ടെഡി ബിയര്‍
കഴിഞ്ഞ ദിവസം അജ്മാന് ലുലുഷോപ്പിങ് സെന്ററില്‍ പോകാന്‍ ഇടയായി….ബില്ലു പേ ചെയ്യാന്‍ ചെന്നപ്പോള്‍ എനിക്കു മുന്നില്‍ ഒരു നോര്‍ത്ത് ഇന്ത്യന്‍ ഫാമിലി. അച്ഛനും അമ്മയും ഒരു 5 വയസ്സു തോന്നിക്കുന്ന ആണ്‍കുട്ടിയും. ട്രോളിയില്‍ കുറെ വീട്ടു സാധങ്ങള്‍ ഉണ്ട് .കുട്ടിയുടെ കയ്യില്‍ ഒരു ടെഡി ബിയര്‍ ,അവന് അത് വച്ച് കളിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു …ബില്‍ അടിച്ചു കഴിഞ്ഞു ..അച്ഛന് വാലെറ്റ്ല്‍ നിന്നും പൈസ കൊടുക്കുവാന്‍ തുടങ്ങുബോള്‍ ടെഡിബിയറിന്റെ ബില്‍ അടിച്ചിട്ടില്ല .
ശ്രീ കൃഷ്ണന് എന്തേ നീല നിറം ?
പുഷ്പന് ചേട്ടന് ഇന്നു ദുബൈ വിടുകയാണ്.വൈകുന്നേരത്തെ എയര്‍ അറേബൃ വിമാനത്തില്‍ , 30 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഒരു മടക്കയാത്ര.പുഷ്പന് ചേട്ടന് യാത്ര അയപ്പു കൊടുക്കാന്‍ സംഘടനകള്‍ ഒന്നും ഇല്ല,ഒരു സാധാരണ അലുമിനിയം കമ്പനിയിലെ ജോലിക്കാരനല്ലേ ?….അതു പോലെ എത്ര പേര് വരുന്നു പോകുന്നു.പക്ഷേ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ഒരിയ്ക്കലും മറക്കാത്ത ഒരു വ്യക്തി ആണ് ചേട്ടന് .അനുഭവങളുടെ ഒരു സാഗരം ആണ് പുഷ്പന് ചേട്ടന് .ഒരു നാട്ടുംപുറത്തുകാരന്‍ ,പതിനേഴാം വയസ്സില്‍ വീട്ടിലെ ദാരിദ്രം മൂലം വീട് വിട്ടിറങ്ങി ,ബോംബയില്‍ എത്തി ,പിന്നെ എങ്ങിനെയോ കടല്‍ കടന്നു . സൌദി,യു എ ഇ,എന്നുവേണ്ട ചേട്ടന് കറങ്ങാത്ത ഗള്‍ഫ് രാജ്യങ്ങള്‍ ഇല്ല.