Rajeshk

സെറിന വഹാബ്, ജോണ്‍ ഏബ്രഹാമിന്റെ മുഖത്തടിച്ചു!

Decrease Font Size Increase Font Size Text Size Print This Page

john-abraham-37731

ഓര്‍ക്കാപ്പുറത്ത് അടികിട്ടിയതിന്റെ ആഘാതത്തിലാണ് പ്രശസ്ത മോഡലും സിനിമാനടനുമായ ജോണ്‍ എബ്രഹാം. സുപ്രസിദ്ധ സിനിമാ താരം സെറീന വഹാബില്‍ നിന്നാണ് ജോണിന് കനത്ത പ്രഹരം ഏല്‌ക്കേണ്ടി വന്നത്.

കപില്‍ ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനിടെയാണ് സംഭവം. ചിത്രത്തില്‍ ജോണിന്റെ അമ്മ വേഷം ചെയുന്ന സെറിനയക്ക് ജോണിന്റെ മുഖത്തടിക്കേണ്ടി വരുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം ജോണില്‍ നിന്ന് മറച്ചു വെച്ചു. അടി കിട്ടുമ്പോഴുള്ള യഥാര്‍ത്ഥ ഭാവം ക്യാമറയില്‍ പകര്‍ത്താന്‍ വേണ്ടിയായിരുന്നു ഇവര്‍ ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്നാണ് സിനിമയുടെ അണിയറയില്‍ നിന്നുള്ള വാര്‍ത്തകള്‍ .

അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്താല്‍ ചുവന്നു തുടുത്ത ജോണിന്റെ ഭാവം ആ സീനിന്റെ പൂര്‍ണ്ണതയ്ക്ക് ഏറെ സഹായകമായെന്നാണ് സംവിധായകന്‍ പറയുന്നത്. ജോണിനോട് പറയാത്തതിനാല്‍ ആ രംഗത്ത് അഭിനയിക്കാന്‍ സെറീനയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നുവെന്നും കപില്‍ പറയുന്നു.