Anjudevi Menon

എല്ലാ പുരുഷന്മാരും വഞ്ചകര്‍ ? സ്ത്രീകളും പിന്നിലല്ല !

Decrease Font Size Increase Font Size Text Size Print This Page

1

പുരുഷന്മാര്‍ എല്ലാവരും വഞ്ചകരും പീഡിപ്പിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരും ആണെന്നുള്ള രീതിയില്‍ കുറെക്കാലമായി ഒരുപാട് മലയാളികള്‍ ഫേസ് ബുക്കില്‍ എഴുതുന്നു. മറ്റു ചിലര്‍ സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കാതിരുന്നാല്‍ ആര്‍ക്കും പീഡിപ്പിക്കാനുക്കാനുള്ള ലൈസെന്‍സ് ഉണ്ട് എന്ന് എഴുതുന്നു. പൊതുവെ പുരുഷന്മാര്‍ എല്ലാവരും പീഡനക്കാര്‍ എന്ന് പറയുന്നവാരാണല്ലോ കൂടുതല്‍ . ഫേസ്ബുക്കില്‍ എഴുതുന്ന പല മാന്യരും താനല്ലാതെയുള്ള എല്ലാ പുരുഷന്മാരും പീഡിപ്പിക്കാന്‍ റെഡിയായി നില്‍ക്കുന്നു എന്നാ രീതിയില്‍ പറയാറുണ്ട്. ഫെസ്ബുക്കിലെ ചില ലേഡീസ് തന്റെ ഫ്രെണ്ട്‌സ് അല്ലാത്തവരും തന്റെ ഫോട്ടോസിനു കമന്റ് ഇടാത്തവരും പീടനക്കാര്‍ എന്നും പറയുന്നു.

ഇന്‍ഫിഡിലിറ്റിയെപ്പറ്റി റിസേര്‍ച് നടത്തിയ ഒരു വെബ്‌സൈറ്റ് പറയുന്ന ഫാക്ട്‌സ് ഷോക്കിംഗ് ആണ്.

അന്‍പത്തി ഏഴു ശതമാനം പുരുഷന്മാരും തങ്ങള്‍ ജീവിത പങ്കാളിയെ വഞ്ചിച്ചു മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നു. സര്‍വെയില്‍ പങ്കെടുത്ത അന്‍പത്തി നാല് ശതമാനം സ്ത്രീകളും തങ്ങള്‍ക്കു പരപുരുഷ ബന്ധം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചു.

കൂടുതല്‍ ഞെട്ടിച്ചുകൊണ്ട് എഴുപത്തി നാല് ശതമാനം ആണുങ്ങള്‍ പിടിക്കപ്പെടില്ല എന്ന് ഉറപ്പുണ്ടെങ്കില്‍ മറ്റു പെണ്ണുങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടും എന്ന് പറഞ്ഞപ്പോള്‍ അറുപത്തി എട്ടു ശതമാനം പെണ്ണുങ്ങളും രഹസ്യമായി മറ്റു പുരുഷന്മാരുമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കാത്തിരിക്കുന്നു.

പണവും അധികാരവും ഉള്ളവരും പ്രശസ്തരും ആയ പുരുഷന്മാര്‍ കൂടുതലായി പിടിക്കപ്പെടുന്നതിനു കാരണം അവരുമായി ബന്ധപ്പെടാന്‍ തയ്യാറുള്ള അനേകം സ്ത്രീകള്‍ ഉണ്ടെന്നുല്ലതാണെന്ന് ഈ സര്‍വേ കണ്ടെത്തി.