സിസേറിയന്‍ കുഞ്ഞുങ്ങള്‍ക്ക് മറ്റു കുഞ്ഞുങ്ങളെ പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന്
സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളുടേതു പോലെ ആരോഗ്യം ഉണ്ടാകില്ലെന്ന് പഠനറിപ്പോര്‍ട്ട് പുറത്തു വന്നു. അതോടൊപ്പം അലര്‍ജി ഉണ്ടാകാനും സാധ്യതയെന്ന് പഠനം. ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ. ക്രിസ്റ്റീന്‍ കോള്‍ ജോണ്‍സന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ആണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്.
ഗര്‍ഭപാത്രം മാറ്റിവെച്ചു; യുവതി ഗര്‍ഭിണിയായി
ലോകത്ത് ആദ്യമായി മരണപ്പെട്ട ആളുടെ ഗര്‍ഭപാത്രം ജീവിച്ചിരിക്കുന്ന ആളിലേക്ക് വിജയകരമായി മാറ്റിവെച്ചത് രണ്ടു വര്ഷം മുന്‍പ് ടര്‍ക്കിയിലാണ്. ഗര്‍ഭപാത്രം സ്വീകരിച്ച ഇരുപത്തി രണ്ടു കാരി ദേര്യ സെര്‍റ്റ് ഗര്‍ഭിണിയായിരിക്കുന്നു. ടര്‍ക്കിയിലെ അക്‌ദെനിസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസെഷന്‍ ചികിത്സയിലൂടെയാണ് അവര്‍ ഗര്‍ഭിണിയായത്.
3ഡി സ്‌കാനിലൂടെ ഇനി ഗര്‍ഭസ്ഥ ശിശുവിന്റെ ചിരിക്കുന്ന മുഖവും കാണാം
ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു തരുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ ചിരിക്കുകയും അതോടൊപ്പം ചലിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ 3 ഡി സ്കാനില്‍ എടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടു.
എന്താണ് ഗര്‍ഭാശയം
ബീജ സങ്കലനം മുതല്‍ ശിശു പൂര്‍ണ വളര്‍ച്ച പ്രാപിക്കുന്നതുവരെയുള്ള നിര്‍ണായകമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്ന സ്‌ത്രീകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആന്തരാവയവമാണ് ഗര്‍ഭാശയം. ഉദരത്തിന്റെ അടിഭാഗത്തായിട്ട് സ്ഥിതി ചെയ്യുന്ന ഗര്‍ഭാശയത്തിന്റെ മുകള്‍ഭാഗം വീതികൂടി താഴോട്ട് വരുന്തോറും വീതി കുറഞ്ഞ് ഏറ്റവും കീഴ്‌ഭാഗം ഒരു കുഴലിന്റെ ആകൃതിയില്‍ അല്‍പം നീണ്ടിരിക്കും. ഈ ഭാഗത്തിന്റെ അഗ്രഭാഗത്തുള്ള കവാടം യോനീനാളത്തിന് അഭിമുഖമായിട്ട് സ്ഥിതി ചെയ്യുന്നു. തലകീഴായുള്ള ഒരു ത്രികോണത്തിന്റെ ആകൃതിയാണ് ഗര്‍ഭാശയത്തിന്റെ ഉള്ളറക്ക്. ഈ ത്രികോണാകൃതിയുടെ മുകള്‍ കോണുകളിലേക്ക് ഫലോപ്പിയന്‍ നാളികള്‍ തുറക്കുന്നു. ഈ നാളികള്‍ അണ്ഡാശയങ്ങളിലാണ് ചെന്നെത്തുന്നത്. അണ്ഡാശയങ്ങള്‍ ഗര്‍ഭാശയത്തിന്റെ ഇരുവശത്തും സ്ഥിതി ചെയ്യുന്നു. നാരുപോലുള്ള മാംസകലകളാലും രക്തക്കുഴലുകളാലും നാഡീകലകളാലും നിര്‍മിക്കപ്പെട്ടവയാണ് അണ്ഡാശയങ്ങള്‍.
സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ പറ്റുന്ന ബ്രായും !
ഒരു ബ്രാ കൊണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന സ്തനാര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തുക, അത്ഭുതമായി തോന്നുന്നില്ലേ ഈ കണ്ടു പിടുത്തം? അതെ, കഴിഞ്ഞ 20 വര്‍ഷമായി ലൈഫ് ലൈന്‍ ബയോടെക്നോളജീസ് നടത്തിയ പരീക്ഷണമാണ് ഈ വിജയത്തിലേക്ക് അവരെ എത്തിച്ചത്. അവര്‍ നിര്‍മ്മിച്ച ഫസ്റ്റ് വാണിംഗ് സിസ്റ്റംസ് എന്ന സ്മാര്‍ട്ട് ബ്രാ നിങ്ങളുടെ സ്തന കോശങ്ങളില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും മനസ്സിലാക്കും.
ജിദ്ദയില്‍ ആദ്യമായി പ്രവാസി മലയാളി ഡോക്ടറുടെ കീഴില്‍ ഇരട്ട ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ജനിച്ചു
ജിദ്ദയില്‍ ആദ്യമായി പ്രവാസി മലയാളി ഡോക്ടറുടെ കീഴില്‍ ഇരട്ട ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ജനിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റും ഫെര്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോക്ടര്‍ സാജിറ ജാഫര്‍ പുനത്തിലിന്റെ വന്ധ്യത ചികിത്സയിലെ ന്യൂതനവും അത്യാധുനികവുമായ ഇന്‍വിട്രോ ഫെര്ടിലൈഷേസന്‍ ചികിത്സയില്‍ (TESE – ICSI) അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴില്‍ അനാകിഷിലെ ഹസ്സന്‍ ഗസ്സാവി ഹോസ്പിറ്റലില്‍ സൗദി അറേബ്യയിലെ മലയാളികളുടെ പ്രവാസത്തിന്റെ പാതി നൂറ്റാണ്ടിലെ ഇരട്ട ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ കഴിഞ്ഞ ചൊവ്വാഴ്ച (17.01.2012) ജനിച്ചു. തിരുവനന്തപുരം കവടിയാര്‍ സ്വദേശികളായ [...]