Interviews

 Special Reporter

മലയാളി ഹൌസില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം അറിയാമെന്ന് രേവതി

മലയാളി ഹൌസില്‍ പങ്കെടുക്കുന്നവര്‍ക്ക് എല്ലാം അറിയാമെന്ന് രേവതി

മലയാളി ഹൌസില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റി താരങ്ങള്‍ക്ക് എല്ലാം അറിയാമെന്ന് ഷോയുടെ അവതാരകയും പ്രമുഖ നടിയുമായ രേവതി വ്യക്തമാക്കി. എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് അവരതില്‍ പങ്കെടുക്കാന്‍ സമ്മതിച്ചതെന്നും രേവതി പറഞ്ഞു.

 Arun Kaimal

കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

Q – പ്രിയ കാപ്പിലാന്‍ , ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം വയ്ക്കാത്ത രാജാവായി ‘തോന്ന്യാശ്രമത്തില്‍ ‘ വാണ പ്രഗത്ഭ ബ്ലോഗ്ഗെറാണ് താങ്കള്‍ . താങ്കള്‍ ‘സൂപ്പെര്‍ സ്റ്റാര്‍ ബ്ലോഗ്ഗര്‍’ ആയി വിലസുന്ന കാലത്ത് താങ്കളുടെ ബ്ലോഗ്ഗില്‍ കമന്ടിട്ടും താങ്കളുടെ പുറം ചൊറിഞ്ഞും നടന്ന ചില ‘വാല്‍ട്യൂബുകള്‍ ‘ പില്‍ക്കാലത്ത് തങ്ങളാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ [...]

 Special Reporter

മറുനാടനോട് മണ്ണത്തൂര്‍ വില്‍സണ്‍ പ്രതികരിക്കുന്നു

മറുനാടനോട് മണ്ണത്തൂര്‍ വില്‍സണ്‍ പ്രതികരിക്കുന്നു

പ്രഗത്ഭ ഇടതുപക്ഷ ചിന്തകനും വാഗ്മിയും മലയാള സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റിയുമായ ശ്രീ മണ്ണത്തൂര്‍ വില്‍സണ്‍ അടുത്തയിടെയായി സോഷ്യല്‍ മീഡിയയിലൂടെയും ചില ഓണ്‍ലൈന്‍ പത്രങ്ങളിലൂടെയും തനിക്കുനേരെ നടക്കുന്ന അവഹേളനശ്രമങ്ങളോട് ശക്തമായി പ്രതികരിക്കുന്നു. ഇന്ന് മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ പത്രം അദ്ദേഹത്തിനെതിരായ ഒരു ലേഖനത്തിലൂടെ നടത്തിയ വ്യക്തിഹത്യ അദ്ദേഹത്തെ ഏറെ വേദനിപ്പിക്കുകയുണ്ടായി. ബൂലോകം.കോമുമായി നടത്തിയ ഒരു ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെ അദ്ദേഹം മനസ്സുതുറക്കുന്നു.

 ക്യാമറകണ്ണന്‍

ഞാന്‍ മാധവികുട്ടി തന്നെ – ആഭ അയ്യങ്കാര്‍ സംസാരിക്കുന്നു

ഞാന്‍ മാധവികുട്ടി തന്നെ – ആഭ അയ്യങ്കാര്‍ സംസാരിക്കുന്നു

എഴുത്തിന്റെ വഴിയില്‍ ഉള്ളില്‍ തട്ടുന്ന പ്രണയത്തിന്റെ വാചാലതയും തുറന്നു പറച്ചിലിന്റെ തിക്ഷ്ണതയും കൊണ്ട് മാധവികുട്ടിയുമായി സാമ്യങ്ങള്‍ ഒരുപാടുള്ള എഴുത്തുകാരിയാണ് ആഭ അയ്യങ്കാര്‍ . ഉര്‍ദു – ഇംഗ്ലീഷ് സാഹിത്യത്തില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച എഴുത്തുകാരി, കവി, തിരക്കഥകൃത്ത്, നോവലിസ്റ്റ് തുടങ്ങിയ എഴുത്തിന്റെ ബഹിര്‍മുഖങ്ങളില്‍ മുദ്ര. പകലുകലെക്കാള്‍ രാത്രിയും മഴതുള്ളികളെയും പ്രണയിക്കുന്ന സ്വതന്ത്രത്തിന്റെ ലോകത്തിലേക്ക്‌ തുറന്ന മിഴികളും തീഷണഭാവങ്ങളുമായി ആയി സഞ്ചരിക്കുന്ന എഴുത്തുകാരി. The High Stool, The Simple Touch of Fate, Knit Lit Too and Chicken Soup for the Soul എന്നിവയാണ് പ്രധാന രചനകള്‍ . എഴുത്ത്, ജീവിതം, ആക്ടിവിസം എന്നിവയെ കുറിച്ച് ആഭ അയ്യങ്കാര്‍ സംസാരിക്കുന്നു.

 Shanavas Elachola

കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍

കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍

ആമുഖവും കടപ്പാടും: സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക്പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്.ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്.

 ബൂലോകം

സംസ്‌കാരം; മറവിയുടേതും – എം. കെ. ഹരികുമാറുമായി ശൈലേഷ് തൃക്കളത്തൂര്‍ നടത്തുന്ന അഭിമുഖം

സംസ്‌കാരം; മറവിയുടേതും – എം. കെ. ഹരികുമാറുമായി ശൈലേഷ് തൃക്കളത്തൂര്‍ നടത്തുന്ന അഭിമുഖം

ആധുനിക മലയാളം സാഹിത്യത്തിലെ പ്രമുഖ നിരൂപകന്‍, കവി, കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ശ്രീ. എം.കെ ഹരികുമാര്‍. കൂത്താട്ടുകുളത്തു ജനിച്ച ഇദ്ദേഹം ആത്മായനങ്ങളുടെ ഖസാക്ക് ഉള്‍പ്പടെ ഒട്ടനവധി പ്രസിദ്ധ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിക്കുന്ന സാഹിത്യകോളം എം.കെ.ഹരികുമാര്‍ ‘കലാകൗമുദി’യില്‍ എഴുതുന്ന അക്ഷരജാലകമാണ്. ഖസാക്ക് അവാര്‍ഡിന്റെ പിന്നണി പ്രവര്‍ത്തങ്ങളില്‍ സജീവമാണ് ഇദ്ദേഹം. 2009 ലെ വിലാസിനി അവാര്‍ഡ്, 2000 ലെ സാഹിത്യത്തില്‍ ഉള്ള കേന്ദ്ര ഗവണ്‍മെന്റ് ഫെല്ലോഷിപ്പ്, അത് എക്‌സ്‌പ്രെസ്സ് ഹെരാള്‍ഡ് ഓണ്‍ലൈന്‍ ദിനപ്പത്രത്തിന്റെ വക 2010 ല്‍ ലഭിച്ച ദശകത്തിലെ ഏറ്റവും നല്ല കോളമിസ്റ്റ് അവാര്‍ഡ് അങ്ങിനെ പോകുന്നു അദ്ദേഹത്തിന് ലഭിച്ച പുരസ്‌ക്കാരങ്ങളുടെ നീണ്ട നിര.

ശ്രീ.എം.കെ ഹരികുമാരുമായി യുവ പത്രപ്രവര്‍ത്തകനായ ശ്രീ.ശൈലേഷ്‌ തൃക്കളത്തൂര്‍ നടത്തിയ അഭിമുഖം താഴെ വായിക്കാം.

 azhikodan

നുണക്കുഴി

നുണക്കുഴി

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി അത് കാണുന്നത്. അത് എനിക്ക് കാണിച്ചു തന്നത് ഷിജു ആയിരുന്നു.ഷിജു എന്‍റെ അയല്‍വാസിയും എന്‍റെ കൂട്ടുകാരനും ആണ്. ഞങ്ങള്‍ ഏഴു വരെ ഒരേ സ്കൂളില്‍ ആണ് പഠിച്ചത്,എട്ടില്‍ ഞങ്ങള്‍ ഒരേ ക്ലാസ്സില്‍ ആയിരുന്നു. പുതിയ സ്കൂളില്‍ ചേര്‍ന്നതിന്‍റെ രണ്ടാം ദിവസം വൈകുന്നേരം വീട്ടില്‍ പോവുമ്പോള്‍ ആണ് ഷിജു ആ സ്വകാര്യം എന്നോട് പറഞ്ഞു തന്നത്.

 ബൂലോകം

സംവിധായകന്‍ പാമ്പള്ളിയുമായി ബൂലോകം നടത്തുന്ന അഭിമുഖം

സംവിധായകന്‍ പാമ്പള്ളിയുമായി ബൂലോകം നടത്തുന്ന അഭിമുഖം

കേരളത്തിലെ അറിയപ്പെടുന്ന യുവ സംവിധായകന്‍ ആണ് പാമ്പള്ളി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ശ്രീ. സന്ദീപ്‌ പാമ്പള്ളി. മികച്ച സംവിധായകന്‍, മികച്ച ചിത്രം തുടങ്ങീ പല അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകള്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് ഈ കോഴിക്കോട്‌ സ്വദേശിക്ക്. കൂടാതെ ബെല്‍ജിയം, ലണ്ടന്‍ തുടങ്ങി സ്ഥലങ്ങളിലും ഇന്ത്യയൊട്ടാകെ പല അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ഇദ്ദേഹത്തിന്റെ ഷോര്‍ട്ട് ഫിലിമുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വളര്‍ന്നു വരുന്ന യുവ ബ്ലോഗ്ഗര്‍ കൂടിയായ ആയ ശ്രീ. സന്ദീപ് പാമ്പള്ളിയുമായി ബൂലോകം ഫൗണ്ടറും ചീഫ് എഡിറ്റരുമായ ശ്രീ. ജെയിംസ് [...]

 najim kochukalunk

തെളിവുകളുടെ ദൌര്‍ലഭ്യതയല്ല, താത്പര്യമില്ലായ്മയാണ് കാരണം…

തെളിവുകളുടെ ദൌര്‍ലഭ്യതയല്ല, താത്പര്യമില്ലായ്മയാണ് കാരണം…

അഭിമുഖം  താങ്കള്‍ പലതവണ കല്ലാനയെ കാണുകയും രണ്ടുതവണ ഫോട്ടോ എടുക്കുകയും ചെയ്തിട്ടും വനംവകുപ്പിനും ശാസ്ത്രജ്ഞര്‍ക്കും മാത്രമെന്താണ് തെളിവുകള്‍ കിട്ടാന്‍ പ്രയാസം? തെളിവുകള്‍ ഇല്ലാത്തതല്ല. അങ്ങിനെ തെളിയിക്കാനുള്ള താത്പര്യമില്ലായ്മയാണ് കാരണമെന്നാണ് ഞാന്‍ കരുതുന്നത്. ലോകത്ത് വംശനാശം നേരിടുന്ന അത്യപൂര്‍വ ജീവിവര്‍ഗമാണ് കുള്ളനാനകളുടേത് എന്നാണ് ശാസ്ത്രലോകം പറയുന്നത്. അവര്‍ കണ്ടെത്തി ഉറപ്പിച്ച ഭൂഭാഗങ്ങളിലല്ലാതെ പുതിയൊരു സ്ഥലത്തുകൂടിയുണ്ടെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആവേശവും താല്‍പര്യവുമുണ്ടാവേണ്ടതാണ്. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അത്തരത്തിലൊരു ഉല്‍സാഹം പ്രകടമല്ല. കുള്ളനാനകളുടെ കേരളത്തിലെ സാന്നിദ്ധ്യത്തെ തിരിച്ചറിയാന്‍ ഒട്ടേറെ സാധ്യതകളാണുള്ളത്. തുനിഞ്ഞിറങ്ങിയാല്‍ [...]

 ബൂലോകം

പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം

പ്രമുഖ നോവലിസ്റ്റ് സേതുവുമായി അഭിമുഖം

കൃതികളുടെ പ്രമേയങ്ങള്‍ക്ക് എന്നും വൈവിധ്യം നിലനിര്‍ത്തിപ്പോരുന്ന സേതുവിന്റെ ഏറ്റവും പുതിയ നോവലായ ‘മറുപിറവി’യും കയ്യിലെടുത്താണ് ഞാനും, ഇ.കെ.സുകുമാരനും, മുമ്പു പറഞ്ഞുറപ്പിച്ചശേഷം നോവലിസ്റ്റിനെ സന്ദര്‍ശിക്കാനെത്തിയത്. ഹൈക്കോടതി ജീവനക്കാരനും, ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകനുമാണ് സുകുമാരന്‍. ‘പാണ്ഡവപുര’ത്തിന്റെയും ‘മറുപിറവി’യുടേയും പ്രമേയങ്ങള്‍ തമ്മിലുള്ള അന്തരം നിലനിര്‍ത്തുന്നതിനെക്കുറിച്ചോര്‍ക്കുമ്പോള്‍, ഏറ്റവും ആനുകാലികമായ പ്രമേയങ്ങളുടെ കര്‍ത്താവെന്ന നിലയില്‍ സേതുവിനുള്ള ശ്രദ്ധേയത എടുത്തുപറയാതെ വയ്യ. ‘മുസരിസി’ന്റെ കാലം മുതല്‍ ഗോശ്രീപാലവും, വല്ലാര്‍പാടവുംവരെയുള്ള പൊക്കിള്‍കൊടിബന്ധം ,കാലത്തിന്റെ വിസ്തൃതി, ‘മറുപിറവി’യില്‍ വായിച്ചതിന്റെ അത്ഭുതം മനസ്സില്‍ വച്ചാണ് ഞങ്ങളുടെ സംഭാഷണം തുടങ്ങിയത്

 Jikku Varghese

നമ്മുടെ സ്വന്തം സുദേവ്

നമ്മുടെ സ്വന്തം സുദേവ്

മലയാളം ബ്ലോഗിന് സുദേവ് എന്ന ദേവന്‍ അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്.പ്രവാസത്തിന്റെ ദുഖങ്ങള്‍ക്കും നെടുവീര്‍പ്പുകള്‍ക്കും ഇടയില്‍ അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങിയ ഒരു ബ്ലോഗ്ഗര്‍-നമ്മുടെ സുദേവന്‍.സിനിമയെ അത്യന്ത സ്നേഹിച്ച സുദേവിനു ഇത് ഇരട്ടി മധുരം.പുതുമുഖ സംവിധായകനായ കൃഷ്ണരാജ് സംവിധാനം ചെയ്യുന്ന ‘മിത്രം’ സിനിമയില്‍

 ബൂലോകം

ഇ.എ.സജിം തട്ടത്തുമലയുമായി അഭിമുഖം

ഇ.എ.സജിം തട്ടത്തുമലയുമായി അഭിമുഖം

ഇ.എ.സജിം തട്ടത്തുമലയുമായി അഭിമുഖം ഇത്തിരി ചോദ്യങ്ങളും ഒത്തിരി ഉത്തരങ്ങളും; ഡോ.ജെയിംസ് ബ്രൈറ്റിന്റെ പത്ത് ചോദ്യങ്ങളും വിശ്വമാനവികം ബ്ലോഗ്ഗര്‍ ഇ.എ.സജിം തട്ടത്തുമലയുടെ നീട്ടിപ്പരത്തിയ ഉത്തരങ്ങളും ! 1. Q. ഡോ.ജെയിംസ് ബ്രൈറ്റ്: സജിമിനെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ വളരെ സന്തോഷം. ബ്ലോഗില്‍ വന്നതുകൊണ്ട് എന്തെല്ലാം പ്രയോജനം ഉണ്ടായി? A. ഇ.എ.സജിം തട്ടത്തുമല: ഇങ്ങനെ ഒരു ഇന്റെര്‍വ്യൂ നടത്തുന്നതില്‍ താങ്കളോടുള്ള നന്ദി ആദ്യം അറിയിക്കുന്നു. ഒപ്പം ഇങ്ങനെ ഒരു ഇന്റെര്‍വ്യൂവിന് ചോദ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതിലുള്ള താങ്കളുടെ കഴിവും സൂക്ഷ്മതയും അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് [...]

 Jikku Varghese

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ മനസ് തുറക്കുന്നു

മലയാളം ബ്ലോഗേഴ്സ്  ഗ്രൂപ്പ് അഡ്മിന്‍മാര്‍ മനസ് തുറക്കുന്നു

ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ് -2 ബ്ലോഗുകളിലൂടെ ബ്ലോഗ്ഗര്‍ മാര്‍ ആത്മ പ്രകാശനം നടത്തുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിനപ്പുറം എന്തൊക്കെയോ ഈ ലോകത്തോട്‌ ഉച്ചത്തില്‍ വിളിച്ച് പറയുവാന്‍ ഉണ്ടാവും.ബ്ലോഗ്ഗര്‍മാരുടെ അത്തരം അപൂര്‍വങ്ങളായ ആത്മപ്രകാശനങ്ങളാണ് ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ് എന്ന പംക്തിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്.ബ്ലോഗ്‌ പോസ്റ്റുകള്‍ക്ക് വിളിച്ച് പറയാന്‍ കഴിയാത്ത പല വസ്തുതകള്‍ക്കുമായി ഈ പംക്തിയെ ഏവര്‍ക്കും സമീപിക്കാന്‍ കഴിയും.ഓരോ ആഴ്ചയിലും തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗ്ഗര്‍മാരുമായി ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന അഭിമുഖ പരമ്പര -’ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്’ ഈ [...]

 ഇ.എ.സജിം തട്ടത്തുമല

ഇ.എ.സജിം തട്ടത്തുമലയുമായി അഭിമുഖം

ഇ.എ.സജിം തട്ടത്തുമലയുമായി അഭിമുഖം

ഇത്തിരി ചോദ്യങ്ങളും ഒത്തിരി ഉത്തരങ്ങളും; ഡോ.ജെയിംസ് ബ്രൈറ്റിന്റെ പത്ത് ചോദ്യങ്ങളും വിശ്വമാനവികം ബ്ലോഗ്ഗർ ഇ.എ.സജിം തട്ടത്തുമലയുടെ നീട്ടിപ്പരത്തിയ ഉത്തരങ്ങളും 1. Q. ഡോ.ജെയിംസ് ബ്രൈറ്റ്: സജിമിനെ ഇന്റർവ്യൂ ചെയ്യുന്നതിൽ വളരെ സന്തോഷം. ബ്ലോഗിൽ വന്നതുകൊണ്ട് എന്തെല്ലാം പ്രയോജനം ഉണ്ടായി? A. ഇ.എ.സജിം തട്ടത്തുമല: ഇങ്ങനെ ഒരു ഇന്റെർവ്യൂ നടത്തുന്നതിൽ താങ്കളോടുള്ള നന്ദി ആദ്യം അറിയിക്കുന്നു. ഒപ്പം ഇങ്ങനെ ഒരു ഇന്റെർവ്യൂവിന് ചോദ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലുള്ള താങ്കളുടെ കഴിവും സൂക്ഷ്മതയും അഭിനന്ദനം അർഹിക്കുന്നു എന്ന് കൂടി പറഞ്ഞുകൊള്ളുന്നു. ഇനി ബ്ലോഗിൽ [...]

 Jikku Varghese

ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി

ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി

ബ്ലോഗ്ഗര്‍ ഓണ്‍ ദി ഡയസ്:അനില്‍കുമാര്‍ സി പി ദുബായിയില്‍ ക്വാളിറ്റി മാനേജര്‍ ആയി ജോലി ചെയ്യുന്ന അനില്‍കുമാര്‍ സി പി വേറിട്ട കഥകളിലൂടെയാണ് ബ്ലോഗ് ലോകത്ത് പ്രസിദ്ധനായത്. വൈഖരി എന്ന ബ്ലോഗിലൂടെ അനേകം ഹൃദയ സ്പര്‍ശിയായ കഥകളിലൂടെയും,ഗ്രാമീണതയുടെ സൌന്ദര്യം കഥകളില്‍ ആവാഹിച്ചും മലയാളികളുടെ മനസ്സില്‍ നിലയുറപ്പിച്ച കഥാകാരനാണ് ശ്രീ അനില്‍കുമാര്‍ സി പി.അറിയപ്പെടുന്ന ഓണ്‍ലൈന്‍ മാഗസിനുകളിലും മറ്റും പ്രവാസത്തിന്റെ ചൂടും ചൂരുമുള്ള കഥകളും കവിതകളും എഴുതുന്നു.രണ്ടുലക്ഷത്തിലധികംമെമ്പര്‍മാരുള്ള ഇന്റര്‍നെറ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൂട്ടത്തിന്റെ പ്രധാന ഭാരവാഹികളില്‍ [...]

 ജെയിംസ് ബ്രൈറ്റ്

ടോക്ക്‌ ഷോ വിത്ത്‌ വള്ളിക്കുന്ന്

ടോക്ക്‌ ഷോ വിത്ത്‌  വള്ളിക്കുന്ന്

വളരെ നാള് കൂടി ബഷീറിനോടിങ്ങനെ സംസാരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്.നാട്ടില്‍ പോയി വന്നതിന്റെ വിശേഷങ്ങള്‍ ഞങ്ങളുമായി ഒന്നു പങ്കു വെക്കാമോ? ബഷീര്‍ വള്ളിക്കുന്ന് : വര്‍ഷത്തില്‍ ചുരുങ്ങിയത് രണ്ടു തവണയെങ്കിലും നാട്ടില്‍ പോകുന്ന ഒരു പതിവ് എനിക്കുണ്ട്. നാടും വീടും കുടുംബവും വല്ലാതെ മിസ്സ്‌ ചെയ്യുമ്പോള്‍ എങ്ങിനെയെങ്കിലും ലീവ് ഒപ്പിച്ച് കമ്പനിയില്‍ നിന്ന് ഞാന്‍ മുങ്ങും. നാട്ടിലെത്തിയാല്‍ ആദ്യത്തെ പരിപാടി കുട്ടികളെയും കൊണ്ട് ഒരു ടൂര്‍ പോവുകയാണ്. ഞങ്ങള്‍ നാല് സഹോദരന്മാര്‍ ഒരുമിച്ചാണ് എപ്പോഴും പോകാറുള്ളത്. ഉമ്മയും കൂടെയുണ്ടാവും. [...]

 ജെയിംസ് ബ്രൈറ്റ്

ടോക്ക്‌ ഷോ വിത്ത്‌ പണിക്കര്

ടോക്ക്‌ ഷോ വിത്ത്‌ പണിക്കര്

ബ്രൈറ്റ്: സുനിലേ.. കാണാന്‍ കിട്ടുന്നില്ലല്ലോ? എന്തൊക്കെയാണ്‌ വിശേഷങ്ങള്‍?

പണിക്കര്‍ ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ട്‌ മാഷെ. പ്രത്യേകിച്ച്‌ വിശേഷമൊന്നുമില്ല. ജോലിത്തിരക്ക്‌ കൊണ്ട്‌ ബ്ലോഗില്‍ അത്ര സജീവമല്ല എന്നേയുള്ളൂ..
ബ്രൈറ്റ്: തിരക്കു കൂടുന്നതു നല്ലതല്ലേ? ഒരാള്‍ക്കു തിരക്കു കൂടുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും (ഉണ്ടെങ്കില്‍) എന്തൊക്കെയാണെന്നു പറയാമോ?

 ബൂലോകം

പോണി ബോയ്‌ :എന്റെ അനിഷ്ടങ്ങള്‍

പോണി ബോയ്‌ :എന്റെ അനിഷ്ടങ്ങള്‍

പോണി ബോയ്‌ :എന്റെ അനിഷ്ടങ്ങള്‍ 1.ഏറ്റവും ഇഷ്ടമില്ലാത്തത് എന്താണ് (തുറന്ന് പറയാവുന്നതാണെങ്കില്‍)? ചിലര്‍ അനോണിമസായി ബ്ലോഗെഴുതുന്നത്…ഇവനൊന്നും നാണമില്ലേ എന്ന് ഞാന്‍ ചോദിക്കുകയാണ്..അറ്റ്ലീസ്റ്റ് പേര്, ജാതകം, അഡ്രസ്, പാസ്പോര്‍ട്ട് കോപ്പി, റേഷന്‍ കാര്‍ഡിന്റെ അറ്റസ്റ്റഡ് കോപ്പി, കുടുംബഫോട്ടോ ഇതൊന്നുമില്ലാതെ ബ്ലോഗെഴുതുന്നത് ഭീരുത്വമാണ്.. ലാലുഅലക്സ്പരമായി പറഞ്ഞാല്‍ എനിക്കിഷ്ടമല്ല.. 2.മറ്റുള്ളവരുടെ ബാത്ത്റൂം സിംഗിംഗ് ഇഷ്ടമാണോ? സംഗീതത്തെ അങ്ങനെ ബാത്ത്രും സിങ്ങിങ്ങ് നോണ്‍ ബാത്ത്രൂം സിങ്ങീങ്ങ് എന്നൊന്നും വ്യത്യാസപ്പെടുത്തുന്നതിനോട് യോജിപ്പില്ല..സംഗീതം ദൈവദത്തമാണ്..എന്നാല്‍ ബാത്ത്രൂംസിങ്ങിങ്ങ് കേള്‍ക്കാനായി മാത്രം നാട്ടിന്‍പുറത്തെ ചെറുപ്പക്കാര്‍ കുളിമുറികളുടെ വെന്റിലേഷനുകളില്‍ വലിഞ്ഞുകേറുന്നത് [...]

 JAFARSHAIN

അഭിമുഖം – തൊട്ടിക്കല്ല് ബാബുവിനോടൊപ്പം ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി

അഭിമുഖം – തൊട്ടിക്കല്ല് ബാബുവിനോടൊപ്പം ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി

ശ്രി. ശ്രി. തൊട്ടിക്കല്ല് ബാബുവിനോടൊപ്പം  ഞങ്ങളുടെ റിപ്പോര്‍ട്ടര്‍ ആമക്കുളം ശശി. ശശി  :  അഖില കേരളാ കള്ളന്‍സ് ആന്‍ഡ്‌ നോട്ടപ്പുള്ളി സംഘടനയുടെ (AKKAN ‘S ) സംസ്ഥാന പ്രസിഡണ്ട്‌ ശ്രി തൊട്ടിക്കല്ല് ബാബു ഇന്ന് ഞങ്ങളോടോപ്പമുണ്ട് .ഒട്ടനവധി മോഷണങ്ങളും എണ്ണമറ്റ പിടിച്ചു പറികളും നടത്തി, അന്തര്‍ദേശീയ തലത്തില്‍ തന്നെ വളരെ പ്രശസ്തി നേടുകയും ചെയ്ത, ലോക രാഷ്ട്രങ്ങള്‍ ഉറ്റു നോക്കികൊണ്ടിരിക്കുകയും ചെയ്യുന്ന  അമാനുഷിക പ്രതിഭയാണ് ശ്രി തൊട്ടിക്കല്ല് ബാബു. ” സര്‍ , കലാനുസൃത്തമായ മാറ്റങ്ങള്‍ ഈ [...]

 കുഞ്ഞൂസ്(kunjuss)

ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട്,സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന ശ്രീ.അനികുമാര്‍.സി.പി

ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട്,സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന ശ്രീ.അനികുമാര്‍.സി.പി

ലാളിത്യത്തിന്റെ നറുമലരുകള്‍ കൊണ്ട്,സ്നേഹത്തിന്റെ കഥകള്‍ മെനയുന്ന ശ്രീ.അനില്‍കുമാര്‍.സി.പി അവാര്‍ഡ് പുരസ്ക്കാരം, കൂട്ടത്തിനും കൂട്ടുകാര്‍ക്കുമായി സമര്‍പ്പിക്കുന്നു.അഭിമുഖത്തിലൂടെ….. ബൂലോകം ഓണ്‍ലൈന്‍ 2010 സൂപ്പര്‍ ബ്ലോഗ്ഗര്‍ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടതറിഞ്ഞപ്പോള്‍ എന്തായിരുന്നു താങ്കളുടെ വികാരം?ഈ വിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നോ? സത്യത്തില്‍ ഒരു അമ്പരപ്പായിരുന്നു .പ്രശസ്തരും പ്രഗല്‍ഭരുമായ പ്രമുഖ ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ നിന്നും ഇങ്ങിനെ ഒരു വിജയം സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. എത്ര കാലമായി ബ്ലോഗില്‍ വന്നിട്ട്? ‘വൈഖരി’എന്ന ബ്ലോഗ് രൂപം കൊണ്ടതെങ്ങിനെ എന്ന്‌ പറയാമോ? എന്താണ് ഈ ‘വൈഖരി’യുടെ അര്‍ഥം? ബുലോകത്ത് [...]

 കുഞ്ഞൂസ്(kunjuss)

പ്രതീക്ഷിക്കാതെ കൈവന്ന അവാര്‍ഡിന്റെ സന്തോഷത്തില്‍:അഭിമുഖം:ശ്രീ.ബഷീര്‍ വള്ളിക്കുന്ന്

പ്രതീക്ഷിക്കാതെ കൈവന്ന അവാര്‍ഡിന്റെ സന്തോഷത്തില്‍:അഭിമുഖം:ശ്രീ.ബഷീര്‍ വള്ളിക്കുന്ന്

2010 ലെ സൂപ്പര്‍ ബ്ലോഗ് അവാര്‍ഡ് ജേതാവായ ശ്രീ.ബഷീര്‍ വള്ളിക്കുന്നിനോടു ആദ്യം അഭിമുഖത്തിനു അനുവാദം ചോദിച്ചപ്പോള്‍ , അതൊക്കെ വേണോ കുഞ്ഞൂസേ എന്നു ചോദിച്ചു വിമുഖത പ്രകടിപ്പിച്ചെങ്കിലും പിന്നീടു അദ്ധേഹം അനുമതി നല്‍കി.അഭിമുഖത്തില്‍ സത്യസന്ധമായ മറുപടികള്‍ വളരെ സരസമായി പറഞ്ഞുകൊണ്ടു ശ്രീ.ബഷീര്‍ അവാര്‍ഡിന്റെ സന്തോഷം ബൂലോകവാസികളുമായി പങ്കുവെക്കുകയാണിവിടെ… എന്തായിരുന്നു ഈ അവാര്‍ഡ് ഫലപ്രഖ്യാപനം വന്നപ്പോള്‍ താങ്കള്‍ക്കുണ്ടായ വികാരം? ഒരു വികാരവും തോന്നിയില്ല എന്ന് കള്ളം പറയാന്‍ ഞാനില്ല. സന്തോഷം തോന്നി. എന്റെ ബ്ലോഗ്‌ ഇഷ്ടപ്പെടുന്ന ചിലരുണ്ട് എന്നത് [...]

 ബൂലോകം

ചാണക്യനുമായി അഭിമുഖം

ചാണക്യനുമായി അഭിമുഖം

ബൂലോക മീറ്റും ഗ്രൂപ്പു വഴക്കുകളും കാപ്പിലാന്റെ തരംതാഴ്ത്തലും രാജിയുമെല്ലാം ബൂലോകത്തെ പിടിച്ചു കുലുക്കുമ്പോള്‍ കാപ്പിലാന്റെ എതിര്‍ ഗ്രൂപ്പായ ചാണറായി ഗ്രൂപ്പിന്റെ നേതാവായ ചാണക്യനുമായി ബൂലോകം ഓണ്‍ലൈന്‍ നടത്തിയ പ്രത്യേക അഭിമുഖം. മീറ്റു നടക്കാന്‍ പോകുന്ന ചെറായിയില്‍ വച്ചാണ് ഈ അഭിമുഖം നടന്നത്. മീറ്റു നടക്കുന്നതിന്റെ മുന്നോടിയായി അതിന്റെ തയാറെടുപ്പുകള്‍ക്കു മേല്‍നോട്ടം വഹിക്കുകയായിരുന്നു മിസ്റ്റര്‍ ചാണക്യന്‍. മീറ്റിന്റെ പ്രധാന പ്രതിരോധമായി മീറ്റു കവാടങ്ങളിലും പിന്നെ നാലു മൂലകളിലും സ്ഥാപിക്കുവാനുള്ള ഹരീഷിന്റെ കത്തിയും ഓങ്ങി നില്‍ക്കുന്ന കട്ടൌട്ടുകള്‍ ഏതാണ്ട് പൂര്‍ത്തിയായിരിക്കുന്നു. [...]

 S K DILEEP - Parppidom

ശ്രീ കെ ജെ യേശുദാസ് മനസ്സ് തുറക്കുന്നു — ഒന്നാം ഭാഗം

നമ്മുടെയൊക്കെ സ്നേഹ നിധിയായ ശ്രീ കെ ജെ യേശുദാസ് പ്രമുഖ ഗാന്ധിയനായ ശ്രീ കെ ഇ മാമന്റെ  വസതിയില്‍ എത്തി ഗാന്ധിദിനത്തില്‍ തന്റെ ആദരവ് പ്രകടിപ്പിച്ചു. തുടര്‍ന്നുള്ള സം ഭാഷണത്തില്‍ നിന്നും ചില ഭാഗങ്ങള്‍ ബൂലോകം ഓണ്‍ലൈനിനുവേണ്ടി റിക്കാര്‍ഡ് ചെയ്തത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. അദ്ദേഹം സംസാരിക്കുന്നത് ഹൃദയത്തില്‍ നിന്നുമാണെന്ന് നമുക്കു മനസ്സിലാക്കാം. 70 വയസ്സിന്റെ ആഘോഷപറിപാടികളോട് മുഖം തിരിച്ച ശ്രീ യേശുദാസ് പകരം 70 പേരുടെ ഹൃദയ ശസ്ത്രക്രിയ ചെയ്യുവാനായി ശ്രമിക്കുകയായിരുന്നു.  ഉദ്ദേശശുദ്ധിയുടെ ഈശ്വര കാരുണ്യം [...]

 Special Reporter

ഡോക്ടറോട് ചോദിക്കാം

ഡോക്ടറോട് ചോദിക്കാം

മലയാള ബ്ലോഗിന്റെ അഭിമാന പത്രമായ ബൂലോകം പത്രത്തില്‍ ആയിരം പോസ്റ്റുകള്‍ വന്നിരിക്കുന്ന ഈ വേളയില്‍ പത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ ഡോക്ടര്‍ ജെയിംസ് ബ്രൈറ്റുമായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ നടത്തിയ ഒരു അഭിമുഖം ബൂലോകം പങ്ക് വെയ്ക്കുവാന്‍ ഈ സമയം തീരുമാനിച്ചിരിക്കുകയാണ്. ഈ പത്രത്തെ കുറിച്ചും വായനക്കാരെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അദ്ദേഹത്തിന്റെ ചിന്തകള്‍ നിങ്ങളുമായി പങ്ക് വെയ്ക്കുന്നു. നമുക്ക് ഡോക്ടറോട് ചോദിക്കാം .

 ഞാന്‍ ആചാര്യര്‍

ബിക്കി ഇന്റര്‍വ്യൂ

ബിക്കി ഇന്റര്‍വ്യൂ

ബൂ‍ലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാ‍ണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍. ക്യാമറ – Canon 400d, Nikon D40. പ്രത്യേകം തയ്യാറെടുക്കാറില്ല മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ  ചിത്രങ്ങൾ.  ബിക്കി ബിക്കിയുടെ ഫോട്ടോകള്‍ എന്ത് ആനന്ദമാണു ബിക്കിക്ക് തരുന്നത്? ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ ആ വഴികളിൽ കണ്ടുമുട്ടിയ  മുഖങ്ങളേയും  എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്. [...]

 Sapna Anu B. George

ജീവിന്റെ സംഗീതം

ഹൃദയത്തെ കരുണകൊണ്ടു നിറയ്ക്കുകയും,ആ സ്നേഹം എല്ലാ ചരാചരങ്ങളിലേക്കും പകരുകയും  ചെയ്യാന്‍ വിതുമ്പുന്ന ഒരു മനസ്സിന്റെ ഉടമ.കരുണയുടെയും സ്നേഹത്തിന്റെയും  സംഗീതം കേട്ട് ,“ ഭൂമിയില്‍  സമാധാനം ഉണ്ടാകട്ടെ “എന്ന പ്രാര്‍ത്ഥനയുമായി ദിവസം ആരംഭിക്കുകയും ചെയ്ത ജീവ്. പള്ളി വികാരിയുടെ മകന്‍, യേശുദേവന്റെ  ദിവ്യസ്നേഹം പാടി നടക്കുന്ന വീടും അന്തരീക്ഷവും,അതില്‍മാത്രം ഒതുങ്ങി നില്‍ക്കുന്ന കുടുംബപശ്ഛാത്തലം. കോട്ടയം മാര്‍ത്തോമാ തിയോളജി സെമിനാരിയിലെയും, വെസ്റ്റ് ബെംഗാളിലെ സെറംപൂര്‍ കോളേജിലെയും ദൈവികത നിറഞ്ഞു നില്‍ക്കുന്ന കുടുംബാന്തരീക്ഷം,കൊച്ചു ജീവിന്റെ പടി പടിയയുള്ള, സ്വഛമായതും,ശാന്തമായതും ആയ,വളര്‍ച്ചക്കു സാക്ഷികളായി. [...]

 ബൂലോകം

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി അഭിമുഖം

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയുമായി അഭിമുഖം

സുകുമാരേട്ടാ നമസ്കാരം .ബ്ലോഗ്‌ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പായി താങ്കളുടെ കുടുംബം ,കുട്ടികള്‍ എന്നിവയെക്കുറിച്ച് ഞങ്ങളുടെ വായനക്കാര്‍ ആകാംഷാപൂര്‍വ്വം അറിയുവാന്‍ കാത്തിരിക്കുകയാണ് . അതിനെക്കുറിച്ചെല്ലാം ഒന്ന് വിശദീകരിക്കാമോ ?

 ജെയിംസ് ബ്രൈറ്റ്

ഏറനാടനുമൊത്ത്.

ഏറനാടനുമൊത്ത്.

ഏറനാടനെ നാമെല്ലാം പല രീതിയില്‍ അറിയുന്നു. മികച്ച ബ്ലോഗറും കഥാകാരനുമായ ഇദ്ദേഹം അറിയപ്പെടുന്ന ഒരു സിനിമാക്കാരന്‍ കൂടിയാണ്. അനേകം സീരിയലുകളിലും സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ആ അനുഭവങ്ങള്‍ ഏറനാടന്‍ ബൂലോകം ഓണ്‍ലൈനില്‍ നിങ്ങളുമായി പങ്കിടുന്നു. 1. എന്നു മുതലാണ് ബ്ലോഗില്‍ സജീവമായത്? മാര്‍ച്ച് 2006-ല്‍ ബ്ലോഗില്‍ വന്നു. അന്നുമുതല്‍ക്ക് എന്തോ കലികാലവൈഭവം കൊണ്ട് നിര്‍ജീവമാവാതെ ഇത്രടം വരെ എത്തി നില്‍ക്കുന്നു..! വായനക്കാര്‍ തുണ, നന്ദിയുണ്ട്. 2. ഏറനാടന്റെ ബ്ലോഗുകളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്താമോ‍? ഞാന്‍ ഭൂജാതനായത് ഏറനാട് ദേശത്തെ [...]

 ബൂലോകം

വാഴക്കോടനുമായി അഭിമുഖം

വാഴക്കോടനുമായി അഭിമുഖം

സമകാലീന മലയാളം ബ്ലോഗില്‍ അവഗണിക്കാനാവാത്ത  സാന്നിദ്ധ്യമാണ് വാഴക്കോടന്റേത്. സ്നേഹമുള്ളവര്‍ വാഴേ എന്നും അദ്ദേഹത്തിന്റെ സ്വന്തം കഥാപാത്രമായ കുഞ്ഞീവി ബായക്കോടാ എന്നും പേരുചൊല്ലി വിളിക്കുമ്പോള്‍ ഏതു കഠിന മനസ്സുള്ള വായനക്കാരനും ചിരിച്ചു പോകുന്നു. ബൂലോകത്തില്‍ നമ്മളെയെല്ലാം ഒരുപോലെ ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും കഴിവുള്ള എഴുത്തുകാരനാണ് ബൂലോകത്തിന്റെ പ്രിയങ്കരനായ ശ്രീ. വാഴക്കോടന്‍. ബൂലോകം ഓണ്‍ലൈനില്‍ ഇന്നു നമ്മോടൊപ്പം വാഴക്കോടനും.   1.ബ്ലോഗില്‍ വരാനുള്ള സാഹചര്യം വിശദീകരിക്കാമോ? തികച്ചും യാദ്രുശ്ചികമായാണ് ഞാന്‍ ബ്ലോഗില്‍ എത്തിപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം വരെ എന്റെ സുഹ്രുത്ത് റഫീക്ക് വടക്കാഞ്ചേരിയുടെ [...]

 ബൂലോകം

ഡോണ മയൂര; അഭിമുഖം

നമ്മുടെ ബൂലോകത്തിലെ വളരെ കഴിവുള്ള എഴുത്തുകാരില്‍ ഒരാളാണ് ഡോണ മയൂര. കഥ, കവിത, മാധ്യമ പ്രവര്‍ത്തനം ഇവയെല്ലാം ഡോണക്ക് നന്നേ വഴങ്ങും. ബൂലോകം ഓണ്‍ലൈനില്‍ ഇന്ന് ഡോണ മയൂര നിങ്ങളോട് സംസാരിക്കുന്നു. 1.എന്നു മുതലാണ് ബ്ലോഗു ചെയ്യാന്‍ തുടങ്ങിയത്? സെപ്തബര്‍ 2004 ലാണ് ആദ്യമായി ബ്ലോഗര്‍ ഡോട് കോം ഉപയോഗിക്കാന്‍ തുടങ്ങിയത്. മലയാളം ബ്ലോഗിലേക്ക് മയൂര എന്ന പേരില്‍ വന്നത് 2007 മാര്‍ച്ചിലാണ്. 2. എഴുതുന്ന സ്വഭാവം പണ്ടുമുതലേ ഉണ്ടായിരുന്നുവോ? ഇമ്പൊസിഷന്‍, ഹോംവര്‍ക്ക്, ക്ലാസ് നോട്ട്സ് എന്നിവ [...]