ചക്കിന് വെച്ചത്.
വിനോദ് കാംബ്ലിയുടെ കഥ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. സച്ചിന്‍ ടെണ്ടൂല്‍ക്കറിനൊപ്പം, അതിലും മിടുക്കനായി കളിച്ചുവന്ന പയ്യനായിരുന്നു കാംബ്ലി. പക്ഷേ സച്ചിന്‍ ടീമില്‍ ഇടം കണ്ടതിന് ശേഷം മാത്രമേ അയാള്‍ക്ക് ചാന്‍സ് കിട്ടിയുള്ളൂ. അഭിജാതന്‍മാരുടെ ഇടയില്‍ ചേരിയില്‍ നിന്നു വന്ന പയ്യന്‍ ഷൈന്‍ ചെയ്യുന്നത് പലരുടേയും ഉറക്കം കെടുത്തി. അയാള്‍ക്ക് തെരുവിന്റെയും ചേറിന്റെയും മണമായിരുന്നു. ടേബിള്‍ മാനേഴ്‌സ് അറിയില്ലായിരുന്നു. മദ്യം നുണഞ്ഞു കുടിക്കാന്‍ അറിയില്ലായിരുന്നു. രാജകുമാരന്‍മാരുടെയും ഇടപ്രഭുക്കന്മാരുടെയും ഇടയില്‍ ഒരു തെരുവ് ചെക്കന്‍. മേലാളന്മാരെല്ലാം കൂടി അയാളെ ഒന്നുമല്ലാതാക്കി തീര്‍ത്തത് ചരിത്രമാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ കാംബ്ലിയെക്കൊണ്ടു തന്നെ ഉണ്ടാക്കിയെടുത്തു.
നിതാഖാത്ത്: അടിയന്തിര യാത്ര സൌകര്യവും ഏര്‍പ്പെടുത്തണം
സൗദി അറേബ്യയിലെ പ്രവാസികള്‍ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത ഇളവുകളാണ് അബ്ദുള്ള രാജാവ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹജ്ജ്, ഉംറ, വിസിറ്റ് വിസയില്‍ വന്ന് കാലാവധി കഴിഞ്ഞ് നാട്ടില്‍ പോകാന്‍ സാധിക്കാത്തവര്‍, ഹുറൂബാക്കിയതിന്റെയോ വിസ ഏജണ്ടുമാരുടെ കെണിയില്‍ പെട്ടുപോയതിന്റെയോ കാരണത്താല്‍ ഗതിയില്ലാതെ അലയുന്നവര്‍ തുടങിയ ചെറുതും വലുതും സങ്കീര്‍ണ്ണവുമായ നിരവധി കാരണങ്ങളാല്‍ പ്രയാസപ്പെടുന്ന ലക്ഷക്കണക്കായ പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് രാജകാരുണ്യം
അതിവേഗ റെയില്‍ വരുമ്പോള്‍
526 കിലോമീറ്റര്‍ ദൂരമുള്ള അതിവേഗ റെയില്‍ കേരളത്തില്‍ വന്നാല്‍ കേരളം വികസിക്കുമോ?ഏക ദേശം ആറായിരത്തില്‍ അധികം കുടുംബങ്ങളെ പുനരധിവസിപ്പിച്ചു,1,18,000 കോടി രൂപ ചിലവാക്കി ഈ പദ്ധതി നടത്തിയാല്‍ ആര്‍ക്കാണ് അതിന്റെ യഥാര്‍ത്ഥ പ്രയോജനം എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം.
സുഷിരമില്ലാത്ത റാകലുകള്‍
ഗഹനമായ വിഷയങ്ങളോട് വിരക്തിയുള്ളവരാണ് ബ്ലോഗ് വായനക്കാര്‍ ഭൂരിഭാഗവും. ഇടവേളകളില്‍ മനസ്സിനെ ഒന്നയച്ചുവിടാന്‍ വരുമ്പോള്‍ വീണ്ടും തലച്ചോറിനു പണി കൊടുക്കുന്ന ചിന്തകളോട് മിക്കവര്‍ക്കും താല്പര്യമുണ്ടാവില്ല. ലളിതമായ കഥകളും, ചെറുതും സുന്ദരവുമായ കവിതകളും കൂടുതല്‍ വായിക്കപ്പെടുന്നത് ഇവരിലൂടെയാണ്.
ഗുല്‍മാര്‍ഗിലെ മഞ്ഞുമലയില്‍
കാശ്മീര്‍ യാത്രക്കിടയില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച സ്ഥലം ഏതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. ഗുല്‍മാര്‍ഗ്. ശ്രീനഗറില്‍ നിന്നും ഏതാണ്ട് അമ്പത് കിലോമീറ്റര്‍ ദൂരം. ഗുല്‍മാര്‍ഗ് എന്നാല്‍ പൂക്കളുടെ താഴ്വാരം എന്നാണര്‍ത്ഥം. പേരിന്റെ അര്‍ത്ഥവും ആ പേര് വഹിക്കുന്ന ആളുടെയോ / വസ്തുവിന്റെയോ പ്രകൃതവും തമ്മില്‍ വളരെ അപൂര്‍വമായി മാത്രമേ ഒത്തു പോകാറുള്ളൂ. (ബഷീര്‍ എന്ന പദത്തിന് അറബിയില്‍ സന്തോഷ വാര്‍ത്തകള്‍ പറയുന്നവന്‍ എന്നാണര്‍ത്ഥം!!). അതുപോലുള്ള ഒരു പേരല്ല ഗുല്‍മാര്‍ഗിന്റെത്. എല്ലാ അര്‍ത്ഥത്തിലും പൂക്കളുടെ പുല്‍മേട് തന്നെ.
ടൊറോന്റോയിലെ മുസ്ലിം കമ്മ്യൂണിറ്റി ഒരു തീവ്രവാദി ആക്രമണം പൊളിച്ച കഥ
കഴിഞ്ഞ ആഴ്ചയിലെ ബോസ്റ്റണ്‍ ആക്രമണം കഴിഞ്ഞ ശേഷം ചിലരിലെങ്കിലും ഒരു പ്രത്യക മതത്തോടോ അല്ലെങ്കില്‍ സമുദായത്തോടോ വിദ്വേഷം വന്നിട്ടുണ്ട് എന്നത് സത്യമാണ്. കാരണം ബോസ്റ്റണ്‍ സ്ഫോടനക്കേസില്‍ പ്രതി ആയവര്‍ ആ സമുദായത്തില്‍ പെട്ടത് കൊണ്ട് തന്നെ. തീവ്രവാദത്തിനോ ഭീകരവാദത്തിനോ മത്മില്ലെന്നും എല്ലാ സമുദായങ്ങളും അവരെ എതിര്‍ക്കുകയും ആണെന്ന സത്യം നമ്മളില്‍ പലരും മറക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനു ഉത്തമ ഉദാഹരണമാണ് ടൊറോന്റോയില്‍ നിന്നും വന്നിരിക്കുന്ന ഈ വാര്‍ത്ത. ടൊറോന്റോയിലെ ഒരു മുസ്ലിം കമ്മ്യൂണിറ്റി ഒരു തീവ്രവാദി ആക്രമണം പൊളിച്ച കഥ തുടര്‍ന്ന് വായിക്കൂ.
തൂവാനത്തുമ്പികള്‍ -മഴയില്‍ കുതിര്‍ന്ന പ്രണയം
പ്രണയം എന്നും പദ്മരാജനു ലഹരിയായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ എവിടെയൊക്കെയോ പ്രണയം ഒളിച്ചിരുന്നു. തൂവാനതുമ്പികളില് പ്രണയം മാത്രമെ ഉണ്ടായിരുന്നുള്ളൂ . പ്രണയവും മഴയും ഇഴ പിരിയാത്ത ബന്ധത്തിലായിരുന്നു. ജയകൃഷ്ണന്റെ മനസ്സിലേക്ക് ക്ലാര ഒരു മഴ പോലെ പെയ്തിറങ്ങി. ‘ഞാന്‍ അവള്‍ക്ക് ആദ്യമായി എഴുതുമ്പോള്‍ പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ഞാന്‍ അവളെ ആദ്യമായി കാണുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു’. പദ്മരാജന്‍ എന്ന ഗന്ധര്‍വ്വനല്ലാതെ ആര്‍ക്ക് എഴുതാനാകും ഈ വാക്കുകള്‍ . തൂവാനതുമ്പികളില്‍ മഴ ഒരു പ്രധാന കഥാപാത്രമായിരുന്നു. ജയക്ര്യഷ്ണന്റെയും ക്ലാരയുടെയും ബന്ധത്തില്‍ മഴ ഒരു നിഗൂഡമായ സാന്നിദ്ധ്യമായിരുന്നു. അവരുടെ സമാഗമങ്ങള്ക്ക് മഴ എന്നും സാക്ഷ്യം വഹിച്ചു. മഴയുടെ സാന്നിധ്യം ചിത്രത്തില്‍ പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കാന്‍ പദ്മരാജനു സാധിച്ചു. ക്ലൈമാക്‌സില്‍ പദ്മരാജന്‍ ഒരു സാധാരണക്കാരനെ പോലെ ചിന്തിച്ചു എന്നു തോന്നിപോകും . എങ്കില്‍ പോലും തൂവാനതുമ്പികള്‍ മലയാളസിനിമയിലെ ഒരു ക്‌ളാസിക് തന്നെയാണ് .
ഇനിയും ഞങ്ങളെ വിഡ്ഢികളാക്കരുതേ
സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി രാജ്യത്തെ പരമോന്നത സഭ പാസ്സാക്കിയ നിതാഖാത് പദ്ധതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെച്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്റെ ഉത്തരവ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസം പകര്‍ന്നിരിക്കുന്നു. പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെകിലും ഇളവ് ലഭിക്കാന്‍ വേണ്ടി നമ്മുടെ മന്ത്രിമാരും പരിവാരങ്ങളും സൗദിയിലേക്ക് വിമാനം കയറാന്‍ ഊഴവും കാത്തിരിക്കുന്നതിനിടയിലാണ് രാജകാരുണ്യം പെയ്തിറങ്ങിയത്. ഇതിന്റെ അവകാശവാദവുമായി വിവിധ വകുപ്പ് മന്ത്രിമാരും അനുയായികളും മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു [...]
കാണാതെ പോകുന്ന വാര്‍ത്തകള്‍
വാര്‍ത്ത എന്നാല്‍ വിവാദം അല്ലെങ്കില്‍ അപവാദം എന്നു വ്യവഹരിക്കാവുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മറ്റെല്ലാ രംഗങ്ങളിലുമുള്ള മൂല്യച്യുതി മീഡിയായെയും ബാധിച്ചു എന്നു വേണമെങ്കില്‍ പറഞ്ഞൊഴിയാം. പക്ഷേ യാഥാര്‍ത്ഥ്യം അതിലും ഭീകരമാണ്. നമ്മുടെ ദേശീയ മീഡിയാകള്‍ വെറും ചവറുകളായി മാറിയിട്ടു കുറച്ചുകാലമായി. എണ്ണപ്പെട്ടവരെന്നും ജനാധിപത്യത്തിന്റെ കാവല്‍ ഭടന്മാരെന്നും വിശേഷിപ്പിക്കപ്പെട്ടിരുന്ന പലരും വെറും അധികാര ദല്ലാള്‍മാരാണെന്നും അവരുടെ സ്‌കൂപ്പുകള്‍ പലതും പെയ്ഡ് ന്യൂസുകളാണെന്നും നാമറിഞ്ഞു. ചിലരെ ഉയര്‍ത്താനും മറ്റ് ചിലരെ ഇകഴ്ത്താനുമുള്ള ഉപാധി മാത്രമായി മീഡിയാ മാറിക്കഴിഞ്ഞു.
ന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂലാ…
മരുമക്കത്തായം നിലനിന്നുപോന്ന ഒരു കാലഘട്ടമുണ്ടായിരുന്നല്ലോ പഴയ തറവാടുകളില്‍. അച്ഛനേക്കാള്‍ അമ്മാവന്‍ കാരണവരാകുന്ന, മക്കളെക്കാള്‍ മരുമക്കളെ ശ്രദ്ധിക്കുന്ന ഒരു കാലം. അമ്മാവന്റെ മുഖത്തുനോക്കിയാല്‍ മരുമക്കള്‍ നിക്കര്‍ നനയ്ക്കുന്ന ആ കാലത്തും, മുരിക്കിന്‍കമ്പുകൊണ്ട് മേലാസകലം പൂശുവാങ്ങിയ ഒരു വിദ്വാനാണത്രേ ഉറക്കെക്കരഞ്ഞത് ന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂലാ…ന്ന്. ഇതുപോലെതന്നെ, എത്ര ഗുണദോഷിച്ചാലും ചൂരലോങ്ങിയാലും ഇനി തല്ലിയാലും നന്നാവാത്ത ചിലരുണ്ട് നമുക്കിടയില്‍. ഇനി വേറെ ചിലരുണ്ട്, ഒന്ന് നോക്കിയാല്‍ മതി, നന്നായിക്കൊള്ളും. അവരെപ്പറ്റിയാണ് ആദ്യം പറയാന്‍ പോകുന്നത്. എല്ലാ പോസ്റ്റിലും ഒപ്പം ലിങ്ക് കാണണം എന്നില്ല. ചിലതെല്ലാം വായനക്കാരുടെ ഊഹങ്ങള്‍ക്ക് വിട്ടുതന്നുകൊണ്ട്…
കേസ് അന്വേഷണങ്ങള്‍ ഇങ്ങനെ പോയാല്‍..!
2012 മേയ് നാലിന് വടകരക്കടുത്ത വള്ളിക്കാട് വെച്ച് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിയും കുത്തിയും ക്രൂരമായി വധിച്ച സംഭവം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്ത് ഇന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
കണിക്കൊന്നപ്പൂവിന്റെ കഥ
വിഷുവിനു കൊന്നപ്പൂക്കളെ കണികാണുന്നതെന്തിന് എന്നറിയുമോ കൂട്ടുകാരേ ? അത് ഭഗവാന്‍ ഉണ്ണിക്കണ്ണനും ഒരു ദരിദ്രബാലനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥയാണ്. നൂറു കണക്കിന് വര്‍ഷം മുന്‍പ്; ഗുരുവായൂര്‍ കണ്ണന്റെ അമ്പലത്തിനു സമീപം ഉണ്ണി എന്ന ഒരു ദരിദ്രബാലനും; അവന്റെ വിധവയായ അമ്മയും താമസിച്ചിരിന്നു. പാവം ആ കുട്ടിക്ക് നല്ല വസ്ത്രങ്ങളോ, ഭക്ഷണമോ കളിപ്പാട്ടങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്തിനു അവനു കളിക്കാന്‍ കൂട്ടുകാര്‍ പോലും ഇല്ലായിരുന്നു.
ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകുന്ന സൌന്ദര്യാത്മകത
കളിയിലും ജീവിതത്തിലും വോണ്‍ ഒരു തെമ്മാടിയായിരുന്നു .ലെഗ് സ്പിന്‍ എന്ന മരിച്ചു കൊണ്ടിരുന്ന ബൌളിഗ് കലയെ തന്റെ മാന്ത്രിക വിരലുകളില്‍ ആവാഹിച്ചെടുത്ത വോണ്‍ അപാരമായ പ്രതിഭയുള്ള ബൌളറായിരുന്നു .ജീവിതത്തില്‍ അയാള്‍ യാതൊരു സദാചാരവും പാലിച്ചിരുന്നില്ല .തൊണ്ണൂറു ഡിഗ്രിയോളം ആംഗിളില്‍ തിരിഞ്ഞു മൈക്ക് ഗാറ്റിംഗിന്റെ സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത് വിരിഞ്ഞത് അയാളുടെ മാന്ത്രിക വിരലുകളില്‍ ആയിരുന്നു .അതെ വിരലുകള്‍ കൊണ്ട് തന്നെ കാണികള്‍ക്ക് നേരെ ആക്ഷേപകരമായ അംഗവിക്ഷേപങ്ങള്‍ നടത്താനും വോണ്‍ മടിച്ചില്ല .വോണ്‍ ഒരു യഥാര്‍ത്ഥ ജീനിയസ് ആയിരുന്നു . മാന്യതയുടെ മൂടുപടം എടുത്തണിഞ്ഞു വിശുദ്ധനാകാന്‍ അയാള്‍ ശ്രമിച്ചില്ല . ഒരു ദുര്‍മന്ത്രവാദി യെപോലെ വോണ്‍ തന്റെ ആഭിചാര ക്രിയകളുമായി ലോകമെമ്പാടും ഉള്ള ബാറ്റ്സ്മാന്മാരെ വേട്ടയാടി . പക്ഷെ ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞപ്പോള്‍ പലപ്പോഴും വോണിനു തന്റെ അമാനുഷികത നഷ്ടപ്പെട്ടിരുന്നു .അയാളുടെ കയ്യില്‍ വിരിഞ്ഞിരുന്ന ഫ്ളിപ്പര്‍ ,ടോപ് സ്പിന്‍ ,ഗൂഗ്ളി എന്നൊക്കെ വിശേഷിക്കപ്പെട്ടിരുന്ന ചതികുഴികള്‍ തിരിച്ചറിഞ്ഞ ഇന്ത്യന്‍ മാന്ത്രികര്‍ അയാളെ അനായാസം നേരിട്ടു .
ഗാര്‍ഹിക പീഡന രസായനവും ഊര്‍ക്കടവിലെ രണ്ടാം പിറന്നാളും !!
മറ്റൊരു പ്രധാന വാര്‍ത്തയും ഇല്ലാതെ ബോറടിക്കുമ്പോഴാണ് ഈ മെനു തയ്യാറാക്കാന്‍ പറ്റിയ ബെസ്റ്റ് ടൈം. .ആദ്യമായി ന്യൂസ് ഓവന്‍ ഓണ്‍ ചെയ്തു ഒരു ചെമ്പു നിറയെ ബിന്ദു കൃഷ്ണകുമാര്‍, നൂര്‍ജഹാന്‍, വിജയ് ഘോഷ് എന്നിവ ചേര്‍ത്ത് ചര്‍ച്ച ചൂടാക്കുക. അല്പം ചൂടായ ചര്‍ച്ചയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഭാമിനി തങ്കച്ചിയെയും ചേര്‍ത്തിളക്കുക. അതിനു ശേഷം അല്പം എരിവു കൂട്ടുന്നതിനായി ഗോസിപ്പ് വാഴക്കന്‍, താജ് മോഹന്‍ ഉണ്ണിചേട്ടന്‍ ,ഡോക്ടര്‍ ചൊറിയന്‍ സായിപ്പ് എന്നിവരെ ചേര്‍ത്തു ചര്‍ച്ച ചൂടാക്കുക .
ജീവന്‍ തേടി…. അരുവികള്‍ – പുഴകള്‍
പശ്ചിമഘട്ടത്തിന് അതിരുനല്‍കുന്ന ഹരിതാഭമായ മലനിരകളായിരുന്നു ഒരുകാലത്ത് വയനാടിന്റെ പ്രൗഡി. ഏതുവേനലിലും കുളിരു പകര്‍ന്നൊഴുകിയിരുന്ന അരുവികളും ശീതളമായ കാലാവസ്ഥയും പതിറ്റാണ്ടുകളോളം വയനാടിനെ മറ്റു നാടുകളില്‍ നിന്ന് വേര്‍തിരിച്ചു. ശരാശരി താപനില 15 ഡിഗ്രി സെന്റീഗ്രേഡില്‍ നിന്ന് വേനല്‍ച്ചൂട് 25 ഡിഗ്രിയായി കുതിച്ചുയര്‍ന്നു. സദാ സമയവും ഉറവവറ്റാതെ പാപനാശിനിയിലൂടെ ഒഴുകിയിരുന്ന കാളിന്ദിയും ജനവരി പിന്നിട്ടതോടെ വരണ്ടു തുടങ്ങി. നഷ്ടമാകുന്ന ഹരിത വനങ്ങളുടെ കണക്കുകളാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പ്രണയത്തിന്റെ ശാസ്ത്രം
പ്രണയം- ഒരു കുടുംബം തൊട്ട് തുടങ്ങി ഒരു സമൂഹത്തെ വരെ മൊത്തത്തില്‍ ഒട്ടിച്ച് നിര്‍ത്തുന്ന വികാരം. എണ്ണമറ്റ കലാസൃഷ്ടികള്‍ക്ക് പ്രചോദനം നല്കിയ, ഭാവനയ്ക്ക് എമണ്ടന്‍ ചിറകുകള്‍ ഫിറ്റ് ചെയ്യാന്‍ കഴിവുള്ള വികാരം. ആയിരക്കണക്കിന് കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും എന്ന്‍ വേണ്ട മഹായുദ്ധങ്ങള്‍ക്കും വരെ കാരണമായിട്ടുള്ള വികാരം. അതേ സാധനത്തെയാണ് നമ്മള്‍ ഇന്നിവിടെ മേശപ്പുറത്തിട്ട് കീറി മുറിയ്ക്കാന്‍ പോകുന്നത്. നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒരു പ്രയോഗം ഇല്ലേ, ‘പ്രണയിതാക്കളുടെ രസതന്ത്രം’ (Chemistry between lovers)? അത് ചുമ്മാ ഒരു ശൈലീപ്രയോഗം അല്ല കേട്ടോ. സ്നേഹം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരീരത്തില്‍ കുറെ കെമിക്കല്‍സ് ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു മെഗാഷോ പരിപാടി തന്നെയാണ്. പ്രണയവുമായി ബന്ധപ്പെട്ട ‘സ്പെഷ്യല്‍ ഇഫക്ടുകളുടെ’ എല്ലാം രഹസ്യം സയന്‍സ് ഏതാണ്ട് പൂര്‍ണമായി മനസിലാക്കിയിട്ടുണ്ട്. പ്രണയം ഒരിയ്ക്കലും ഒരു സന്തോഷ് പണ്ഡിറ്റ് സിനിമ പോലെയല്ല. അതില്‍ ഓരോരോ മേഖലകളില്‍ സ്പെഷ്യലൈസ് ചെയ്ത ഓരോരോ ആളുകള്‍ ഒരുമിച്ച് ചേര്‍ന്നാണ് ഈ പ്രോഗ്രാം നടത്തുന്നത്. അവരുടെ പ്രവര്‍ത്തനം നമുക്കൊന്ന് അടുത്തറിയാന്‍ ശ്രമിക്കാം.
ക്രീമി ലെയര്‍ മുകളിലേക്ക്
OBC വിഭാഗത്തിലെ ക്രീമി ലയറിനെ തീരുമാനിക്കാനുള്ള വാര്‍ഷിക വരുമാന പരിധി 6 ലക്ഷം രൂപയായി കേന്ദ്ര മന്ത്രിസഭ ഉപസമതി പുനര്‍ നിര്‍ണയം ചെയ്തിരിക്കുകയാണ്. എന്നാല്‍ National Commission for Backward Classes ആവശ്യപ്പെടുന്നത് ക്രീമി ലയറിനെ തീരുമാനിക്കാനുള്ള വാര്‍ഷിക വരുമാനത്തിന്റെ പരിധി നഗര പ്രദേശങ്ങളില്‍ 12 ലക്ഷം രൂപയും ഗ്രാമങ്ങളില്‍ 9 ലക്ഷം രൂപയും ആക്കണമെന്നാണ്. വാര്‍ഷിക വരുമാനത്തിന്റെ പരിധി ഇത്രയും ഉയര്‍ത്തുന്നത് സംവരണത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ക്രമാതീതമായി കൂട്ടുമെന്നും അത് OBC വിഭാഗങ്ങളിലെ നിര്‍ധനരായവരെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് മന്ത്രിസഭ ഉപസമതിയുടെ തലവന്‍ P ചിദംബരം അഭിപ്രായപ്പെട്ടത്. എന്നാല്‍ ധാരാളം സംവരണ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതാണ് വരുമാന പരിധി ഉയര്‍ത്തുന്നതിന് പ്രധാന കാരണമായി NCBC എടുത്തു പറയുന്നത്. കോണ്‍ഗ്രസ്സിലെ OBC വിഭാഗം, സമാജ് വാദി പാര്‍ടി, RJD, DMK, IUML തുടങ്ങി പല പാര്‍ടികളും NCBC പറയുന്നത് പോലെ വരുമാന പരിധി ഉയര്‍ത്തി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്.
കുടിവെള്ളം മുട്ടിയ പുഴയോരക്കാര്‍
വരും നാളുകളില്‍ രാജ്യങ്ങളും, മനുഷ്യരും, ശുദ്ധജല ലബ്ധിക്കുവേണ്ടി ആയിരിക്കും മത്സരിക്കുക, യുദ്ധങ്ങളില്‍ വരെ ഏര്‍പ്പെടുക, എന്ന ഒരു റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്ന്, ഉടലെടുത്ത ഒരാശയം
സ്വകാര്യത തകര്‍ത്തു കൊടുക്കപ്പെടും
കൊടുക്കും, കൊടുക്കപ്പെടും എന്നിങ്ങനെ പ്രയോഗത്തിലേയുള്ളൂ വ്യത്യാസം, അര്‍ഥത്തിലില്ല. എങ്കിലും, കൊടുക്കപ്പെടും എന്ന കര്‍മ്മണിപ്രയോഗത്തില്‍ വാഗ്ദാനം ചെയ്യലിന്റെ ഒരു രീതിയുണ്ട്.കമ്പ്യൂട്ടര്‍ യുഗത്തിനു മുന്‍പ് നമ്മള്‍ സ്ഥിരം കണ്ടിരുന്ന,ഇന്ന് പൂര്‍ണമായും മറവിയിലാണ്ടുപോയ ഒരു ബോര്‍ഡ് ഇപ്രകാരമായിരുന്നു’ടൈപ്പ് ചെയ്ത് കൊടുക്കപ്പെടും’.ഇവിടെ വാഗ്ദാനരീതിയോടൊപ്പം ടൈപ്പ് ചെയ്യുന്നതിന്റെ ശബ്ദവും പ്രതിധ്വനിക്കുന്നതുപോലെ തോന്നിയിട്ടുണ്ട്.ഇന്ന് ഇപ്രകാരമുള്ള ബോര്‍ഡുകളില്ല;അതുകൊണ്ട് ഈ വക തോന്നലുകളും.
മേക്കപ്പ് വേണ്ടത് ശരീരത്തിനോ മനസ്സിനോ?
അവനവനാല്‍ ആവും വിധം മേക്കപ്പ് ചെയ്യാതെ, ആണായാലും പെണ്ണായാലും ആരും ഇന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കാറില്ല. ആണുങ്ങളും പെണ്ണുങ്ങളെപ്പോലെ മത്സരിച്ച് മേക്കപ്പ് ചെയ്യുന്ന കാലവുമാണിത്. മേക്കപ്പ് എന്നു പറഞ്ഞാല്‍ പൗഡര്‍ പൂശി വെളിപ്പിക്കുക എന്ന് അര്‍ത്ഥമില്ല. ‘മറിച്ച്’ ‘ഉയര്‍ത്തുക’ ‘ഉത്തേജിപ്പിക്കുക’ എന്നൊക്കെയാണ് ‘ങമസലൗ?!ു’എന്ന വാഗ്ഘടന (ഫ്രെയ്‌സ്) കൊണ്ടുദ്ദേശിക്കുന്നത്. പുറത്തേക്കിറങ്ങുമ്പോള്‍ മാത്രമല്ല, വീട്ടില്‍ നില്‍ക്കുമ്പോഴും ഇടയ്‌ക്കൊക്കെ കണ്ണാടിയില്‍ ഒന്നു നോക്കി, സ്വന്തം ശരീരത്തിന്റെ, പ്രത്യേകിച്ച് മുഖത്തിന്റെ പ്രസന്നത സ്വയം ബോധ്യപ്പെടുത്തുന്നത് നല്ലതാണ്.
കുടിവെള്ളത്തിനും റേഷന്‍ !
നാല്‍പത്തിനാല് നദികളും ശുദ്ധജലതടാകങ്ങളും കിണറുകളും കുളങ്ങളും കാലവര്‍ഷവും തുലാവര്‍ഷവുമെല്ലാമുള്ള ഈ കൊച്ചുകേരളത്തില്‍ കുടിവെള്ളത്തിന് രൂക്ഷമായ ക്ഷാമം! കുടിക്കാന്‍ വെള്ളമില്ലാതെ ആളുകളുടെ തൊണ്ട വരളുന്നു. ശുദ്ധജലം കിട്ടാതെ പുഴകളില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. വയലുകള്‍ വെള്ളമില്ലാതെ വരണ്ടുണങ്ങി വിണ്ടുകീറുന്നു. വയലുകളിലും നാട്ടിന്‍പുറങ്ങളിലും കണ്ടുവന്നിരുന്ന പക്ഷികളെല്ലാം എവിടേക്കോ പറന്നകന്നു. ഇതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ.
എഴുത്തുകാരന്റെ ഡയറി – ഉത്സവക്കച്ചവടവും കച്ചവടോത്സവങ്ങളും
ഇത് ഉത്സവമാസമാണ്. അമ്പലപ്പറമ്പിലേക്ക് ഒന്ന് ചെല്ലൂ. കച്ചവടവും ഉത്സവങ്ങളും തമ്മില്‍ പണ്ടുപണ്ടേ ബന്ധമുണ്ട്. ലോകത്തിന്റെ ഏതുഭാഗത്തും എല്ലാക്കാലത്തും നടന്നിരുന്ന ഉത്സവങ്ങളുടെ ഒരു ഭാഗമായി കച്ചവടങ്ങള്‍ നടന്നിരുന്നുതാനും. അത് നാടിന്റെ സാംസ്‌കാരികത്തനിമയുടെ ഭാഗമായി അന്ന് മാറുകയും ചെയ്തിരുന്നു.ഞങ്ങളുടെ നാട്ടിലെ ചെറുകിട ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും അക്കാലത്ത് പ്രത്യക്ഷപ്പെട്ടിരുന്ന ചെറുകിട കച്ചവടക്കാരെ അന്ന് ഞങ്ങള്‍ വിചിത്രജീവികളായാണ് കണ്ടിരുന്നത്. അതുവരെ നാട്ടില്‍ കാണാതിരുന്ന ഒരുകൂട്ടം ആളുകളാണ് അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും ചെറിയ ചെറിയ പന്തല്‍സ്റ്റാളുകള്‍ ഉണ്ടാക്കി കച്ചവടം ചെയ്തിരുന്നത്. നാട്ടിന്‍പുറത്ത് സാധാരണകിട്ടാത്ത വളകള്‍, മാലകള്‍, ഓട്ടുപാത്രങ്ങള്‍, വെള്ളിയാഭരണങ്ങള്‍, അടുക്കളപ്പാത്രങ്ങള്‍ എന്നിവ പ്രത്യേകം പ്രത്യേകം സ്റ്റാളുകളില്‍ അന്ന് വില്‍ക്കുമായിരുന്നു. ഈന്തപ്പഴംപോലുള്ള ചില അന്യനാട് ഫലങ്ങളും ആഹാരസാധനങ്ങളും അന്നൊക്കെ ഉത്സവപ്പറമ്പില്‍ നിന്ന് മാത്രമാണ് കിട്ടുക. ഒരു ഭാഗത്ത് ഉത്സവമേളം മുറുകുമ്പോള്‍ മറുഭാഗത്ത് കച്ചവടവും നന്നായി മിനുങ്ങിയിരുന്നു. കൗമാരപ്രായക്കാര്‍ മാത്രമല്ല പ്രായമേറിയവരും ഇത്തരം കച്ചവട സ്റ്റാളുകളില്‍ നിന്ന് സാധനം വാങ്ങാന്‍ കാത്തു നിന്നിരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഉത്സവക്കച്ചവടങ്ങളെ ഞാന്‍ അവഗണിക്കുകയോ അനാദരിയ്ക്കുകയോ ചെയ്യുന്നില്ല.
ചില കാരണങ്ങള്‍ – റിവ്യൂ – അതേ കാരണത്താല്‍
ജീവജ് രവീന്ദ്രന്റെ അതെ കാരണത്താല്‍ എന്ന ചെറു ചിത്രം കണ്ടപ്പോള്‍ കേവലം ഒരു 10 മിനിട്ടും വളരെ ലളിതവുമായ സാങ്കേതിക വിദ്യ കൊണ്ട് ന്യൂ ജനറേഷന്‍ എന്ന് പേരിട്ടു വിളിക്കുന്ന നമുക്ക് മുന്നിലെറിയപ്പെടുന്ന ചോദ്യങ്ങളാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ആവിഷ്കാര സ്വാന്തന്ത്ര്യത്തിന്റെ പേരില്‍ സാമൂഹിക നീതിക്ക് നിലയ്ക്കാത്ത വിഷയങ്ങളും പാശ്ചാത്യ സംസ്കാര രീതികളും നമുക്കിടയില്‍ കുത്തി വച്ച് അതിനെയൊക്കെ നിസ്സാര പ്രണയ ലേഖന ലാഘവത്തില്‍ കാണുന്നവര്‍ക്കിടയില്‍ നിന്നും വ്യത്യസ്തമായി ജീവജും സംഘവും നമ്മെ വിസ്മയിപ്പിച്ചു. ഇന്നത്തെ യുവ തലമുറയുടെ ചിന്തകള്‍ക്കതിര് വെറും പ്രണയങ്ങളിലും വിനോദങ്ങളിലും ഒതുങ്ങുന്നില്ലെന്നതിനുള്ള വലിയൊരു ഉദാഹരണമാണ് ഈ ലഘു ചിത്രം. ഇവര്‍ തിരഞ്ഞെടുത്ത പ്രമേയം [...]
വെറുതെ ഈ മോഹങ്ങള്‍
ഒന്നിന് പിറകെ ഒന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന അഴിമതിക്കഥകള്‍ ഏതൊരു ഭാരതീയന്റെയും സാമാന്യ ബോധത്തെ ആലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ മാധ്യമങ്ങളുടെ വര്‍ദ്ദിച്ച ഇടപെടല്‍ ആകാം ചില കഥകളെങ്കിലും പുറത്തു വരാന്‍ കാരണം. എങ്ങനെയും പണമുണ്ടാക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ എല്ലാക്കാലത്തും മനുഷ്യര്‍ ചെയ്തിട്ടുണ്ട്. ആവുന്നിടത്തോളം ദൂരം ഓടി അതിര്‍ത്തി നിശ്ചയിച്ചു സ്ഥലം സ്വന്തമാക്കാന്‍ അനുവാദം കിട്ടിയ ഒരു വ്യക്തി ഓടി ഓടി ഒടുവില്‍ തളര്‍ന്നു വീണു മരിച്ച കഥയാണ് ഇക്കാലത്തെ അഴിമതിക്കഥകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത്. ആഗോള വത്കരണവും ഉപഭോക്ത സംസ്കാരവും അതു വഴി വേണ്ടുവോളം ജീവിത സുഖ സൗകര്യങ്ങള്‍ വിലക്ക് വാങ്ങാനും കഴിയുന്ന ഈക്കാലത്ത് എങ്ങനെയും പണമുണ്ടാക്കാന്‍ മനുഷ്യന്‍ ശ്രമിക്കുക സ്വാഭാവികമാണ്. എന്നാല്‍ ഇതിനായി വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നവരെ നിയന്ത്രിക്കുക എന്നത് സാമൂഹിക ബാധ്യതയാണ്.
കര്‍ത്താവെ ഞങ്ങളുടെ അച്ചായനെ കേസില്‍ നിന്നും രക്ഷിക്കേണമേ.. അമേന്‍
മെത്രാന്റെ കല്‍പ്പന വന്നിട്ടുണ്ട്. അടിയന്തര പ്രാര്‍ത്ഥനായോഗം വിളിച്ചു കൂട്ടണം…പാതിരി പള്ളി കൈക്കാരനെയും സെക്രട്ടറിയെയും മൊബൈലില്‍ വിളിച്ചറിയിച്ചു
.”എന്നതാ അച്ചാ കാരണം?പെട്ടന്ന് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞാല്‍ എങ്ങനാ??”
എന്റെ പൊന്നച്ചായോ എത്രയും വേഗം പത്തു പേരെ വിളിച്ചോണ്ട് വാ…ഉടനെ പ്രാര്‍ഥിക്കണം എന്നാണ് മെത്രാന്റെ കല്‍പ്പന…!!!പിന്നെ ഒരു കാര്യം…പ്രാര്‍ത്ഥനയ്ക്ക് സ്ത്രീകള്‍ വേണ്ട…ഇത് പുരുഷന്മാര്‍ മതി…കേസ് വേറെയ…അതാ…!!!
“ഓ എന്‍റെ പൊന്നച്ചോ…സ്ത്രീകളല്ലേ ഇതിനൊക്കെ വരുന്നത്…അവരില്ലാതെ എന്ത് പ്രാര്‍ത്ഥന…”
കൈക്കാരന്റെ ആവലാതി മനസിലാക്കിയ അച്ചന്‍ പറഞ്ഞു…
എന്തിനു പണിമുടക്കണം?
ഇന്ത്യയിലെ കേന്ദ്ര ട്രേഡ് യുനിയനുകള്‍ ഈ മാസം 20, 21 തീയതികളില്‍ 48 മണിക്കൂര്‍ ദേശിയ പണിമുടക്കതിനു ആഹ്വാനം ചെയ്തിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ തൊഴിലാളി സംഘടന ഉള്‍പ്പെടെ ഈ പണിമുടക്കില്‍ അണിനിരന്നു കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ജനകീയ പ്രതിരോധത്തിന് കക്ഷി രാഷ്ട്രീയ ഭേദം ഇല്ലാതെ ആക്കി മാറ്റിയിരിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് എന്നാണു വയ്പ്പ്. ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യം, അല്ലെങ്കില്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന ഭരണം എന്നര്‍ത്ഥം. ഓരോ പാവപ്പെട്ടവനെയും, ദുര്‍ബലനെയും മനസ്സില്‍ കണ്ടായിരിക്കണം ജനാധിപത്യ ഭരണകൂടം ഭരണം നിര്‍വഹിക്കേണ്ടത്. ഗാന്ധിജിയുടെ ഈ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നു ഈ ഉദാരീകരണ യുഗത്തില്‍.
യെസ് വിയെസ് ഈസ് റൈറ്റ് …
ബസന്തിനെ പറ്റി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല…!!!ഇപ്പോള്‍ വക്കീല്‍ പണിയും പണ്ട് നീതി പ്രസ്താവം നടത്തുന്ന ആളും ആയിരുന്നല്ലോ ടിയാന്‍.. എത്രയോ വര്‍ഷങ്ങള്‍ ന്യായാധിപനായി വര്‍ത്തിച്ചട്ടുള്ള ആളാണ് ടി കക്ഷി…എത്രയോ കൊല കൊമ്പന്മാരെ കണ്ടിരിക്കുന്നു…എന്നിട്ടും ഒരു ചാനെല്‍ പെണ്‍കുട്ടി മുന്‍പില്‍ വന്നു നിന്ന് വിവാദ വിഷയങ്ങളെ പറ്റി ചോദിച്ചപ്പോള്‍ അസംബന്ധം പുലമ്പി താനൊരു ‘പുലി’(എലി) യനന്നു വരുത്തിയതാണ്??? വക്കീലിന് ‘പുത്തി’ യില്ലേ? ചാനല്‍കാരി ഒളി കാമറ ഉപയോഗിച്ച് എന്ന ന്യായം പറഞ്ഞു ഒളിച്ചോടാനുള്ള ടി കക്ഷിയുടെ വാദം വിലപ്പോവില്ല. വന്നത് ചാനെല്‍കാരി എന്നരിഞ്ഞട്ടും വിട്ടു പറഞ്ഞത് മനപൂര്‍വമല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കരി ഓയില്‍ സംസ്കാരം – കെ എസ് യുകാരുടെതും മാധ്യമങ്ങളുടെതും
കെ എസ് യു ക്കാരെ ഇത്രയ്ക്കു വേണോ? സര്‍ക്കാര്‍ ജീവനക്കാരന്‍ ആയതു കൊണ്ട് റോഡില്‍ നില്‍ക്കുന്ന സര്‍വേക്കല്ലില്‍ കരി ഓയില്‍ വരി പൂശുന്നത് പോലെ ആകാമെന്ന കരുതിയത്??
ഇദേഹവും ഒരു മനുഷ്യ ജീവി തന്നെയാണ്. എന്താണ് ഇദ്ദേഹം ചെയ്ത തെറ്റ്? ഫീസ് കൂട്ടിയതു ഇങ്ങോരാണോ? ഭരിക്കുന്ന കക്ഷി തന്നെയല്ലേ ഇതെല്ലാം ചെയ്തത്? വളരെ ക്ഷമാപൂര്‍വ്വം സമരക്കാരെ കേട്ടിരുന്ന അന്യസംസ്ഥാനക്കാരനായ ഈ പാവത്തിനോട് ഇത്രയും ക്രൂരത വേണ്ടായിരുന്നു. കരി ഓയില്‍ പൂശേണ്ടിയിരുന്നത് മറ്റു ചിലരെ ആയിരുന്നു. അധികാരം തലയ്ക്കു പിടിച്ചു പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ബന്ധമില്ലാത്ത നാണംകെട്ട രാക്ഷ്ട്രീയ ജാതി കോമരങ്ങളെ തന്നെയല്ലേ?
സ്ത്രീ അമ്മയാണ് പെങ്ങളാണ് മകളാണ്.. വേശ്യയാണ് കൂട്ടികൊടുപ്പുകാരിയാണ്
സൂര്യനെല്ലിയിലേക്ക് ജനശ്രദ്ധ തിരിഞ്ഞതോടെ സ്ത്രീപീഡന വാര്‍ത്തകളുടെ സ്ഥാനം വീണ്ടും പത്രങ്ങളുടെ ഉള്‍പ്പെജില്‍ നിന്ന് ഒന്നാം പേജിലേക്ക് മാറിയിരിക്കുന്നു. അലക്കിത്തേച്ച വസ്ത്രവും നിത്യേനയുള്ള കുളിയും മാത്രമേ കേരളത്തില്‍ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അടയാളമായി അവശേഷിക്കുന്നുള്ളൂ. ഡല്‍ഹിയിലെയും സൂര്യനെല്ലിയിലെയും രാജ്യത്തെ ഒട്ടനവധി പെണ്‍കുട്ടികളുടെയും ‘മാനം’ മാനം മുട്ടെ ഉയരുന്ന ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കുന്നു, സ്ത്രീയുടെ ‘നാളെകള്‍’ ഉത്തരവാദിത്ത്വ ബോധമുള്ള ഓരോ പൌരനിലും ആധിയും ആശങ്കയും ഉളവാക്കുന്നു.
ബലാല്‍സംഗം സിന്താബാദ്
കേരളത്തിലും ഇന്ത്യയിലൊട്ടകെയും രാജ്യത്തിന്‍റെ പരമോന്നത നിയമനിര്‍മാണ സഭകള്‍, നീതിപീഠങ്ങള്‍തൊട്ട് നമ്മുടെ ഉള്‍നാടന്‍ ചായക്കടകളില്‍ വരെ ഒന്നൊന്നര മാസമായി നടന്നു കൊണ്ടിരുന്ന ചര്‍ച്ചകളും സംവാദങ്ങളും ഒരു വിധം കെട്ടടങ്ങി കഴിഞ്ഞിരിക്കുന്നു.