മാന്യ വായനക്കാരെ,
നിങ്ങളിതു വായിച്ചറിയണം. വളരെ പാടുപെട്ടാണ് ഈ പത്രം നടത്തിക്കൊണ്ടു പോകുന്നത്. നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഒരുപാടു പേരൊന്നും ഈ പത്രത്തിനു പിറകിലില്ല. ഒരാള്‍ മാത്രം… രാമചന്ദ്രന്‍ ബ്ലോത്രത്തിന്റെ കാര്യം പറഞ്ഞതു പോലെ വളരെ കഷ്ടപ്പെട്ടാണ് ഇതു നടത്തുന്നത്. ഞാന്‍ കാപ്പിലാനല്ല. എന്തിനാണ് ഇതിപ്പോള്‍ പറയുന്നതെന്നു നിങ്ങള്‍ ചോദിച്ചേക്കാം. ഈ അഭിമുഖങ്ങളെല്ലാം boolokamonline@gmail.com എന്ന വിലാസത്തിലായിരുന്നു എനിക്ക് കിട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ ഇന്നു ഞാന്‍ നോക്കിയപ്പോള്‍ ആ അക്കൌണ്ട് ആരോ ഡിസേബിള്‍ ചെയ്തിരിക്കുന്നു. ഗൂഗിളിന്റെ നിയമങ്ങള്‍ ലംഘിച്ചതു കൊണ്ടാണ് അതു സംഭവിച്ചിരിക്കുന്നതു പോലും! ഞാനെന്തു നിയമമാണ് ലംഘിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നില്ല.
ആരാണാവോ ഈ സംഭവത്തിനു പിന്നില്‍? ആരായാലും നിങ്ങളോട് എന്തു പറയണമെന്ന് എനിക്കിപ്പോള്‍ പറയാന്‍ അറിയാന്‍ വയ്യ. ചെയ്തത് ശരിയാണോയെന്ന് നിങ്ങള്‍ തന്നെ ആലോചിക്ക്. എന്താണ് നിങ്ങളുടെ മനസ്സില്‍?ഇവിടെ ഒരു ഗൂഗിളോ ബ്ലൂ ഹോസ്റ്റോ മാത്രമേയുള്ളോ? എഴുതാന്‍ കൈകള്‍ ചലിക്കുവോളം കാലം ഞാനിനിയും എഴുതും. ഗൂഗിളല്ലെങ്കില്‍ യാഹൂ. ബ്ലൂ ഹോസ്റ്റല്ലെങ്കില്‍ മറ്റാരെങ്കിലും. ഈ മലയാള ഭാഷ സ്നേഹിക്കുന്ന ആളുകള്‍ നല്ലതാണെങ്കില്‍ എന്നും വായിക്കും. മത്സരം ആകാം. അതു കുതന്ത്രങ്ങളിലൂടെയല്ല ജയിക്കേണ്ടത്. നല്ലതു പോലെ നിങ്ങള്‍ക്കും എഴുതാമല്ലോ. വായിക്കാനാളും കാണും. പിന്നെന്തിനാ ഇങ്ങിനെയൊക്കെ ചെയ്ത് സ്വയം നിന്ദിതരാവുന്നത്?
ദയവായി ഇന്റര്‍വ്യൂ തരുവാനുള്ള എല്ലാ മാന്യ ബ്ലോഗറന്മാരും boolokamonlinemail@gmail.com എന്ന വിലാസത്തില്‍ ഇനിമേല്‍ ബന്ധപ്പെടുവാന്‍ അപേക്ഷിക്കുന്നു. മാന്യ വായനക്കാരും പ്രതികരണങ്ങള്‍ അറിയിക്കുമല്ലോ.
ടീം ബൂലോകം. നിങ്ങള്‍ക്കും എഴുതാം, Boolokam.com - ല്‍. നിങ്ങളുടെ ബ്ലോഗിങ്ങ് അഭിരുചി പുറം ലോകം കാണട്ടെ.
Web | Twitter | Facebook | Google+ | More Posts (344)No related posts.
Other Posts By Same Author