Rajeshk

മമ്മൂട്ടി ‘ചതിച്ചു’, സുരേഷ് ഗോപിക്ക് ഇനി ‘ആശ്രയം’ മോഹന്‍ലാല്‍

Decrease Font Size Increase Font Size Text Size Print This Page

 

ഗ്രാന്റ്മാസ്റ്ററിന്റെ തിളക്കമാര്‍ന്ന വിജയത്തിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. നെഗറ്റീവ് സ്വഭാവമുള്ള നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ ഇതില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ക്രിസ്ത്യന്‍ ബ്രദേഴ്‌സിനു ശേഷം മോഹന്‍ലാലും സുരേഷ് ഗോപിയും ഇതില്‍ ഒരുമിച്ച് അഭിനയിക്കുന്നുവെന്നതാണ്. ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ തകര്‍പ്പന്‍ വിജയം ഈ സിനിമയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ . ചിത്രത്തില്‍ നായക തുല്യ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സുരേഷ് ഗോപിഅവതരിപ്പിക്കുന്നത്.

ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐലവ് മി ദയനീയ പരാജയമായിരുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് മിസ്റ്റര്‍ ഫ്രോഡിന്റെ തിരക്കഥ എഴുതുന്നത്. ആദ്യം എഴുതിയ തിരക്കഥയ്ക്ക് കഴിഞ്ഞയാഴ്ച റിലീസായ ജോഷിയുടെ ‘ലോക്പാല്‍’ എന്ന ചിത്രവുമായി സാമ്യം കണ്ടതിനെ തുടര്‍ന്ന് മിസ്റ്റര്‍ ഫ്രോഡിന്റെ തിരക്കഥ മാറ്റി എഴുതുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . അഴിമതിക്കെതിരെ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ കഥയാണ് ലോക്പാലിലേത്. ഇതിനു സമാനമായ കഥയാണ് ഉണ്ണിക്കൃഷ്ണന്‍ ആദ്യം തയ്യാറാക്കിയത്. നിശ്ചയിച്ച സമയത്തുതന്നെ ഷൂട്ടിംഗ് ആരംഭിക്കാനായി വളരെ വേഗത്തില്‍ തിരക്കഥ അടിമുടി മാറ്റി എഴുതുന്ന ശ്രമത്തിലാണ് ഉണ്ണികൃഷ്ണന്‍ . എ വി അനൂപാണ് മിസ്റ്റര്‍ ഫ്രോഡ് നിര്‍മ്മിക്കുന്നത്. ബി ഉണ്ണികൃഷ്ണന്റെ നിര്‍മാണ കമ്പനി ആയ ഇല്ലുമിനഷന്‍സും നിര്‍മാണത്തില്‍ സഹകരിക്കും.

മമ്മൂട്ടിയുടെ കൂടെ സുരേഷ് ഗോപി അഭിനയിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിംഗ് ആന്റ് കമ്മീഷണര്‍ വമ്പന്‍ പരാജയമായിരുന്നു. ലാലിനൊപ്പം അഭിനയിച്ച് തന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് സുരേഷ് ഗോപി.