത്രഞ്ജര്‍ പറയുന്നു. ഒരു സമൂഹം അവിടെ ജീവിച്ചതായി ഇവരുടെ പഠനം വെളിവാക്കുന്നു. അതിനു ശേഷം മഞ്ഞു മൂടി ആ സമൂഹം നശിച്ചു പോയിരിക്കാന്‍ ആണ് സാധ്യത എന്നും ഇവര്‍ പറഞ്ഞു. അന്റാര്‍ട്ടിക്കയില്‍ നീണ്ടു പരന്നു കിടക്കുന്ന മഞ്ഞിനടിയില്‍ പല നിഗൂഡതകളും ഒളിഞ്ഞു കിടപ്പുണ്ടാകും എന്നും ഇവര്‍ ചൂണ്ടി കാണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഈ പര്യവേഷക സംഘം പുറത്തു വിട്ടിട്ടില്ല. ചില ചിത്രങ്ങള്‍ നെറ്റില്‍ പറക്കാന്‍ ഇടയായതാണ് ഈ വാര്‍ത്ത‍ ചോരുവാന്‍ കാരണം. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുവാന്‍ വേണ്ടി ആണത്രേ സംഘം വാര്‍ത്ത‍ രഹസ്യമാക്കി വെക്കുന്നത്. എങ്ങിനെയെങ്കിലും ഈ പിരമിഡുകള്‍ക്ക് ഉള്ളിലേക്ക് കടക്കുവാന്‍ ആകും സംഘം ശ്രമിക്കുക. അങ്ങിനെയെങ്കില്‍ കുറെ കാലമായി ഉറങ്ങി കിടക്കുന്ന രഹസ്യങ്ങള്‍ പുറത്തു വന്നേക്കാം. മുഴുവന്‍ മഞ്ഞായത് കൊണ്ടുതന്നെ പിരമിഡിനുള്ളില്‍ ചില മനുഷ്യ ശരീരങ്ങള്‍ എങ്കിലും കേടു പറ്റാതെ നില നില്‍ക്കുന്നുണ്ടാവാം. അത് കണ്ടെത്തിയാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു പിറകോട്ട് നമുക്കൊരു യാത്ര നടത്താം.