Johnny Walker

ഫേസ്ബുക്ക് ചെയ്ത ഉപകാരങ്ങള്‍

Decrease Font Size Increase Font Size Text Size Print This Page

1

ഫേസ്ബുക്ക് കൊണ്ട് ദോഷമേ ഉള്ളു എന്ന് ഞാന്‍ ഒരുപാട് കേട്ടു.അതൊന്നും അത്ര ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഞാന്‍ നോക്കിയിട്ട് അതുകൊണ്ട് ഗുണങ്ങളെ ഉള്ളു. എന്റെ കണ്ണില്‍ കണ്ടവ ഞാന്‍ മനോഹരമായ രീതിയില്‍ താഴെ എഴുതിയിടുന്നു. വായിച്ച് അഭിപ്രായം പറയാതെ പോവരുത്.

ഫേസ്ബുക്കില്‍ ഞാന്‍ ശാന്തനാണ്

എത്ര ടെന്‍ഷനായി ഇരുന്നാലും ഞാന്‍ ഫേസ്ബുക്കില്‍ വരുമ്പോള്‍ ശാന്തനാവും. അത് മാത്രവുമല്ല എന്തോരം സന്തോഷമാണ് അന്നേരം. ആരൊക്കെ എന്തൊക്കെ ചെയ്യുന്നെന്ന് അറിയുവേം ചെയ്യാം. ഓരോരുത്തരുടെ ധാര്‍മ്മിക രോഷം കത്തുന്നത് കാണുവാനും ഒരു സുഖം ഉണ്ടേ. എല്ലാം കണ്ടു കഴിയുമ്പോള്‍ എനിക്ക് സമാധാനമായി. ഒരു തരം ശാന്തത.

ഫേസ്ബുക്കില്‍ വരുമ്പോള്‍ ഞാന്‍ ധന്യനായി

എന്റെ ഫേസ്ബുക്കില്‍ ഞാന്‍ എന്റെ നല്ല കൊറേ പടങ്ങള്‍ ഇട്ടിട്ടുണ്ട്. പിന്നെ കൊറേ സാഹിത്യവും കൊറേ ഉപദേശവും എല്ലാം സ്ഥിരം കാച്ചി വിടുകയും ചെയ്യുന്നു. ആരും അത് കണ്ടാല്‍ ഞാനൊരു ബുദ്ധിജീവി ആണെന്നേ കരുതൂ. പിന്നെ എന്റെ കൂട്ടുകാരികള്‍ ആയി കൊറേ സുന്ദരിമാരും ഉണ്ടേ. അവരെയൊക്കെ കണ്ടു കഴിഞ്ഞ്, പിന്നെ കൊറേ ലിങ്കുകളും അവിടുന്നും ഇവിടുന്നും ഒക്കെ ഷെയറും ചെയ്തു കഴിയുമ്പോള്‍ ഞാന്‍ ഭയങ്കര സംഭവം തന്നെയാണെന്ന് എനിക്ക് തോന്നിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാ അത് തോന്നുക. പക്ഷേ സത്യത്തില്‍ ഞാനൊരു സംഭവം തന്നെയാണ്.

ഫേസ്ബുക്കില്‍ വന്നു കഴിഞ്ഞ് ഞാന്‍ ഭയങ്കര ഉഷാറായി മാറുന്നുണ്ട്

എല്ലാ ദിവസവും ഫേസ്ബുക്കില്‍ വന്നതിനു ശേഷം ഒരുന്മേഷം കിട്ടുന്നു എന്നുള്ള കാര്യം സത്യം ആണേ. ജീവിതത്തില്‍ അല്‍പ സ്വല്പം പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും, ഫേസ്ബുക്കില്‍ വന്നു കഴിഞ്ഞ് ഞാന്‍ എല്ലാം മറക്കുന്നുണ്ട്‌. കാശ് കടം കൊടുക്കാന്‍ ഉണ്ടെന്ന കാര്യം പോലും..!

എനിക്കൊരു ലൈന്‍ ഒത്തുവരുന്നുണ്ട്

എനിക്ക് സത്യം പറയാന്‍ മടിയില്ല. ജീവിതത്തില്‍ എനിക്ക് സാധിക്കാത്ത കാര്യമാണത് . മിക്കവാറും അതും ഉടനെ ഒത്തു വരും എന്നാണെന്റെ പ്രതീക്ഷ. ദൈവം എന്നെ അനുഗഹിക്കും.

സന്തോഷം കൊണ്ട് മാത്രമാണ് ഞാന്‍ ഇതെഴുതിപ്പോയത് .