കാട്ടിലെ രാജാവാര്? (ഉത്തരം ഈ വീഡിയോ കണ്ടതിനു ശേഷം മാത്രം പറയുക)
കാട്ടിലെ രാജാവാരെന്നു ചോദിച്ചാല്‍ കൊച്ചു കുട്ടികള്‍ വരെ ഉത്തരം പറയും, സിംഹമെന്ന്. പക്ഷേ ഈ വീഡിയോ കണ്ടതിനു ശേഷമാണ് നിങ്ങളോടീ ചോദ്യം ചോദിച്ചതെങ്കില്‍ സിംഹമാണ് കാട്ടിലെ രാജാവെന്നു പറയാന്‍ നിങ്ങളൊന്നു മടിക്കും.
പത്തിലേറെ വരുന്ന സിംഹങ്ങള്‍ ഒരു ഹിപ്പോപ്പൊട്ടാമസിനെ ആക്രമിക്കുന്ന വീഡിയോ ആണിത്. തുടക്കം കണ്ടാല്‍ നമ്മള്‍ കരുതും ഹിപ്പോപ്പൊട്ടാമസിന്റെ കഥ കഴിഞ്ഞെന്ന്, പക്ഷേ കുറച്ചു സമയം കഴിയുമ്പോഴാണ് ചിത്രം മാറുന്നത്. കൂട്ടമായി ആക്രമിച്ചിട്ടും ശരീരത്തിന്റെ മുകളില്‍ കയറി മറഞ്ഞിട്ടും അതിന്റെ ഒരു രോമത്തെ പോലും തൊടാന്‍ കഴിഞ്ഞില്ല , ഈ ‘രാജാക്കന്മാര്‍ക്ക്’, മാത്രമല്ല നാണം കെട്ട് മടങ്ങേണ്ടിയും വന്നു.
ഇനി പറയൂ, ആരാണ് കാട്ടിലെ രാജാവ്??
