ജെയിംസ് ബ്രൈറ്റ്

പാവ പ്രേതങ്ങളുടെ ദ്വീപ്

Decrease Font Size Increase Font Size Text Size Print This Page

1

മെക്സിക്കോയിലെ ഐലന്ഡ് ഓഫ് ഡോള്‍സ് ഒരു പക്ഷേ ഭൂമിയിലെ ഒരു പ്രത്യേക സ്ഥലം തന്നെ ആണെന്ന് പറയേണ്ടി വരും. എവിടെ നോക്കിയാലും ഈ ദ്വീപില്‍ അംഗ വൈകല്യം വന്ന പാവകളെ മാത്രമേ നിങ്ങള്ക്ക് കാണുവാന്‍ കഴിയുകയുള്ളൂ. ഒരു തരം ഭയാനകത ഉണ്ടെന്നു തന്നെ പറയേണ്ടി വരും. താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കുക.

ഈ ദ്വീപിനു പിറകില്‍ ഒരു കഥയുണ്ട്.ഏതാണ്ട് അമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടെ ഒരു കൊച്ചു പെണ്‍കുട്ടി മുങ്ങി മരിക്കുകയുണ്ടായി. അന്ന് അവിടെ താമസിച്ചിരുന്ന ജൂലിയന്‍ എന്ന ആള്‍ ദ്വീപിനരികെ പാവകള്‍ ഒഴുകി നടക്കുന്നത് കണ്ടു. മരിച്ച കുട്ടിയുടെ പ്രേതം ആയിരിക്കും ഇതിന്റെ പിന്നില്‍ എന്ന് അയാള്‍ സംശയിച്ചു. ആ പ്രേതത്തില്‍ നിന്നും രക്ഷ നേടുവാനായി പാവകളെ അയാള്‍ എടുത്ത് ദ്വീപിലെ മരങ്ങളില്‍ തൂക്കിയിടുവാന്‍ തുടങ്ങി. പക്ഷേ ഒക്കെ ചെയ്തിട്ടും അയാള്‍ രണ്ടായിരത്തി ഒന്നില്‍ മുങ്ങി മരിക്കുകയുണ്ടായി.