നരകത്തിന്റെ ദുരൂഹതകള്‍ നീക്കാന്‍ ഡാന്‍ ബ്രൌണ്‍ എത്തുന്നു
മനുഷ്യന്റെ മനസ്സിനെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങളാണ് സ്വര്‍ഗ്ഗവും നരകവും. മത ഗ്രന്ഥങ്ങളില്‍ പറയുന്നതു പോലെ യഥാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പാപം ചെയ്യുന്നവര്‍ മരണശേഷം നരകത്തിലെത്തി ചേരുമോ? അങ്ങനെയെങ്കില്‍ അവിടെയെത്തുമ്പോള്‍ എന്തായിരിക്കും അവരെ കാത്തിരിക്കുന്നത്?
നിറഞ്ഞ സദസ്സില്‍ ലതികാ സുഭാഷിന്റെ പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചു
കോട്ടയം:കോണ്‍ഗ്രസ് നേതാവ്, പത്രപ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക, ബ്ലോഗര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി.ലതികാ സുഭാഷിന്റെ ‘കഥ പോലെ ജീവിതം’,'അണ്ണാറക്കണ്ണനും കൂട്ടുകാരും’ എന്നീ രണ്ടു പുസ്തകങ്ങള്‍ അക്ഷരനഗരിയില്‍ നടന്ന പ്രൌഡഗംഭീരമായ സദസ്സില്‍ പ്രകാശിപ്പിച്ചു.ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ലതികയുടെ ലേഖനങ്ങളും 2008 മുതലുള്ള ചില ബ്ലോഗെഴുത്തുകളും ഉള്‍പ്പെട്ടതാണ് ‘കഥപോലെ ജീവിതം’,കുട്ടികള്‍ക്ക് വേണ്ടിയെഴുതിയ കഥകളുടെ സമാഹാരമാണ് അതോടൊപ്പം തന്നെ പ്രകാശനം നിര്‍വഹിക്കപ്പെട്ട ‘അണ്ണാറക്കണ്ണനും കൂട്ടുകാരും’ എന്ന പുസ്തകം.കോട്ടയം കെ പി എസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ ചാണ്ടി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആദ്യപ്രതി നല്‍കി ‘കഥപോലെ ജീവിതം’ പ്രകാശനം ചെയ്തു. ‘അണ്ണാറക്കണ്ണനും കൂട്ടുകാരും’ പ്രകാശനം ചെയ്തത് പി സി ചാക്കോ എം പി യാണ്. ആദ്യ പ്രതി മുന്‍മന്ത്രി ബിനോയ് വിശ്വം ഏറ്റുവാങ്ങി.
ക്ലിയോപാട്രയുടെ കാമുകര്‍ / ലിജീഷ് കുമാര്‍
നിങ്ങള്‍ ക്ലിയോപാട്രയെ കണ്ടിട്ടുണ്ടോ ? തൊട്ടാല്‍ ചോര പൊടിയുന്ന തിരശീലയില്‍ ആടയാഭരണങ്ങള്‍ക്കും നക്ഷത്രവിളക്കുകള്‍ക്കും മധുചഷകങ്ങള്‍ക്കുമിടയില്‍, കൂര്‍ത്ത നോട്ടവും പഞ്ഞിയുടലുമായി.. ! പില്‍ക്കാലങ്ങളില്‍ അവളെ കണ്ടെത്തിയ വാരികപ്പുറങ്ങളില്‍ അവള്‍ക്കു പേര് എലിസബത്ത് എന്നായിരുന്നു; എലിസബത്ത് ടൈലര്‍. ജയഭാരതിയെയും സ്മിതയെയും കണ്ടു തളര്‍ന്ന കണ്ണുകള്‍ ക്ഷീണമേതും കാണിക്കാതെ എത്ര പാതിരാവുകളില്‍ അവളെയും കാത്തിരുന്നു കാണും.
ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? – ഡോ.ഖദീജാ മുംതാസ്
ലിജീഷ് കുമാര്‍ എന്ന ഇരുപത്തിയാറുകാരന്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ‘ഗുജറാത്തി’ന്റെ കാവ്യാത്മകമായ, ധ്യാനാത്മകമായ വരികളിലൊളിപ്പിച്ചുവെച്ച വിസ്മയങ്ങള്‍ കണ്ടെത്താനാകാതെ എന്നിലെ ആസ്വാദക ഗതി മുട്ടുന്നു. ഇങ്ങനെയും ഒരു നോവലെഴുതാനാകുമോ ? മുഴുവന്‍ കവിത പോലൊരു നോവല്‍ !! ഒട്ടും കാവ്യാത്മകമല്ലാത്ത, തികച്ചും ആസുരമായ ഒരു വിഷയത്തെച്ചൊല്ലി ?
പ്രേതം ഉണ്ടെന്നു വിശ്വസിപ്പിക്കുന്ന ചില വിക്കിപീഡിയ ലേഖനങ്ങള്‍
പ്രേതം ഉണ്ടോ? നിങ്ങളതില്‍ വിശ്വസിക്കുന്നുണ്ടോ ? എന്തായാലും പ്രേതം ഉണ്ടെന്നു വിശ്വസിപ്പിക്കുന്ന ചില വിക്കിപീഡിയ ലേഖനങ്ങള്‍ ഇവിടെ വായിക്കുക.
മധുപാലിന്‍റെ ഫെസ്ബുക്കില്‍ നവീന്‍ ലോപ്പസിന്‍റെ വാള്‍പോസ്റ്റ്
ഏതോ ഒരു ഞായറാഴ്ചത്തെ ദേശാഭിമാനിയുടെ സപ്ലിമെന്റില്‍ സംവിധായകനും, അഭിനേതാവും അതിലേറെ എഴുത്തുകാരനും ആയ മധുപാലിന്റെ പുതിയ ഫില്മിനെ കുറിച്ചും അദ്ദേഹത്തിന്ന്!റെ തന്നെ പുതിയ നോവലിനെ കുറിച്ചും പ്രതിപാതിച്ചുകൊണ്ട് ഒരു ഇന്റര്‍വ്യൂ വായ്ക്കാന്‍ ഇടയായി. അത് വയിച്ചപോള്‍ അദ്ദേഹത്തിന്റെ പുതിയ പുസ്തകം ഒന്നു വായിച്ചാല്‍ കൊള്ളാം എന്ന് ഒരു തോന്നല്‍
നജീബിന്റെ വേദനകള്‍ .. ഞങ്ങളുടെയും…
മതിലുകളും തടവറകളും ഒരുതരത്തിലുള്ള സുരക്ഷിതത്വം പ്രദാനംചെയ്യുന്നുവെന്നും അയാള്‍ തിരിച്ചറിയുന്നു. മരുഭൂമിയിലെ മലര്‍ക്കൊത്തുകള്‍പോലെ മനഃസാക്ഷി നഷ്ടപ്പെടാത്ത മനുഷ്യരും നോവലിലുണ്ട്. കുഞ്ഞിക്ക, ഇസ്മായില്‍ ഖാദ്റി തുടങ്ങിയവര്‍. ഇവരാണ് നരകത്തില്‍നിന്നുള്ള അയാളുടെ പലായനം സാധ്യമാക്കുന്നത്. ഒപ്പം രക്ഷപ്പെട്ട ഹക്കീമാവട്ടെ ഉന്മാദം ബാധിച്ച് അനിവാര്യമായ വിധിക്കു കീഴടങ്ങുന്നു. സുനില്‍ എന്ന സുഹൃത്താണ് ബെന്യാമിനോട് നജീബ് എന്ന അത്ഭുതമനുഷ്യനെ കാണാന്‍ പറയുന്നത്; എഴുതാന്‍ നിര്‍ബന്ധിച്ചതും. നന്ദി സുനിലിനോടായിരിക്കണം… അല്ലെങ്കില്‍ അനുഭവങ്ങളുടെ, അനുഭൂതികളുടെ ഈ മരുഭൂമി നമുക്ക് അന്യമാവുമായിരുന്നു.
സ്കാനര്‍: ഡോ.അസ്മ അല്‍ കത്ബി
വിവര്‍ത്തനം അബ്ദു ശിവപുരം. —————————– മരണം അനശ്വരമായ ഒരു സത്യമാണ്. നാമെല്ലാം അത് മറക്കുകയും അഥവാ ഓര്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യാത്ത ഒരു സത്യം.ഭാര്യയും മൂന്ന് കുട്ടികളും ജീവിച്ചിരിക്കെ രണ്ടാം വിവാഹം ചെയ്യാന്‍ തീരുമാനമെടുക്കുന്ന ഒരാള്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതിക്ക് അയാളുടെ കുടവയറിനോട് തോന്നിയ അനിഷ്ടം കുടവയര്‍ ഒരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ ആശുപത്രിയിലെത്തുന്നു.എന്നാല്‍ ശസ്ത്രക്രിയക്കിടെ അയാള്‍ മരിക്കുകയും അയാളുടെ മൃതശരീരത്തെ അയാള്‍ തന്നെ നോക്കി കാണുകയും ചെയ്യുന്ന,”ഞാന്‍ മൃത ശരീരമായപ്പോള്‍ സംഭവിച്ചത്” എന്ന് തുടരുന്ന കഥയടക്കം [...]
സീറോ ഡയല്‍ ;ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നൊരു കാള്‍…
“ കമാന്റര്‍” “ യെസ് ബോസ്” “ കുച്ച് ഖാസ് ഖബര്‍ ഹേം.” “ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..” ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത് അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍ അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച് രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ [...]
ഫൈവ് പോയിന്റ് സം വണ്‍
ഒരു നോവലെന്നതിലുപരി സമകാലിക ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നേര്കാഴ്ചയാണ് ചേതന്‍ ഭഗത്തിന്റെ “ഫൈവ് പോയിന്റ് സം വണ്‍ ,വാട്ട് നോട്ട് ടു ഡൂ അറ്റ് IIT “(Five Point Someone,what not to do at IIT .)ഒരു പ്രത്യേക കാര്യത്തില്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ മാത്രമേ ചെയ്യാവൂ എന്ന് പ്രതിപാദിക്കാറുണ്ട്.
അദ്വൈതത്തിന്റെ ആകാശം-ചാത്തനാത്ത് അച്യുതനുണ്ണി
ഒരു വസ്തുവും പുതുതായി ഉണ്ടാകുന്നില്ലെന്നും മുന്‍പില്ലാത്ത ഒന്നിന് പുതിയ അവതാരം അസാധ്യമാണെന്നും ജ്ഞാനസ്വരൂപവും മൗലികവും അമൂര്‍ത്തവുമായ ബ്രഹ്മത്തിന്റെ വിവര്‍ത്തനമാണ് പ്രാതിഭാസികപ്രപഞ്ചമെന്നും അദ്വൈതവേദാന്തം അനുശാസിക്കുന്നു. അനാദിയായ ഒരു സനാതനവ്യവസ്ഥയുടെ സാന്നിധ്യം എല്ലാ പദാര്‍ത്ഥങ്ങളുടെയും സത്തയിലുണ്ട് എന്ന സാമാന്യതത്ത്വം വ്യത്യസ്തവീക്ഷണങ്ങള്‍ക്കു വേരുപിടിയ്ക്കാനാവാത്തവിധം എല്ലാ ഭാരതീയദര്‍ശനങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ട്. പാശ്ചാത്യമായ ആധ്യാത്മികതത്ത്വചിന്തകളും ഏറെക്കുറെ ഇതേ വചനകേന്ദ്രിതവാദവും ശബ്ദകേന്ദ്രീതവാദവും ആവിഷ്‌കരിക്കുന്നു. ഈ സാന്നിധ്യത്തിന്റെ അതിഭൗതികത്തെ തകര്‍ക്കുന്നതാണ് നീഷേയില്‍നിന്നും ഹെയ്ഡഗറില്‍നിന്നും പ്രചോദനം നേടിയ ദെറിദ, ഫൂക്കോ, ലകന്‍, ദെല്യൂസ് തുടങ്ങിയ ഉത്തരാധുനികരായ തത്ത്വചിന്തകരുടെ വിചാരപദ്ധതികള്‍.
വായിച്ചാലും വളയും..വായന ദിന ചിന്തകള്‍
ജൂണ്‍ പത്തൊന്‍പത് – വായനാദിനം കണ്ണില്ലെങ്കില്‍ ഈ ലോകം എത്രമേല്‍ ദുരിതകരമായിരിക്കും! കണ്ണില്ലെന്കിലേ കണ്ണിന്റെ വില അറിയൂ എന്ന് പറയാറുണ്ടല്ലോ.കണ്ണ് നമുക്ക് ഈ പ്രപഞ്ചത്തിന്റെ സപ്ത സൌന്ദര്യങ്ങളും കാണിച്ചു തരുന്നു.പ്രകൃതിയില്‍ ദൈവം തമ്പുരാന്‍ എഴുതിയ കവിതകള്‍ നാം അനുഭവിക്കുന്നത് കണ്കാഴ്ച കൊണ്ടാണല്ലോ. പച്ച ഇലയില്‍ തൂങ്ങിയാടുന്ന മഴത്തുള്ളിയുടെ തിളക്കവും കാറ്റില്‍ ആടുന്ന പൂക്കളുടെ കുസൃതിയും മാനത്ത് പാറുന്ന പൂത്തുമ്പികളുടെ നൃത്തവും നമുക്ക് ആസ്വദിക്കാന്‍ ആവുന്നത് കണ്ണ് ഉള്ളത് കൊണ്ടാണല്ലോ.പക്ഷെ കണ്ണ് നഷ്ടപ്പെടാം,കാഴ്ച പോകാം,ദുര്‍ബലമാകാം.എന്നാല്‍ കണ്ണിനു സമാനമായ,കണ്ണ് പോലെ [...]