ബ്ലോഗന്‍ തിരുമേനീ മാപ്പ് തരൂ
സത്യത്തില്‍ എനിക്ക് സങ്കടം വരുന്നുണ്ട്. സങ്കടം സഹിക്കവയ്യാതെ ഞാന്‍ വല്ല കടും കയ്യും ചെയ്താല്‍ അതിനുത്തരവാദികള്‍ ഈ ബ്ലോഗ് സമൂഹമാകും. ഞാന്‍ നിയന്ത്രാധീതനായി ബ്ലോഗ് മീറ്റിനെ അപഹസിച്ച് കൊണ്ട് രണ്ടു പോസ്റ്റുകള്‍ ഇട്ടു !! അതിത്ര വലിയ അപരാധമായി ഒന്നും എനിക്ക് തോന്നുന്നില്ല. പരസ്പരം ചര്‍ച്ച ചെയ്തും ചൊറിഞ്ഞും തീര്‍ക്കാവുന്ന കാര്യമല്ലേ അതുള്ളൂ മാപ്പിളേ ! മാപ്പര്‍ഹിക്കാത്ത കാര്യമല്ലല്ലോ നിങ്ങള്‍ ചെയ്തത് എന്നൊക്കെ നിങ്ങള്‍ എന്നോട് പറയും എന്നറിയാം ! എങ്കിലും എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല !! ഈ കരച്ചില്‍ !!
പൊട്ടന്മാരുടെ മീറ്റും വൈദ്യന്മാരും
ഇക്കുറി എന്തോ ബ്ലോഗ് മാന്ദ്യം കൊണ്ടോ അതോ എണ്ണക്കുരുവിന്റെ ദൌര്‍ലഭ്യം കാരണമോ മീറ്റില്‍ പങ്കെടുത്ത ബ്ലോഗര്‍മാര്‍ ആരും കാര്യമായി പ്രതികരിച്ചു കണ്ടില്ല ! അല്ലെങ്കില്‍ തന്നെ ആശ്ചര്യമായത് എന്താകും കാണുവാന്‍ ഉള്ളത്, കുറെ വളിച്ച മുഖങ്ങള്‍ അല്ലാതെ !!
ആരെയും കുറ്റം പറയുന്നത് എനിക്കിഷ്ടമല്ലല്ലോ ! അങ്ങനെ കുറ്റം പറയാനും ഒക്കില്ലല്ലോ !! അടുത്ത ബുക്കര്‍ പ്രൈസ് കിട്ടുവാന്‍ ഇടയുള്ള രണ്ടു പുസ്തകങ്ങള്‍ അവിടെ പ്രസിദ്ധികരിച്ചു എന്ന വാര്‍ത്ത കേട്ടു !! അതില്‍ ഒന്നിലെ അവതാരിക എഴുതിയത് മലയാള ബ്ലോഗിന്റെ മുടി ചൂടാ മന്നന്‍ ആണത്രേ !! മലയാള ഭാക്ഷക്ക് ഇനി എന്ത് വേണം !! മലയാളത്തിന്റെ പിതാവ് അദ്ദേഹത്തിന്റെ വാഗ്‌ധോരണികള്‍ കേട്ട് കോരിത്തരിക്കട്ടെ !!
മലയാള ഭാഷയുടെ വളര്‍ച്ചക്കായുള്ള ബൂലോകത്തിന്റെ പരിശ്രമം ശ്ലാഘനീയം: എം ടി
സാഹിത്യ ചര്‍ച്ചകളും , ശ്രുതി ഒരുക്കിയ എം ടീ കൃതികളെ ആസ്പദമാക്കിയുള്ള കലാവിരുന്നും ചേര്‍ന്ന് ഉത്സവമായി മാറിയ ഡറം ഗാലാ തീയേറ്ററിലെ സന്ധ്യയില്‍ ബൂലോകം പ്രതിനിധികളായ ഡോക്ടര്‍ ജയിംസ് െ്രെബറ്റും ഡോക്ടര്‍ അരുണ്‍ കൈമളും ചേര്‍ന്ന് ജ്ഞാനപീഠം ജേതാവ് ശ്രീ എം ടീ വാസുദേവന്‍ നായര്‍ക്കു ബൂലോകം സുവര്‍ണ്ണമുദ്രാ പുരസ്‌കാരം സമര്‍പ്പിച്ചു . സാഹിത്യം തൊഴിലായി സ്വീകരിക്കാത്തവരും ലോകവ്യാപകമായി വിവിധ തുറകളില്‍ ജോലി ചെയ്യുന്നവരുമായ പ്രൊഫഷണലുകള്‍ ആണ് ഇന്ന് പ്രധാനമായും മലയാള സാഹിത്യത്തിനെ വായനയിലൂടെയും എഴുത്തിലൂടെയും പരിപോഷിപ്പിക്കുന്നതെന്നു [...]
ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്കാരം എം ടിക്ക് സമ്മാനിച്ചു
മലയാളം ഓണ്‍ലൈന്‍ രംഗത്തെ മീഡിയകളിലെ കരുത്തുറ്റ പ്രസ്ഥാനവും ലോകവ്യാപകമായി മൂവായിരത്തോളം ഓണ്‍ലൈന്‍ എഴുത്തുകാരുടെ കൂട്ടായ്മയുമായ ബൂലോകം.കോം, മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ ബൂലോകം സുവര്‍ണ്ണമുദ്ര പുരസ്‌കാരം മലയാള സാഹിത്യത്തിലെ കുലപതി ശ്രീ എം ടി വാസുദേവന്‍നായര്‍ക്ക് സമ്മാനിച്ചു. വടക്കന്‍ ഇംഗ്ലണ്ടിലെ ഡറം ഗാലാ തീയേറ്ററില്‍ ശ്രുതി യുകെ ഒരുക്കിയ പ്രൗഢഗംഭീരമായ കലാസന്ധ്യയില്‍ വെച്ച് ബൂലോകത്തിന്റെ കരുത്തുറ്റ സാരഥികളായ ഡോ.ജെയിംസ് ബ്രൈറ്റ്, ഡോ.അരുണ്‍ കൈമള്‍ എന്നിവരില്‍ നിന്നും ശ്രീ എം ടി ബൂലോകം സുവര്‍ണ്ണ മുദ്ര പുരസ്‌കാരം ഏറ്റുവാങ്ങി.
സതേണ്‍ റയില്‍വേ ഫേസ്ബുക്കില്‍, ആദ്യ ആശംസ ബൂലോകത്തിന്റെത്
വന്‍കിട പൊതു മേഖലാ സ്ഥാപനങ്ങള്‍ സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുന്നതിനു ഉദാഹരണമായി സതേണ്‍ റയില്‍വേയും ഫേസ്ബുക്കില്‍ . ഈ പേജില്‍ കോടിക്കണക്കിനു വരുന്ന യാത്രികര്‍ക്ക് വേണ്ടി ആദ്യ ആശംസ അര്‍പ്പിച്ചത് ബൂലോകം.
കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം
Q – പ്രിയ കാപ്പിലാന്‍ , ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം വയ്ക്കാത്ത രാജാവായി ‘തോന്ന്യാശ്രമത്തില്‍ ‘ വാണ പ്രഗത്ഭ ബ്ലോഗ്ഗെറാണ് താങ്കള്‍ . താങ്കള്‍ ‘സൂപ്പെര്‍ സ്റ്റാര്‍ ബ്ലോഗ്ഗര്‍’ ആയി വിലസുന്ന കാലത്ത് താങ്കളുടെ ബ്ലോഗ്ഗില്‍ കമന്ടിട്ടും താങ്കളുടെ പുറം ചൊറിഞ്ഞും നടന്ന ചില ‘വാല്‍ട്യൂബുകള്‍ ‘ പില്‍ക്കാലത്ത് തങ്ങളാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ [...]
ശ്രുതി യു.കെ, എം.ടിയെ ആദരിക്കുന്നു, ബൂലോകം സുവര്‍ണ്ണ മുദ്ര സമ്മാനിക്കുന്നു.
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ശ്രീ. എം.ടി.വാസുദേവന്‍ നായരെ ആദരിക്കാന്‍ ശ്രുതി. യൂ.കെ വടക്കന്‍ ഇംഗ്ലണ്ടിലെ ഡറം ഗാലാ തീയേറ്ററില്‍ ഏപ്രില്‍ ആറിന് ശനിയാഴ്ച ഒരുക്കുന്ന പ്രൗഢഗംഭീരമായ കലാസന്ധ്യയില്‍ അദ്ദേഹത്തിനു ബൂലോകം സുവര്‍ണ്ണമുദ്ര മുദ്ര പുരസ്‌കാരവും സമ്മാനിക്കുന്നു.
പൂക്കള്‍ക്കുമില്ലേ നാണോം മാനോം ?
പൂക്കള്‍ക്കുമില്ലേ നാണോം മാനോം ?
സാഹിത്യ അക്കാദമി അവാര്‍ഡ് പഠന ക്ലാസ്സില്‍
അവാര്‍ഡുദാന ചര്‍ച്ചകള്ക്കിടയിലാണ്
അബദ്ധത്തില്‍ ഞാന്‍
അവിടേക്ക് കയറി ചെന്നത് !
ബ്ലോഗിലെ കവികള്‍ക്ക്
അവാര്‍ഡുകള്‍ എങ്ങനെ നല്‍കാം എന്നതാണ് ചര്‍ച്ച !
ഹൊറര്‍ തീം ഫാഷന്‍ ഷോ
ന്യൂയോര്‍ക്ക് ഫാഷന്‍ ഷോയില്‍ “ദി ബ്ലോണ്ട്സ്” അവതരിപ്പിച്ച ഹൊറര്‍ തീമില്‍ ചെയ്ത ചില വസ്ത്രങ്ങളുടെ ചിത്രങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഹൊറര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഈ വസ്ത്രങ്ങള്‍ കാണികളുടെ ശ്രദ്ധ ആകര്‍ഷിച്ചു. രക്തം, കത്തികള്‍ തുടങ്ങിയവ വസ്ത്രങ്ങളില്‍ നിങ്ങള്ക്ക് കാണാം. ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ നിങ്ങള്ക്ക് ഇഷ്ടമാണോ?
ബൂലോകത്തോടൊപ്പമുള്ള കവി ഡി. വിനയചന്ദ്രന്റെ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ
കവി ഡി. വിനയചന്ദ്രന്‍ ഇന്ന് നമ്മോടോപ്പമില്ല. കാല്പനികതയുടെ ലോകത്തേക്ക് ആ മഹാകവി നമ്മുടെ മനസ്സില്‍ മറക്കാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച് കടന്നു പോയിരിക്കുന്നു. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ കുറെ നല്ല ഓര്‍മ്മകളാണ് ബൂലോകം.കോമിനും മലയാളത്തിലെ പ്രബുദ്ധരായ ബ്ലോഗ്ഗര്‍മാര്‍ക്കും സമ്മാനിക്കുക. 2010 ലെ ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ക്കുള്ള അവാര്‍ഡ് സമ്മാനിക്കുവാന്‍ ബൂലോകം സംഘടിപ്പിച്ച ബ്ലോഗ് മീറ്റില്‍ നമ്മുടെ എളിയ ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്ന ശ്രീ. വിനയചന്ദ്രന്റെ ചില ചിത്രങ്ങള്‍ ബൂലോകം പുറത്തു വിടുന്നു. ബ്ലോഗ്ഗര്‍മാര്‍ക്ക് അദ്ദേഹത്തെ കാണുവാനും അടുത്ത് പരിചയപ്പെടുവാനും ബൂലോകം.കോം സംഘടിപ്പിച്ച ആ പരിപാടി കൊണ്ട് സാധിച്ചു എന്ന് പറയുന്നതില്‍ ബൂലോകം ടീമിന് ചാരിതാര്‍ത്ഥ്യമുണ്ട്.
ബ്ലോഗര്‍ പ്രവാഹിനി നിങ്ങളോട് പറയുന്നത്
പ്രിയരെ
ബോഗര്‍ പ്രവാഹിനിയെ അറിയില്ലേ ?
പ്രവാഹിനി എന്ന ബ്ലോഗിലെ പ്രൊഫൈലില്‍ അവര്‍ ഇങ്ങനെ പറയുന്നു .
ഞാന്‍ പ്രീത.തിരുവനതപുരം ജില്ലയിലെ തോന്നയ്ക്കല്‍ കുടവൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ താമസിക്കുന്നു . എന്റെ വീട്ടില്‍ അച്ഛനും , അമ്മയും, ചേച്ചിയും ഉണ്ട്.ചേച്ചിടെ കല്യാണം കഴിഞ്ഞു എന്നെ കുറിച്ച് കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇവിടെ എഴുതുന്നു . എനിക്ക് നടക്കാന്‍ കഴിയില്ല . 12 വര്ഷമായി ഇങ്ങനെയായിട്ടു . പെട്ടെന്ന് നടന്നു കൊണ്ടിരിക്കുമ്പോള്‍ കാലുകള്‍ തളര്‍ന്നു പോയതാണ് . പരിശോധിച്ചപ്പോള്‍ നട്ടെല്ലില്‍ ടുമര്‍ വളരുകയാണ് എന്നും അത് ശസ്ത്രക്രിയ ചെയ്യണം എന്നും പറഞ്ഞു അങ്ങനെ 2001 ഫെബ്രുവരി 13 നു ശ്രീ ചിത്ര ആശുപത്രിയില്‍ ശസ്ത്ര ക്രിയ ചെയ്യുകയുീ ചെയ്തു.ഇപ്പോള്‍ ഞാന്‍ എണീറ്റ് ഇരിക്കും.ചെറിയ ഒരു സഹായം ഉണ്ട് എങ്കില്‍ വീല്‍ ചെയറില്‍ ഇറങ്ങി ഇരിക്കും. ഇപ്പോഴും ചികിത്സ ചെയ്യുന്നുണ്ട് . കൂടാതെ വീട്ടില്‍ ഇരുന്നു കൈ കൊണ്ട് മുത്ത് മാല . കമ്മല്‍ അങ്ങനെ ഉള്ള ക്രാഫ്റ്റ് വര്‍ക്ക് ഒക്കെ ചെയ്യും.ഏറ്റവും വലിയ വിഷമം വീട്ടില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ ഒരു വഴി ഇല്ല എന്നുള്ളതാണ് .ആ പ്രശ്‌നം ഇപ്പോള്‍ ഏകദേശം പരിഹരിക്കപ്പെട്ടു .എന്റെ സ്വപ്‌നങ്ങള്‍ ഒക്കെ ഒരു നാള്‍ പൂവണിയും എന്ന് ഞാന്‍ പ്രതിക്ഷിക്കുന്നു. സ്‌നേഹത്തോടെ പ്രീത കുടവൂര്‍ നിങ്ങളുടെ സഹായമുണ്ടെങ്കില്‍ വിജയത്തിലെത്തുമെന്ന ശുഭാപ്തി വിശ്വാസത്തോടെ
പ്രമുഖ ബ്ലോഗ്ഗര്‍ പുണ്യവാളന്‍ അന്തരിച്ചു; ആദരാഞ്ജലികളോടെ ബൂലോകം
പ്രമുഖ ബ്ലോഗ്ഗറും ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ മത്സരാര്‍ഥിയുമായിരുന്ന ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗിന്റെ ഉടമ പുണ്യവാളന്‍ എന്ന ബ്ലോഗ്ഗര്‍ ഷിനു അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയസംബന്ധമായ അസുഖം കാരണമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത വ്യസനത്തോടെയാണ് ബൂലോകം കേട്ടത്.
ന്യൂ മീഡിയ അവാര്‍ഡ് മറുനാടനും വള്ളിക്കുന്നും നേടി; നീസ വെള്ളൂരിന് മരണാനന്തര ബഹുമതി
കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിളിന്റെ (ദുബായ് വായനക്കൂട്ടം) സഹൃദയ ന്യൂ മീഡിയ അവാര്‍ഡിന് ബ്ലോഗുകള്‍ ഉള്‍പ്പടെ മലയാളത്തിലെ പത്തു വെബ്സൈറ്റുകള്‍ അര്‍ഹരായി. മറുനാടന്‍ മലയാളി, പ്രവാസ ലോകം, ഡൂള്‍ ന്യൂസ് എന്നീ ന്യൂസ് പോര്‍ട്ടലുകളും, വായനാമുറി, സൈനോക്കുലര്‍, മൈ ചിപ്പി, വള്ളിക്കുന്ന്.കോം എന്നീ ബ്ലോഗുകള്‍ക്കുമാണ് മറ്റ് അവാര്‍ഡുകള്‍ . ദിവസങ്ങള്‍ക്ക് മുന്‍പ് ബൂലോകം.കോം നടത്തിയ വെബ് റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനം നേടിയ മറുനാടന് ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം അവാര്‍ഡാണ്. വള്ളിക്കുന്ന്.കോമിലൂടെ മലയാളം ബ്ലോഗിങ്ങിനെ അതിന്റെ ഉന്നതിയിലെത്തിച്ച ബഷീര്‍ വള്ളിക്കുന്നിന് ഈ അവാര്‍ഡ് അര്‍ഹിക്കുന്ന അംഗീകാരമായി മാറി. രണ്ടായിരത്തി പത്തില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ മികച്ച ബ്ലോഗര്‍ക്കുള്ള ബൂലോകം.കോം സൂപ്പര്‍ ബ്ലോഗര്‍ പുരസ്‌കാരത്തിലൂടെയാണ് വള്ളിക്കുന്ന് ശ്രദ്ധേയനാവുന്നത്
കടുത്ത വെല്ലുവിളി അതിജീവിച്ചു മോഹന്‍ലാല്‍ ഇന്റര്‍നെറ്റിലെ സൂപ്പര്‍ സ്റ്റാര്‍
ഇരുപതിനായിരത്തോളം പേര്‍ പങ്കെടുത്ത ഇന്റര്‍നെറ്റ് ചരിത്രത്തില്‍ ആദ്യമായി നടത്തപ്പെട്ട ഓണ്‍ലൈന്‍ ഫിലിം വോട്ടെടുപ്പ് മത്സരത്തിന്റെ ഫല പ്രഖ്യാപനം ഇവിടെ നടത്തുന്നു. ബൂലോകം ഇന്റര്‍നെറ്റ് ഫിലിം അവാര്‍ഡ്സ് 2012 അഥവാ BIFA 2012 എന്ന പേരിലായിരുന്നു ബൂലോകം അതിന്റെ വായനക്കാര്‍ക്കും ഫേസ് ബുക്ക് ഉപയോക്താക്കള്‍ക്കും ഇടയില്‍ ഏറ്റവും നല്ല നടനെയും ചിത്രത്തെയും സംവിധായകനെയും കണ്ടെത്തുവാനുള്ള വോട്ടെടുപ്പ് നടത്തിയത്.
ജോയ് കുളനട സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012, ജയന്‍ ഏവൂര്‍ റണ്ണര്‍ അപ്പ്
മലയാളത്തിലെ ഇരുപത്തി അയ്യായിരത്തില്‍ പരം കലാസ്നേഹികള്‍ ആഘോഷമായി കൊണ്ടാടിയ, കലയുടെയും അക്ഷരങ്ങളുടെയും ഇന്റെര്‍നെറ്റിലെ വര്‍ണ്ണോത്സവമായ ബൂലോകം സൂപ്പര്‍ ബ്ലോഗ്ഗര്‍ തെരഞ്ഞെടുപ്പില്‍ എതിരാളികളെ കാതങ്ങള്‍ക്കു പിന്നിലാക്കിക്കൊണ്ട് പ്രശസ്ത കാര്ട്ടൂണിസ്റ്റ് ജോയ് കുളനട വിജയതിലകമണിഞ്ഞു. ഫസ്റ്റ് റണ്ണര്‍ അപ്പ് ആയത് ജയന്‍ ദാമോദരന്‍ [ജയന്‍ ഏവൂര്‍ ].
25001 രൂപ ക്യാഷ് അവാര്‍ഡ് സൂപ്പര്‍ ബ്ലോഗര്‍ വിജയിക്ക്
പ്രിന്റു മാധ്യമങ്ങളെ ജനങ്ങള്‍ കൂട്ടത്തോടെ കയ്യൊഴിയുകയും വായനക്കാര്‍ കൂട്ടത്തോടെ ഓണ്‍ലൈനില്‍ ചേക്കേറുകയും ചെയ്യുന്ന ഒരു കാലത്താണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. ഓണ്‍ ലൈന്‍ എഴുത്തുകാരാണ് ഇന്ന് നാട് വാഴുന്നത്. ബൂലോകത്തിന്റെ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡിന്റെ പ്രാധാന്യം കൂടുന്നതും അതുകൊണ്ട് തന്നെയാണ്. ലോകത്തില്‍ ഇന്ന് ഇങ്ങിനെ ഒരു അവാര്‍ഡുണ്ടോ എന്നറിയില്ല. ഇല്ല എന്ന് തോന്നുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നടന്നു വരുന്ന ഈ അവാര്‍ഡില്‍ ഈ വര്ഷം എല്ലാ ഓണ്‍ലൈന്‍ എഴുത്തുകാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് എന്ന പേര് നില നിര്‍ത്തിക്കൊണ്ട് തന്നെ ഫേസ്ബുക്ക് , മറ്റു വെബ് സൈറ്റുകളിലെ എഴുത്തുകാര്‍, കാര്‍ട്ടൂണിസ്റുകള്‍ തുടങ്ങി മലയാളത്തില്‍ ഇന്ന് ആക്ടീവ് ആയുള്ള ഏതാണ്ട് എല്ലാ പ്രമുഖരും ഈ വര്ഷം സൂപ്പര്‍ ബ്ലോഗറില്‍ മാറ്റുരക്കുന്നുണ്ട് .
സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012: വോട്ടിംഗ് ആരംഭിക്കുന്നു
2012-ലെ മികച്ച മലയാളം ബ്ലോഗ്ഗറെ കണ്ടെത്തുവാനുള്ള സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012 മത്സരത്തിന്റെ വോട്ടിംഗ് ഇവിടെ ആരംഭിക്കുന്നു. ആദ്യവട്ടം നോമിനേറ്റു ചെയ്യപ്പെട്ട ഇരുനൂറില്‍പ്പരം ഈ -എഴുത്തുകാരില്‍ നിന്നും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് കണ്ടെത്തിയവരെ ഉള്‍പ്പെടുത്തിയാണ് ഈ വോട്ടിംഗ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ ഈ വര്‍ഷത്തെ ഈ-രചനകള്‍ മാത്രം ആണ് തെരഞ്ഞെടുപ്പ് എന്ന് പ്രത്യേകം അറിയിച്ചു കൊള്ളട്ടെ. വോട്ടിങ്ങിനായി തെരഞ്ഞെടുക്കപ്പെട്ട ഈ – എഴുത്തുകാരുടെ പേര് വിവരങ്ങളും, അവര്‍ കൈകാര്യം ചെയ്യുന്ന മേഖലകളും ഉള്‍പ്പെടെയുള്ള ഒരു പോസ്റ്റ് നമ്മള്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നത് എല്ല്വാവരും വായിച്ചു കാണുമല്ലോ.
സൂപ്പര്‍ ബ്ലോഗ്ഗര്‍ 2012 ഫൈനല്‍ ലിസ്റ്റ്
ഈ വര്‍ഷത്തെ സൂപ്പര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിന് ആദ്യവട്ടം നോമിനേറ്റു ചെയ്യപ്പെട്ട ഇരുനൂറില്‍പ്പരം ഈ -എഴുത്തുകാരില്‍ നിന്നും ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ബൂലോകം എഡിറ്റോറിയല്‍ ബോര്‍ഡ് ആദ്യവട്ട വോട്ടിങ്ങിനു അര്‍ഹരായവരെ കണ്ടെത്തിയിരിക്കുന്നു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എഴുത്തുകാരുടെ ഈ വര്‍ഷത്തെ ഈ-രചനകള്‍ ചുരുങ്ങിയ സമയം കൊണ്ട് പരിശോധിക്കുക എന്നത് ശ്രമകരമായ ഒരു ഉദ്യമം ആയിരുന്നു എങ്കിലും, എല്ലാവരുടെ രചനകളിലും എത്തിപ്പെടാന്‍ ആയിട്ടുണ്ട് എന്നത് ഒരു നേട്ടം തന്നെ ആണ്. പല എഴുത്തുകാരും തങ്ങളുടെ ബ്ലോഗിനുപരിയായി ഫേസ്ബുക്ക്, മലയാളം വെബ്‌സൈറ്റുകള്‍, ഗ്രൂപ്പ് ബ്ലോഗുകള്‍ എന്നിവയില്‍ നടത്തിയ രചനകളും പരിശോധിച്ച ശേഷമാണ് ആദ്യവട്ട വോട്ടിംഗ് ലിസ്റ്റ് തയ്യാറാക്കിയത്.
ബൂലോകം ഇന്റര്‍നെറ്റ് ഫിലിം അവാര്‍ഡ് -BIFA 2012 – വോട്ടിംഗ് ആരംഭിക്കുന്നു
മലയാളം സിനിമ അവാര്‍ഡ് ചരിത്രത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വോട്ടിംഗ് മല്‍സരം ഇവിടെ ആരംഭിക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി ബൂലോകം സംഘടിപ്പിച്ചു വരുന്ന ബൂലോകം അവാര്‍ഡുകളുടെ ഭാഗമായി തന്നെയാണ് ഇതും സംഘടിപ്പിക്കുന്നത്. 2012-ല്‍ സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ തിളങ്ങിയ പ്രതിഭകളെയും ചിത്രങ്ങളെയും കണ്ടെത്തുവാനായാണ് ‘ബൂലോകം ഇന്റര്‍നെറ്റ് ഫിലിം അവാര്‍ഡ്’ അഥവാ BIFA 2012 എന്ന പേരിലുള്ള ഈ ഓണ്‍ലൈന്‍ വോട്ടെടുപ്പ്. 2012-ലെ ഏറ്റവും നല്ല സിനിമ / നടന്‍ / സംവിധായകന്‍ എന്നിവ കണ്ടെത്തുവാനാണ് ഈ മല്‍സരം.
തുല്യത പുലര്‍ത്തുന്ന ബൂലോകം; നല്ലത് മാത്രമുള്ള ബൂലോകം
ബൂലോകം ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്ക് അതീതവും, ലോകത്തുള്ള എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ പരിഗണ കല്‍പ്പിക്കുന്നതുമായ ഒരു ജനകീയ പ്രസ്ഥാനമാണ്. തുല്യാവകാശവും തുല്യാവസരവും മുഖമുദ്രയാക്കി മുന്നേറുന്ന ഈ ജനകീയ പ്രസ്ഥാനം ഈ-എഴുത്തുകാരാലും, വായനക്കാരാലും വളര്‍ത്തപ്പെട്ട ഒരു പ്രസ്ഥാനമാണ്. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-രാഷ്ട്രീയ-തൊഴില്‍- വിശ്വാസഭേദമെന്യേ ഗുണനിലവാരമുള്ള രചനകള്‍ പ്രസിദ്ധീകരിക്കുക വഴി ഈ-എഴുത്തുകാര്‍ക്ക് അവരവരുടെ രചനകള്‍ അനേകായിരം വായനക്കാരില്‍ എത്തിക്കാനുള്ള ഒരു പ്ലാറ്റ്ഫോം എന്ന നിലയിലും, വായനക്കാര്‍ക്ക് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന എന്റര്‍ടെയിന്‍മെന്‍റ് എന്ന നിലയിലും ബൂലോകം ഇന്ന് മലയാളത്തില്‍ അതുല്യമായ ഒരു സ്ഥാനം കൈവരിച്ചിട്ടുണ്ട്.
ബൂലോകം ഇന്റര്‍നെറ്റ് ഫിലിം അവാര്‍ഡ് -BIFA 2012 – നോമിനേഷന്‍ ലിസ്റ്റ്
2012-ല്‍ സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ തിളങ്ങിയ പ്രതിഭകളെയും ചിത്രങ്ങളെയും കണ്ടെത്തുവാനായി ‘ബൂലോകം ഇന്റര്‍നെറ്റ് ഫിലിം അവാര്‍ഡ്’ അഥവാ BIFA 2012 എന്ന പേരിലുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പിന്റെ ആദ്യവട്ട നോമിനേഷന്‍ പട്ടിക പുറത്തു വിടുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇതിനായി ബൂലോകം അതിന്റെ സിനിമാ ആസ്വാദകരായ പ്രബുദ്ധരായ വായനക്കാരില്‍ നിന്നും നോമിനേഷന്‍ ക്ഷണിച്ചതിനു ശേഷം വന്‍ പ്രതികരണങ്ങള്‍ ആയിരുന്നു കമന്റ് ബോക്സ് വഴിയും ഇമെയില്‍ വഴിയും ഫേസ്ബുക്ക് വഴിയും ലഭിച്ചിരുന്നത്. അങ്ങിനെ ലഭിച്ച നോമിനേഷനുകള്‍ ക്രോഡീകരിച്ച് ബൂലോകം ആദ്യവട്ട നോമിനേഷന്‍ ലിസ്റ്റായി ബൂലോകം ഇവിടെ പ്രഖ്യാപിക്കുകയാണ്.
വെബ്സൈറ്റ് റാങ്കിംഗ് 2012 ലിസ്റ്റ്
മലയാളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന മലയാളം വെബ്സൈറ്റുകളുടെ റാങ്കിംഗ് ലിസ്റ്റ് താഴെ കൊടുക്കുന്നു. നോമിനേഷനായി ലഭിച്ചവയാണ് ഇതില്‍ ഭൂരിഭാഗവും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും സൈറ്റ് ഈ ലിസ്റ്റില്‍ ചേര്‍ക്കുവാന്‍ വിട്ടുപോയെങ്കില്‍ അത് ചേര്‍ക്കുവാനുള്ള അവസരം ഇനിയും ഉണ്ട്. ഒരു കമന്റായോ മെയില്‍ മുഖാന്തിരമോ ആ വിവരം ഉടനെ തന്നെ അറിയിക്കുക. ഫൈനല്‍ വോട്ടിങ്ങില്‍ അവ കൂടി ചേര്‍ക്കുന്നതായിരിക്കും.
സൂപ്പര്‍ബ്ലോഗ്ഗര്‍ 2012: ആദ്യവട്ട നോമിനേഷനുകള്‍ ഇവിടെ കാണുക
മലയാള ഈ-എഴുത്ത് രംഗത്തെ ‘ജ്ഞാനപീഠം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബൂലോകം സൂപ്പെര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിനുള്ള ആദ്യവട്ടപട്ടിക പുറത്തുവിടുന്നു. ഒരു മാസത്തോളം നീളുന്ന വോട്ടെടുപ്പ് മാമാങ്കത്തിനൊടുവില്‍ ഈ വര്‍ഷത്തെ മലയാള ഈ-എഴുത്ത് രാജാവിനെ / രാജ്ഞിയെ; പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ കിരീടം ചൂടിക്കുവാന്‍ ലക്ഷക്കണക്കിന് വരുന്ന മലയാളം ഇന്റര്‍നെറ്റ് വായനക്കാര്‍ ഈ ഉത്സവക്കാലത്തും ഉത്സാഹഭരിതര്‍ ആണെന്നുള്ളതിനു തെളിവായി പ്രഗല്‍ഭബ്ലോഗ്ഗര്‍മാര്‍, ഫേസ്ബുക്ക് എഴുത്ത്-വരകാര്‍, ഈ-മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നൂറ്റി അന്‍പതോളം പേരാണ് ആദ്യഘട്ടവോട്ടെടുപ്പിനുള്ള പട്ടികയിലേക്ക് വായനക്കാരാല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ബൂലോകം.കോമിനു പുറത്തുനിന്നുമുള്ള എഴുത്തുകാരെയും കൂടി പരിഗണിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നൊരു പ്രത്യേകതയുമുണ്ട്.
ഒരു ബൂലോകം വായനക്കാരന്റെ പേറ്റു നോവ്
ഒരു നല്ല ബ്ലോഗോ പോസ്ടോ വായിച്ചു കഴിഞ്ഞല്‍ കുറെ നേരത്തിനു ഭയങ്കര അസ്കിതയാണ്,
അതായതു വെള്ളം കുടിക്കാതെ വിഴുങ്ങിയ അരിയുണ്ട നെഞ്ഞിനകത്തു കുടുങ്ങിയ ഫീലിംഗ്………
നിങ്ങള്‍ക്കും അങ്ങനെ തോന്നാറുണ്ടോ……..?
എനിക്കും എഴുതണം…. അത് നാലാള് വായിക്കണം… “അത് അങ്ങനെയല്ല ഇങ്ങനെ വേണമായിരുന്നെന്നു”എന്ന് ഒരാളെങ്കിലും പറയണം……
അതൊരു തെറ്റാണോ..? അല്ല നിങ്ങള് തന്നെ പറ അതൊരു തെറ്റാണോ..?
വെബ് സൈറ്റ് റാങ്കിംഗ്; മലയാളത്തില്‍ ആദ്യമായി.
മലയാളത്തില്‍ അനേകം വെബ് പോര്‍ട്ടലുകള്‍ ഇന്നുണ്ട്. നമ്മുടെ പത്ര മുത്തശ്ശിമാരും ടെലിവിഷന്‍ ചാനലുകളും ഒക്കെ തങ്ങളുടേതായ വെബ് സൈറ്റുകള്‍ ഉണ്ടാക്കി ആളുകളെ പിടിച്ചിരുത്തുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. ഇവയെ നമുക്ക് ജനസമ്മതിയുടെ അടിസ്ഥാനത്തില്‍ എങ്ങിനെ ഗ്രേഡ് ചെയ്യാം എന്നത് ഒരു ശ്രമകരമായ പണി തന്നെ ആയിരിക്കും. അതിനായി വ്യക്തമായ ചില രീതികള്‍ ഉണ്ടെങ്കിലും ഒന്നും അത്ര കുറ്റ രഹിതമാണെന്ന് തോന്നുന്നില്ല.
ബ്ലോഗര്‍ക്കാണോ സൂപ്പര്‍ ബ്ലോഗര്‍?
ഇന്ന് ബ്ലോഗെഴുത്ത്, ഫേസ്‌ബുക്കിലെ എഴുത്ത്, അല്ലെങ്കില്‍ വെബ്സൈറ്റുകളിലെ എഴുത്ത് എന്നിങ്ങനെയൊന്നും എഴുത്തുകളെ തരംതിരിച്ചു കാണുന്ന രീതികളും ശരിയായ നടപടികള്‍ അല്ല. അതിനാല്‍ സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ബ്ലോഗ് സ്പോട്ടില്‍ എഴുതുന്നവര്‍ക്ക് മാത്രം കിട്ടുന്ന ഒരു സംഗതി അല്ല എന്ന വസ്തുത എല്ലാ മാന്യ വായനക്കാരെയും സ്നേഹപൂര്‍വ്വം അറിയിക്കട്ടെ.
ബൂലോകം വെബ്സൈറ്റ് – ബ്ലോഗ് അവാര്‍ഡുകള്‍
ഗൂഗിളിനെയും, ഫേസ്ബുക്കിനെയും, എം എസ് എന്നിനെയും നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും അതിലൊക്കെ അല്‍പ്പാല്‍പ്പം അടിമത്തം ബാധിച്ചവരും ആകാം. എന്നാല്‍ ലോകമാസകലം ഇ-എഴുത്തു മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുകയും, അച്ചടി മാധ്യമങ്ങള്‍ പാട്ടുപെട്ടി മടക്കുകയും ചെയ്യുമ്പോള്‍, മലയാളത്തിലും ഈ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ നിരീക്ഷിച്ചുവോ? തീര്‍ച്ചയായും ഇന്റെര്നെറ്റിന്‍റെയും മലയാളത്തിലെ സൈബര്‍എഴുത്തിന്റെയും ഒരു ഉപയോക്താവ് എന്ന നിലയിലും, ആസ്വാദകന്‍ [ആസ്വാദക] എന്ന നിലയിലും, വിമര്‍ശകന്‍ [വിമര്‍ശക]എന്ന നിലയിലും ഈ പ്രതിഭാസം നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാകണം. വിമര്‍ശകര്‍ എന്തൊക്കെ പറഞ്ഞാലും ലോകവ്യാപകമായി സൈബര്‍ എഴുത്തിനു പ്രചാരം വര്‍ദ്ധിക്കുകയും, അച്ചടി പിന്‍തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ; ഭാരതത്തിലെ പ്രാദേശിക ഭാഷാ സൈബര്‍എഴുത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളത്തില്‍; എഴുത്തിന്റെ മാറ്റുരയ്ക്കുന്ന സമവാക്യങ്ങള്‍ പൊളിച്ചടുക്കുന്ന ദൌത്യം ഏറ്റെടുക്കുവാന്‍ ബൂലോകം.കോം പോലെ യോഗ്യതയുള്ള ജനകീയമാധ്യമങ്ങള്‍ ഇന്ന് തുലോം വിരളമാണല്ലോ. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പത്രം, മാസിക തുടങ്ങിയ പദവികള്‍ ലഭിക്കാനായി ചിലര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ ലക്ഷക്കണക്കിന് കോപ്പികള്‍ അടിച്ചുകൂട്ടി പിറ്റേദിവസം കോട്ടയം ചന്തയില്‍ മീന്‍ പൊതിയാന്‍ തൂക്കികൊടുത്ത കഥ ഇന്നും പാണന്മാര്‍ പാടി നടക്കുന്നില്ലേ നമ്മുടെ നാട്ടില്‍ ? ആ പഴങ്കഥകള്‍ നസീറിന്റെയും ജയന്റെയും സീരിയസ് പടങ്ങള്‍ ഇന്ന് മിമിക്ക്രിയെക്കാളും നമ്മെ ചിരിപ്പിക്കുന്നതുപോലെ ഒരു വളിപ്പായി അവശേഷിപ്പിച്ചുകൊണ്ട് നമുക്ക് സൈബര്‍ എഴുത്തിന്റെ ഒരു പുതു യുഗത്തിന്റെ ആരംഭം ഇവിടെ കുറിക്കാം.
സന്തോഷവും സന്താപവും !!
007 ഒക്ള്‍ടോബറിലാണ് ബ്ലോഗ് എഴുതാന്‍ ആരംഭിച്ചത്. ഇപ്പോളതിനെ ബ്ലോഗെഴുത്ത് എന്ന് മാത്രമായി പറയാനാവില്ല, ഫേസ്ബുക്ക്, വെബ് പോര്‍ട്ടലുകള്‍ എന്നിങ്ങനെ ഓണ്‍ലൈനിലെ പലയിടങ്ങളിലും, വല്ലപ്പോഴുമൊക്കെ എഡിറ്റര്‍ കനിഞ്ഞാല്‍ അച്ചടിമഷി പുരളുന്ന ഇടങ്ങളിലുമൊക്കെ എഴുതാന്‍ സാധിക്കാറുണ്ട്.
ബൂലോകം അവാര്‍ഡുകള്‍ 2012
രണ്ടായിരത്തി ഒന്‍പതില്‍ ആണ് ബൂലോകം ആദ്യമായി അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി നടന്നുവരുന്ന സൂപ്പര്‍ ബ്ലോഗര്‍ അവാര്‍ഡ് ഓണ്‍ ലൈന്‍ എഴുത്തുകാര്‍ക്കായി കേരളത്തില്‍ നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട അവാര്‍ഡ് ആണ്. അത്യന്തം വാശിയേറിയ ഈ മത്സരങ്ങളില്‍ ആയിരക്കണക്കിന് വായനക്കാര്‍ എല്ലാ വര്‍ഷവും പങ്കെടുത്തുവരുന്നു. ഈ വര്‍ഷത്തെ അവാര്‍ഡുകളുടെ വിശദ വിവരങ്ങള്‍ താഴെ പറയുന്നു.