Law

 Special Reporter

പോലീസ് അതിക്രമത്തിനെതിരെ ഫേസ്ബുക്കിലുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് വിധവ രംഗത്ത്‌

പോലീസ് അതിക്രമത്തിനെതിരെ ഫേസ്ബുക്കിലുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് വിധവ രംഗത്ത്‌

പോലീസ് അതിക്രമത്തിനെതിരെയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് ഫേസ്ബുക്കിലൂടെ പിന്തുണ അഭ്യര്‍ത്ഥിച്ച് മോഹിനി കാംവാനി എന്ന വിധവ രംഗത്ത്. തന്നെയും തന്റെ 58 കാരനായ മകന്‍ ദിലീപിനെയും മഹാരാഷ്ട്ര പോലീസ് നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധത്തിനു പിന്തുണ നല്‍കാനാണ് സ്വാതന്ത്ര്യ സമരസേനാനിയുടെ വിധവ കൂടിയായ 79കാരി മോഹിനി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.

 Anvar Vadakkangara

ഇനിയും ഞങ്ങളെ വിഡ്ഢികളാക്കരുതേ

ഇനിയും ഞങ്ങളെ വിഡ്ഢികളാക്കരുതേ

സൗദിയിലെ തൊഴില്‍ സാഹചര്യങ്ങള്‍ സസൂക്ഷ്മം വിലയിരുത്തി രാജ്യത്തെ പരമോന്നത സഭ പാസ്സാക്കിയ നിതാഖാത് പദ്ധതി പരിപൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടിവെച്ച തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ലാ രാജാവിന്റെ ഉത്തരവ് ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് താല്‍ക്കാലികമായെങ്കിലും ആശ്വാസം പകര്‍ന്നിരിക്കുന്നു. പ്രസ്തുത പദ്ധതി നടപ്പാക്കുന്നതില്‍ എന്തെകിലും ഇളവ് ലഭിക്കാന്‍ വേണ്ടി നമ്മുടെ മന്ത്രിമാരും പരിവാരങ്ങളും സൗദിയിലേക്ക് വിമാനം കയറാന്‍ ഊഴവും കാത്തിരിക്കുന്നതിനിടയിലാണ് രാജകാരുണ്യം പെയ്തിറങ്ങിയത്. ഇതിന്റെ അവകാശവാദവുമായി വിവിധ വകുപ്പ് മന്ത്രിമാരും അനുയായികളും മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന അതേ സന്ദര്‍ഭത്തില്‍ തന്നെയായിരുന്നു [...]

 Johnny Walker

മകളെ കുത്തിക്കൊല്ലുന്നത് സ്ക്കൈപ്പിലൂടെ ലൈവാക്കി ഭാര്യയെ കാണിച്ച പിതാവ്

മകളെ കുത്തിക്കൊല്ലുന്നത് സ്ക്കൈപ്പിലൂടെ ലൈവാക്കി ഭാര്യയെ കാണിച്ച പിതാവ്

ഭാര്യയോടുള്ള വിദ്വേഷത്തിനു 12 കാരിയായ മകളെ പിതാവ് കുത്തിക്കൊന്നു. ഭാര്യ തന്നെ ചതിക്കുകയാണെന്ന് കരുതിയാണ് ഇയാള്‍ ഈ ക്രൂരകൃത്യം ചെയ്തത്. മകളെ ക്രൂരമായി കൊല്ലുന്നതിന്റെ ദൃശ്യം ഇയാള്‍ ലൈവായി ഭാര്യയെ സ്കൈപ്പിലൂടെ കാണിച്ചത് ലോകത്തെ ഞെട്ടിച്ചു. താന്‍ രാജ്യത്തിന്‌ പുറത്തു പോയി ജോലി ചെയ്യുമ്പോള്‍ ഭാര്യ തന്നെ വഞ്ചിച്ചു എന്ന് കരുതിയാണ് ഇയാള്‍ ഈ ദുഷ്ടകൃത്യം നിര്‍വഹിച്ചത്. ചെക്ക് റിപ്പബ്ലിക്കിലാണ് സംഭവം നടന്നത്.

 ഷെരിഫ് കൊട്ടാരക്കര

ഗാര്‍ഹിക പീഡനത്തില്‍ നിന്നുമുള്ള സംരക്ഷണ നിയമം

ഗാര്‍ഹിക പീഡനത്തില്‍ നിന്നുമുള്ള സംരക്ഷണ നിയമം

മന്ത്രിമാര്‍ വരെ ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതികളായി കാണപ്പെടുമ്പോള്‍ എന്താണ് ഈ ഗാര്‍ഹിക പീഡന നിയമം എന്നത് അല്‍പ്പമായി എങ്കിലും നാം അറിഞ്ഞിരിക്കേണ്ടതാണ്. ഈ നിയമത്തിന്റെ പൂര്‍ണമായ പേര് ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം എന്നാണ്.(Protection of women from Domestic violence Act 2005) 2005 ലെ ഈ ആക്റ്റിന്റെ ചട്ടങ്ങള്‍ 2006ല്‍ നിലവില്‍ വന്നു. നിലവിലുണ്ടായിരുന്ന മറ്റ് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പോലെ ഈ നിയമവും സ്ത്രീകളെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കുക [...]

 Anvar Vadakkangara

കേസ് അന്വേഷണങ്ങള്‍ ഇങ്ങനെ പോയാല്‍..!

കേസ് അന്വേഷണങ്ങള്‍ ഇങ്ങനെ പോയാല്‍..!

2012 മേയ് നാലിന് വടകരക്കടുത്ത വള്ളിക്കാട് വെച്ച് റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിയും കുത്തിയും ക്രൂരമായി വധിച്ച സംഭവം കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്ത് ഇന്നും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

 Special Reporter

കുവൈറ്റില്‍ 3 പേരെ തൂക്കിലേറ്റിയത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് !

കുവൈറ്റില്‍ 3 പേരെ തൂക്കിലേറ്റിയത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് !

രണ്ടു ദിവസം മുന്‍പാണ് കുവൈറ്റില്‍ 3 പേരെ തൂക്കിലേറ്റിയ വാര്‍ത്ത ബൂലോകത്തില്‍ നിങ്ങള്‍ വായിച്ചത്. തൂക്കിലേറ്റുന്നത്തിന്റെ ചിത്രങ്ങള്‍ വെബ്‌ വഴി ലോകമാകെ പ്രചരിച്ചു എന്നതിന്റെ പേരിലാണ് അത് വാര്‍ത്ത‍ പ്രാധാന്യം നേടിയത്. ഇവര്‍ക്ക് അവസാനമായി സിഗരറ്റ് വലിക്കാന്‍ അവസരം നല്‍കിയതും അവര്‍ സിഗരറ്റും വലിച്ചു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ ബ്രിട്ടീഷ്‌ ടാബ്ലോയിഡ് ആയ ഡെയിലി മെയില്‍ പുറത്തു വിട്ടതും നമ്മള്‍ കണ്ടു. അതുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്തയാണ് നമ്മളിവിടെ പോസ്റ്റ്‌ ചെയ്യുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഏപ്രില്‍ 2 നു കുവൈറ്റ്‌ ടൈംസ്‌ പുറത്ത് വിട്ടിരിക്കുകയാണ്.

 Special Reporter

തന്നെ ബലാല്‍സംഗം ചെയ്തയാളെ സ്ത്രീ ചുട്ടുകൊന്നു !

തന്നെ ബലാല്‍സംഗം ചെയ്തയാളെ സ്ത്രീ ചുട്ടുകൊന്നു !

ബീഹാറില്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തയാളെ സ്ത്രീ ചുട്ടു കൊന്നു. 45 കാരനായ ഭോല താക്കൂര്‍ എന്നയാളാണ് സ്ത്രീയുടെ രോഷത്തിനു വിധേയനായത്. സ്ത്രീയെ ഇദ്ദേഹം ഇന്നലെ രാത്രി അവരുടെ വീട്ടിലേക്കു കയറി വന്നു ബലാല്‍സംഗം ചെയ്യുകയായിരുന്നു. പാറ്റ്നയിലെ സ്വീത ഗ്രാമത്തിലാണ് സ്ത്രീയുടെ പ്രതികാരം ആളിക്കത്തിയത്.

 Special Reporter

ബാംഗ്ലൂരില്‍ കാര്‍ഡ്ബോര്‍ഡ് പോലീസിന്റെ വിളയാട്ടം

ബാംഗ്ലൂരില്‍ കാര്‍ഡ്ബോര്‍ഡ് പോലീസിന്റെ വിളയാട്ടം

ബാംഗ്ലൂര്‍ പോലുള്ള എപ്പോഴും ട്രാഫിക്‌ ബ്ലോക്ക്‌ വരുന്ന ഒരു സിറ്റിയില്‍ ഓരോ മുക്കും മൂലയിലും ട്രാഫിക്‌ പോലീസിനെ നിയമിക്കുക എന്നത് സര്‍ക്കാരിനു അത്രയും ചെലവ് വരുന്ന ഒരു സംഗതി ആണെന്നത് ആര്‍ക്കും ഊഹിക്കാവുന്ന ഒരു കാര്യമാണ്. പക്ഷെ ബാംഗ്ലൂര്‍ ഒഫീഷ്യലുകള്‍ ഈ പ്രശ്നം മറികടക്കുന്നതിനായി മറ്റൊരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ്.

 സറീന വഹാബ്

ലഫ്. കേണല്‍ മോഹന്‍ലാലിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യണമെന്ന് !

ലഫ്. കേണല്‍ മോഹന്‍ലാലിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യണമെന്ന് !

മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിനെതിരെ മഹാത്മഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്ത്. 1993 മുംബൈ സ്ഫോടനക്കേസില്‍ 5 വര്‍ഷം തടവിനു വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ്ദത്തിന് അനുകൂലമായി മോഹന്‍ലാല്‍ രംഗത്ത്‌ വന്നതാണ് ഗാന്ധി ഫൗണ്ടേഷനെ ചൊടിപ്പിച്ചത്. ഫൌണ്ടേഷന്‍ ചെയര്‍മാന്‍ എബി കെ ജോസ് ആണ് ഇത് സംബദ്ധിച്ച പരാതി രാഷ്ട്രപതി, പ്രതിരോധമന്ത്രി ഏ.കെ. ആന്റണി എന്നിവര്‍ക്ക് നല്‍കിയത്.

 Special Reporter

സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവ്

സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവ്

1993ലെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതിയും പ്രമുഖ ബോളിവുഡ് താരവുമായ സഞ്ജയ് ദത്തിന് അഞ്ച് വര്‍ഷം തടവ് വിധിച്ചു. മുഖ്യപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വിചാരണ കോടതിയുടെ വിധിയാണ് സുപ്രീംകോടതി ശരിവെച്ചത്. മറ്റുപത്തു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 16 പ്രതികളുടെ ജീവപര്യന്തവും കോടതി ശരിവെച്ചു.

 Special Reporter

പെന്‍ഷന്‍ പ്രായം 60 ആക്കി; തന്ത്രപൂര്‍വ്വം മാണി

പെന്‍ഷന്‍ പ്രായം 60 ആക്കി; തന്ത്രപൂര്‍വ്വം മാണി

സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി. 2013 ഏപ്രില്‍ ഒന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. രണ്ടര മണിക്കൂര്‍ നീണ്ടുനിന്ന ബജറ്റ് പ്രഖ്യാപനത്തില്‍ ഒന്നും പറയാതെ മീഡിയ റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണി ഇക്കാര്യം പറഞ്ഞത്. പ്രഖ്യാപനം ചതിയാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു.

 Special Reporter

വാഹനവുമായി പുറത്തിറങ്ങുന്നവര്‍ കരുതിയിരിക്കുക

വാഹനവുമായി പുറത്തിറങ്ങുന്നവര്‍ കരുതിയിരിക്കുക

അടുത്ത കാലത്ത് കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്ത്. വാഹനമോടിക്കുന്നവര്‍ ഒറിജിനല്‍ ലൈസന്‍സ് തന്നെ കൂടെ കരുതണമെന്ന നിയമം നിര്‍ബന്ധമാക്കുന്നു. ഇതുവരെ പരിശോധന നടക്കുമ്പോള്‍, ഫോട്ടോ കോപ്പി നല്‍കി തടി തപ്പാമായിരുന്നെങ്കിലും ഇനി ആ പരിപാടി നടക്കില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. ഒറിജിനല്‍ ലൈസന്‍സ് കൈ വശം വെക്കാത്തവര്‍ പിഴ അടക്കേണ്ടി വരും.

 Special Reporter

പൊതുസ്ഥലത്തെ തലവെട്ടല്‍ അവസാനിപ്പിക്കാന്‍ സൗദി ഒരുങ്ങുന്നു

പൊതുസ്ഥലത്തെ തലവെട്ടല്‍ അവസാനിപ്പിക്കാന്‍ സൗദി ഒരുങ്ങുന്നു

ഏറെ വിവാദം സൃഷ്‌ടിച്ച പൊതുസ്ഥലങ്ങളിലെ തലവെട്ടല്‍ ശിക്ഷ അവസാനിപ്പിക്കുവാന്‍ സൗദി അറേബ്യ ഒരുങ്ങുന്നതായി വാര്‍ത്ത. സൗദി ഡെയിലി ആയ അല്‍ വതന്‍ ആണ് സൗദി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മന്ത്രിതല കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനായി നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പൊതുസ്ഥലത്ത് വെച്ച് തലവെട്ടല്‍ നിലനില്‍ക്കുന്ന ലോകത്തെ ഏക രാജ്യമാണ് സൗദി അറേബ്യ.

 Special Reporter

സിറ്റി റോഡുകളില്‍ ഇനി മുതല്‍ ജനസാന്ദ്രതാ ചാര്‍ജ്ജ് അടക്കാന്‍ ഒരുങ്ങിക്കൊള്ളുക

സിറ്റി റോഡുകളില്‍ ഇനി മുതല്‍ ജനസാന്ദ്രതാ ചാര്‍ജ്ജ് അടക്കാന്‍ ഒരുങ്ങിക്കൊള്ളുക

തിരക്കേറിയ സമയങ്ങളില്‍ സിറ്റി റോഡുകളില്‍ തിരക്ക് കുറയ്ക്കുവാനുള്ള മാര്‍ഗങ്ങളുമായി നഗര വികസന്‍ മന്ത്രാലയം രംഗത്ത്‌ വന്നിരിക്കുന്നു. മന്ത്രാലയം സംസ്ഥാനങ്ങളിലെ ചീഫ്സെക്രട്ടറിമാര്‍ക്ക്‌ എഴുതിയ കത്തുകളിലാണ് തിരക്കേറിയ സമയങ്ങളില്‍ അത്തരം റോഡുകളിലൂടെ യാത്ര ചെയ്യുന്നവരോട് ജനസാന്ദ്രതാ ചാര്‍ജ്ജ് വാങ്ങിക്കാന്‍ ആവശ്യപ്പെട്ടത്. ലണ്ടന്‍, ന്യൂയോര്‍ക്ക്, മിലാന്‍, സിംഗപ്പൂര്‍ എന്നീ നഗരങ്ങളില്‍ ഇതിനകം പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ് ജനസാന്ദ്രത ചാര്‍ജ്ജ്‌ അഥവാ കണ്‍ജസ്റ്റ്യന്‍ ചാര്‍ജ്ജ്‌.

 Salam Abdul

ഡല്‍ഹിയും ഭണ്ടാരയും പിന്നെ കുറെ മെഴുകുതിരി പ്രതിഷേധക്കാരും!

ഡല്‍ഹിയും ഭണ്ടാരയും പിന്നെ കുറെ മെഴുകുതിരി പ്രതിഷേധക്കാരും!

നമ്മുടെ ഇന്ത്യ രാജ്യത്ത് ഇന്ന് ഓരോ 20 മിനുടിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയാകുന്നു എന്നാണ് 2011 ലെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതെ സമയം ഇന്ത്യയില്‍ ഏറ്റവും വളര്‍ച്ച നിരക്കുള്ളതും ( 300%, 2002-2011) ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കുറ്റകൃത്യവും ബലാല്‍സംഗം തന്നെ! റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും അല്ലാത്തതുമായ ബലാല്‍സംഗ കേസുകള്‍ ധാരാളമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മധ്യപ്രദേശ് (1), വെസ്റ്റ് ബംഗാള്‍ (2) ഉത്തര്‍പ്രദേശ് (3), രാജസ്ഥാന്‍ (4), മഹാരാഷ്ട്ര (5) തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ യഥാക്രമം മുന്നിട്ടു നില്‍ക്കുന്നു. ഉത്തര്‍പ്രദേശില്‍ 2007 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 90% ഇരകളും ദളിദ് വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തി ആകാത്ത (85%) പെണ്‍കുട്ടികള്‍ ആയിരുന്നു എന്നാണ്!

 Paulson Philip

ബീക്കണ്‍ ലൈറ്റിനെ കുറിച്ച്

ബീക്കണ്‍ ലൈറ്റിനെ കുറിച്ച്

ബീക്കണ്‍ ലൈറ്റ് എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ ഗവന്മേന്റ്‌റ് ജോലിക്കാരുടെയും പോലീസിന്റെയും ഒക്കെ വാഹനത്തിന്റെ മുകളില്‍ കാണുന്ന ഒരു ലൈറ്റ് ആണ് ബീക്കണ്‍ ലൈറ്റ്. ചുവപ്പ് , നീല, ചുവപ്പും നീലയും വെള്ളയും, മഞ്ഞ എന്നി നിറങ്ങളിലാണ് നാം സാധാരണയായി ഇതു കാണുന്നത്. ചുമ്മാ അതുപോലെ ഒരു ലൈറ്റ് ഒക്കെ പിടിപ്പിച്ച ഒരു വാഹനം നമ്മുടെ മുന്നില്‍ കൂടെ കടന്നുപോയാല്‍ ആരായാലും ഒന്ന് ശ്രെദ്ധിക്കുകയും ചെയ്യും. പിന്നെ ജഗതിചേട്ടന്‍ പറഞ്ഞപോലെ ‘ആ നിലവിളി’ ശബ്ദം കൂടെ ഉണ്ടേല്‍ പറയുകയും വേണ്ട. എന്റെ നാട്ടിലും ഉണ്ട് ഇങ്ങനെ മൂന്നു വാഹനങ്ങള്‍, പക്ഷെ അതിലെ ഉദ്യോഗസ്ഥന്‍മാര്‍ ആ വാഹനത്തില്‍ യാത്ര ചെയ്യുന്നത് ഇതു വരെ ഞാന്‍ കണ്ടിട്ടില്ല. മിക്കപ്പോഴും അതിന്റെ െ്രെഡവര്‍മാര്‍ വീടിലോട്ടു റേഷന്‍ മേടിക്കാന്‍, അല്ലെങ്കില്‍ പലചരക്ക് കടയില്‍ പോകാന്‍, രാവിലെ കൊച്ചിനെ സ്‌കൂളില്‍ വിടാന്‍ ഒക്കെ പോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉള്ളത് പറയാലോ, വിനോദിന്റെ അടുത്ത് നിന്ന് രാവിലെ പാല് മേടിച്ചിട്ട് വരുന്ന വഴി ഞാനും രണ്ടു മൂന്നു തവണ കേറിയിട്ടുണ്ട്. :ജ

 Special Reporter

കൂട്ടബലാത്സംഗത്തിന്റെ ഇര എന്നവളെ വിളിക്കാതിരിക്കൂ: ഡല്‍ഹി പെണ്‍കുട്ടിയുടെ അച്ഛന്‍

കൂട്ടബലാത്സംഗത്തിന്റെ ഇര എന്നവളെ വിളിക്കാതിരിക്കൂ: ഡല്‍ഹി പെണ്‍കുട്ടിയുടെ അച്ഛന്‍

ഡല്‍ഹി ബസിലെ കൂട്ടബലാല്‍സംഗവും അതിനെത്തുടര്‍ന്നുള്ള സമരങ്ങളും അവളുടെ മരണവും രാജ്യത്തിന്‍റെ മനസാക്ഷിയെ തെല്ലൊന്നുമല്ല ഉയര്‍ത്തിയത് എന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ അച്ഛന്‍ പറയുന്നു. എന്നാല്‍ സംഭവത്തിനു ഒരു മാസത്തിനു ശേഷവും 23 കാരിയായ ആ ധീരയുവതിയെ കൂട്ടബലാത്സംഗത്തിന്റെ ഇര എന്ന് രാജ്യത്തെ മാധ്യമങ്ങള്‍ വിളിക്കുന്നതിലുള്ള അമര്‍ഷം ആ പിതാവ് രേഖപ്പെടുത്തുന്നു.

 Special Reporter

കൃത്രിമ ബീജസങ്കലനത്തിനിടെ ബീജം മാറിപ്പോയി; ഡോക്ടറുടെ ജോലി പോയി

കൃത്രിമ ബീജസങ്കലനത്തിനിടെ ബീജം മാറിപ്പോയി; ഡോക്ടറുടെ ജോലി പോയി

കാനഡയിലെ ഒട്ടാവയിലെ പ്രമുഖനായ ഡോക്ടറായ ഡോ. ബര്‍ണാഡ് നോര്‍മാന്‍ ബാര്‍വിന് തന്റെ ചെറിയൊരു കൈപ്പിഴക്ക് വില നല്‍കേണ്ടി വന്നത് തന്റെ ജോലി നല്‍കിയാണ്. ചെറിയത് എന്ന് പറഞ്ഞത് കൊണ്ട് അത്ര ചെറുതാണെന്ന് കരുതേണ്ട. സംഗതി എന്താണെന്ന് അറിയേണ്ടേ. 3 യുവതികളില്‍ താന്‍ നടത്തിയ ബീജസങ്കലത്തിനിടെ അവര്‍ക്ക്‌ നല്‍കേണ്ട ബീജങ്ങള്‍ പരസ്പരം മാറിപ്പോയതാണ് പ്രശ്നമായത്. കുറ്റക്കാരന്‍ എന്ന് തെളിഞ്ഞതോടെ അച്ചടക്ക സമിതി ഇദ്ദേഹത്തെ സസ്പെന്‍ഡ്‌ ചെയ്യുകയായിരുന്നു. ഇദ്ദേഹത്തിന്റെ അശ്രദ്ധക്ക് ഇരയായ 3 സ്ത്രീകളുടെയും കൃതിമ ബീജസങ്കലനത്തിലൂടെ ഉണ്ടായ മക്കള്‍ തങ്ങളുടെ ജീവിത കാലത്തിലുടനീളം സാമൂഹികവും മാനസികവുമായ വേദനകള്‍ അനുഭവിക്കുന്നു എന്ന് കണ്ടാണ് അച്ചടക്ക സമിതി ഇങ്ങനെ ഒരു നടപടിയെടുത്തത്.

 Special Reporter

വെജിനു പകരം നോണ്‍ വെജ് ബര്‍ഗര്‍; മക്‌ഡോണാള്‍ഡിന് പണി കിട്ടി

വെജിനു പകരം നോണ്‍ വെജ് ബര്‍ഗര്‍; മക്‌ഡോണാള്‍ഡിന് പണി കിട്ടി

ഉപഭോക്താവിന് തെറ്റായി വെജിനു പകരം നോണ്‍ വെജ് ബര്‍ഗര്‍ നല്‍കിയ മക്‌ഡോണാള്‍ഡിന് പണി കിട്ടി. അബദ്ധം പറ്റിയ കമ്പനിക്ക് കോടതി 15000 രൂപ പിഴ വിധിക്കുകയും ചെയ്തു. ദില്ലിയില്‍ ആണ് സംഭവം. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് മക്‌ഡൊണാള്‍ഡിന് പിഴ വിധിച്ചത്. വെജിറ്റേറിയന്‍ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് നോണ്‍ വെജ് ബര്‍ഗര്‍ മാറി നല്‍കിയത് കമ്പനിയുടെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതരമായ പിഴവാണെന്ന് കോടതി വിലയിരുത്തി.

 Rev Fr John Zachariah

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പുല്ലൂരിക്കടിച്ചാല്‍ തലവേദന മാറുമോ

പീഡനക്കേസുകളില്‍ നമ്മുടെ ഭരണാധികാരികളും നീതിന്യായ വ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ ഉരുണ്ട് കളിക്കുകയാണ്. മാദ്ധ്യമക്കാരും രാഷ്ട്രീയക്കാരും അവരവരുടെ താല്‍പര്യമനുസരിച്ച് ബഹു. കോടതികളെ തെറ്റിദ്ധരിപ്പിക്കുകയും ഭരണാധികാരികളെ വിഷമവൃത്തത്തിലാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. മത-സാംസ്കാരിക നേതാക്കന്മാരും ഇക്കാര്യത്തില്‍ ഒട്ടും പുറകിലല്ല. ഉദ്യോഗസ്ഥവൃന്ദമാകട്ടെ ആളുകളെ കളിയാക്കുകയും ചിരിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ലൈംഗീക പീഡനത്തിന്റെ പേരുപറഞ്ഞ് കാറുകളിലെ കറുത്ത ഫിലിം പൊളിക്കുന്നത് മുതലുള്ള ചില കലാപരിപാടികളാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

 Rev Fr John Zachariah

കാര്യം നിസാരം പ്രശ്നം ഗുരുതരം

കാര്യം നിസാരം പ്രശ്നം ഗുരുതരം

ഒരു ബലാത്സംഗം ഉണ്ടാകുമ്പോള്‍ എല്ലാവരും വൈകാരികമായി പ്രതികരിക്കുകയും രണ്ട് ദിവസം കഴിയുമ്പോള്‍ വിസ്മരിക്കുകയും ചെയ്യുന്ന ഒരു പ്രവണതയാണ് നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്നത്. ഈ രണ്ട് ദിവസത്തിനുള്ളില്‍ ധാരാളം ചര്‍ച്ചകള്‍ നടക്കുകയും ആശയങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ ആശയങ്ങള്‍ക്കിടയില്‍ പ്രധാന സംഭവം മുങ്ങിപ്പോകുകയോ മുക്കിക്കളയുകയോ ആണ് ചെയ്യാറുള്ളത്. ആരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാറില്ല. സര്‍ക്കാരുകള്‍ ജനങ്ങളേയും ജനങ്ങള്‍ സര്‍ക്കരിനേയും കുറ്റപ്പെടുത്തും. സ്ത്രീ പക്ഷവാദികള്‍ പുരുഷന്മാരേയും പുരുഷ പക്ഷവാദികള്‍ സ്ത്രീകളേയും ചീത്തവിളിക്കും. നീതിന്യായ വ്യവസ്ഥയാകട്ടെ രംഗബോധമില്ലാത്ത കോമാളിയേപ്പോലെ ആടിക്കളിക്കും. കലക്കവെള്ളത്തില്‍ മീന്‍ അല്ല വോട്ട് പിടിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. മാദ്ധ്യമങ്ങളാകട്ടെ ചൂടുള്ള വാര്‍ത്തകളാക്കി സര്‍ക്കുലേഷന്‍ വര്‍ദ്ധിപ്പിക്കാനുള്ള തത്രപ്പാടിലാണ്. എവിടെയൊക്കെയോ എന്തൊക്കെയോ നടക്കുന്നുണ്ട് എന്നല്ലാതെ കാര്യവും കാരണവും ആര്‍ക്കും അറിയില്ലെന്ന് മാത്രമല്ല ആരുംതന്നെ അത് അന്വേഷിക്കാറുമില്ല.

 Jasir Javaz

ബലാല്‍സംഗ വീരന്മാരെ തുറന്നു കാണിക്കുവാന്‍ ഫേസ്ബുക്ക് പേജുമായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍

ബലാല്‍സംഗ വീരന്മാരെ തുറന്നു കാണിക്കുവാന്‍ ഫേസ്ബുക്ക് പേജുമായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍

ബലാല്‍സംഗ വീരന്മാരെ തുറന്നു കാണിക്കുവാന്‍ ഫേസ്ബുക്ക് പേജുമായി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. ഇന്‍ഡോറില്‍ നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള അഗര്‍ ടൌണിലെ ഒരു പറ്റം വിദ്യാര്‍ഥിനികള്‍ ആണ് ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ആദരാഞ്ജലിയായി ദാമിനി താക്കത്ത് എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങി ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

 Special Reporter

വന്‍ വ്യാജ സിഡി റെയിഡ്; ലോക്പാല്‍ അടക്കം പിടിച്ചെടുത്തു

വന്‍ വ്യാജ സിഡി റെയിഡ്; ലോക്പാല്‍ അടക്കം പിടിച്ചെടുത്തു

കോഴിക്കോട് നടന്ന വന്‍ വ്യാജ സിഡി വേട്ടയില്‍ ഇന്നലെ റിലീസ്‌ ചെയ്ത ലോക്പാലിന്റെത് അടക്കം പുത്തന്‍ സിനിമകളുടെ സിഡികള്‍ പിടിച്ചെടുത്തു. ആന്റി പൈറസി സെല്‍ ആണ് റെയിഡ് നടത്തിയത്. ബാങ്ക് റോഡിലെ വ്യാപാരഭവനിലെ ലൈവ് ബാന്റ് സിഡി ഷോപ്പിലാണ് റെയിഡ് നടന്നത്. അയ്യായിരത്തിലധികം വ്യജ സിഡികള്‍ പിടിച്ചെടുത്തു എന്നാണു ആന്റി പൈറസി സെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 kevin

500 കിലോ തൂക്കമുള്ള മൈര, 2 വയസ്സുകാരനെ കൊന്ന കേസില്‍ പ്രതി !

500 കിലോ തൂക്കമുള്ള മൈര, 2 വയസ്സുകാരനെ കൊന്ന കേസില്‍ പ്രതി !

500 കിലോ അഥവാ അര ടണ്‍ തൂക്കമുള്ള മൈര റോസാലെസ്‌ എന്ന പേരുള്ള സ്ത്രീയെ 2 വയസ്സുകാരനായ തന്റെ സഹോദരീ പുത്രനെ വധിച്ച കേസില്‍ പ്രതിയാക്കി. തനിക്ക് നില്‍ക്കാന്‍ കഴിയാതെ ബാലന്‍സ്‌ നഷ്ടപ്പെട്ട് കുഞ്ഞിനു മേലേക്ക് വീഴുകയായിരുന്നു എന്നാണു മൈര റോസാലെസ്‌ പോലീസിനു മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ടി എല്‍ സി ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌ പുറത്തു വിട്ട ഒരു ഡോക്യുമെന്ററിയിലൂടെ പാവം 500 കിലോ ഭാരമുള്ള മൈര റോസാലെസ്‌ അല്ല പ്രതി എന്ന് കണ്ടെത്തി. പകരം അവരുടെ സ്വന്തം സഹോദരി കുഞ്ഞിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും മൈര പോലീസിനോട് മൊഴി നല്‍കി. മൈര റോസാലെസ്‌ സ്വന്തം സഹോദരിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രേ.

 Special Reporter

സല്‍മാന്‍ഖാന് 10 വര്‍ഷം തടവ്‌ ശിക്ഷ ലഭിച്ചേക്കും

സല്‍മാന്‍ഖാന് 10 വര്‍ഷം തടവ്‌ ശിക്ഷ ലഭിച്ചേക്കും

മദ്യപിച്ചു കാറോടിച്ചു ഒരാളെ കൊന്ന് നിര്‍ത്താതെ പോയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. കേസില്‍ മുംബൈ മജിസ്ട്രേറ്റ് കോടതി മഹാരാഷ്ട്ര സര്‍ക്കാരിന്റെ വാദം സ്വീകരിച്ചു കൊണ്ട് സല്‍മാന്‍ഖാന്‍ ഇന്ത്യന്‍ ശിക്ഷ നിയമം 304(2) അഥവാ കൊലക്കുറ്റത്തിനു തുല്യമാല്ലാത്ത ശിക്ഷാര്‍ഹാമായ നരഹത്യക്ക് വിചാരണ ചെയ്യുവാന്‍ വിധിച്ചു. 2002 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. സല്‍മാന്‍ ഓടിച്ച കാര്‍ ഇടിച്ച് റോ‍ഡരികില്‍ കിടന്നുറങ്ങുകയായിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു

 Special Reporter

നോക്കിയക്ക് എട്ടിന്റെ പണി; 13,000 കോടി കെട്ടിവെക്കാന്‍ ഇന്‍കംടാക്സ് നോട്ടിസ്

നോക്കിയക്ക് എട്ടിന്റെ പണി; 13,000 കോടി കെട്ടിവെക്കാന്‍ ഇന്‍കംടാക്സ് നോട്ടിസ്

നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ നോക്കിയക്ക് ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ വക എട്ടിന്റെ പണി. നോക്കിയ നികുതി വെട്ടിപ്പു നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് വരുന്ന മാര്‍ച്ച്‌ 31 നു മുന്‍പായി 13,000 കോടി കെട്ടി വെക്കുവാന്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ ഇന്‍കംടാക്സ് ഡല്‍ഹി ഓഫീസില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു എന്ന് പേര് പുറത്തു പറയാത്ത ഒരു ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. 150 പേജുള്ള റിപ്പോര്‍ട്ടില്‍ നോക്കിയയുടെ നികുതി വെട്ടിപ്പ് സ്ഥിരീകരിച്ചിട്ടുള്ളതായാണ് സൂചന.

 Special Reporter

ബണ്ടിക്ക് പകരം വണ്ടിയാണ് കിട്ടിയതെന്ന് കര്‍ണാടക പോലീസ്

ബണ്ടിക്ക് പകരം വണ്ടിയാണ് കിട്ടിയതെന്ന് കര്‍ണാടക പോലീസ്

അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും ആഡംബര കാര്‍ ഉള്‍പ്പെടെ 35 ലക്ഷത്തിന്റെ മുതലുകളുമായി കടന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ പിടിയിലായെന്ന വാര്‍ത്ത കര്‍ണ്ണാടക പോലീസ് നിഷേധിച്ചു. ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിനെ തേടി കേരള പോലീസ് കര്‍ണാകയിലെത്താനിരിക്കെയാണ് ഇക്കാര്യത്തില്‍ കര്‍ണാടക പോലീസ് തങ്ങളുടെ ഒളിച്ചു കളി മനോഭാവം തുടരുന്നത്. ബണ്ടിചോര്‍ പിടിയിലായിട്ടില്ലെന്നാണ് ഇപ്പോള്‍ കര്‍ണാടക പോലീസ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. കേരളത്തിലെ ഉന്നത ഉദ്യോഗസ്ഥരെ കര്‍ണാടക പോലീസ് വിവരം അറിയിച്ചു. ബണ്ടിചോര്‍ മോഷ്ടിച്ച വാഹനം തമിഴ്‌നാട്ടില്‍ പിടിച്ചെടുത്തിരുന്നു.

 v. sudheer

അപകടം പതിവാകുമ്പോഴും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ എണ്ണം കുറക്കുന്നു

അപകടം പതിവാകുമ്പോഴും സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ എണ്ണം കുറക്കുന്നു

അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും വിവിധ സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ മാസ്റ്ററുടെ (എസ്.എം)എണ്ണം കുറക്കാന്‍ നീക്കം. ഇതോടെ യാത്രക്കാരന് നേരിട്ട് ബന്ധപ്പെടാവുന്ന അധികാരികളൊന്നും സ്റ്റേഷനുകളില്‍ ഉണ്ടാകില്ല. ഡിവിഷന് കീഴില്‍ നിലവിലുള്ള 42 ഒഴിവുകള്‍ നികത്താതെയാണ് ഉള്ളവരുടെ എണ്ണം കുറക്കാന്‍ ഡിവിഷനല്‍ മാനേജര്‍ ശിപാര്‍ശ ചെയ്തത്. ഇതിനായി നിലവിലുള്ള സ്റ്റേഷന്‍ വര്‍ക്കിങ് റൂള്‍സില്‍ ഭേദഗതി വരുത്തി. നിലവിലുള്ള 416 തസ്തികകള്‍ക്ക് പുറമെ റെയിവേ ബോര്‍ഡ് അനുവദിച്ച 55 അധിക തസ്തികകള്‍ ഇല്ലാതാക്കാനാണ് ശ്രമം. ഡിവിഷന് കീഴിലെ വിവിധ സ്റ്റേഷനുകളിലായി 374 പേരാണ് ഇപ്പോഴുള്ളത്. നാഗര്‍കോവില്‍ മുതല്‍ ചെങ്കുളം വരെയുള്ള സ്റ്റേഷനുകളിലെ എസ്.എംമാര്‍ക്ക് വിശ്രമം പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് നിലവിലുള്ള തസ്തികകള്‍ വെട്ടി കുറക്കുന്നത്.

 Special Reporter

കടല്‍ക്കൊലകേസ്: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി

കടല്‍ക്കൊലകേസ്: കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി

കേരളതീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. ഇന്ത്യന്‍ പീനല്‍കോഡ് അനുസരിച്ച് കേസെടുക്കാന്‍ കഴിയില്ലെന്നും മാരിടൈം നിയമം അനുസരിച്ചാണ് വിചാരണ നടക്കേണ്ടതെന്നും കോടതി പറഞ്ഞു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികര്‍ നല്‍കിയ ഹര്‍ജിയിലാണ് പരമോന്നത കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. വെടിവെയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ അല്ല എന്ന നാവികരുടെ വാദം അംഗീകരിച്ചാണ് വിധി. ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റിസ് ചെലമേശ്വര്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.

 Special Reporter

ഫെയ്‌സ്ബുക്ക് മലയാളികള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നതായി സര്‍വേ

ഫെയ്‌സ്ബുക്ക് മലയാളികള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുന്നതായി സര്‍വേ

ഫേസ്ബുക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്തുവാന്‍ സഹായിക്കുന്ന ഇടമെന്ന് സര്‍വ്വേ കണ്ടെത്തല്‍ . മലയാളികള്‍ക്കിടയില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഫേസ്ബുക്ക് ഒരു പ്രധാന കാരണമായി ഇപ്പോള്‍ മാറിയിയിരിക്കുകയാണെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല മാസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം വിഭാഗം മലയാളികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയില്‍ അധികം പേരും അതായത്‌ 54% ശതമാനത്തിലധികം പേര്‍ ഈ അഭിപ്രായക്കാരാണ്.