മിസ്‌കാള്‍ ഫ്രം മിസ്സിസ്
അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ ഫോട്ടോ ഉള്ള റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ അയാള്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ഒച്ചയുണ്ടാക്കി. ഇതു മറ്റവനാ. മിസ് കാള്‍…, മിസ്‌കോള്‍ കണ്ടു പിടിച്ച മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്‌റൂമിലേക്ക് ഓടി.
മത്തായിക്ക് കിട്ടിയ പണി: ഒരു ഫ്ലാഷ്ബാക്ക്
ന്യൂയോര്‍ക്കിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ട്രെസ്ടിന്റെ ലോബിയിലെ ആ വലിയ ഫോട്ടോ ഒന്നു കൂടി നോക്കി മത്തായിച്ചന്‍ ബോധരഹിതനായി നിലംപതിച്ചു!താങ്ങാന്‍ ഓടിവന്ന സൂസി വീണുകിടക്കുന്ന പ്രിയതമനെയും തൂങ്ങി നില്‍ക്കുന്ന ഫോട്ടോയും മാറിമാറി നോക്കി. “എ ലുക്ക് ടു ദി ഫ്യൂച്ചര്‍” എന്നു നാമകരണം ചെയ്തിരിക്കുന്ന ഫ്രെയ്മില്‍, കീറ തോര്‍ത്തുടുത്ത കറുത്ത് മെല്ലിച്ചൊരു ബാലന്‍. കൈയ്യിലെ വാഴയിലയില്‍ നിന്നും അവസാന വറ്റ് വടിച്ചുനക്കി ക്യാമറയിലേക്ക് ദയനീയമായി നോക്കിനില്‍ക്കുന്നു. ഏതോ അമേരിക്കക്കാരന് അവാര്‍ഡ് ലഭിച്ച ഫോട്ടോഗ്രഫി കണ്ട് മത്തായിച്ചനെന്തിനു വീഴണം എന്നാദ്യം സൂസിക്ക് ഡൌട്ട് അടിച്ചെങ്കിലും ഫ്രെയിം തുളച്ചുള്ള നോട്ടം ചെന്നവസാനിച്ചത് വീട്ടിലെ ആല്‍ബത്തിലായിരുന്നു.
സുമിത്രേ മുകുന്ദേട്ടന്‍ വിളിക്കുന്നു – ഇന്ദിരാ തുറവൂര്‍
നാട്ടിന്‍ പുറത്തുക്കാരി സുമിത്രയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് ദുബായ്ക്കാരനെ കല്യാണം കഴിക്കുക എന്നത് . ദുബായില്‍ പോണം കുട്ടികളുമായി ഇടയ്ക്കു നാട്ടില്‍ വരണം ബന്ധുക്കാരുടെ വീടുകളില്‍ ഗമക്കു പോകണം അതൊക്കെ ആയിരുന്നു സുമിത്രയുടെ സ്വപ്‌നങ്ങള്‍. അതു കൊണ്ട് നാട്ടില്‍ നിന്നു വരുന്ന എല്ലാ കല്യാണ ആലോചനകളും സുമിത്ര വേണ്ടന്നു പറഞ്ഞു വാശി പിടിക്കുമായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് കൃഷിക്കരെന്റെ മകനായ ദുബായില്‍ സൂപ്പര്‍ വൈസര്‍ ആയി ജോലിയുള്ള മുകുന്ദന്റെ ആലോചന വരുന്നത് . സുമിത്രയുടെ നിര്‍ബ്ന്ധത്തിനു വഴങ്ങി ആ കല്യാണം നടന്നു .
വലിയ തലയുള്ള ആള്‍ ദൈവം – ചെറുകഥ
ഞാന്‍ ജനിച്ചു വീണത് എണ്ണിയാല്‍ തീരാത്ത ദൈവങ്ങക്ക് ഇടയിലേക്കായിരുന്നു . വ്യത്യസ്തമായ ഒരു പിടി ദൈവങ്ങള്‍ എനിക്ക് ചുറ്റും ന്‍്രത്തം ചവിട്ടികൊണ്ടേ ഇരുന്നു . അവകള്‍ ഓരോ വിഭാഗത്തിനും വെത്യസ്ഥ സ്വഭാവക്കാര്‍ക്കും വേണ്ടി ചിന്തകളെയും വിശ്വാസങ്ങളെയും മാറ്റി മറിച്ചു കൊണ്ടേ ഇരുന്നു . എന്നാല്‍ അവകള്‍ വിശ്വാസങ്ങളില്‍ തളക്കപ്പെട്ട നിര്‍ജീവങ്ങളായ കല്ലോ മണ്ണോ വിഗ്രഹങ്ങളോ ആയിരുന്നു . പിന്നെപ്പഴോ അത് മാറ്റങ്ങള്‍ക്കു വിധേയമായി മ്ര്!ഗങ്ങളിലേക്കും മറ്റു സസ്യങ്ങളിലേക്കും വ്യാപിച്ചു . ഇത്തരം മാറ്റങ്ങള്‍ മനുഷ്യര്‍ക്കിടയിലും സംഭവിക്കുന്നുണ്ടായിരുന്നു . അങ്ങനെ ദൈവങ്ങള്‍ എന്നപദം ഏറ്റവും ഉചിതമായവന്‍ മനുഷ്യന്‍ ആയി . ക്രിസ്തു മരിച്ചു ആയിരക്കനക്കിനു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ജനിച്ചത് . എന്റെ വിശ്വാസങ്ങള്‍ മറ്റൊരു മതത്തില്‍ ആയിരുന്നു . അത് ആര് നിര്‍മിച്ചതാണെന്ന് എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു . എന്നാല്‍ മതങ്ങള്‍ മനുഷ്യന്‍ അല്ല ദൈവം തന്നെയാണ് സ്ര്ഷ്ടിച്ചതെന്നു എന്റെ വിശ്വാസങ്ങളില്‍ ഞാന്‍ അന്തമായി വിശ്വസിച്ചിരുന്നു . പാവങ്ങളും ക്ഷ്രിക്കാരും അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു വിഭാഗവും ഇട കലര്‍ന്ന് ജീവിക്കുന്ന ഒരു ചെറിയ താഴ്വരയിലാണ് ഞാന്‍ ജനിച്ചത് .
ശവംനാറി പൂവ്
കാളിയപ്പനെ തറയില്‍ വിരിച്ച പഴംപായയിലേക്ക് ഇറക്കി കിടത്തിയിട്ട് കണ്ണകി നിവര്‍ന്നു നിന്നു. അവള്‍ ഭയങ്കരമായി കിതക്കുന്നുണ്ടായിരുന്നു. മുടിയിഴകളില്‍ നിന്നും വസ്ത്രത്തില്‍ നിന്നും വെള്ളം തറയിലേക്ക് ഒലിച്ചിറങ്ങി. വലിയ വട്ടപ്പൊട്ട് വെളുത്ത കവിളില്‍ രക്തവര്‍ണ്ണമായി പടര്‍ന്നു. അവളുടെ അഴകളവുകളുടെ ആഴങ്ങളിലേക്ക് നനഞ്ഞു കുതിര്‍ന്ന ചുവന്ന പട്ടുപാവട പറ്റിചേര്‍ന്നു. നനവിന്റെ നിറവിലൂടെ അടിയുടുപ്പുകളുടെ സുതാര്യ നിഴലുകളിലേക്ക് ഉഴറി നടന്ന കണ്ണൂകള്‍ക്ക് മുമ്പില്‍ ഒരു ദഹിപ്പിക്കുന്ന നോട്ടത്തോടെ അവള്‍ വാതില്‍ വലിച്ചടച്ചു.
ആണെഴുത്ത്
കിനാവുകള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള എന്റെ ഈ യാത്ര തുടങ്ങിയത് എന്നായിരുന്നു………..അറിയില്ല.
രാവുകളും പകലുകളും കടന്നു പോയതും, മഞ്ഞും മഴയും മാറി മാറി വന്നതും അറിഞ്ഞില്ല.
കണ്ടതും കാണാത്തതും കാണാന്‍ മറന്നതും കുറിച്ചിട്ടു കൊണ്ട് ഞാന്‍ നടന്നു…….
ഇടയ്ക്കിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കട പുഴകി വീഴാതെ, ആരൊക്കെയോ ഇട്ടു തന്ന കച്ചിത്തുരുമ്പില്‍ പിടിച്ചു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചു.
പണി പാളിയേനെ..
കഴിഞ്ഞ ദിവസം അര്‍ജെന്റ് ആയിട്ട് എനിക്ക് ചേര്‍ത്തല വരെ ഒന്ന് പോകേണ്ടി വന്നു.. അതിനായി ഓടി പെടച്ചു വൈറ്റില ഹബ് ല്‍ എത്തി ആദ്യം കണ്ട സൂപ്പര്‍ ഫാസ്റ്റ് ബസ് ല്‍ കയറി ഇരുന്നു.. അപ്പോഴാണ് എന്റെ തൊട്ടു മുന്നിലെ സീറ്റ് ല്‍ ഇരിക്കുന്ന സുന്ദരിയായ ഒരു ചേച്ചിയുടെ കിളി നാദം പോലുള്ള ശബ്ദം ഉച്ചത്തില്‍ കേട്ടത്..
യക്ഷി
കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ……അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?
ഓരോ തോന്നലേയ്…..
രാവിലെ എണീറ്റപ്പോ മുതല്‍ മനസ്സില്‍ ഒരു ചോദ്യം…..
“എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍……?”
കട്ടന്‍ കാപ്പിയുമായി വന്ന വാമഭാഗത്തിനു എന്റെ ഇരുപ്പു അത്ര സുഖിച്ചില്ല.
“ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ രാവില ആ പറമ്പിലോട്ടിറങ്ങി തൂമ്പയെടുത്ത് നാല് കിള കിളച്ചാലെന്താ മനുഷ്യാ നിങ്ങക്ക്”
‘അത് നിന്‍റെ അപ്പനോട് ചെന്ന് പറ’ എന്ന് മനസ്സില്‍ പറഞ്ഞു…….അവളോട് പറഞ്ഞ് വെറുതെ എന്തിനാ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കുന്നത്……?
“എടീ പതുക്കെ……ആരെങ്കിലും കേട്ടാല്‍ നാണക്കേടാ, ഒന്നുമല്ലേലും ഞാനൊരു എന്‍ജിനീയര്‍ അല്ലെടീ……”
“ഓ പിന്നെ……ഒരു ഇഞ്ചിനീര്, എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ മനുഷ്യാ”
ഭാര്യയ്ക്കു ശമ്പളം
ഹ! ഇതിനാണു ഞാനിത്രേം കാലം കാത്തിരുന്നത്. ശാരി സന്തോഷം കൊണ്ടു മതിമറന്നു പറഞ്ഞതു കേട്ട് ഞാന്‍ കമ്പ്യൂട്ടറിന്റെ കീബോര്‍ഡില്‍ നിന്നു തലയുയര്‍ത്തി നോക്കി. ഊണുമേശമേല്‍ പത്രം നിവര്‍ത്തിയിട്ടിരിയ്ക്കുന്നു. അതില്‍ ഏതോ ഒരു വാര്‍ത്താശകലം വായിച്ചുകൊണ്ടാണ് അവളതു പറഞ്ഞത്. എന്തോ ഒരു ലോട്ടറി കിട്ടിയ ആഹ്ലാദം മുഖത്തുണ്ട്.
ചെറു കഥ – ബ്രേക്കിംഗ് ന്യൂസ്
നേരം പാതിരായായി.. ഇന്നും പതിവുപോലെ സുകേഷ് വീട്ടിലെത്തിയപ്പോള്‍ മണി പന്ത്രണ്ടു കഴിഞ്ഞു. ചാനലിലെ ന്യൂസ് ഹവര്‍ എന്നത്തേയും പോലെ ഇന്നും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വേദിയായി. എന്തായാലും പീടനകാലം തുടങ്ങിയതിനു ശേഷം വിഷയ ദാരിദ്ര്യമില്ല!കുറേക്കാലം ചീപ്പ് വിഴുപ്പലക്കലിന്റ്‌റ്റെ കലാപരിപാടി ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ എളുപ്പത്തിലായി. അങ്ങേരു മിണ്ടാ മഠത്തില്‍ ചേര്‍ന്നെന്നു തോന്നുന്നു. തന്നെ നികൃഷ്ട്ട ജീവി എന്നു വിളിച്ച പൂഞ്ജാട്ടീലെ പാവം ‘ഗ്രാമീണന്‍ ‘ വാ മൂടികെട്ടി കഴിയുകയാണെങ്കിലും സുകെഷിന്റ്‌റെ രക്ഷക്കായി പീഡനകഥകള്‍ ഒന്നൊന്നായി ദിവസവും എത്തികൊണ്ടിരുന്നു .ആരെ കൊന്നിട്ടാനെങ്കിലും ചാനലിനു റേറ്റിങ്ങ്കൂട്ടണം .പലപ്പോഴും ചെയ്യുന്നത് മാധ്യമ വ്യഭിചാരം ആണെന്ന് അറിയാമെങ്കിലും ചാനലുകള്‍ തമ്മില്‍ ഉള്ള ആരോഗ്യകരമല്ലാത്ത കിടമത്സരം സുകെഷിനെ പോലുള്ളവരെ വാര്‍ത്തയ്ക്ക് വേണ്ടി എന്തും ചെയ്യിക്കാന്‍ പ്രേരിതരാക്കുന്നു.
അനാഥന്‍
മുന്‍പിലിരിക്കുന്ന ആളെ കണ്ട ഞാന്‍ ചലിക്കുവാനാവാതെ അവിടെ തന്നെ നിന്നു………
വിശ്വസിക്കുവാന്‍ കഴിയുന്നില്ല, ഇത് അദ്ദേഹം തന്നെ അല്ലെ…….പക്ഷെ എങ്ങിനെ ഇവിടെ, അതും ഈ വേഷത്തില്‍………?
‘എന്ത് പറ്റി ചേട്ടാ……..’ എന്റെ നില്പ് കണ്ടു ഭാര്യ ഓടി അടുത്തേക്ക് വന്നു.
‘നീ ഇതൊന്നു കൊടുത്തെ………..’ കൈയിലിരുന്ന പാത്രം ഭാര്യയെ ഏല്പിച്ചു ഞാന്‍ അടുത്തുണ്ടായിരുന്ന സിമന്റ് ബെഞ്ചിനരികിലേക്ക് നടന്നു.
കറണ്ട് പോയ കഥ
കറണ്ട് എന്ന് പറഞ്ഞാല്‍ എന്താ അച്ചാ …?
അത് ഇലട്രിസിറ്റിയാ മോനെ …
അങ്ങനെ പറഞ്ഞാലൊന്നും എനിക്കറിയില്ല … തെളിച്ച് പറഞ്ഞ് താ …
പണ്ട് പണ്ട് … അച്ച്ചനൊക്കെ ചെറുതായിരുന്ന കാലത്തുണ്ടായിരുന്ന ഒരു സാധനമാ മോനെ ഈ ഇലട്രിസിറ്റി… അത് നമുക്ക് കാണാന്‍ കഴിയില്ല … പക്ഷെ അത് കൊണ്ട് നമുക്ക് ഒത്തിരി ഉപയോഗങ്ങള്‍ ഉണ്ടായിരുന്നു …
യാമിനിക്ക് പിന്നാലെ എന്‍റെ ഭാര്യയും കോടതിയിലേക്ക്
കാര്യം എന്താന്ന് ഒന്ന് തെളിച്ച് പറ … നീയിപ്പോ എന്തിനാ കോടതിയില്‍ പോകുന്നത് …?
ഞാന്‍ പോകും … അതില്‍ ഇനി ഒരു മാറ്റവും ഇല്ല …
ശെരി പൊക്കോ … പക്ഷെ അതിന് മുന്‍പ് ഞാന്‍ ചെയ്ത തെറ്റ് എന്താന്ന് എന്നോട് ഒന്ന് പറയ് … പരിഹരിക്കാവുന്ന പ്രശ്നം ആണെങ്കില്‍ നമുക്ക് ഇവിടെ പരിഹരിക്കാം …
എന്തിനാ കോടതിയൊക്കെ …
അവള്‍ ….
അവള്‍ മിടുക്കിയായിരുന്നു…..
പിരിയാന്‍ നേരം എല്ലാ പെണ്ണുങ്ങളേയും പോലെ എന്നെ ‘അണ്ണാ ‘ എന്ന് വിളിച്ച് എന്നെ ഒരു സഹോദരനാക്കിയില്ല, ക്ഷമിക്കണമെന്നും മറക്കണമെന്നും പറഞ്ഞില്ല………..
പകരം അവളുടെ അതിമനോഹരമായ ഒരു ചിത്രം എനിക്ക് സമ്മാനിച്ചു, എന്നിട്ട് പറഞ്ഞു ‘ ഞാന്‍ എത്ര പറഞ്ഞാലും എന്നെ മറക്കില്ലെന്നറിയാം, അപ്പോള്‍പിന്നെ എന്നെ കാണണമെന്ന് തോന്നുമ്പോള്‍ കാണുവാനാണ് ഈ ഫോട്ടോ……’
റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍ : സീസണ്‍ കഷ്ടകാലം
സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ! ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്‍ ഒന്നരവര്‍ഷങ്ങള്‍ക്ക്‌ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.
ഡെസ്ഡമോണ (Desdemona)
ഡെസ്ഡമോണ, സ്‌നേഹത്തിന്റെ പര്യായമായി വാനോളം പുകഴ്ത്തപ്പെട്ടവള്‍.
തന്നെക്കാള്‍ അധികം ഭര്‍ത്താവിനെ സ്‌നേഹിച്ച ,സ്‌നേഹമയിയായ ഭാര്യയെ സംശയത്തിന്റെ പേരില്‍, കഴുത്ത് ഞെരിച്ച് കൊന്നവന്‍ ഒഥല്ലോ. ഡെസ്ഡമൊണയുടെ സൌന്ദര്യം കണ്ട് ആ വെനീഷ്യന്‍ സുന്ദരിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിയത് വായിച്ച് വായിച്ച് ഒരു ഉച്ചനേരം….. ആരോ എന്റെ മടിയിലിരുന്ന പുസ്തകം പതിയെ എടുത്ത് മടക്കി വച്ചു.
സൌമിത്രി കി ദാദി
സെന്‍ട്രല്‍ പാര്‍ക്കിന്‍റെ എതിര്‍വശം കാണുന്ന ‘അരിഹന്ത് ’ എന്നു വലിയ അക്ഷരത്തില്‍ എഴുതിയ ഫ്ലാറ്റിന്‍റെ താഴത്തെ നിലയില്‍ നിന്നുമാണ് ആ വൃദ്ധ പേരക്കുട്ടിയുടെ കൂടെ സായാഹ്നങ്ങളില്‍ പാര്‍ക്കിലേക്ക് വരുന്നത്. എല്ലാ ദിവസവും വൈകുന്നേരത്തെ നടത്തത്തിന് ശേഷം ഞാന്‍ പാര്‍ക്കിലെ ബെഞ്ചില്‍ വന്നു കുറച്ചു നേരം വിശ്രമിക്കും. വൃദ്ധയുടെ കൈപിടിച്ചു വരുന്ന പേരക്കുട്ടി സൌമിത്രിയെയും എനിക്കറിയാം. മേഘ്ന മല്‍ഹോത്ര എന്നാണവളുടെ ശരിക്കുള്ള പേര്. സൌമിത്രി എന്നത് വീട്ടിലെ വിളിപ്പേരാണ് എന്‍റെ മകള്‍ ശില്പ്പയുടെ ക്ലാസ്സില്‍ തന്നെയാണ് അവളും. ഒരു പൂമ്പാറ്റയുടെ ചാരുതയുള്ള പന്ത്രണ്ടു വയസ്സുകാരി.
പാവങ്ങള്‍ – കഥ
മോര്‍ച്ചറിയില്‍ ആ ശവത്തെ കിടത്തി ഹരി അതിനെ ഒന്ന് നോക്കി..
യുവാവാണ്.. താടി വളര്‍ന്നിരിക്കുന്നു..
താമര കൂമ്പിയതു പോലുള്ള കണ്ണുകള്‍….,വരണ്ട ചുണ്ടുകള്‍..,
ലോറിയിടിച്ച് മരിച്ചതിനാല്‍ തലയുടെ ഒരു ഭാഗത്ത് മുറിവുണ്ട്..
ഇയാളും തന്നെ പോലൊരു യുവാവാണ്..
എന്തെന്തു സ്വപ്നങ്ങള്‍ കണ്ടു കാണും..!
മോര്‍ച്ചറിയുടെ വാതില്‍ അടയ്ക്കവേ ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് ഒരു ഡയറിയുമായി വന്നു..
കുമാരനാണ് താരം !
ഈ പ്രാവശ്യം നാട്ടിലേക്ക് പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കുള്ള യാത്രയില്‍ നാട്ടില്‍ ചെന്നാല്‍ കാണേണ്ട പ്രധാനികളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന കൂട്ടത്തിലാണ് ഇ.എം.എസ് കുമാരേട്ടന്‍! നാട്ടിലെ താരമായ വാര്‍ത്ത അനിയന്‍ പറഞ്ഞത്.
ജീവിതം നായ നക്കി
പത്രോസ്‌കുട്ടി: ഹോ അന്ന് നീ ഇറങ്ങി പോയിരുന്നെ എന്റെ ജീവിതം എങ്കിലും രക്ഷ പെട്ടേനെ, വടക്കേലെ ലീല കെടക്കേം വിരിച്ചു എനിക്ക് വേണ്ടി കാത്തിരിക്കാന്‍ തോടങ്ങിട്ടു വര്ഷം പതിനാരായി.നിന്നെ കേട്ടിയതൂടെ എന്റെ ജീവിതം നായ നക്കിയ പോലായി
100 ഗ്രാം വെളുത്തുള്ളി
ഇത് കേട്ടു നിന്നയാള്‍ തെറി വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല.കാരണം മാലാഖയേയും മാളവികയേയും ഓര്‍ത്തുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റാണെന്ന് കരുതി രാമന്‍കര്‍ത്ത ചെന്നുകയറിയത് ഇലക്ട്രിസിറ്റി ആഫീസിലെ കൗണ്ടറിനു മുന്നിലേക്കാണ്. ( courtesy: ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ വൃദ്ധന്‍ വടക്കു നോക്കി യന്ത്രം) എന്നാല്‍ അത് മനസ്സിലാക്കാന്‍ കാഷ്വര്‍ ചേട്ടന്റെ നാല് പുളിച്ച തെറിയും നീട്ടിയുള്ളരാട്ടും വേണ്ടി വന്നു എന്നു മാത്രം.
പ്രണയം
തലയ്ക്കു മുകളില്‍കത്തിജ്വലിക്കുന്ന സൂര്യന്‍ , അവളുടെ കണ്ണുകള്‍ വരണ്ടു ഉണങ്ങിയിരുന്നൂ ,ചെഞ്ചുണ്ടുകള്‍ വിണ്ടു കീറി , ആ കൊടുംചൂടിലും പ്രതീക്ഷയോടെ അവള്‍ കാത്തിരുന്നൂ പ്രിയതമന്റെ വരവിനായി .ദൃഡപൂര്‍ണ്ണമായ പ്രണയം .സമൂഹം ഇന്ന് കരുതലിന്റെ മറകെട്ടി തിരിചിരിക്കുന്നൂ അവര്‍ക്കിടയില്‍ .
ചിലപ്പോള്‍ ….. ചിലര്‍ അറിയാതെ……………
ആതിര എന്നും നടന്നാണ് സ്‌കൂളില്‍ പോകാറുള്ളത്……….വീട്ടിലേക്കും അങ്ങനെ തന്നെ……റെയിലിന്റെ അരികിലൂടെ നടന്നു വേണം എന്നും പോകാന്‍………,എന്നും ട്രെയിന്‍ പോകുന്നതും നോക്കി അങ്ങനെ നടക്കും,പലപ്പോഴും വണ്ടിയില്‍ നിന്നും കൈ കാട്ടുന്നത് കണ്ടിട്ടുണ്ട്….അപ്പോള്‍ അവള്‍ നുണ കുഴി കാട്ടി കൈ വീശി വീശി കാണിക്കും…..ഒരു പാവം 10 വയസ്സുകാരി!
കോയയും കോഞ്ഞാട്ടയായ ഹണിമൂണും
ക്ട്രിംഗ്…. ക്ട്രിംഗ്…. ക്ട്രിംഗ്….
വെളുപ്പാന്‍ കാലത്തേ മൊബൈലിന്റെ നിലക്കാത്ത നിലവിളയാണ് സുഖനിദ്രക്ക് വിഘ്‌നം വരുത്തിയത്. ഏര്‍ളി മോര്‍ണിംഗ് ഏതാണ്ട് പത്ത് പത്തര പതിനൊന്ന് ആയിക്കാണും! ഒരാഴ്ചത്തെ നെട്ടോട്ടത്തിനൊടുവില്‍ നന്നായൊന്നു നടുനിവര്‍ത്തി, അടുത്ത വാരത്തേക്കുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ശവാസനം ചെയ്യുന്നവരെ ശല്യംചെയ്യാന്‍ ഗള്‍ഫില്‍ പൂര്‍വ്വവൈരാഗ്യമുള്ളവര്‍പോലും രണ്ടാമതൊന്നാലോചിക്കും. അവധി ദിവസമായ വെള്ളിയാഴ്ച കാലത്തേ വിളിച്ച ആ ഹതഭാഗ്യന്‍ നമ്മുടെ കോയയാണ്. നന്ദിസൂചകമായി അവനുള്ള ബ്രേക്ഫാസ്റ്റും ലഞ്ചും അപ്പോള്‍ത്തന്നെ കൊടുത്തു. ബാക്കി വൈകിട്ട് നേരില്‍ കാണുമ്പോള്‍ എന്നും ആശ്വസിപ്പിച്ചു ഫോണ്‍ വെച്ചു.
കടലിലേക്കുള്ള വഴി
പാന്റ്രി യുടെ പുറത്തേക്കു ദര്‍ശനമുള്ള ഗ്ലാസ് ചുമരുകളില്‍ മഴത്തുള്ളികള്‍ നദികള്‍ സൃഷ്ടിച്ചു അവിടെ മഹാനദികളും ഉപനദിളും ഒരിക്കലും വറ്റാത്ത അരുവികളും ഉണ്ടായി. അവയെല്ലാം തന്നെ അവയുടെ കടലിലേക്കുള്ള യാത്രയില്‍ പരസ്പരം മത്സരിക്കുന്ന പോലെ തോന്നിച്ചു. ഈ പത്താം നിലയിലെ ഗ്ലാസ് ചുമരിലെ നദികളിലൂടെ താഴെ കാണുന്ന ബി കെ സി റോഡിലെക്കെതും അവിടെന്നിന്നും ചെറുതും വലുതുമായ ചാലുകളിലായി പലവഴി പിരിയും കടലിലേക്കുള്ള വഴി അന്വേഷിച്ചുള്ള യാത്ര അവിടെത്തുടങ്ങുന്നു, റോഡിലെ മാന്‍ഹോളിലൂടെ കനാലിലേക്ക് മാഹിം ബേയിലേക്ക്. അവര്‍ എല്ലാവരും കടലിലെക്കെതട്ടെ എന്നും അവര്‍ പ്രതീക്ഷിക്കുന്ന എല്ലാ അത്ഭുതങ്ങളും സൌഖ്യവും അവരെ കാത്ത് കടലിലുണ്ടാവട്ടെ എന്നും ഞാന്‍ ആശംസിച്ചു. അവര്‍ മുംബൈയുടെ നിയോണ്‍ വെളിച്ചം ഒന്നുകൂടി മനോഹരമായി പ്രതിഫലിപ്പിച് നന്ദി പറഞ്ഞു. നഗരത്തില്‍ നിര്ത്താ തെ മഴപെയ്യാന്‍ തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.
അമ്മ
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍ നന്നായി അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര്‍ ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്‍പില്‍ അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.
വിശ്രാന്തി ദിനം
ബോസിന്റെ നല്ലനേരം നോക്കിയാണ് അബൂട്ടി ഓഫീസിലേക്ക് കടന്നു ചെല്ലുന്നത്. പതിവ് സുപ്രഭാതം പറയുന്നതിനേക്കാള്‍ ഉപരി അല്‍പനേരം അവിടെയിരുന്ന് പുതിയ പദ്ധതികളെപ്പറ്റിയൊക്കെ സംസാരിച്ചു. ഇന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഇതാ ഇപ്പൊ തന്നെ തുടങ്ങുന്നു എന്നുപറഞ്ഞ് അദ്ദേഹത്തെ അങ്ങ് സന്തോഷിപ്പിച്ചു. അപ്പോഴെല്ലാം മനസ്സില്‍ തികട്ടുന്നത് നാട്ടിലെ കല്ല്യാണം കൂടാനുള്ള വ്യാമോഹം ആയിരുന്നു. പ്രവാസി ഇതൊക്കെ കാലാകാലമായി കണ്ടുകൊണ്ടിരിക്കുന്നത് പ്രകാശം പരത്തുന്ന പിച്ചര്‍ ടൂബിലൂടെയാണല്ലോ. അപ്പോഴാണ് നാട്ടില്‍നിന്നൊരു മിസ്സ് കോള്‍, അസ്മാബി വിളിക്കുകയാണ് എന്നാണ് വരുന്നതെന്നറിയാന്‍ ..
ഡോറി
ഒരു ഓണ്‍ലൈന്‍ ഗ്രൂപ്പില്‍ നിന്നാണ് ഡോറിയെ പരിചയപ്പെടുന്നത്. അമേരിക്കക്കാരി. ഇപ്പോള്‍ കുറച്ചു നാളായി ഞങ്ങള്‍ വളരെ നല്ല സുഹൃത്തുക്കളാണ്. ചന്ദനത്തിരിയും കറുത്ത തലമുടിയുള്ള ഇന്ത്യക്കാരെയും ഒരു പാടിഷ്ടമാണ് അവള്‍ക്ക്. അവളുടെ സ്വര്‍ണതലമുടിയെ കുറിച്ച് പരാതി പറയാന്‍ മാത്രമേ അവള്‍ക്കു നേരമുള്ളു. ഇന്ത്യക്കാരുടെ തലമുടിയുടെ നിറം കിട്ടാന്‍ വേണ്ടി തനിക്കു മാസവും വരുന്ന ചിലവ് ഞങ്ങളുടെ സംഭാഷണങ്ങളില്‍ പലകുറി വന്നു മാഞ്ഞു പോയിരിക്കുന്നു.
വൈരുദ്ധ്യങ്ങളുടെ രാജകുമാരന്‍ [കഥ]
ഇന്ന് രാവിലെ അവന്റെ മമ്മി എന്നെ വിളിച്ചപ്പോള്‍ ആണ് ഞാന്‍ സംഗതി അറിഞ്ഞത് .ജസ്റ്റിന്‍ ജയിംസിനെ കാണാനില്ല. .മൂന്ന് ദിവസം ആയി വീട്ടില്‍ ചെന്നിട്ട് .ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഞാന്‍ ഞങ്ങളുടെ പരിചയത്തില്‍ ഉള്ള കൂട്ടുകാരെ ഒകെ വിളിച്ചു.മുഹമ്മദ്,ശിവന്‍,വിഷ്ണു,വര്‍ഗീസ്,ഫ്രാന്‍സിസ്…….. ………ഒരു വിവരവും ഇല്ല .അവരൊക്കെ അവനെ കണ്ടിട്ട ഒരു ആഴ്ച ആയിരിക്കുന്നു.