Arun Kaimal’s Cloumn

Arun Kaimal’s Column

 Arun Kaimal

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.

 Arun Kaimal

കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

കാപ്പിലാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗറുമായി അഭിമുഖം

Q – പ്രിയ കാപ്പിലാന്‍ , ഫേസ്ബുക്കും റ്റ്വിറ്ററും ജനകീയമാകുന്നതിനു മുന്‍പ്, മലയാളം ബ്ലോഗ്ഗില്‍ ഗ്രൂപ്പുകളിയും കുതികാല്‍ വെട്ടും അരങ്ങുവാഴുന്നതിനു മുന്‍പ്, അഞ്ചു വര്‍ഷത്തോളം ഈ മാദ്ധ്യമത്തിനെ ഒറ്റക്കെന്നതുപോലെ ചുമലിലേറ്റി, മലയാളം ബ്ലോഗ്ഗിലെ കിരീടം വയ്ക്കാത്ത രാജാവായി ‘തോന്ന്യാശ്രമത്തില്‍ ‘ വാണ പ്രഗത്ഭ ബ്ലോഗ്ഗെറാണ് താങ്കള്‍ . താങ്കള്‍ ‘സൂപ്പെര്‍ സ്റ്റാര്‍ ബ്ലോഗ്ഗര്‍’ ആയി വിലസുന്ന കാലത്ത് താങ്കളുടെ ബ്ലോഗ്ഗില്‍ കമന്ടിട്ടും താങ്കളുടെ പുറം ചൊറിഞ്ഞും നടന്ന ചില ‘വാല്‍ട്യൂബുകള്‍ ‘ പില്‍ക്കാലത്ത് തങ്ങളാണ് സൂപ്പര്‍ ബ്ലോഗ്ഗര്‍മാര്‍ [...]

 Arun Kaimal

ഫ്രോയീഡിയന്‍ തത്വശാസ്ത്രങ്ങളിലെ മാര്‍ക്‌സിയന്‍ സ്വാധീനം

ഫ്രോയീഡിയന്‍ തത്വശാസ്ത്രങ്ങളിലെ മാര്‍ക്‌സിയന്‍ സ്വാധീനം

കാള്‍ മാര്‍ക്‌സിന്റെ ദേഹവിയോഗത്തോടടുത്ത കാലഘട്ടത്തില്‍ യൂറോപ്പിന്റെ ബാഹ്യസ്വാധീനത്താലാവണം മാര്ക്‌സിസം ഒരു സാമൂഹ്യ നവോത്ഥാനപ്രസ്ഥാനം എന്ന നിലയില്‍ ലോകവ്യാപകമായി പ്രചാരം നേടിയത് . അതേ കാലഘട്ടത്തില്‍ ആന്തരികകര്‍മ്മങ്ങളുടെ വ്യാപാരങ്ങളെ സാരൂപ്യമായ ഒരു അവബോധമണ്ഡലത്തില്‍ ആവിഷ്‌കരിക്കുക എന്ന കര്‍മ്മയോഗത്തില്‍ പാശ്ചാത്യ ജ്ഞാനികളില്‍ അഗ്രഗണ്യനായത് സിഗ്മണ്ട് ഫ്രോയിഡ് ആണെന്ന വസ്തുത നിസ്തര്‍ക്കമാണ് . സാമ്യങ്ങളെക്കാളേറെ വിജാതീയതകളില്‍ ഐക്യം കണ്ടെത്തുന്ന ചിന്താസരണികള്‍ക്കുടമകള്‍ എന്ന് കരുതപ്പെടുന്ന ഈ മഹത്തുക്കളില്‍ പൂര്‍വസൂരിയുടെ സ്വാധീനം ഭൌതികവാദത്തിലൂടെ സമൂഹത്തിന്റെ ബാഹ്യവും ആന്തരികവുമായ ധാരകളില്‍ നിക്ഷിപ്തമാക്കപ്പെട്ടു; എന്നിരിക്കിലും ,ദ്വിതീയന് ലഭ്യമാകേണ്ടിയിരുന്ന പ്രാധാന്യം തത്വങ്ങളിലെ അമിത ഭൌതികതകൊണ്ട് നഷ്ടമായതായി കാണപ്പെട്ടിരുന്നു .

 Arun Kaimal

ഇതാവണം ബ്ലോഗ്‌ !

ഇതാവണം ബ്ലോഗ്‌ !

വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ.

 Arun Kaimal

ബ്ലോഗിനെ ഒലത്താന്‍ എന്തരിന്‌ അണ്ണാ സാഹിത്യ അക്കാഡമി ?

ബ്ലോഗിനെ ഒലത്താന്‍ എന്തരിന്‌ അണ്ണാ സാഹിത്യ അക്കാഡമി ?

ഈ വഴിയെ നീങ്ങുന്ന ബ്ലോഗ്ഗര്‍ സഹോദരങ്ങളോട് ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ . ഇന്ന് സോഷിയല്‍ മീഡിയക്കും അതിലെ എഴുത്തുകാര്‍ക്കും ലോകം എമ്പാടുമുള്ള വര്‍ദ്ധിച്ചു വരുന്ന അംഗീകാരം ഒരു അക്കാദമിയും ഭരണാധികാരികളും കല്‍പ്പിച്ചു കൊടുത്തതല്ല എന്ന അവബോധമാണ് നിങ്ങള്‍ക്കുണ്ടാകേണ്ടത് .

 Arun Kaimal

ഫേസ്ബുക്കിന്‍റെ വളര്‍ച്ചയില്‍ വരളുന്ന ബ്ലോഗുകള്‍

ഫേസ്ബുക്കിന്‍റെ വളര്‍ച്ചയില്‍ വരളുന്ന ബ്ലോഗുകള്‍

ബ്ലോഗുകളാകട്ടെ അല്പം കൂടി സങ്കുചിതമായ താല്‍പര്യങ്ങളില്‍ ഊന്നി പ്രവര്‍ത്തിക്കുന്നതും വ്യക്തിപരമായ ആശയ പ്രകാശത്തിനുതകുന്നതുമായ ഒരു സംഘം എഴുത്തുകാരായ വായനക്കാരുടെ ചെറു കമ്മ്യൂണിറ്റി എന്ന പരിവേഷത്തില്‍ നിന്നും പുറത്തു വരുന്നില്ല .വ്യത്യസ്തമായ എഴുത്ത് – വായനാ അഭിരുചികള്‍ ഉള്ള ഈ സംഘത്തിലെ അംഗങ്ങള്‍ ആന്തരികമായ ഒരു നിയമാവലിക്ക് വിധേയമായി അഭിപ്രായങ്ങളുടെ നിര്‍ബന്ധമായ ഒരു കൊടുക്കല്‍ -വാങ്ങല്‍ പ്രക്രിയക്ക് വിധേയമാകുന്നു . ഈ അലിഖിത നിയമങ്ങളുടെ പരിമിതിയില്‍ നിന്നുകൊണ്ട് തങ്ങള്‍ക്കു അറിവോ പരിചയമോ പോലുമില്ലാത്ത വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ നിര്‍ബന്ധിതരാകുന്ന എഴുത്തുകാര്‍ അധികകാലം കഴിയും മുന്‍പേ പ്രവചനകരമായ രീതിയില്‍ സ്ഥിരമായി ലഭിക്കുന്ന അഭിപ്രായങ്ങളില്‍ നിന്നും പ്രചോദനം ലഭിക്കുവാന്‍ കഴിയാത്ത ഒരു അവസ്ഥയിലേക്ക് [ ഹാബിച്ചുവേഷന്‍] എത്തിപ്പെടുകയും ആശയങ്ങളുടെ മുരടിപ്പ് ബാധിച്ചു പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി യാത്രയകുകയും ചെയ്യുന്നു .

 Arun Kaimal

ബോംബേ ജയശ്രീയുടെ ഓമനത്തിങ്കള്‍ ഇരയിമ്മന്‍തമ്പിക്ക് ഓസ്കാര്‍ സമ്മാനിക്കുമോ ?

ബോംബേ ജയശ്രീയുടെ ഓമനത്തിങ്കള്‍ ഇരയിമ്മന്‍തമ്പിക്ക് ഓസ്കാര്‍ സമ്മാനിക്കുമോ ?

ഇന്നാണ് ഓസ്കാര്‍ . സംഭവങ്ങള്‍ക്ക് ഒരു തീരുമാനം ഉണ്ടാകും. എല്ലാ തെക്കേ ഇന്ത്യക്കാരെയും പോലെ ബോംബേ ജയശ്രീക്ക് ഓസ്കാര്‍ കിട്ടണം എന്ന് തന്നെയാണ് എന്റെയും പ്രാര്‍ത്ഥന.

ബോംബെ ജയശ്രീ ഒരു അതുല്യ കലാകാരിയാണ്. എം.എസ്. സുബ്ബലക്ഷ്മിക്കു ശേഷം കര്‍ണാടക സംഗീതത്തെ അന്താരാഷ്ട്ര രംഗത്ത് നിലനിര്‍ത്തുന്നതില്‍ അവര്‍ക്ക് ഒരു വലിയ പങ്കുണ്ട്. ലൈഫ് ഓഫ് പൈ എന്ന സിനിമയിലെ താരാട്ട് കാല-ഭാഷാ ഭേദങ്ങളെന്യേ കുഞ്ഞുങ്ങളെ ശാന്തരാക്കാന്‍ പര്യാപ്തമെന്നതിലും തര്‍ക്കമില്ല.

 Arun Kaimal

3-D യില്‍ പ്രിന്റു ചെയ്ത മാന്ത്രിക കുഞ്ഞിക്കൈകള്‍

3-D യില്‍ പ്രിന്റു ചെയ്ത മാന്ത്രിക കുഞ്ഞിക്കൈകള്‍

രണ്ടു വയസ്സുകാരി എമ്മ ലവെല്‍ ആദ്യമായി അവളുടെ കുഞ്ഞിക്കൈകള്‍ ഉയര്‍ത്തി അമ്മയെ തൊട്ടു. ആര്‍ത്രോഗ്രൈപ്പൊസിസ് മള്‍ട്ടിപ്ലെക്സ് കണ്‍ജെനിറ്റ എന്ന ജന്മനാലുള്ള രോഗത്താല്‍ രണ്ടു വയസ്സുവരെ കൈ അനക്കാത്ത അവള്‍ക്കു 3Dയില്‍ പ്രിന്‍റു ചെയ്തെടുത്ത റോബോട്ടിക് കുഞ്ഞിക്കൈകള്‍ നല്‍കി അവളുടെ ജീവിതത്തിനു പുതിയ അര്‍ത്ഥം നല്‍കിയത് ദെലാവാരെയിലുള്ള ആല്‍ഫ്രെഡ് ഡ്യു പോണ്ട് ആശുപത്രിയിലെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും ആണ്. ഭാരം കുറഞ്ഞ ഒരു എക്സോ സ്കെലിട്ടന്‍ 3D യില്‍ പ്രിന്റു ചെയ്തു അവളുടെ ശരീരത്തോട് ചേര്‍ത്തു റോബോട്ടിക് ചലനങ്ങള്‍ കൊടുത്തപ്പോള്‍ അവള്‍ക്കു ആദ്യമായി കൈകൊണ്ടു ചിത്രം വരക്കാനും, ഭക്ഷണം കഴിക്കാനും, അമ്മയെ തൊടാനും സാധിച്ചു. ആഹ്ലാദം അടക്കാനാവാതെ അവളുടെ അമ്മ മെഗാന്‍ പറഞ്ഞു ‘എന്‍റെ കുഞ്ഞിന്റെ മാന്ത്രിക കൈകള്‍ ‘

 Arun Kaimal

ഡോക്ടര്‍മാരുടെ വളിപ്പുകള്‍

ഡോക്ടര്‍മാരുടെ വളിപ്പുകള്‍

രോഗി ഡോക്ടറോട് : സാര്‍ താങ്കള്‍ പറഞ്ഞത് എനിക്ക് ന്യൂമോണിയാ ആണെന്നല്ലേ . ഇതുപോലെ എന്റെ അയല്‍പക്കക്കാരനെ ന്യൂമോണിയാ ആണെന്നുപറഞ്ഞു ഒരു ഡോക്ടര്‍ ചികിത്സിച്ചു . പക്ഷെ അയാള്‍ക്ക്‌ ക്ഷയരോഗമായിരുന്നു .അങ്ങനെ അയാള്‍ മരിച്ചു പോയി .എനിക്കും അങ്ങനെയെങ്ങാനും സംഭവിക്കുമോ എന്നാണ് എന്റെ ഭയം
ഡോക്ടര്‍ : താന്‍ ധൈര്യമായിരിക്കൂ . എന്നെ തനിക്കു വിശ്വസിക്കാം .ഞാന്‍ ന്യൂമോണിയാ ആണെന്ന് പറഞ്ഞു ചികിത്സിച്ചവര്‍ എല്ലാവരും ന്യൂമോണിയാകൊണ്ട് തന്നെയാണ് മരിച്ചിട്ടുള്ളത് .

 Arun Kaimal

സൂപ്പര്‍ ബ്ലോഗര്‍ പീഡനം: ഒരു പുനര്‍ചിന്തനം

സൂപ്പര്‍ ബ്ലോഗര്‍ പീഡനം: ഒരു പുനര്‍ചിന്തനം

ബൂലോകം സൂപ്പര്‍ബ്ലോഗ്ഗര്‍ അവാര്‍ഡിന്റെ ഒരു താത്വികമായ അവലോകനമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. വിമര്‍ശകരും ബൂലോകവും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വോട്ടിംഗ് നിലവാരം കണ്ടപ്പോള്‍ അല്പം വിവരമുള്ളവര്‍ക്കെല്ലാം മനസ്സിലായിരിക്കും. പിന്നെ ഈ ലേഖകന്‍ ഇപ്പോള്‍ ഇവിടെ എഴുതുന്നത്‌ ബൂലോകം.കോമിന്റെ അഭിപ്രായം ആണെന്ന് തെറ്റിദ്ധരിച്ചു, ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ സ്വയം പീഡിപ്പിക്കുകയോ ബൂലോകത്തെയോ, ഈ കുറിപ്പെഴുതുന്ന വ്യക്തിയെയോ പീഡിപ്പിക്കുകയോ ചെയ്യരുത് എന്ന് താഴ്മയായി അപേക്ഷിക്കുന്നു.

 Arun Kaimal

ബലാല്‍സംഗക്കാരന്റെ മന:ശാസ്ത്രം

ബലാല്‍സംഗക്കാരന്റെ മന:ശാസ്ത്രം

ബലാല്‍സംഗത്തിന്റെ താത്വികമായ ഒരു അവലോകനമാണ് ഇപ്പോള്‍ ഫേസ്ബുക്കിലെ ബുദ്ധിജീവികള്‍ ഉദ്ദേശിക്കുന്നത്. ബലാത്സംഗവീരന്മാരും അല്പ്പവസ്ത്രധാരിണികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവരെ സ്റ്റാറ്റസ് അപ്‌ഡേറ്റ്കളിലൂടെ അവര്‍ കണ്ടെത്തിക്കഴിഞ്ഞു. ഇപ്പോഴത്തെ നമ്മുടെ നാട്ടിലെ സംഭവങ്ങള്‍ വീക്ഷിച്ചാല്‍ ‘ഒരു ഡീസന്റ് പാര്‍ട്ടിയെ തരത്തിന് കിട്ടിയാല്‍’ ഒന്ന് റേപ്പ് ചെയ്തുകളയാം എന്നതാണ് പുതിയ ട്രെന്‍ഡ് എന്ന് തോന്നുന്നു. ഇനി അത് നടന്നില്ലെങ്കില്‍ ഫേസ്ബുക്കില്‍ ഒരു റേപ്പ് അവലോകന സ്റ്റാറ്റസ് അപ്‌ഡേറ്റ് എങ്കിലും നിര്‍ബന്ധമാണ്. ഫേസ്ബുക്ക് പൊട്ടക്കുളങ്ങളിലെ ഫണീന്ദ്രന്‍മാരായ പുളവന്മാര്‍ക്കിടയില്‍ ഒരു ഉറുമ്പിനെപ്പോലും റേപ്പ് ചെയ്യുന്ന കാര്യം മനസ്സില്‍ പോലും ചിന്തിക്കാത്തവന്‍ മുതല്‍, അല്പവസ്ത്രധാരിണിയായ പെണ്ണിനെ എവിടെക്കണ്ടാലും റേപ്പ് ചെയ്യണം എന്ന് ആവശ്യപ്പെടുന്നവന്‍വരെ ആന്റിറേപ്പ് പ്രൊറേപ്പ് ആക്റ്റിവിസ്റ്റ് മോഡില്‍ വിലസുകയും സ്വന്തം പ്രൊഫൈലിനു റേപ്പ് അപ്‌ഡേറ്റ് വഴി പരമാവധി മൈലേജ് കൂട്ടുകയും ചെയ്യുമ്പോള്‍ ‘നാടോടുമ്പോള്‍ നടുവേ ഓടണം’ എന്നും ‘ചേരയെ തിന്നുന്ന നാട്ടിലെത്തുമ്പോള്‍ അതിന്റെ നടുമുറി തിന്നണം’ എന്നുമുള്ള പ്രമാണങ്ങള്‍ അനുസരിച്ചു ബലാത്സംഗത്തിന്റെ മനശാസ്ത്രം താത്വികമായിത്തന്നെ തന്നെ നമുക്ക് ഒന്ന് അവലോകനം ചെയ്യാം.

 Arun Kaimal

ബൂലോകം വെബ്സൈറ്റ് – ബ്ലോഗ്‌ അവാര്‍ഡുകള്‍

ബൂലോകം വെബ്സൈറ്റ് – ബ്ലോഗ്‌ അവാര്‍ഡുകള്‍

ഗൂഗിളിനെയും, ഫേസ്ബുക്കിനെയും, എം എസ് എന്നിനെയും നിങ്ങള്‍ക്കറിയാം. നമ്മില്‍ പലരും അതിലൊക്കെ അല്‍പ്പാല്‍പ്പം അടിമത്തം ബാധിച്ചവരും ആകാം. എന്നാല്‍ ലോകമാസകലം ഇ-എഴുത്തു മേല്‍ക്കോയ്മ നേടിക്കൊണ്ടിരിക്കുകയും, അച്ചടി മാധ്യമങ്ങള്‍ പാട്ടുപെട്ടി മടക്കുകയും ചെയ്യുമ്പോള്‍, മലയാളത്തിലും ഈ പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്നത് നിങ്ങള്‍ നിരീക്ഷിച്ചുവോ? തീര്‍ച്ചയായും ഇന്റെര്നെറ്റിന്‍റെയും മലയാളത്തിലെ സൈബര്‍എഴുത്തിന്റെയും ഒരു ഉപയോക്താവ് എന്ന നിലയിലും, ആസ്വാദകന്‍ [ആസ്വാദക] എന്ന നിലയിലും, വിമര്‍ശകന്‍ [വിമര്‍ശക]എന്ന നിലയിലും ഈ പ്രതിഭാസം നിങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടാകണം. വിമര്‍ശകര്‍ എന്തൊക്കെ പറഞ്ഞാലും ലോകവ്യാപകമായി സൈബര്‍ എഴുത്തിനു പ്രചാരം വര്‍ദ്ധിക്കുകയും, അച്ചടി പിന്‍തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥയില്‍ ; ഭാരതത്തിലെ പ്രാദേശിക ഭാഷാ സൈബര്‍എഴുത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന മലയാളത്തില്‍; എഴുത്തിന്റെ മാറ്റുരയ്ക്കുന്ന സമവാക്യങ്ങള്‍ പൊളിച്ചടുക്കുന്ന ദൌത്യം ഏറ്റെടുക്കുവാന്‍ ബൂലോകം.കോം പോലെ യോഗ്യതയുള്ള ജനകീയമാധ്യമങ്ങള്‍ ഇന്ന് തുലോം വിരളമാണല്ലോ. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പത്രം, മാസിക തുടങ്ങിയ പദവികള്‍ ലഭിക്കാനായി ചിലര്‍ തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ ലക്ഷക്കണക്കിന്‌ കോപ്പികള്‍ അടിച്ചുകൂട്ടി പിറ്റേദിവസം കോട്ടയം ചന്തയില്‍ മീന്‍ പൊതിയാന്‍ തൂക്കികൊടുത്ത കഥ ഇന്നും പാണന്മാര്‍ പാടി നടക്കുന്നില്ലേ നമ്മുടെ നാട്ടില്‍ ? ആ പഴങ്കഥകള്‍ നസീറിന്റെയും ജയന്റെയും സീരിയസ് പടങ്ങള്‍ ഇന്ന് മിമിക്ക്രിയെക്കാളും നമ്മെ ചിരിപ്പിക്കുന്നതുപോലെ ഒരു വളിപ്പായി അവശേഷിപ്പിച്ചുകൊണ്ട് നമുക്ക് സൈബര്‍ എഴുത്തിന്റെ ഒരു പുതു യുഗത്തിന്റെ ആരംഭം ഇവിടെ കുറിക്കാം.

 Arun Kaimal

ഫേസ്ബുക്കില്‍ യോഗി കയറി

ഫേസ്ബുക്കില്‍ യോഗി കയറി

ധ്യാനത്തില്‍ നിന്നുണര്‍ന്നു യോഗി ഇന്റര്‍നെറ്റിലേക്ക് നോക്കി. ധ്യാന ഭംഗം വരുത്തിയ മോസില്ല ഫയര്‍ ഫോക്സിനെ ഒരു വടി എടുത്തു അടിച്ചോടിച്ച ശേഷം ഫേസ് ബുക്കില്‍ ഒരു അക്കൗണ്ട്‌ തുടങ്ങി യോഗി തന്റെ പ്രോഫയിലിലേക്ക് പരകായപ്രവേശം നടത്തി. തനിക്കു ഫ്രണ്ട് ആയിക്കിട്ടിയ നാര്സിസ്സസ്സിന്റെ പ്രൊഫൈല്‍ യോഗി വെറുതെ നോക്കി.

 Arun Kaimal

ഫേസ്ബുക്കിലെ റൌഡികളെയും ഗുണ്ടകളെയും വേര്‍തിരിക്കണം

ഫേസ്ബുക്കിലെ റൌഡികളെയും ഗുണ്ടകളെയും വേര്‍തിരിക്കണം

ഫേസ്ബുക്കില്‍ അയ്യായിരം കൂട്ടുകാരും നൂറു കമന്‍റും ഇരുനൂറു ലൈക്കും ഉണ്ടെന്നുകരുതി ഞെളിയാന്‍ വരട്ടെ ! പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തുന്നത് ഫേസ്ബുക്കില്‍ എത്രത്തോളം സുഹൃത്തുക്കള്‍ നിങ്ങള്ക്ക് കൂടുന്നോ, അത്രത്തോളം നിങ്ങള്‍ ഒരു ‘സോഷ്യലി ഡിസ്റപ്ടീവ് നാര്‍സിസിസ്റ്റ് (പച്ചമലയാളത്തില്‍ സാമൂഹ്യ വിരുദ്ധനായ നാറി) ആണെന്നാണ്. നമ്മുടെ അഭിമാനമായ കേരള സര്‍ക്കാര്‍ ഗുണ്ടകളെയും റൌഡികളെയും വേര്‍തിരിക്കുന്ന നിയമം കൊണ്ട് വരുകയും, നമ്മുടെ ജീവന്‍ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതി പറഞ്ഞതനുസ്സരിച്ചു ഐ ടി നിയമം ഭേദഗതി ചെയ്തു ഫേസ് ബുക്കില്‍ അര്‍മാദിക്കാന്‍ നമുക്ക് അവസരം തരുകയും ചെയ്യുന്നതിനാല്‍ നാം എല്ലാം ഇന്ന് വിജ്രുംഭിതര്‍ ആണല്ലോ.

 Arun Kaimal

സായിപ്പിന് വേണ്ടി ചില മലയാളം പഴഞ്ചൊല്ലുകള്‍

സായിപ്പിന് വേണ്ടി ചില മലയാളം പഴഞ്ചൊല്ലുകള്‍

സായിപ്പന്മാരുടെ നിരന്തര സമ്മര്‍ദ്ദത്തിനു വഴങ്ങി ചില മലയാളം പഴഞ്ചൊല്ലുകള്‍ തര്‍ജ്ജമ ചെയ്യുന്നു. തങ്ങളുടെ കുഞ്ഞുങ്ങള്‍ ‘മല്യാലം’ പറയുന്നത് മോശമാണെന്ന് കരുതുന്ന ‘തല്ല’ മാര്‍ക്ക് ; വല്യപ്പനും വല്യമ്മയും പലപ്പോഴും അപ്പനും പറയുന്നത് എന്താണെന്നു കുഞ്ഞുങ്ങള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുവാന്‍കൂടി ഈ തര്‍ജ്ജമ ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ട് എന്ന രാജ്യത്ത് ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് പ്രദേശങ്ങളിലെ ചില പള്ളിക്കൂടങ്ങളില്‍ ഈ പഴഞ്ചൊല്ലുകള്‍ പാഠപുസ്തകങ്ങളില്‍ ഇപ്പോള്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാഷാ ഇന്‍സ്ടിട്യൂട്ട് ഇത് കേരളത്തിലും സിലബസ്സില്‍ ചേര്‍ക്കുവാനായി അനുവാദം ചോദിച്ചിട്ടുന്ടെങ്കിലും ഇതുവരെ കൊടുത്തിട്ടില്ല.

 Arun Kaimal

ചില പഴക്കം ചെന്ന വളിപ്പുകള്‍

ചില പഴക്കം ചെന്ന വളിപ്പുകള്‍

രാത്രിയില്‍ ഭാര്യയും ഭര്‍ത്താവും കൂടി ഉറങ്ങാന്‍ കിടന്നപ്പോള്‍ മുറ്റത്തിനരികില്‍ നില്‍ക്കുന്ന തെങ്ങില്‍ കള്ളന്‍ കയറി.

ശബ്ദം കേട്ട ഭാര്യ ഭര്‍ത്താവിനോട്. ചേട്ടാ നമ്മുടെ തെങ്ങില്‍ നിന്നൊരു ശബ്ദം കേട്ടു. കള്ളനായിരിക്കും. ചേട്ടന്‍ ആ ടോര്‍ച്ച് എടുത്തു ഒന്ന് അടിച്ചു നോക്കിക്കേ.
അപ്പോള്‍ ഭര്‍ത്താവ് : അത് കള്ളന്‍ ഒന്നും ആയിരിക്കില്ലടീ, നത്ത് ആയിരിക്കും
ഇതുകേട്ട് ചൊറിഞ്ഞുകയറിയ കള്ളന്‍ ഉറക്കെ : നത്തു നിന്റെ അപ്പനാടാ പട്ടീ.

 Arun Kaimal

ഫേസ്ബുക്ക് കമ്മ്യൂണിറ്റികളില്‍ അലമ്പുണ്ടാകുന്നതെങ്ങനെ ?

ഫേസ്ബുക്ക് കമ്മ്യൂണിറ്റികളില്‍ അലമ്പുണ്ടാകുന്നതെങ്ങനെ ?

ഇന്ന് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന നല്ലൊരുശതമാനം മലയാളികളുടെ ജീവിതത്തില്‍ ഫേസ്ബുക്ക് ഒരു അവിഭാജ്യഘടകം ആയി മാറിയിരിക്കുകയാണ്. സാമൂഹ്യജീവി എന്ന നിര്‍വചനത്തില്‍ നിന്നും ആധുനികമനുഷ്യന്‍ സാമൂഹ്യമാധ്യമജീവി എന്ന ഒരു നിര്‍വചനത്തിലേക്ക് മാറ്റപ്പെടുവാന്‍ കാരണമായത്‌ പ്രധാനമായും ഫേസ്ബുക്ക് ആണ് എന്നകാര്യത്തില്‍ ആരും വിയോജിക്കുവാന്‍ ഇടയില്ല. അങ്ങനെ പുരാതനമനുഷ്യന്‍ നദീതടങ്ങളില്‍ സമൂഹത്തെ വളര്‍ത്തിക്കൊണ്ട് വന്നതുപോലെ അത്യന്താധുനിക മനുഷ്യന്‍ ഫേസ്ബുക്കില്‍ കമ്മ്യൂണിറ്റികളെ വളര്‍ത്തുന്നു. ഈ സാമൂഹ്യമാധ്യമ കമ്മ്യൂണിറ്റികളില്‍ ദിവസത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്ന മനുഷ്യര്‍ക്ക്‌ തങ്ങളുടെ വ്യക്തിത്വത്തിലും കാതലായ മാറ്റങ്ങള്‍ വരാം എന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

 Arun Kaimal

പ്രണയ ഭ്രാന്തിന്റെ പ്രഭവസ്ഥാനം കണ്ടെത്തി !!

പ്രണയ ഭ്രാന്തിന്റെ പ്രഭവസ്ഥാനം കണ്ടെത്തി !!

പ്രേമത്തിന് കണ്ണില്ല എന്ന് നമുക്കെല്ലാം അറിയാം. പ്രേമത്തിന് മൂക്കും ഇല്ല എന്ന് ബോബനും മോളിയിലെ അപ്പീ ഹിപ്പി നമ്മെ പഠിപ്പിച്ചിട്ടുമുണ്ട്. പിന്നെ ഈ ചങ്ങംപുഴ.. ചങ്ങംപുഴ എന്നൊക്കെ കേട്ടിട്ടില്ലേ ? ആ സ്ഥലത്ത് നടന്ന ‘മരണന്‍ ‘ എന്ന സൂപ്പെര്‍ഹിറ്റ് നാടകത്തില്‍ ഒരു ചേട്ടന്‍; അയല്‍പക്കത്തുള്ള ഒരു ചേടത്തി അങ്ങേരോട് ഒരു പാട്ടുപാടാമോ എന്ന് ചോദിച്ചപ്പോള്‍ ‘പാടില്ല പാടില്ല നമ്മെ നമ്മള്‍ , പാടെ മറന്നൊന്നും ചെയ്തുകൂടാ’ എന്ന് പാടിയതും ഓര്‍മയില്ലേ ? [ദേവരാജന്‍ മാസ്റ്റര്‍ രചിച്ചു യേശുദാസ് സംഗീതം നല്‍കി വയലാര്‍ രവി ആലപിച്ച ഈ വരികള്‍ ചുണ്ടില്‍ തത്തിക്കളിക്കാത്ത ഏതെങ്കിലും മലയാളി ഉണ്ടോ ?]

 Arun Kaimal

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാനുള്ള സൈക്കോളജി

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലുകളെ തിരിച്ചറിയാനുള്ള സൈക്കോളജി

സ്വന്തം വ്യക്തിത്വം വെളിവാക്കാതെ ഇന്റെര്‍നെറ്റിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫയിലുമായി വിലസുന്നവര്‍ പലതരക്കാരാണ്. ഇവരില്‍ വളരെ അപകടകാരികളായ തീവ്രവാദികള്‍, ലൈംഗിക ഇരയെത്തേടുന്ന ക്രിമിനലുകള്‍ എന്നിവര്‍ മുതല്‍; സമൂഹത്തിനെ ഭയക്കുന്ന പേടിത്തൊണ്ടന്‍മാരും അപകര്‍ഷതാ ബോധം മുന്നിട്ടുനില്‍ക്കുന്ന പെണ്‍കിടാങ്ങളും വരെ ഉണ്ടെന്ന്‍ അറിയുമ്പോള്‍ എല്ലാ ഫേസ്ബുക്ക് ഫേക്കുകളും നാം വിചാരിക്കുന്നതുപോലെ അപകടകാരികളല്ല.

 Arun Kaimal

നെറ്റില്‍ പെണ്ണിനെ ചൊറിയുന്ന വഷളന്മാര്‍

നെറ്റില്‍ പെണ്ണിനെ ചൊറിയുന്ന വഷളന്മാര്‍

സദാചാര പോലീസുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തില്‍ സന്ധ്യ കഴിഞ്ഞാല്‍ അമ്മ പെങ്ങന്മാര്‍ക്കു വഴിനടക്കാന്‍ പേടിക്കണം എന്നത് ഒരു പരമാര്‍ത്ഥം. വിവരവും വിദ്യാഭ്യാസവും വിജ്രുംഭിച്ചു നില്‍ക്കുന്ന മലയാള സൈബര്‍ ലോകത്ത് പകല്‍ പോലും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ ഭയക്കണം എന്നത് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം. പെണ്ണുങ്ങള്‍ എന്തെങ്കിലും എഴുതിപ്പോയാല്‍ പൂരപ്പാട്ടുപാടി കമന്റുബോക്സില്‍ ഭജനം നടത്തുന്ന അനോണി ഭക്തര്‍ മലയാളത്തിന്റെ മാത്രം ശാപം അല്ല എന്നുള്ളത് അറിയുമ്പോള്‍; മലയാളികള്‍ ഈ വഷളത്തരത്തില്‍ പാശ്ചാത്യരെക്കാള്‍ വളരെ പുരോഗമിച്ച എമ്പോക്കികള്‍ ആണെന്നുകൂടി അഭിമാനിക്കാന്‍ നമുക്ക് വക നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് അടുത്തകാലത്ത്‌ നമ്മുടെ ഈ-എഴുത്ത് ലോകത്ത് കണ്ടുവരുന്നത്.

 Arun Kaimal

സോഷ്യല്‍ മീഡിയയിലെ (ബ്ലോഗിലെ) വികലവ്യക്തിത്വങ്ങള്‍

സോഷ്യല്‍ മീഡിയയിലെ (ബ്ലോഗിലെ) വികലവ്യക്തിത്വങ്ങള്‍

ഓരോ വ്യക്തിയും തന്റെ സ്വഭാവം കൊണ്ടും പ്രവൃത്തി കൊണ്ടും വ്യത്യസ്തന്‍ ആയേക്കാം. എന്നിരുന്നാലും ഭൂരിഭാഗവും സമൂഹത്തിന്റെ പൊതുവായ ചില പെരുമാറ്റ സംഹിതകളില്‍ ഊന്നിയായിരിക്കും തങ്ങളുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ സമൂഹത്തിലെ പത്തു ശതമാനത്തോളം ആള്‍ക്കാര്‍ വികലമായ ചില സ്വഭാവങ്ങള്‍ക്കു ഉടമകളും അതുവഴി തങ്ങള്‍ ഇടപെടുന്ന സമൂഹത്തിനു മുഴുവന്‍ അസ്വസ്ഥത വരുത്തിവയ്ക്കുവാന്‍ പ്രാപ്തരും ആയിരിക്കും. ചില പ്രത്യേക സമൂഹങ്ങളില്‍ ഇത്തരം വ്യക്തിത്വങ്ങളുടെ സാന്നിധ്യം പൊതുസമൂഹത്തില്‍ ഉള്ളതിനേക്കാള്‍ അധികമായി കാണപ്പെടാം. പൊതുവേ കലാകാരന്‍മാരിലും മറ്റും വ്യക്തിത വൈകല്യങ്ങള്‍ ഉള്ളവരുടെ സാന്നിധ്യം അധികമാകാം എങ്കിലും അടുത്ത കാലത്തായി സാമൂഹ്യമാധ്യമങ്ങളുടെ ആവിര്‍ഭാവത്തോട് കൂടി വ്യക്തിത്വ വൈകല്യങ്ങളുടെ [പേഴ്സണാലിറ്റി ഡിസോര്‍ഡറുകള്‍] അതിപ്രസരം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായി വരുന്നതായി സംശയിക്കപ്പെടുകയും മനശാസ്ത്രപഠനങ്ങള്‍ ആ വഴിക്ക് നീങ്ങി തുടങ്ങുകയും ചെയ്യുന്നു. ഫേസ്ബുക്ക്‌ തുടങ്ങിയ നവ മാധ്യമങ്ങള്‍ക്ക് പെട്ടെന്ന് അടിമപ്പെടുന്ന സ്വഭാവം മുതല്‍ ബ്ലോഗിലൂടെയും മറ്റും രൂപപ്പെടുന്ന സാമൂഹ്യകൂട്ടായ്മകളില്‍ ഉള്ള പെരുമാറ്റം വരെ ഈ കാലഘട്ടത്തില്‍ പഠന വിധേയം ആകുന്നു.

 Arun Kaimal

ചൊറിച്ചിലര്‍ പാര്‍ട്ടി ഡൌണ്‍ലോഡ് ചെയ്തവനെയും പൊക്കും : ഏജന്റ് ജന്തു

ചൊറിച്ചിലര്‍ പാര്‍ട്ടി ഡൌണ്‍ലോഡ് ചെയ്തവനെയും പൊക്കും : ഏജന്റ് ജന്തു

ചൊറിച്ചിലര്‍ പാര്‍ട്ടി എന്ന പടം അപ് ലോഡ് ചെയ്തവനെയും ഡൌണ്‍ ലോഡ് ചെയ്തവനെയും മാത്രമല്ല അതിനെതിരെ ബ്ലോഗിലൂടെയും ഫേസ്ബൂക്കിലൂടെയും തന്നെ വിമര്ശിക്കുന്നവരെയും പരിഹസിക്കുന്നവരെയും കൂടി പൊക്കുന്ന കാര്യം പരിഗണിച്ചു വരുകയാണെന്ന് ബൂലോകം ഡോട്ട് കോമിനു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഏജെന്റ് ജന്തു പറഞ്ഞു. കേരളത്തിലും വിദേശത്തും ആയി താമസിക്കുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുമായ മലയാളികളുടെ സകല ഇന്റര്‍നെറ്റ്‌ നീക്കങ്ങളും താന്‍ ഇരുപത്തിനാല് മണിക്കൂര്‍ നേരവും നിരീക്ഷിച്ചു വരികയാണെന്നും രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും ഉള്‍പ്പെടെ ഉള്ള പ്രമുഖ മലയാളികള്‍ നടത്തിയ പല ‘അപ്പ്‌ലോഡിംഗ് – ഡൌണ്‍ ലോഡിംഗ് ‘ പരിപാടികളുടെയും വിശദ വിവരങ്ങള്‍ തന്റെ പക്കല്‍ ഉണ്ടെന്നും ഏജെന്റ് ജന്തു അവകാശപ്പെട്ടു.

 Arun Kaimal

ദുബായ് സിന്‍ഡ്രോം – ആത്മഹത്യകള്‍ പെരുകുന്നു

ദുബായ് സിന്‍ഡ്രോം – ആത്മഹത്യകള്‍ പെരുകുന്നു

സന്തോഷിനെ വളരെ നാള്‍ മുന്‍പേ അറിയാമായിരുന്നു. ഗ്രാമത്തിലുള്ള ലക്ഷം വീട് കോളനിയില്‍; രോഗിയായ അമ്മയ്ക്കും, ഇളയ സഹോദരിക്കും ഒപ്പം താമസിച്ചിരുന്ന സന്തോഷ് ഇലക്ട്രിസിറ്റി ലൈന്‍ പണികള്‍ കൊണ്ട്രാക്റ്റ് എടുക്കുന്ന ആളുകളുടെ സ്ഥിരം പണിക്കാരനായിരുന്നു. കറണ്ട് പോകുമ്പോള്‍ ഫ്യൂസ് കെട്ടുക തുടങ്ങി ഗ്രാമവാസികള്‍ക്ക് ഉപകാരം ഉള്ള കാര്യങ്ങള്‍ പ്രതിഫലം വാങ്ങാതെ സന്തോഷ് ചെയ്തു കൊടുത്തിരുന്നു. അമിത മദ്യപാനം, അടിപിടി അങ്ങനെ മറ്റു പല യുവാക്കള്‍ക്കും ഉണ്ടായിരുന്ന ദുശീലങ്ങള്‍ ഒന്നും സന്തോഷിനു ഉണ്ടായിരുന്നതായി ഓര്‍മിക്കുന്നില്ല. സന്തോഷിന്റെ പിതാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് തൂങ്ങി മരിച്ചതാണ്. സ്‌കൂളിലേക്ക് പോകും വഴി കൂട്ടുകാരില്‍ ആരോ, പ്രഭാകരന്‍ തൂങ്ങി മരിച്ച വലിയ ആഞ്ഞിലി മരം ലക്ഷം വീട് കോളനിക്ക് സമീപം കാണിച്ചു തന്നത് ഓര്‍മയുണ്ട്.

 Arun Kaimal

തള്ളെ ഇത് നോവലല്ല, പൊളപ്പന്‍ കൊച്ചുപുസ്തകം തന്നെ

തള്ളെ ഇത് നോവലല്ല, പൊളപ്പന്‍ കൊച്ചുപുസ്തകം തന്നെ

സാഹിത്യത്തിലെ പുതിയ പ്രതിഭാസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ഫിഫ്ടി ഷേഡ്സ് ഓഫ് ഗ്രേ’ എന്ന ഇംഗ്ലീഷ് പുസ്തകം ഇതുവരെ നാല്പതു ദശ ലക്ഷം കോപ്പികള്‍ ചെലവായിട്ടുണ്ട്. ലോകമാസകലം ഓരോ സെക്കെന്ടിലും ഓരോ കോപ്പി ഡൌണ്‍ ലോഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ലൈംഗികോദ്ദീപനകരമായ റൊമാന്റിക്‌ കഥ, സാഡോ-മസോക്കിസ്റ്റ് [പീഡനം.. പീഡനം എന്ന് കേട്ടിട്ടില്ലേ ?] രതിയുടെ കാവ്യ ഭാവം എന്നൊക്കെ പരസ്യത്തില്‍ എഴുതിക്കാണാം എങ്കിലും വില്‍പ്പനയുടെ രഹസ്യം മറ്റവന്‍ തന്നെ. ഇതുവരെ വായിക്കാത്തവര്‍ കണ്ട്രോള് തരണേ എന്ന പ്രാര്‍ത്ഥനയോടു കൂടി മാത്രം ഡൌണ്‍ ഡൌണ്‍ലോഡ് ചെയ്‌താല്‍ മതി.

 Arun Kaimal

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാം മൂല്യങ്ങള്‍ക്കെതിരോ ?

നിലവിളക്ക്  കൊളുത്തുന്നത് ഇസ്ലാം മൂല്യങ്ങള്‍ക്കെതിരോ ?

ഞാന്‍ ഒരു മതപണ്ഡിതന്‍ അല്ല എങ്കിലും, ഒരു ശരാശരി കേരളീയനെപ്പോലെ തന്നെ, അടുത്തകാലത്തായി കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു പ്രവണതയായ എന്തിലും ഏതിലും മതത്തിന്റെ സ്വാധീനം കണ്ടെത്തുന്ന സ്വഭാവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ്. സോഷ്യല്‍ മീഡിയയുടെ ഉപയോക്താവ് എന്നനിലയില്‍, മുസ്ലീം ലീഗ് മന്ത്രിമാര്‍ ഉത്ഘാടനങ്ങള്‍ക്കും മറ്റും നിലവിളക്ക് കൊളുത്തുവാന്‍ വിസമ്മതിക്കുന്നതിനെപ്പറ്റി അനുകൂലമായും പ്രതികൂലമായും നടന്ന വാദപ്രതിവാദങ്ങളും ശ്രദ്ധയില്‍പ്പെട്ടു. നിലവിളക്ക് കുത്തകയാക്കി വച്ചിരിക്കുന്ന മതവിഭാഗം രോഷാകുലരായപ്പോള്‍ മറുവിഭാഗം വിളക്ക് കൊളുത്തുന്നത് മതാചാരങ്ങള്‍ക്ക് എതിരാണ് എന്ന വാദവുമായി രംഗത്തെത്തി.
ഈ വിവാദം ഉയരുന്നതിന് തൊട്ടു മുന്‍പ് ശ്രീ ബീ ആര്‍ പീ ഭാസ്കര്‍, ബൂലോകം ഡോട്ട് കോമില്‍ എഴുതിയ മതചിഹ്നങ്ങളും മതേതരത്വവും എന്ന ലേഖനവും ശ്രദ്ധേയമാണ്. ശ്രീ ബീ ആര്‍ പീ ഇങ്ങനെ പറയുന്നു ‘നിലവിളക്ക് ഹിന്ദുക്കള്‍ പേറ്റന്റ് എടുത്ത് കുത്തകയാക്കിയ കണ്ടുപിടിത്തമല്ല. ക്രിസ്തുമതവും ഇസ്ലാമും കേരളത്തിലെത്തുമ്പോള്‍ ഇവിടെ ഒരു ഹിന്ദു സമൂഹം ഉണ്ടായിരുന്നില്ല. ആദ്യകാലത്ത് കേരളത്തിലെ ക്രൈസ്തവ മുസ്ലിം ആരാധനാലയങ്ങളിലും നിലവിളക്ക് ഉപയോഗിച്ചിരുന്നു. ബാഹ്യസ്വാധീനത്തില്‍ പിന്നീട് അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. മറ്റുള്ളവര്‍ നിലവിളക്ക് ഉപേക്ഷിച്ചതിന്റെ ഫലമായാണ് അത് ഹിന്ദു കുത്തകയായത്’.

 Arun Kaimal

ബ്ലോഗുഫലം – ഉദ്ധരിക്കുന്ന ബ്ലോഗ്‌ ‘കൊണാണ്ടര്‍’ മാരും പ്രതീക്ഷയുണര്‍ത്തുന്ന പുതുനാമ്പുകളും

ബ്ലോഗുഫലം – ഉദ്ധരിക്കുന്ന ബ്ലോഗ്‌ ‘കൊണാണ്ടര്‍’ മാരും പ്രതീക്ഷയുണര്‍ത്തുന്ന പുതുനാമ്പുകളും

ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മലയാളത്തിലെ ഇലക്ട്രോണിക് എഴുത്ത് രംഗത്തിലൂടെ കണ്ണോടിക്കുമ്പോള്‍, പ്രതീക്ഷക്കു വകയേകുന്ന അനേകം കാര്യങ്ങള്‍ നിരീക്ഷിക്കാനായി എന്നിരുന്നാലും; അതീവ ആശങ്കക്ക് നിദാനമായ പ്രവര്‍ത്തനങ്ങളും ദൃഷ്ടിഗോചരമായി. രാഷ്ട്രീയഭാഷയില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളും , സ്വത്വബ്ലോഗീയതയും അരങ്ങു തകര്‍ക്കുമ്പോള്‍; ഔദ്യോഗികവിഭാഗം ഏത്, കുലംകുത്തികള്‍ ആര് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വരെ ബ്ലോഗര്‍മാര്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. സാധാരക്കാരായ മലയാളം ഈ-എഴുത്തുകാര്‍ ബ്ലോഗ്‌ -ഫേസ്ബുക്ക്‌ തെരുവുകളില്‍ , മുഖത്ത് അമ്പത്തൊന്നു കമന്റ്‌ ഏറ്റു വീഴുമോ എന്ന ഭീതിയാല്‍ ബ്ലോഗ്‌ പ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ച്‌ ഫേസ്ബുക്കില്‍ ഭയചകിതരായി കഴിഞ്ഞു കൂടുന്ന ഈ ഭയാനകമായ അന്തരീക്ഷത്തില്‍, ഫേസ്ബുക്കിലെ ചില്ല് മേടകളില്‍ ഇരുന്നു ബ്ലോഗ്‌ ‘കൊണാണ്ടര്‍മാര്‍’ പരസ്പരം മുഴക്കുന്ന അട്ടഹാസം ഒരു പേടിസ്വപ്നം പോലെ പലരെയും വേട്ടയാടുന്നു.

 Arun Kaimal

മുമ്പേ പറന്ന പ്രണയനിലാക്കിളി

മുമ്പേ പറന്ന പ്രണയനിലാക്കിളി

മാമൂലുകളുടെ തടവറയില്‍ ഒതുങ്ങി കഴിഞ്ഞ മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ മലയാള സാഹിത്യം നേടിയ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് നിദാനമായത് മഹാരഥന്മാരായ അനേകം സാഹിത്യകാരന്‍മാരുടെ ലോകോത്തര നിലവാരത്തിലുള്ള സൃഷ്ടികള്‍ ആണെങ്കില്‍, അവസാനപാദത്തില്‍ നമ്മുടെ ഭാഷയുടെ സ്ഥാനം ലോക ഭൂപടത്തില്‍ രേഖപ്പെടുത്തിയവരുടെ മുന്‍നിരയില്‍ മാധവിക്കുട്ടിക്ക് സ്ഥാനം ഉണ്ട്.

 Arun Kaimal

ഖലീല്‍ ജിബ്രാന് പഠിക്കുന്നവന്‍ എഴുതിയ കവിത

ഖലീല്‍ ജിബ്രാന് പഠിക്കുന്നവന്‍ എഴുതിയ കവിത

എന്റെ നെഞ്ചില്‍ വിരിയുന്ന നൊമ്പരപ്പൂക്കള്‍ ഞാന്‍ ,
നിന്റെ ചിരിയുടെ വസന്തത്തിനേകുകില്ല …
എന്റെ കരളില്‍ വിരിഞ്ഞ കണ്ണീര്‍ പൂക്കള്‍
നിന്റെ പുഞ്ചിരിക്കായി ഞാന്‍ വില്‍ക്കുകില്ല .

നിന്റെ പുഞ്ചിരി എന്റെ ജീവനില്‍ ഒരു കണ്ണീര്‍ തുള്ളിയാകട്ടെ …
നിന്റെ കണ്ണീര്‍ എന്റെ ഹൃദയത്തെ വിശുദ്ധമാക്കുന്ന ഒരു ഹിമകണം ആകട്ടെ …

 Arun Kaimal

ശൈത്യകാലത്തെ പ്രണയം

ശൈത്യകാലത്തെ പ്രണയം

ഇവിടെ മഞ്ഞുകട്ടകള്‍ വീഴാറുണ്ട്‌ …
പ്രണയത്തിന്റെ മൂര്ഛയിലെ ശ്വേതകണങ്ങള്‍ ആയി ..
കിതപ്പടക്കി ഉറങ്ങുന്ന ഭൂമിക്കു
വെള്ള പെണ്ണിന്റെ മിനുപ്പ്‌
ചതഞ്ഞ പുല്‍നാമ്പുകള്‍ക്ക് ആലിപ്പഴത്തിന്റെ മണം

 Arun Kaimal

പ്രേതങ്ങള്‍ മേയുന്ന കോട്ട

പ്രേതങ്ങള്‍ മേയുന്ന കോട്ട

സിനിമയിലും ഭീകര നോവലുകളിലും പ്രേതങ്ങള്‍ മേഞ്ഞു നടക്കുന്ന ഡ്രാക്കുള കോട്ടകള്‍ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഭാവനക്ക് അപ്പുറം ചോരപ്പുഴകള്‍ വാര്‍ന്നൊഴുകിയ ചില കോട്ട ഭിത്തികള്‍ക്ക് ഉള്ളില്‍ പ്രതികാര ദാഹവുമായി അലഞ്ഞു നടക്കുന്ന ആത്മാക്കളുടെ സ്പന്ദനങ്ങള്‍ ഇന്നും അനുഭവപ്പെടാറുണ്ട്. കോട്ടയുടെ അറകള്‍ക്കുള്ളില്‍ ക്രൂരബലാല്‍സംഗങ്ങളും, അരുംകൊലകളും നിത്യത്തൊഴിലാക്കി, മൃഗീയ ഭരണം നടത്തിയിരുന്ന രക്തദാഹികളായ പ്രഭുക്കന്മാരും അവരാല്‍ വധിക്കപ്പെട്ട സേവികമാരും; പ്രതികാരദാഹം പൂണ്ടു ദുരാത്മാക്കളായി ഉഴലുന്ന അനേകം പ്രേതാലായങ്ങളുടെ കഥ പറയാനുണ്ട്, ആധുനിക ബ്രിട്ടന്.