കൂര്‍ക്കംവലി പക്ഷാഘാതം (Stroke) ക്ഷണിച്ചു വരുത്തും
കൂര്‍ക്കംവലി പക്ഷാഘാതം (Stroke) ഉണ്ടാക്കുമോ? അങ്ങിനെ വേണം കരുതാന്‍ . കൂര്‍ക്കംവലി പ്രമേഹ രോഗികളില്‍ പക്ഷാഘാതത്തിന് കാരണമാകുമെന്ന് ടി.ഡി മെഡിക്കല്‍ കോളജ് പള്‍മനറി വിഭാഗം തലവന്‍ ഡോ.എ.ഫത്തഹുദ്ധീന്‍ പറയുന്നത്. കൂര്‍ക്കംവലി പ്രമേഹ രോഗ ചികിത്സയെ ബാധിക്കുന്നതാണ് പക്ഷാഘാതത്തിലെത്തിക്കുന്നതെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും !
മദ്യപാനികളായ മധ്യവയസ്‌കര്‍ക്ക് പണികിട്ടും എന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ഇത്തരക്കാര്‍ക്ക് ഓര്‍മ്മശക്തി നശിക്കാനുള്ള സാധ്യത യുവാക്കളേക്കാള്‍ കൂടുതലാണെന്ന മുന്നറിയിപ്പുമായി പുതിയ പഠനം പുറത്ത് വന്നു. കൗമാരക്കാരിലും 65 വയസ് കഴിഞ്ഞവരിലും മദ്യപാനത്തിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് കണ്ടെത്താന്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.
തലച്ചോര്‍ ഇനി സുതാര്യമായി കാണാം.
ക്ലാരിറ്റി എന്ന് പേരിട്ടിരിക്കുന്ന പുതിയ ഒരു പ്രോജക്റ്റ് ആണിത്. ഒബാമ ഈയിടെ പ്രഖ്യാപിച്ച ബ്രെയിന്‍ എന്ന മൈന്‍ഡ് മാപ്പിംഗ് പ്രോജക്റ്റിനു പുറമേ ആണ് ഇതും പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ടെക്‌നിക്ക് കൊണ്ട് മനുഷ്യന്റെ തലച്ചോറിനെ സുതാര്യമായി കാണുവാന്‍ കഴിയും.
ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം കുട്ടികളെ മസ്തിഷ്ക മരണത്തിലേക്ക് നയിച്ചേക്കുമെന്ന്
ഇന്റര്‍നെറ്റില്‍ ചടഞ്ഞിരിക്കുന്ന ഗൂഗിള്‍ ജനറേഷന്‍ മസ്തിഷ്ക മരണം വരെയുള്ള അതി ഭീകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുമെന്നു റിപ്പോര്‍ട്ട്. ഒരു യു കെ ശാസ്ത്രഞ്ജന്‍ ആണ് ഇങ്ങനെ ഒരു മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യ മസിലുകളുടെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന വൈന്‍ഡ് അപ്പ് റേഡിയോ കണ്ടു പിടിച്ച ട്രെവര്‍ ബേലസ് കുട്ടികളില്‍ തങ്ങളുടെ ക്രിയേറ്റിവിറ്റിയും പ്രാക്റ്റിക്കല്‍ സ്കില്ലുകളും അമിത ഇന്റര്‍നെറ്റ് ഉപയോഗം മൂലം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
പുതിയ സ്മാര്‍ട്ട്‌ഫോണോ ഹെഡ്ഫോണോ ? ചെവി അടിച്ചു പോവാതിരിക്കാനുള്ള വഴികള്‍
ഈ ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്ത് നമ്മളില്‍ ടെക് അഡിക്റ്റുകള്‍ ആയ പലരും ചിന്തിക്കുക ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍, അല്ലെങ്കില്‍ ഒരു കിടിലന്‍ ഹെഡ്ഫോണ്‍ അതുമല്ലെങ്കില്‍ ഒരു മ്യൂസിക് പ്ലയെര്‍ എങ്കിലും വാങ്ങുവാനായിരിക്കും. കാരണം വന്‍ വിലക്കുറവില്‍ ആണല്ലോ ഇത്തരം ഗാഡ്ജറ്റുകള്‍ ഈ കാലത്ത് വില്‍ക്കപ്പെടുക. എന്നാല്‍ ഈ സാധനങ്ങള്‍ ഒക്കെ വാങ്ങി എവിടെ പോകുമ്പോഴും അത് ബസില്‍ ആണെങ്കിലും ആരധനായലങ്ങളില്‍ ആണെങ്കില്‍ ചെവിയില്‍ ഹെഡ്ഫോണും തിരുകിക്കയറ്റി നമ്മളീ ലോകത്തിലേ അല്ല എന്ന മാതിരി ഇരിക്കുന്ന ‘പൊട്ടന്മാര്‍’ അറിയാന്‍, നിങ്ങളുടെ എല്ലാം ചെവി അടിച്ചു പോവാനുള്ള കാലം അതിക്രമിച്ചിരിക്കുന്നു. പറയുന്നത് ഞാനല്ല, ബോസ്റ്റണിലേ പ്രമുഖ ഡോക്ടര്‍ ആയ ഡോ. ഷാരോണ്‍ കര്‍ഹാന്‍ ആണ്.
ഭ്രാന്താ.. എന്ന് വിളിച്ചു ചിരിക്കുമ്പോള്‍ നാം മറക്കുന്നത്
ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ “ഭ്രാന്താ” അല്ലെങ്കില്‍ “ഭ്രാന്തീ” എന്ന് വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും. “ഉച്ചയ്ക്ക് മരുന്ന് കഴിച്ചില്ലേ?” എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍ വേറെ. ഇതൊക്കെ ഞാനും ഒരുപാട് ചെയ്തിട്ടുള്ളതാണെങ്കിലും അത്തരം തമാശകളില്‍ നാം മറക്കുന്ന ചില ഭീകരമായ സത്യങ്ങള്‍ ഉണ്ട്. തന്റെ ഉറ്റവര്‍ക്കോ തനിക്ക് തന്നെയോ മാനസിക രോഗം വന്നു കണ്ട അനുഭവം ഉള്ളവര്‍ ഇത്തരം തമാശകള്‍ തീരെ സഹിക്കില്ല എന്നതാണ് സത്യം. കാരണം അവര്‍ക്കറിയാം അത് എത്ര ഭീകരമാണെന്ന്.
നാഡീ കോശങ്ങളുടെ ട്രാന്‍സ് പ്ലാന്റ് വിജയകരം
ഇഗ്ഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ തളര്‍ വാതം ബാധിച്ച വളര്‍ത്തു നായകളില്‍ നാഡീ കോശങ്ങള്‍ വിജയകരമായി ട്രാന്‍സ് പ്ലാന്റു ചെയ്തു. നട്ടെല്ലിനു ക്ഷതം വന്ന ജാസ്പര്‍ എന്ന വളര്‍ത്തു നായ ഈ ചികിത്സ കഴിഞ്ഞു വിജയകരമായി നടക്കുന്നത് താഴെ കാണുന്ന വീഡിയോയില്‍ കാണാം.
ലവ് @ ഫസ്റ്റ് സൈറ്റ് എന്നത് സത്യത്തില്‍ ഉണ്ടോ?
ഒരാളെ കണ്ടപ്പോള്‍ തന്നെ ആകര്‍ഷണം തോന്നിയിരുന്നു എന്ന് പലരും പറയുന്നത് നമ്മള്‍ കേട്ടിട്ടുണ്ട്. “എനിക്കവളെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വല്ലാത്ത ഒരു പ്രേമം തോന്നി” എന്ന് എന്റെ പല സുഹൃത്തുക്കളും എന്നോട് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരുപക്ഷേ നമുക്കെല്ലാം അങ്ങിനെ ഒരനുഭവം എന്നെങ്കിലുമൊക്കെ ഉണ്ടായി എന്നും വരാം. സത്യത്തില്‍ അങ്ങിനെ ഒരു കാര്യം ഉണ്ടോ?
കാലം കഴിയും തോറും മനുഷ്യര്‍ മണ്ടന്മാരായി മാറുന്നുവോ?
കാലം കഴിയുന്നതനുസരിച്ച് മനുഷ്യര്‍ മണ്ടന്മാരായി മാറുന്നുവെന്ന് സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റി റിസര്‍ച്ച് ടീം അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യന്റെ ബുദ്ധി സ്ഥിരമായി ചോര്‍ന്നു പോയ്ക്കൊണ്ടിരിക്കുന്നെവെന്നു ഇവര്‍ പറയുന്നു. നമ്മള്‍ ഇന്ന് കാണുന്ന മനുഷ്യ ബുദ്ധിയെല്ലാം ഭാഷ തന്നെ ഉരുത്തിരിയുന്നതിനു മുന്പായി ഉണ്ടായതാണ് എന്ന് ഇവര്‍ കരുതുന്നു.
യേശുവിനെ എങ്ങിനെ ബ്രെഡില്‍ നാം കാണുന്നു?
ഇല്ലാത്ത ഒരു വസ്തുവിനെ കാണുന്നതാണ് ഈ പ്രതിഭാസം. യേശുവിനെ ബ്രഡില്‍ കാണുന്നതും ആളുകളുടെ മുഖം ചന്ദ്രനില്‍ കാണുന്നതും എല്ലാം ഇക്കൂട്ടത്തില്‍ പെടും. കുറെ ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു.
കേള്‍ക്കേണ്ടത് മാത്രം കേള്‍ക്കുന്ന നമ്മള്‍
മനുഷ്യര്‍ക്ക് എന്തുമാത്രം കഴിവുകള്‍ ആണ് ഉള്ളതെന്ന് ഇനിയും പിടികിട്ടിയിട്ടില്ല. ഇവിടെ പറയുവാന്‍ പോകുന്ന കാര്യം നിങ്ങളില്‍ പലരും ചിലപ്പോള്‍ അനുഭവിച്ചു കാണണം. വളരെ അധികം ആളുകള്‍ ഒച്ചയുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു സ്ഥലത്ത് നിങ്ങള്ക്ക് പരിചയം ഉള്ള ഒരാളുടെ ശബ്ദം മാത്രം നിങ്ങള്‍ വേറിട്ട് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിലും അങ്ങിനെ ഒരു സംഭവം നിലവില്‍ ഉണ്ട്. കോക്ക് ടെയില്‍ പാര്‍ട്ടി ഫിനോമിനന്‍ എന്നാണു ശാസ്ത്ര ലോകത്ത് ഇത് അറിയപ്പെടുന്നത്.
നാം അറിയാത്ത സ്വപ്നങ്ങള്‍
എല്ലാവരും കളറില്‍ സ്വപ്നങ്ങള്‍ കാണാറില്ല. ആളുകളുടെ സ്വപ്നങ്ങളുടെ ഉള്ളടക്കങ്ങള്‍ക്ക് സമാനതകളുണ്ട്. ആരെങ്കിലും ഓടിക്കുന്നതായി കാണുക, പറക്കുന്ന സീനുകള്‍ , ഉയരങ്ങളില്‍ നിന്നും താഴേക്കു വീഴുന്നത്, വളരെ പതിയെ ഓടുന്ന രംഗങ്ങള്‍, ലൈംഗിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് , പരീക്ഷകളില്‍ തോല്‍ക്കുന്നത് ,വാഹന അപകടങ്ങളില്‍ പെടുന്നത് തുടങ്ങിയവ വളരെ പൊതുവായി ആളുകള്‍ കാണാറുള്ള സ്വപ്നങ്ങള്‍ ആണ്.
മനസിന്റെ ശാന്തതയും മനുഷ്യ മസ്തിഷ്കവും
ശാന്തി എന്ന് പറയുന്നത് എപ്പോഴും എല്ലാവര്ക്കും കിട്ടി എന്ന് വരില്ല. മനസിന്റെ ശാന്തിയും നമ്മുടെ തലച്ചോറും തമ്മില്‍ വലിയ ബന്ധമുണ്ട്. പക്ഷെ ഏതു തിരക്കിലും ശാന്തത കൈവരിക്കാന്‍ എല്ലാവര്ക്കും ആയെന്നു വരില്ല. അതിനാണ് പ്രാര്‍ത്ഥന, ധ്യാനം, യോഗാഭ്യാസം, തപസ് ഇങ്ങിനെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടത്. ഇതിന്റെയൊക്കെ ശാസ്ത്രീയ വശവും പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കുക വഴി മനസിന്റെയും തലച്ചോറിന്റെയും ശാന്തതയും അവയുടെ കഴിവ് കൂടലും ആണ്. എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും മനസിന്റെ ശാന്തത കൈവെടിയാതെ പ്രവര്‍ത്തി ചെയ്യാന്‍ സാധിക്കുന്നത് ഒരു നല്ല കാര്യമല്ലേ. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ മനസ്സിന്റെ വേഗത്തെ പിടിച്ചു കെട്ടണം. അതുകൊണ്ടാണ് “മനസിന്റെ വേഗം കുറഞ്ഞാലേ മനശക്തി കൈവരൂ” എന്ന് യോഗാഭ്യാസത്തില്‍ പറയുന്നത്.