Salaam Aziz

റാഗിംഗ്.. ശത്രുത.. ചില ജീവിത യാഥാര്‍ത്യങ്ങള്‍ !

Decrease Font Size Increase Font Size Text Size Print This Page

1

വീടെന്ന മഹാവിശാലതയുടെ അകത്തളം വെടിഞ്ഞു ഞാന്, വിദ്യ തേടി ബങ്കലൂരുവില്‍ കാലെടുത്തുവച്ച ആദ്യ ദിനം. പരിചയം നടിച്ച അനേകം അപരിചിതരുടെ ഇടയില് ഞാന് ഏകനായി നിന്നു. തനിച്ചാകുന്നു എന്ന തോന്നല് എപ്പോഴും എന്നില് നിറച്ച വിഷാദത്തിന്റെ ആഴക്കടല് അന്നും പതിവ് പോലെ മനസ്സില് അലയടിച്ചിരുന്നു.റാഗിംഗ് എന്ന കലക്ക് ജന്മം കൊടുത്ത് വളം ഇട്ടു വളര്ത്തുന്ന ഒരു വിദ്യാലയത്തിലാണ് ഞാന് എത്തിപ്പെട്ടിരിക്കുന്നത് എന്ന ഭീകര യാഥാര്ത്ഥ്യം ഞാന് അവിടെ കൂടിയ സഹമുറിയന്മാരില് നിന്നും മനസിലാക്കിയപ്പോള്‍ വ്യ്കിയിരുന്നു. വിയര്‍പ്പൊഴുക്കി അച്ഛന്‍ സമ്പാദിച്ച പണം അപ്പോള്‍ ഓഫീസ് ലോക്കെരില്‍ ഭദ്രമായിരുന്നല്ലോ.

റാഗിംഗ് എന്താണ് എന്ന് പോലും അറിയാതിരുന്ന എനിക്ക്, പിന്നീട് ആ വാക്ക് കേള്കുമ്പോള് ഓടി ഒളിക്കാന് തോന്നുന്ന തരത്തില് ഉള്ള ഓര്മ്മകള്, ആദ്യകാല കലാലയ ജീവിതം സമ്മാനിച്ചു. അത്തരം ഓര്മകള്ക് തുടക്കം കുറിച്‌കൊണ്ട് എന്റെ നാട്ടുകാരന് കൂടിയായ സീനിയര് എന്നോട് പേര് ചോദിച്ചു, മുഴുവന് പേര് പറയുന്നതിന് മുന്‌പേ എന്റെ രണ്ടു ചെവികളും പൊട്ടുമ്പോലെ അടി വീണു കഴിഞ്ഞിരുന്നു, സാധാരണ നടക്കുന്ന പരിചയപ്പെടല് ആണത്രേ. അനന്തരം എന്റെ കളര് ചെയ്ത മുടി നഷ്ടപ്പെട്ടു, അക്കാലത്തെ ഫാഷന് ആയ നീണ്ട കൃതാവിനു നീളം കുറഞ്ഞു, എല്ലാത്തിലും ഉപരി വായ്‌നോക്കാനും സുന്ദരിമാരെ പ്രണയിക്കാനും ഉള്ള എന്റെ സ്വാതന്ത്ര്യത്തിന്റെ കടക്കല് മുനയുള്ള കോടാലി കൊണ്ട് വെട്ടു വീണു.
അടങ്ങാത്ത രോഷവുമായി കുറെ നാളുകള്, എന്തിനെന്നറിയാതെ എവിടെയെന്നറിയാതെ കുറെ മാസങ്ങള്. വീട്ടുകാര്‍ അയച്ച കാര്യം മറന്നു, തോന്നിവാസ ജീവിതം ആഘോഷമാക്കുന്നതിനിടയിലും തിരി കൊളുത്തി കെടാതെ സൂക്ഷിച്ച പക, എന്ന് എവിടെ വച്ച് എന്ന ഗൂഡാലോചനകള്‍, ചെറിയ ചില മധുരപ്രതികാരങ്ങള്‍.

പരുക്കന് ജീവിത യാഥാര്ത്യങ്ങള് ഊറ്‌നിറങ്ങി രക്തതിളപ്പിന് ശമനം വന്നു പിന്നീട്. നിര്ത്താത്ത ഓട്ടമായിരുന്നു അവിടെന്നങ്ങോട്ടു. വര്ഷങ്ങള്കിപ്പുറം വീണ്ടും ഞാന് കണ്ടു, ഒരു മുഖം. പലതവണ ഞാനെന്റെ പ്രതികാരാഗ്‌നിയില് ദഹിപ്പിക്കാന് മാറ്റി വച്ച മുഖങ്ങളില് ഒന്ന്. അന്നത്തെ പോലെ ഇന്നും ഞങ്ങള് ഒറ്റയ്ക്ക്, അന്യദേശത്ത്. ഒരു വ്യത്യാസം മാത്രം ഞങ്ങള് രണ്ടു പേരും വളര്ന്നു, മാനസികമായി. അയാള്‍ക് അതെല്ലാം മറക്കാന് പറയാനും, അത് കേള്കുന്നതിനു മുന്‌പേ എനിക്ക് ക്ഷമിക്കാനും കഴിഞ്ഞു. ഇന്ന് ഞങ്ങള് നല്ല സുഹൃത്തുക്കള് ആണ്…!

‘ഇപ്പോള് ജീവിക്കുന്ന, അടുത്ത നിമിഷം എന്തെന്നറിയാത്ത നിസാര ജീവികള് ആയ നമുക്ക്, ഈ നൈമിഷിക ലോകത്ത് ശത്രുതക്ക് നേരമുണ്ടോ..?’